121

Powered By Blogger

Tuesday, 26 November 2019

10 വര്‍ഷംമുമ്പ് ഒരു ലക്ഷം നിക്ഷേപിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ 1.17 കോടി ലഭിക്കുമായിരുന്നു

നിങ്ങൾക്ക് ക്ഷമയുണ്ടോ? എങ്കിൽ ഓഹരി വിപണിയിൽ കോടികൾ സ്വന്തമാക്കാം. സഫാരി ഇൻഡസ്ട്രീസിനെ നോക്കൂ. 10 വർഷംകൊണ്ട് നിക്ഷേപകന് സമ്മാനിച്ചത് 10,000 ശതമാനത്തിലേറെ നേട്ടം. 2009ൽ അഞ്ചുരൂപയുണ്ടായിരുന്ന സഫാരിയുടെ ഓഹരി വില ഇപ്പോൾ(2019 നവംബർ 27, 11.15 എ.എം) 562.10 രൂപയാണ്. പത്തുവർഷ കാലയളവിൽ 11,600 ശതമാനത്തിലേറെയാണ് കമ്പനിയുടെ ഓഹരി വില കുതിച്ചത്. 2009ൽ ഒരു ലക്ഷം രൂപ നിങ്ങൾ നിക്ഷേപിച്ചിരുന്നെങ്കിൽ 2019ൽ 1.17 കോടി രൂപ നിങ്ങൾക്ക് സ്വന്തമാക്കാമായിരുന്നു. 1263 കോടിയിലേറെ രൂപയാണ് കമ്പനിയുടെ നിലവിലെ വിപണി മൂല്യം. വിഐപി, സ്കൈബാഗ്സ്, സാംസോണൈറ്റ്, അമേരിക്കൻ ടൂറിസ്റ്റർ തുടങ്ങിയവയാണ് സഫാരിയുമായി മത്സരിക്കുന്ന പ്രധാന കമ്പനികൾ. ഇതിൽ വിഐപിയുടെ ഓഹരിയാകട്ടെ കഴിഞ്ഞ 10 വർഷത്തിനിടെ 1,500 ശതമാനത്തിലേറെ നേട്ടമുണ്ടാക്കി. കഴിഞ്ഞ ഒരുവർഷത്തിനിടെ സഫാരിയുടെ ഓഹരിയിൽ ഇടിവുണ്ടായിട്ടുപോലും ദീർഘകാലയളവിൽ മികച്ച നേട്ടം നിക്ഷേപകന് നൽകാൻ കമ്പനിക്കായി. ഒരുവർഷത്തിനിടെ 30 ശതമാനമാണ് ഓഹരിവില ഇടിഞ്ഞത്. 2018 ഡിസംബർ 21നാണ് 52 ആഴ്ചയിലെ ഉയർന്നവില രേഖപ്പെടുത്തിയത്. ഓഹരിയൊന്നിന് 829 രൂപ. 2019 ഓഗസ്റ്റ് 9ന് 52 ആഴ്ചയിലെ താഴ്ന്ന നിലവാരമായ 481 രൂപയിലുമെത്തി. തുടർന്നങ്ങോട്ട് നൂറുരൂപയോളം കൂടുകയും ചെയ്തു. കമ്പനിയുടെ പ്രകടനത്തിലും കഴിഞ്ഞ 10 വർഷം നിർണായകമായിരുന്നു. ഈകാലയളവിൽ അറ്റാദായം 1300ശതമാനത്തിലേറെ ഉയർന്നു. 2009-2010 സാമ്പത്തിക വർഷത്തിൽ 1.93 കോടിയായിരുന്ന ലാഭം 2019 മാർച്ചിലെത്തിയപ്പോൾ 27 കോടിയായി. വില്പന വരുമാനത്തിലും സമാനമായ വർധനവുണ്ടായി. 62.01 കോടി രൂപയിയിൽനിന്ന് 572.63 കോടിയായാണ് വർധിച്ചത്. പ്രതിഓഹരി വരുമാനം 6.46 രൂപയിൽനിന്ന് 12.20 രൂപയായി വർധിക്കുകയും ചെയ്തു. ബാഗ് നിർമാണമേഖലയിൽ രാജ്യത്തെതന്നെ മൂന്നാമത്ത വലിയ കമ്പനിയാണ് സഫാരി. 2012ൽ മാനേജുമെന്റ് തലത്തിലുണ്ടായ മാറ്റമാണ് കമ്പനിയുടെ കുതിപ്പിന് വഴിതുറന്നത്. ബായ്ക്ക്പാക്ക്, സ്കൂൾ ബാഗ് തുടങ്ങിയ ഉത്പന്നങ്ങളുടെ കാറ്റഗറിയിൽ മുന്നേറാൻ കമ്പനിയ്ക്കുകഴിഞ്ഞു. വിതരണശൃംഖലയും കരുത്തുറ്റതായി. If one lakh were invested 10 years ago, they would have got Rs 1.17 crore

from money rss http://bit.ly/2pT1Idu
via IFTTT