121

Powered By Blogger

Sunday, 19 July 2020

കാമ്പയിന്‍ തുടങ്ങി: സാമ്പത്തിക ഇടപാടുകള്‍ അറിയിച്ചിട്ടില്ലെങ്കില്‍ ഐടി വകുപ്പ് നിങ്ങളെ തേടിവരും

ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാതെ ഉയർന്ന മൂല്യമുള്ള ഇടപാടുകൾ നടത്തിയിട്ടുണ്ടെങ്കിൽ ഇതാ ആദായനികുതി വകുപ്പ് നിങ്ങളുടെ അടുത്തെത്തിക്കഴിഞ്ഞു. ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യുകയും ഇതുവരെ നികുതി റീഫണ്ട് ലഭിക്കാതിരിക്കുകയുംചെയ്തിട്ടുണ്ടെങ്കിൽ ഇടപാടുകൾ സംബന്ധിച്ച തിരുത്തലുകൾ വരുത്താൻ അവസരമുണ്ട്. വിശദപരിശോധനയ്ക്കായി ജൂലായ് 20 മുതൽ 11 ദിവസത്തെ ഇ-കാമ്പയിൻ ഐടി വകുപ്പ് തുടങ്ങിക്കഴിഞ്ഞു. 2018-19 സാമ്പത്തിക വർഷത്തെ ഇടപാടുകളാണ് ആദായനികുതി വകുപ്പ് പരിശോധിക്കുന്നത്. റിട്ടേൺ നൽകാതിരിക്കുകയോ തെറ്റായി നൽകുകയോ ചെയ്തവർക്ക് വീണ്ടും അവസരം നൽകുന്നതിനാണ് കാമ്പയിൻ. ഇത്തരത്തിൽ തിരുത്തൽ വരുത്തിയവർക്ക് നോട്ടീസ് ലഭിക്കില്ലെന്നുമാത്രമല്ല സൂക്ഷമപരിശോധനയുമുണ്ടാവില്ലെന്നും ആദായ നികുതിവകുപ്പ് വ്യക്തമാക്കിക്കഴിഞ്ഞു. ബാങ്കുകൾ, മ്യൂച്വൽ ഫണ്ടുകൾ തുടങ്ങി വിവിധ ധനകാര്യ സ്ഥാപനങ്ങൾ നൽകിയ ഇടപാടു വിവരങ്ങൾ വിശകലനംചെയ്തായിരിക്കും പരിശോധന നടത്തുക. ഉറവിടത്തിൽനിന്ന് നികുതികിഴിച്ചതിന്റെ രേഖകൾ, വിദേശത്തുനിന്നുമെത്തിയ പണം തുടങ്ങിയവ പരിശോധനയ്ക്കുവിധേയമാക്കും. കാമ്പയിൻ കാലയളവിൽ എസ്എംഎസ്, ഇ-മെയിൽ എന്നിവവഴിയാണ് നികുതിദായകന് സന്ദേശം കൈമാറുക. ഉയർന്ന മൂല്യമുള്ള ഇടപാടുകൾ സംബന്ധിച്ച വിവരങ്ങൾ അറിയാൻ ആദായനികുതി വകുപ്പിന്റെ പോർട്ടലിൽ ലോഗിൻ ചെയ്താൽമതി. നിങ്ങൾ നടത്തിയതും എന്നാൽ റിട്ടേണിൽ കാണക്കാത്തതുമായ ഇടപാടുകൾ സംബന്ധിച്ച വിശദവിവരങ്ങൾ പോർട്ടലിൽനിന്ന് അറിയാം. ഉടനെ അതിന് മറുപടി നൽകിയാൽ സൂക്ഷ്മപരിശോധനയിൽനിന്ന് മാറാനും അവസരമുണ്ട്.

from money rss https://bit.ly/3jiLjG5
via IFTTT

സെന്‍സെക്‌സ് 37,350ന് മുകളില്‍: നേട്ടം 367 പോയന്റ്

മുംബൈ: വ്യാപാര ആഴ്ചയുടെ ആദ്യദിനത്തിൽ ഓഹരി സൂചികകളിൽ നേട്ടത്തോടെ തുടക്കം. സെൻസെക്സ് 367 പോയന്റ് നേട്ടത്തിൽ 37,387ലും നിഫ്റ്റി 103 പോയന്റ് നേട്ടത്തിൽ 11005ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 1197 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 589 ഓഹരികൾ നഷ്ടത്തിലുമാണ്. എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, എച്ച്സിഎൽ ടെക്, യുപിഎൽ, ബ്രിട്ടാനിയ, കോൾ ഇന്ത്യ, ഇൻഫോസിസ്, എസ്ബിഐ, എച്ച്ഡിഎഫ്സി, ആക്സിസ് ബാങ്ക്, ഐഒസി, വേദാന്ത, ടിസിഎസ്, ഏഷ്യൻ പെയിന്റ്സ്, ഹീറോ മോട്ടോർകോർപ്, ഭാരതി എയർടെൽ, ഹിൻഡാൽകോ തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. സൺ ഫാർമ, ടാറ്റ മോട്ടോഴ്സ്, സിപ്ല, നെസ് ലെ, ബിപിസിഎൽ, ടൈറ്റാൻ കമ്പനി, ഐടിസി, ഒഎൻജിസി, റിലയൻസ്, വിപ്രോ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.

from money rss https://bit.ly/3fICzag
via IFTTT

ആദിത്യ പുരിയുടെ ശമ്പളം 18.92 കോടി രൂപ

ബാങ്ക് മേധാവികളിൽ കഴിഞ്ഞ സാമ്പത്തികവർഷം ഏറ്റവുമധികം ശമ്പളം പറ്റിയത് എച്ച്.ഡി.എഫ്.സി. ബാങ്ക് മാനേജിങ് ഡയറക്ടർ ആദിത്യ പുരി. അദ്ദേഹത്തിന്റെ ശമ്പളവും ആനുകൂല്യങ്ങളും കൂടി 38 ശതമാനം വർധിച്ച് 2019-20 സാമ്പത്തികവർഷം 18.92 കോടി രൂപയായി. അതായത്, ഒരു മാസം ഏതാണ്ട് ഒന്നര കോടിയിലേറെ രൂപ. ഇതിന് പുറമെ, സ്റ്റോക്ക് ഓപ്ഷൻ പദ്ധതി പ്രകാരം കിട്ടിയ ഓഹരികളുടെ കൈമാറ്റത്തിലൂടെ 161.56 കോടി രൂപയും നേടി. കഴിഞ്ഞ രണ്ടര പതിറ്റാണ്ട് കൊണ്ട് ആസ്തിയുടെ കാര്യത്തിൽ ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായി എച്ച്.ഡി.എഫ്.സി. ബാങ്കിനെ വളർത്തിയത് അദ്ദേഹമാണ്. 70 വയസ്സ് തികയുന്നതിനെ തുടർന്ന്, വരുന്ന ഒക്ടോബറിൽ അദ്ദേഹം സ്ഥാനമൊഴിയും. ഐ.സി.ഐ.സി.ഐ. ബാങ്കിന്റെ മാനേജിങ് ഡയറക്ടർ സന്ദീപ് ബക്ഷിക്ക് കഴിഞ്ഞവർഷം കിട്ടിയ പ്രതിഫലം 6.31 കോടി രൂപയാണ്.

