121

Powered By Blogger

Tuesday, 26 November 2019

തൃശ്ശൂരിൽ ഉത്സവമാകും രാത്രിഷോപ്പിങ്‌

ക്രിസ്മസ്-പുതുവർഷ രാത്രികളിലെ കുളിർ കാറ്റേറ്റ്, വാഹനത്തിരക്കൊഴിഞ്ഞ നഗരവീഥികളിലൂടെ അലസമായ നടത്തം. ഒപ്പം നിങ്ങൾക്കായി തുറന്നു വെച്ചിരിക്കുന്ന ഷോപ്പിങ് ഇടങ്ങളിൽനിന്ന് ഇഷ്ടപ്പെട്ട സാധനങ്ങൾ വാങ്ങിക്കൂട്ടാം. വിദേശരാജ്യങ്ങളിലേയും ബെംഗളൂരുവിലേയും നൈറ്റ് ഷോപ്പിങ്ങുകളെക്കുറിച്ച് കേട്ട് ഹരം കൊണ്ടിട്ടില്ലേ. കോഴിക്കോട് മിഠായിത്തെരുവിലെ പെരുന്നാൾ രാത്രികളിലെ കച്ചവടത്തിരക്കും ചിലരെങ്കിലും അനുഭവിച്ചിരിക്കും. കേട്ടുകേട്ട് ഹരം കൊണ്ട ഈ ഷോപ്പിങ് രാവുകൾ നമ്മുടെ തൃശ്ശൂരിലേയ്ക്കുമെത്തുന്നു. സന്ധ്യയോടെ കടയടച്ച് കൂടണയുക എന്ന തൃശ്ശൂർ നഗര സംസ്കാരത്തിന് ബദലൊരുങ്ങുന്നു. ചേംബർ ഓഫ് കൊമേഴ്സും തൃശ്ശൂർ കോർപ്പറേഷനും തൃശ്ശൂരിലെ വ്യാപാരിവ്യവസായി സംഘടനകളും ചേർന്നാണ് ഷോപ്പിങ് രാവുകളൊരുക്കുന്നത്. ഡിസംബർ 15 മുതൽ ജനുവരി 15 വരെയാണ് നഗരത്തിൽ നൈറ്റ് ഷോപ്പിങ് ഫെസ്റ്റിവൽ നടക്കുന്നത്. നഗരത്തിന്റെ രണ്ടരകിലോമീറ്റർ പരിധിക്കുള്ളിൽപ്പെടുന്ന കിഴക്കേക്കോട്ട, പടിഞ്ഞാറെക്കോട്ട, പൂങ്കുന്നം, ശക്തൻ മാർക്കറ്റ്, കൊക്കാല, വഞ്ചിക്കുളം, പാട്ടുരായ്ക്കൽ എന്നിവിടങ്ങളിലെ ചെറുതും വലുതുമായ കച്ചവടസ്ഥാപനങ്ങൾ രാത്രി 11 വരെ തുറന്ന് പ്രവർത്തിക്കും. വൈകീട്ട് ആറുമുതലാണ് നൈറ്റ് ഷോപ്പിങ് ഉത്സവം സജീവമാവുക. രാത്രി തുറന്നിരിക്കുമെങ്കിലും ഈ കച്ചവടസ്ഥാപനങ്ങളെല്ലാം പകലും സാധാരണപോലെ തുറന്ന് പ്രവർത്തിക്കും. അതേസമയം നൈറ്റ് ഷോപ്പിങ് സമയമായ ആറുമുതൽ കടകളിൽ പ്രത്യേക ഓഫറുകളുണ്ടായിരിക്കും. ചെറുകിട, വൻകിട എന്നീ വ്യത്യാസമില്ലാതെ വ്യാപാരരംഗത്ത് മാറ്റം സൃഷ്ടിക്കാനുള്ള ചുവടുവെപ്പാണ് നൈറ്റ് ഷോപ്പിങ് ഫെസ്റ്റിവലെന്നതിനാൽ വ്യാപാരികളും പൂർണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രമുഖസ്ഥാപനങ്ങളുടെ ഉടമകളും രാഷ്ട്രീയ നേതാക്കളുമായി സംവദിക്കാനുള്ള ബിസിനസ്സ് ലോഞ്ചും ഇതോടൊപ്പം ഒരുക്കുന്നുണ്ട്. സീറോ വേയ്സ്റ്റ് നൈറ്റ് ഷോപ്പിങ് ഫെസ്റ്റിവലെന്ന നൂതന ആശയം നടപ്പാക്കാനുള്ള നടപടിക്രമങ്ങളിലാണ് ചേംബർ ഓഫ് കൊമേഴ്സും വ്യാപാരി വ്യവസായി സംഘടനകളും. കടകളും പരിസരങ്ങളും റോഡുകളും ശുചീകരിച്ച് നഗരം വൃത്തിയാക്കുകയാണ് പ്രാരംഭനടപടി. ശുചീകരണത്തിന് കടക്കാരും സന്നദ്ധസംഘടനകളും യുവജന പ്രസ്ഥാനങ്ങളും നേതൃത്വം നൽകും. മാലിന്യ നിക്ഷേപത്തിന് ഡസ്റ്റ് ബിന്നുകൾ സ്ഥാപിക്കും. ഉപഭോക്താക്കളിൽ ശുചിത്വശീലം വളർത്താനാണിത്. ഉപഭോക്താക്കൾക്കും പൊതുജനങ്ങൾക്കും കുടിവെള്ളം ലഭിക്കുന്നതിനുള്ള സംവിധാനങ്ങളൊരുക്കും. ഇ-ടോയ്ലറ്റുകളും സ്ഥാപിക്കും. വർണവെളിച്ചവും കലാപരിപാടികളും ഷോപ്പിങ്ങിനെത്തുന്നവരെ സ്വീകരിക്കാൻ സ്വാഗതകമാനങ്ങളും അലങ്കാരങ്ങളും തയ്യാറാക്കും. കടകളും കെട്ടിടങ്ങളും റോഡുകളും ദീപാലംകൃതമാക്കും. ചിത്രരചന, കഥ, കവിത, സംഗീതം, നടത്തം, ഷൂട്ടൗട്ട് തുടങ്ങിയ മത്സരങ്ങൾ ഉപഭോക്താക്കൾക്കായി നടത്തും. വിവിധ വേദികളിൽ കലാപരിപാടികൾ അരങ്ങേറും. പുഴയ്ക്കൽ പാടത്ത് മഡ് റേസ് നടത്തും. ഓഫറുകളാൽ സമൃദ്ധം കടകളിൽ വിലക്കിഴിവ് ലഭിക്കും. ആകർഷകമായ ഓഫറുകൾ ഒരുക്കും. നിശ്ചിതതുകയിൽ കൂടുതൽ സാധനങ്ങൾ വാങ്ങുന്നവർക്ക് ഗിഫ്റ്റ് വൗച്ചറുകൾ നൽകും. ഓപ്പൺ ബിൽഡിങ്ങിൽ കടക്കാർ തങ്ങളുടെ ഓഫറുകൾ പ്രദർശിപ്പിക്കാനും ലേലം വിളിച്ച് സ്വന്തമാക്കാനും ഉപഭോക്താക്കൾക്ക് സൗകര്യമൊരുക്കും. വാഹനങ്ങളിൽ സൗജന്യയാത്ര നൈറ്റ് ഷോപ്പിങ്ങിനായി പ്രധാന വ്യാപാരകേന്ദ്രങ്ങളിലേയ്ക്ക് സൗജന്യ വാഹനസൗകര്യം ഏർപ്പെടുത്താനും ആലോചനയുണ്ട്. നഗരത്തിലെ പേ ആൻഡ് പാർക്ക് സംവിധാനം ഇതിനായി ഉപയോഗിക്കും. നഗരത്തിന് പുറത്തുള്ള സ്ഥലങ്ങളും പുത്തൻപള്ളി, ലൂർദ് പള്ളി, തേക്കിൻകാട് മൈതാനം തുടങ്ങി ലഭ്യമായ സ്ഥലങ്ങളിലെല്ലാം വാഹന പാർക്കിങ്ങിന് സൗകര്യമുണ്ടാകും. ഷോപ്പിങ്ങിന് ശേഷം ജില്ലയുടെ വിവിധ ഭാഗങ്ങളിലേയ്ക്ക് വാഹനസൗകര്യം ഏർപ്പെടുത്താനും പദ്ധതിയുണ്ട്. രാത്രി ഓൺലൈൻ അത്താഴത്തിന് നിയന്ത്രണം ഗുണനിലവാരമുള്ള സ്വാദിഷ്ടമായ ഭക്ഷണം വിളമ്പുന്ന ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, തട്ടുകടകൾ തുടങ്ങി പ്രത്യേക ആകർഷണങ്ങളുമൊരുക്കും. ഷോപ്പിങ് ദിവസങ്ങളിൽ വൈകീട്ട് ആറിന് ശേഷം ഓൺലൈൻ വ്യാപാരം വഴിയുള്ള അത്താഴമെത്തിക്കൽ നിയന്ത്രിക്കും. ഇതിനായി ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷനുമായി സംസാരിച്ച് തീരുമാനത്തിലെത്തിയിട്ടുണ്ട്. റൗണ്ടിൽ നിറയും കേക്ക് സമാപനദിവസമായ ജനുവരി 15-ന് ബേക്കറി മാനുഫാക്ചറിങ് അസോസിയേഷന്റെ നേതൃത്വത്തിൽ സ്വരാജ് റൗണ്ടിൽ രണ്ടേമുക്കാൽ കിലോമീറ്റർ നീളത്തിൽ കേക്ക് തയ്യാറാക്കും. ഷോപ്പിങ് ഫെസ്റ്റിവലിനെത്തുന്നവർക്ക് കേക്ക് മുറിച്ച് കഴിക്കാനാവും. ഗിന്നസ് റെക്കോഡിനുള്ള ശ്രമത്തിന്റെ ഭാഗം കൂടിയാണിത്. പുൽക്കൂടുകളും കരോളും ക്രിസ്മസ് കാലമായതിനാൽ പല പള്ളികളിലെയും സ്ഥാപനങ്ങളിലെയും പുൽക്കൂടുകൾ നഗരത്തിൽ സ്ഥാപിക്കും. ഷോപ്പിങ്ങിനെത്തുന്നവർക്ക് ഒരു മാസം മുഴുവൻ ഇത് കാണാനുള്ള സൗകര്യമൊരുക്കും. ക്രിസ്മസ് കരോളുകൾ റൗണ്ടിലെത്തി നഗരത്തിലാകെ കറങ്ങും. ബെല്ലി ഡാൻസ് കാണാം, ഫ്ളാഷ് മോബിൽ മത്സരിക്കാം ബെല്ലി ഡാൻസ് തുടങ്ങിയ യുവാക്കളെ ത്രസിപ്പിക്കുന്ന നൃത്തരൂപങ്ങൾ ഷോപ്പിങ് ഫെസ്റ്റിവൽ നടക്കുന്ന തെരുവുകളിൽ അരങ്ങേറും. ഫ്ളാഷ് മോബ് മത്സരങ്ങളും നടത്തുമെന്ന് ഈവന്റ് മാനേജ്മെന്റ് ഗ്രൂപ്പ് പ്രതിനിധി പി.