121

Powered By Blogger

Tuesday, 26 November 2019

പാഠം 49: എന്‍ഡോവ്‌മെന്റ് പ്ലാനിനോടും യുലിപിനോടും 'നോ' പറയാം

യുലിപുകളും എൻഡോവ്മെന്റ് പ്ലാനുകളും മലയാളികൾക്കിടയിൽ ജനകീയമായ നിക്ഷേപ പദ്ധതികളാണ്. അറിഞ്ഞോ അറിയാതെയോഈ രണ്ട് പദ്ധതികളിലും പണംമുടക്കുന്നു. ഇതിനുപകരമായി മികച്ച നിക്ഷേപ പദ്ധതികൾ നിലവിലുള്ളപ്പോൾത്തന്നെ. കാരണം, ഏജന്റുമാർ വൻതോതിൽ നേട്ടംപെരുപ്പിച്ചുകാണിച്ച് നിക്ഷേപകരെ പദ്ധതിയിലേയ്ക്ക് ആകർഷിക്കുന്നതുതന്നെ. രണ്ടുപ്ലാനുകളെക്കുറിച്ചും അറിയാം ഒറ്റവാചകത്തിൽ പറഞ്ഞാൽ നിക്ഷേപവും ഇൻഷുറൻസും കൂട്ടിക്കലർത്തിയിട്ടുള്ള പദ്ധതിയാണ് എൻഡോവ്മെന്റ് പ്ലാനും യുലിപും. അതുകൊണ്ടുതന്നെ നിങ്ങൾ അടയ്ക്കുന്ന പണകൊണ്ട് പരമാവധി സമ്പത്ത് വർധിപ്പിക്കുന്നതിനോ ആവശ്യത്തിന് ഇൻഷുറൻസ് പരിരക്ഷ ലഭ്യമാക്കുന്നതിനോ കഴിയാതെ പോകുന്നു. വിപണിയുമായി ബന്ധിപ്പിച്ചിട്ടുള്ള ഇൻഷുറൻസ് പദ്ധതിയാണ്(മാർക്കറ്റ് ലിങ്ക്ഡ് ഇൻഷുറൻസ് സ്കീം)യുലിപ്. ഈ പദ്ധതിവഴി ഓഹരിയിലും ഡെറ്റിലും നിക്ഷേപം നടത്താം. കാലാവധിയെത്തുമ്പോൾ നിശ്ചിത തുക വാഗ്ദാനം ചെയ്യുന്നവയാണ് എൻഡോവ്മെന്റ് പ്ലാനുകൾ. എന്തുകൊണ്ട് ഇവ ജനകീയമായി? പദ്ധതിയുടെ വിശദാംശങ്ങൾ അറിയാതെ നികുതിയിളവ് ലക്ഷ്യമാക്കി പലരും ഇത്തരം പദ്ധതികളിൽ ചേർന്നു. ഇൻഷുറൻസ് ഏജന്റ് നിങ്ങളുടെ സുഹൃത്തോ, അയർക്കാരനോ, ബന്ധുവോ ആയിക്കാം. അവരോട് നോ പറയാൻ നിങ്ങൾക്ക് കഴിയില്ല. അതുകൊണ്ടുതന്നെ അധികം ആലോചിക്കാതെതന്നെ നിങ്ങൾ പദ്ധതിയിൽ ചേർന്നിട്ടുണ്ടാകും. ആകർഷകമായ കമ്മീഷൻ ലഭിക്കുന്നതിനാലാണ് ഏജന്റുമാർ ഈ പദ്ധതികൾ വിറ്റഴിക്കാൻ കൂടുതൽ താൽപര്യം പ്രകടിപ്പിക്കുന്നത്. നിങ്ങൾ കേട്ടിട്ടില്ലേ, കോടിപതികളാകുന്ന ഏജന്റുമാരെക്കുറിച്ച്! ഒരു അനാവശ്യ പദ്ധതിയായാണ് ഇൻഷുറൻസിനെ പലരും കാണുന്നത്. അതുകൊണ്ടുതന്നെ അതിൽനിന്ന് വരുമാനവും ലഭിക്കുമല്ലോയെന്ന് കരുതി ഇത്തരം പ്ലാനിൽ ചേരുന്നവരും ഏറെയാണ്. എന്നാൽ വിലക്കയറ്റ(പണപ്പെരുപ്പം)ത്തോട് ഏറ്റുമുട്ടുമ്പോൾ ഈ പദ്ധതികൾ അമ്പേ പരാജയമാണെന്ന് അറിയാതെ പോകുന്നവരുണ്ട്. എന്തുകൊണ്ട് ഈ പദ്ധതികൾ യോജിച്ചതല്ല? ആവശ്യത്തിന് ഇൻഷുറൻസ് പരിരക്ഷയോ നിങ്ങളുടെ നിക്ഷേപ ലക്ഷ്യമോ പൂർത്തീകരിക്കാൻ യോജിച്ചതല്ല ഈ പദ്ധതികൾ. അതുകൊണ്ടുതന്നെ ഇൻഷുറൻസും നിക്ഷേപവും രണ്ടായികാണണം. പകരം മികച്ച നേട്ടംനൽകുന്ന നിക്ഷേപ പദ്ധതികൾ തിരഞ്ഞെടുക്കണം. അതുപോലെതന്നെ കുറഞ്ഞ തുകയിൽ കൂടുതൽ തുക പരിരക്ഷ നൽകുന്ന ഇൻഷുറൻസ് പ്ലാനുകളും ഉൾപ്പെടുത്തണം. ഇൻഷുറൻസ് ആവശ്യത്തിന് ഇൻഷുറൻസ് കവറേജുണ്ടോയെന്ന് പലർക്കും അറിയില്ല. ഉദാഹരണത്തിന്, നാലംഗങ്ങളുള്ള കുടുംബത്തിലെ വരുമാനദാതാവായ നിങ്ങൾക്ക് എന്തെങ്കിലും സംഭവിച്ചാൽ, കുടുംബാംഗങ്ങളുടെ ഭാവി ജീവിതത്തിന് അഞ്ചുലക്ഷം രൂപ മതിയോ? വായ്പയടക്കമുള്ള ബാധ്യതകൾ കുടുംബത്തിന്റെ ചുമലിൽവരും. കുടുംബാംഗങ്ങളുടെ മുന്നോട്ടുള്ള ജീവിതം വഴിമുട്ടും. അതിന് പരിഹാരമാണ് ടേം പ്ലാൻ. 50 ലക്ഷം രൂപയുടെ പരിരക്ഷ ലഭിക്കാൻ വർഷംതോറും ശരാശരി അടയ്ക്കേണ്ടിവരിക 7000 രൂപയാണ്. ഇത്രയും തുകയ്ക്കുള്ള പരിരക്ഷ ലഭിക്കണമെങ്കിൽ യുലിപ് പ്ലാനിൽ നിങ്ങൾക്ക് പ്രതിവർഷം അഞ്ചുലക്ഷം രൂപയെങ്കിലും മുടക്കേണ്ടിവരും. കമ്മീഷൻ ഇത്തരം പദ്ധതികൾക്കുള്ള വിവിധ ചാർജുകളാണ് നിങ്ങളുടെ നിക്ഷേപത്തിന് ഭീഷണിയാകുന്നത്. നിങ്ങൾ അടയ്ക്കുന്ന പ്രീമിയത്തിൽനിന്ന് ഈ തുകകൾ കിഴിവുചെയ്ത് ബാക്കിയുള്ള ഭാഗമാണ് നിക്ഷേപത്തിനായി പരിഗണിക്കുന്നത്. പ്രത്യേകിച്ച് ആദ്യവർഷങ്ങളിൽ ഈ നിരക്കുകൾ കൂടുതലായിരിക്കും. വിവിധ നിരക്കുകളും ഫീസുകളുമായി നല്ലൊരുതുക കമ്പനികൾ ഈടാക്കുന്നു. ഏജന്റുമാരുടെ കമ്മീഷനാണ് ഇതിൽ പ്രധാനം. ഇങ്ങനെ കിഴിവുചെയ്തശേഷം നിക്ഷേപിക്കുന്നതുകയിൽനിന്നുള്ള ആദായം സ്വാഭാവികമായും കുറവായിരിക്കും. ദീർഘകാലയളവിൽ നിങ്ങളുടെ നിക്ഷേപ ലക്ഷ്യം പൂർത്തിയാക്കാൻ അതുകൊണ്ടുതന്നെ കഴിയാതെവരും. യുലിപ്-ഒരു ഉദാഹരണം വയസ്സ്-35 വാർഷിക പ്രീമിയം-50,000 രൂപ സം അഷ്വേഡ്-5 ലക്ഷം യുലിപിന് ഈടാക്കുന്ന വിവിധ ചാർജുകളാണ് താഴെയുള്ള പട്ടികയിൽ നൽകിയിട്ടുള്ളത്. ഈചാർജുകളൊന്നും രഹസ്യമായി ഈടാക്കുന്നതല്ല. എങ്കിലും പോളിസി പേപ്പറുകളിൽ വേണ്ടത്ര പാധാന്യം ഇവയ്ക്ക് നൽകികാണാറില്ല. ഈ നിരക്കുകളെല്ലാം