from money rss https://bit.ly/399Vl7Z
via IFTTT

ഫാർമർ പ്രൊഡ്യൂസർ കമ്പനി തുടങ്ങാം; നേട്ടങ്ങളേറെ

കോവിഡ് ദുരന്തത്തിന്റെ ബാക്കിപത്രം എന്നോണം നാല് ലക്ഷത്തോളം വിദേശ മലയാളികളാണ് കൊച്ചുകേരളത്തിൽ തിരിച്ചെത്താൻ പോകുന്നത്. ഇതര സംസ്ഥാനങ്ങളിൽനിന്ന് തൊഴിൽ നഷ്ടപ്പെട്ട് തിരിച്ചുവരുന്നവർ വേറെയും. കോവിഡ്-19 മഹാമാരി വിതച്ച ദുരന്തങ്ങളിൽ പകച്ചുനിൽക്കുന്ന മലയാളികളെ സംബന്ധിച്ചിടത്തോളം, സ്വന്തമായി കൃഷിചെയ്തും കൃഷി അനുബന്ധ വ്യവസായങ്ങൾ ചെയ്തും ജീവിക്കാം എന്ന് ഉറപ്പുള്ളവർക്ക് പരീക്ഷിക്കാവുന്ന ഒരു മേഖലയാണ് 'ഫാർമർ പ്രൊഡ്യൂസർ കമ്പനി'കളിലൂടെയുള്ള സംരംഭങ്ങൾ. മറ്റു മേഖലകളെ അപേക്ഷിച്ച് ഒട്ടേറെ ആനുകൂല്യങ്ങൾ ഉണ്ടെന്നതാണ് ഇതിനെ ആകർഷകമാക്കുന്നത്. കൈത്തറി സംരംഭങ്ങൾ, കുടിൽ വ്യവസായങ്ങൾ എന്നിവയൊക്കെ ഇത്തരത്തിൽ പ്രവർത്തിപ്പിക്കാനാകും. എന്താണ് പ്രൊഡ്യൂസർ കമ്പനികൾ? 1956-ലെ കമ്പനി നിയമത്തിൽ 2002 ഫെബ്രുവരി മാസം ആറാം തീയതി കൊണ്ടുവന്ന നിയമ ഭേദഗതിയിലൂടെയാണ് ഇന്ത്യയിൽ പ്രൊഡ്യൂസർ കമ്പനികൾ എന്ന ആശയം നിലവിൽ വന്നത്. 1956-ലെ കമ്പനി നിയമത്തിലെ 581 എ മുതൽ 581 സെഡ്.ടി. വരെയുള്ള വകുപ്പുകളാണ് ഇന്ത്യയിൽ പ്രൊഡ്യൂസർ കമ്പനികളുടെ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നത്. 1956-ലെ കമ്പനി നിയമം മാറി 2013-ലെ പുതിയ കമ്പനി നിയമം വന്നപ്പോഴും പഴയ നിയമത്തിലെ വ്യവസ്ഥകൾ നിലനിർത്തിക്കൊണ്ടാണ് ഇപ്പോഴും പ്രൊഡ്യൂസർ കമ്പനികളുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കപ്പെടുന്നത്. ഇന്ത്യയിലെ പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനും മുൻ പ്ലാനിങ് കമ്മിഷൻ അംഗവുമായിരുന്ന യോഗീന്ദർ കെ. അലഖിന്റെ നേതൃത്വത്തിലുള്ള സമിതിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് പ്രൊഡ്യൂസർ കമ്പനികളുടെ ഉത്ഭവം. സഹകരണ തത്ത്വങ്ങളും കമ്പനി നിയമങ്ങളും സമന്വയിപ്പിച്ചുകൊണ്ടുള്ള പ്രവർത്തന രീതിയാണ് പ്രൊഡ്യൂസർ കമ്പനികൾക്ക്. സഹകാരികളെക്കൊണ്ട് കമ്പനി നിയമത്തിന്റെ കീഴിലുള്ള പ്രൊഡ്യൂസർ കമ്പനികൾ രൂപവത്കരിക്കുന്നതിനും നിലവിലുള്ള ചില സഹകരണ സ്ഥാപനങ്ങളെ (മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി പോലുള്ളവ) പ്രൊഡ്യൂസർ കമ്പനികളായി മാറ്റുന്നതിനുമുള്ള വ്യവസ്ഥകളാണ് ഈ നിയമ ഭേദഗതിയിൽ പറഞ്ഞിരിക്കുന്നത്. കമ്പനി രൂപവത്കരണം കോർപ്പറേറ്റ് അഫയേഴ്സ് മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ ഓൺലൈൻ ആയി പ്രൊഡ്യൂസർ കമ്പനികൾ രജിസ്റ്റർ ചെയ്യാവുന്നതാണ്. അംഗീകൃത മൂലധനത്തിനനുസരിച്ച് ഒരു ചെറിയ തുക ഫീസ് ആയി അടയ്ക്കേണ്ടതുണ്ട്. 