എസ്. ജെനീഷ് പറഞ്ഞു. കച്ചവടം കുറഞ്ഞ് സാമ്പത്തികപ്രതിസന്ധി രൂക്ഷമായിരിക്കുന്ന അവസ്ഥയിൽ വ്യാപാരരംഗം സജീവമാക്കി നിർത്തുകയാണ് നൈറ്റ് ഷോപ്പിങ് ഫെസ്റ്റിവലിന്റെ പ്രധാനലക്ഷ്യം. ഓൺലൈൻ വഴിയുള്ള ഭക്ഷ്യസംസ്കാരം പൊടിപൊടിക്കുമ്പോൾ വിപണി പലപ്പോഴും വമ്പന്മാരിലേയ്ക്ക് മാത്രമായി ചുരുങ്ങുന്ന സാഹചര്യമുണ്ട്. പ്രളയത്തിനും വെള്ളക്കെട്ടിനും ശേഷം വ്യാപാരമേഖല വൻ പ്രതിസന്ധിയിലൂടെയാണ് കടന്നുപോവുന്നത്. അതിനെ മറികടക്കാനുള്ള ശ്രമം കൂടിയാണ് നൈറ്റ് ഷോപ്പിങ് ഫെസ്റ്റ്. ടി.ആർ. വിജയകുമാർ ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡന്റ് നൈറ്റ് ലൈഫാണ് ആസ്വാദ്യം എല്ലാവരും ജോലിയുടെ ഭാഗമായി പകൽസമയങ്ങളിൽ വലിയ തിരക്കിലാണ്. അവർക്കൊന്നിനും സമയം കിട്ടുന്നില്ല. ആകെ ഒഴിവുള്ളസമയം രാത്രിയാണ്. മിക്കവരും ഇപ്പോൾ നൈറ്റ് ലൈഫാണ് ആസ്വദിക്കുന്നത്. നൈറ്റ് ഷോപ്പിങ് ഫെസ്റ്റ് അതുകൊണ്ടുതന്നെ എല്ലാവരും ഇഷ്ടപ്പെടും. സരസ്വതി വിശ്വനാഥൻ, പാചകവിദഗ്ധ, കോട്ടപ്പുറം ഗ്രീൻ ഗാർഡൻ സ്ത്രീസൗഹൃദമാവണം ഫെസ്റ്റിവൽ നൈറ്റ് ഷോപ്പിങ് ഫെസ്റ്റിവലെന്നത് മികച്ച ആശയം തന്നെയാണ്. സ്ത്രീസൗഹാർദമായിരിക്കണം ഇത്. സ്ത്രീകൾക്ക് രാത്രിയിൽ പുറത്തിറങ്ങി നടക്കാനുള്ള സൗകര്യങ്ങളും സുരക്ഷയും ഉറപ്പാക്കണം. അത് തൃശ്ശൂർ കോർപ്പറേഷനും പോലീസ് വകുപ്പും ചേർന്ന് ഉറപ്പാക്കണം. അഭിലാഷ് ഗോവിന്ദ് സിനിമാ സംവിധായകൻ, തൃശ്ശൂർ അടിസ്ഥാനസൗകര്യമൊരുക്കും നൈറ്റ് ഷോപ്പിങ് ഫെസ്റ്റിവലിനാവശ്യമായ കുടിവെള്ളം, പ്രാഥമികസൗകര്യങ്ങൾ തുടങ്ങിയ അടിസ്ഥാനസൗകര്യങ്ങൾ കോർപ്പറേഷൻ ഒരുക്കും. കിഴക്കേക്കോട്ട, പടിഞ്ഞാറേക്കോട്ട തുടങ്ങിയ ജങ്ഷനുകളിൽ സ്റ്റാളുകൾ കെട്ടാനുള്ള സൗകര്യങ്ങൾ ചെയ്തുകൊടുക്കും. അജിതാ വിജയൻ മേയർ

from money rss http://bit.ly/2DjZ4AO
via IFTTT