ഉൾപ്പടെ7 ശതമാനത്തോളം തുക കഴിഞ്ഞ് ബാക്കിയുള്ളതാണ്നിക്ഷേപത്തിനായി പരിഗണിക്കുന്നത്. യുലിപ്-ഈടാക്കുന്നചാർജുകൾ ചാർജുകൾ ആദ്യവർഷം 2-3 വർഷം 4-5 വർഷം 6-10 വർഷം 11 വർഷം മുതൽ പ്രീമിയം അലോക്കേഷൻ ചാർജ് 5-6(%) 4-5(%) 3-4 (%) 1-2 (%) ഇല്ല ഫണ്ട് മാനേജുമെന്റ് ചാർജ് 1.35 ശതമാനം പോളിസി അഡ്മിൻ ചാർജ് മാസംതോറും 50 രൂപ മോർട്ടാലിറ്റി ചാർജ് ഇൻഷുർ ചെയ്യുന്നഓരോ 1000 രൂപയ്ക്കും 1.43 ശതമാനം അടച്ചപ്രീമിയം വർഷം 50,000 രൂപ ബാക്കി നിക്ഷേപിക്കുന്നതുക 45,510 46010 46510 47510 48010 ഇതിൽനിന്ന് വ്യക്തമാകുന്നത്: 10 വർഷംകൊണ്ട് നിങ്ങൾ അടയ്ക്കുന്നത് 5 ലക്ഷം. ചാർജുകളെല്ലാം കിഴിച്ച് നിക്ഷേപിക്കുന്നതാകട്ടെ 4.68 ലക്ഷവും. പകരം എന്ത്? എപ്പോഴും ഇൻഷുറൻസിനെയും നിക്ഷേപത്തെയും രണ്ടായി കാണുന്നതാണ് നല്ലത്. ആശ്രിതരായി കുടുംബമുണ്ടെങ്കിൽ ആവശ്യമുള്ള പരിരക്ഷ(വാർഷിക വരുമാനത്തിന്റെ 20 ഇരട്ടിയെങ്കിലും)യ്ക്കായി ടേം പ്ലാൻ എടുക്കുക. ഭാക്കിയുള്ള തുക മികച്ച മൾട്ടിക്യാപ് ഫണ്ടുകളിൽ നിക്ഷേപിക്കുക. അതുമല്ല, നിങ്ങൾക്ക് ഓഹരി അധിഷ്ഠിത ഫണ്ടുകളിൽ താൽപര്യമില്ലെങ്കിൽ ടേം പ്ലാനിൽ ചേർന്നശേഷം പബ്ലിക് പ്രൊവിഡന്റ് ഫണ്ടിൽ(പിപിഎഫ്)നിക്ഷേപിക്കുക. എൻഡോവ്മെന്റ് പ്ലാനിനേക്കാൾ ആദായം ഇങ്ങനെ ചെയ്താൽ ലഭിക്കും. ശ്രദ്ധിക്കാൻ: മ്യൂച്വൽ ഫണ്ടാണെന്നുപറഞ്ഞ് യുലിപ് പ്ലാനുകളിൽ ചേർത്തുന്ന ഏജന്റുമാർ നിരവധിയുണ്ട്. ഫീഡ്ബാക്കായി ലഭിക്കുന്ന ഇ-മെയിലുകളിൽ പലരും പറയുന്നത് അവർ നിക്ഷേപിച്ചിരിക്കുന്നത് മ്യൂച്വൽ ഫണ്ടിലെന്നാണ്. ഏജന്റ് അവരെ ചേർത്തിയിരിക്കുന്നത് യുലിപിലാണെന്നകാര്യം പോലും പല നിക്ഷേപകർക്കും അറിയില്ല. മ്യൂച്വൽ ഫണ്ടിന് ദോഷപ്പേര് മിച്ചം. ഏജന്റുമാർ നിങ്ങളുടെ മുന്നിൽ അവതരിപ്പിക്കുന്ന പദ്ധതിയെക്കുറിച്ചറിയാൻ നെറ്റിൽ പരതുക. എളുപ്പമാർഗം അതാണ്. അപ്പോഴറിയാം അത് ഏതുതരത്തിലുള്ള നിക്ഷേപ പദ്ധതിയാണെന്ന്. ഇൻഷുറൻസും നിക്ഷേപവും കൂട്ടിക്കലർത്തിയുള്ള പദ്ധതിയാണെങ്കിൽ പറയുക നോ. feedbacks to: antonycdavis@gmail.com

from money rss http://bit.ly/2slnOX2
via IFTTT