1. ഉത്പാദകർക്കോ ഉത്പാദക സ്ഥാപനങ്ങൾക്കോ ആയാണ് അംഗത്വം പരിമിതപ്പെടുത്തിയിരിക്കുന്നത്. 2. വോട്ടവകാശം ഒരാൾക്ക് ഒരു വോട്ട് എന്ന രീതിയിലാണ്. ലിമിറ്റഡ് കമ്പനികളുടേതുപോലെ അടച്ചുതീർക്കപ്പെട്ട ഓഹരി മൂലധനത്തിന് അനുസരിച്ചല്ല. 3. പത്തോ അതിലധികം ഉത്പാദകരോ അല്ലെങ്കിൽ രണ്ടോ അതിലധികം ഉത്പാദക സ്ഥാപനങ്ങളോ അല്ലെങ്കിൽ പത്തോ അതിലധികമോ ഉത്പാദകരുടെയും ഉത്പാദക സ്ഥാപനങ്ങളുടെയും ഒരു കൂട്ടായ്മയ്ക്കോ പ്രൊഡ്യൂസർ കമ്പനികൾ തുടങ്ങാവുന്നതാണ്. 4. സെക്ഷൻ 581എ-യിൽ പറഞ്ഞിരിക്കുന്ന ഉദ്ദേശ്യ ലക്ഷ്യങ്ങൾക്കു വേണ്ടി മാത്രമേ പ്രൊഡ്യൂസർ കമ്പനികൾ രൂപവത്കരിക്കാവൂ. കൃഷിയും കൃഷി അനുബന്ധ വ്യവസായങ്ങളും തേനീച്ചവളർത്തൽ മുതൽ കൈത്തറി വ്യവസായങ്ങളും മറ്റു കുടിൽ വ്യവസായങ്ങളുമാണ് പ്രസ്തുത വകുപ്പിൽ പറഞ്ഞിരിക്കുന്നത്. 5. അംഗങ്ങളുടെ ലയബിലിറ്റി മറ്റു പ്രൈവറ്റ് ലിമിറ്റഡ് കമ്പനികൾ പോലെ ലിമിറ്റഡ് ആയിരിക്കും. പരമാവധി അംഗങ്ങളുടെ എണ്ണത്തിന്റെ കാര്യത്തിൽ പരിധി നിശ്ചയിച്ചിട്ടില്ല. 6. ചുരുങ്ങിയ അടച്ചുതീർക്കപ്പെട്ട ഓഹരിമൂലധനം അഞ്ചുലക്ഷം രൂപ ആയിരിക്കും. ഓഹരികൾ നിയന്ത്രിതമായ രീതിയിൽ കൈമാറ്റം ചെയ്യാവുന്നതാണ്. 7. അഞ്ചു മുതൽ പരമാവധി 15 വരെ അംഗങ്ങളുള്ള ഒരു ഡയറക്ടർ ബോർഡ് ആണ് കമ്പനിയുടെ ദൈനംദിന കാര്യങ്ങൾ നിയന്ത്രിക്കുന്നത്. 8. ഒരു ചീഫ് എക്സിക്യുട്ടീവ് ഓഫീസറുടെ (സി.ഇ.ഒ.) നിയമനം നിർബന്ധമാണ്. അദ്ദേഹം എക്സ് ഒഫീഷ്യോ ഡയറക്ടർ ആയിരിക്കും. പക്ഷേ, വോട്ടവകാശം ഉണ്ടായിരിക്കുന്നതല്ല. അദ്ദേഹത്തെ നിയമിക്കാനുള്ള അവകാശം ബോർഡ് ഓഫ് ഡയറക്ടേഴ്സിൽ നിക്ഷിപ്തമായിരിക്കും. 9. വിതരണത്തിനും വിപണനത്തിനും വേണ്ടി അംഗങ്ങളിൽനിന്ന് സമാഹരിക്കുന്ന ഉത്പന്നങ്ങൾക്ക് വില നിർണയിക്കുന്നതിനുള്ള അവകാശം ബോർഡ് ഓഫ് ഡയറക്ടേഴ്സിൽ നിക്ഷിപ്തമായിരിക്കും. ആ തുക പണമായോ ഓഹരിയായോ മറ്റു രീതിയിലോ അംഗങ്ങൾക്ക് വിതരണം ചെയ്യാവുന്നതാണ്. അംഗങ്ങൾക്ക് തങ്ങളുടെ ഓഹരി മൂലധനത്തിന് അനുസരിച്ച് ബോണസ് ഓഹരികൾക്ക് അർഹതയുണ്ടായിരിക്കും. 10. ഉത്പാദനത്തെയും ഉത്പാദകരെയും പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടി പേട്രണേജ് ബോണസ് (Patronage Bonus) എന്ന ഒരു രീതി കൊണ്ടുവന്നിട്ടുണ്ട്. കമ്പനിയുടെ വരുമാനത്തിൽ നിന്ന് ഒരു നിശ്ചിത തുക അംഗങ്ങൾക്ക് അവരുടെ പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിൽ വിതരണം ചെയ്യുന്ന രീതിയാണിത്. ഈ തുക നിശ്ചയിക്കുന്നതിനുള്ള അധികാരം ബോർഡ് ഓഫ് ഡയറക്ടേഴ്സിൽ നിക്ഷിപ്തമായിരിക്കും. 11. കമ്പനിയുടെ രൂപവത്കരണവും കണക്കുകളുടെ ഓഡിറ്റിങ്ങും വാർഷിക പൊതുയോഗവും ബോർഡ് ഓഫ് ഡയറക്ടേഴ്സിന്റെ അധികാരങ്ങളും മറ്റു കാര്യങ്ങളുമെല്ലാം കമ്പനീസ് ആക്ടിന്റെ വ്യവസ്ഥകൾക്കനുസരിച്ചാണ് നീങ്ങേണ്ടത്. 12. കമ്പനികാര്യ മന്ത്രാലയത്തിനു കീഴിലുള്ള രജിസ്ട്രാർ ഓഫ് കമ്പനീസിനാണ് പ്രൊഡ്യൂസർ കമ്പനികൾക്കുമേൽ നിയന്ത്രണാധികാരം ഉള്ളത്. 13. ഇൻകം ടാക്സ് ആക്ട് 1961-ന്റെ സെക്ഷൻ 10 (1) പ്രകാരം അഗ്രികൾച്ചറൽ ഇൻകം, ഇൻകം ടാക്സിന് വിധേയമല്ലെങ്കിൽക്കൂടി പ്രൊഡ്യൂസർ കമ്പനികളുടെ പ്രവർത്തന മേഖലയ്ക്ക് അനുസൃതമായിട്ടായിരിക്കും ഇൻകം ടാക്സിൽനിന്ന് ഒഴിവ് ലഭിക്കുന്നത്. 10 ലക്ഷം വരെ സഹായധനവും ഈടില്ലാത്ത വായ്പയും കേന്ദ്ര കൃഷിമന്ത്രാലയത്തിനു കീഴിലുള്ള സ്മോൾ ഫാർമേഴ്സ് അഗ്രി ബിസിനസ് കൺസോർഷ്യം (എസ്.എഫ്.എ.സി.), ഫാർമർ പ്രൊഡ്യൂസർ കമ്പനികൾ രൂപവത്കരിക്കുന്നതിനു വേണ്ടി, വിവിധ സംസ്ഥാന സർക്കാരുകളെ സഹായിക്കുന്നതിനു വേണ്ടിയുള്ള പദ്ധതികൾ 2014 മുതൽ തയ്യാറാക്കിയിട്ടുണ്ട്. അതുപ്രകാരം കമ്പനികളുടെ അടച്ചുതീർക്കപ്പെട്ട മൂലധനത്തിന് അനുസരിച്ച് 10 ലക്ഷം രൂപ വരെ ഓരോ പ്രൊഡ്യൂസർ കമ്പനികൾക്കും ഗ്രാന്റ് ആയി നൽകി, പ്രൊഡ്യൂസർ കമ്പനികളുടെ മൂലധന പര്യാപ്തത നടപ്പിൽ വരുത്താനും അതുപോലെ 'ക്രെഡിറ്റ് ഗാരന്റി ഫണ്ട്' എന്ന പേരിൽ പ്രൊഡ്യൂസർ കമ്പനികൾക്ക് ബാങ്കിൽ നിന്ന് ഒരു കോടി രൂപ വരെ ഈടില്ലാത്ത വായ്പ എടുക്കാനുള്ള പദ്ധതിയും നിലവിലുണ്ട്. കേന്ദ്ര സർക്കാരിന്റെ ഒരു പദ്ധതിയുടെ അടിസ്ഥാനത്തിൽ 10,000 പുതിയ ഫാർമർ പ്രൊഡ്യൂസർ കമ്പനികൾ രൂപവത്കരിക്കുമെന്ന് 2019 ജൂലായിൽ പ്രഖ്യാപിച്ചിരുന്നു. 60 ശതമാനത്തിലധികം ജനങ്ങളും കൃഷിയെ അടിസ്ഥാനമാക്കി ജീവിക്കുന്ന ഒരു രാജ്യത്ത് ഫാർമർ പ്രൊഡ്യൂസർ കമ്പനികൾക്ക് വലിയ സ്ഥാനമാണുള്ളത്. അതുകൊണ്ടുതന്നെ നബാർഡ്, സ്മോൾ ഫാർമേഴ്സ് അഗ്രി ബിസിനസ് കൺസോർഷ്യം (എസ്.എഫ്.എ.സി.), നാഷണൽ ഹോർട്ടി കൾച്ചറൽ ബോർഡ് പോലുള്ള സ്ഥാപനങ്ങൾ പ്രൊഡ്യൂസർ കമ്പനികളെ വളരെയധികം പ്രോത്സാഹിപ്പിക്കുന്നുണ്ട്. (തൃശ്ശൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന പ്രാക്ടീസിങ് കമ്പനി സെക്രട്ടറിയാണ് ലേഖകൻ) sureshmv1966@gmail.com

from money rss https://bit.ly/3fFxwHs
via IFTTT

ക്രെഡിറ്റ് കാർഡ് തട്ടിപ്പ് വ്യാപകം: മുന്നറിയിപ്പുമായി സർക്കാർ

ന്യൂഡൽഹി:ഇ-കൊമേഴ്സ് വെബ് സൈറ്റുകളിലൂടെ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് പണമിടപാട് നടത്തുന്നത് പരമാവധി ഒഴിവാക്കാൻ സർക്കാരിന്റെ സൈബർ സുരക്ഷാ ഏജൻസി ഇന്ത്യൻ കംപ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം (സെർട്ട്-ഇൻ) മുന്നറിയിപ്പ് നൽകി. കോവിഡിൽ ഓൺലൈൻവ്യാപാരം കൂടിയ സാഹചര്യത്തിൽ ഷോപ്പിങ് സൈറ്റുകളെയാണ് തട്ടിപ്പുസംഘം ലക്ഷ്യംവെക്കുന്നത്. എ.എസ്.പി.നെറ്റ് വെബ് ആപ്ലിക്കേഷൻ ഫ്രെയിംവർക്കിനൊപ്പം പ്രവർത്തിക്കുന്ന മൈക്രോസോഫ്റ്റിന്റെ ഐ.ഐ.എസ്. സർവറിൽ ഹോസ്റ്റുചെയ്തിട്ടുള്ള സൈറ്റുകളും ലിനക്സ്, അപ്പാച്ചെ, മൈഎസ്ക്യുഎൽ, പി.എച്ച്.പി. പ്ലാറ്റ്ഫോമുകളിലുള്ള ഇ-കൊമേഴ്സ് സൈറ്റുകളുമാണ് വിവരങ്ങൾചോർത്തി പണം തട്ടാൻ ഉപയോഗിക്കുന്നതെന്ന് സെർട്ട്-ഇൻ അറിയിച്ചു. ക്രെഡിറ്റ് കാർഡ് സ്കിമ്മിങ് നടക്കുന്നത് എങ്ങനെ ഉപഭോക്താവ് ഷോപ്പിങ് വെബ് സൈറ്റ് പണമിടപാടുനടത്താൻ ഇടനിലക്കാരായ സൈറ്റുകൾ ഉപഭോക്താവ് ക്രെഡിറ്റ് കാർഡ് നമ്പർ രേഖപ്പെടുത്തുന്നു. തട്ടിപ്പ് സംഘം സുരക്ഷിതമല്ലാത്ത ഇടനിലക്കാരുടെ സർവർ സ്കിമ്മിങ് കോഡ് ഉപയോഗിച്ച് ഹാക്ക് ചെയ്യുന്നു. ക്രെഡിറ്റ് കാർഡ് നമ്പർ ഹാക്കറുടെ സർവറിൽ ശേഖരിക്കുന്നു. പണം ഹാക്കറുടെ അക്കൗണ്ടിൽ. തട്ടിപ്പിനിരയായ വെബ്സൈറ്റ് പ്ലാറ്റ്ഫോമുകൾ *എ.എസ്.പി.നെറ്റ് 4.0.30319 *ലിനക്സ്, അപ്പാച്ചെ, മൈഎസ്ക്യുഎൽ, പി.എച്ച്.പി *ഐ.ഐ.എസ്. വെബ് സർവർ *ഡേറ്റാബേസ് സർവർ

from money rss https://bit.ly/3fNAMRk
via IFTTT

Anchor Meera Anil Enters Wedlock With Vishnu In A Private Ceremony!

Anchor Meera Anil Enters Wedlock With Vishnu In A Private Ceremony!
Popular anchor Meera Anil has tied the knot with Vishnu amid the COVID-19 lockdown. The wedding was held at a temple in Thiruvananthapuram with close friends and family in attendance. Beautiful pictures of the couple from the traditional Kerala wedding is

* This article was originally published here