121

Powered By Blogger

Sunday 19 July 2020

കാമ്പയിന്‍ തുടങ്ങി: സാമ്പത്തിക ഇടപാടുകള്‍ അറിയിച്ചിട്ടില്ലെങ്കില്‍ ഐടി വകുപ്പ് നിങ്ങളെ തേടിവരും

ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാതെ ഉയർന്ന മൂല്യമുള്ള ഇടപാടുകൾ നടത്തിയിട്ടുണ്ടെങ്കിൽ ഇതാ ആദായനികുതി വകുപ്പ് നിങ്ങളുടെ അടുത്തെത്തിക്കഴിഞ്ഞു. ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യുകയും ഇതുവരെ നികുതി റീഫണ്ട് ലഭിക്കാതിരിക്കുകയുംചെയ്തിട്ടുണ്ടെങ്കിൽ ഇടപാടുകൾ സംബന്ധിച്ച തിരുത്തലുകൾ വരുത്താൻ അവസരമുണ്ട്. വിശദപരിശോധനയ്ക്കായി ജൂലായ് 20 മുതൽ 11 ദിവസത്തെ ഇ-കാമ്പയിൻ ഐടി വകുപ്പ് തുടങ്ങിക്കഴിഞ്ഞു. 2018-19 സാമ്പത്തിക വർഷത്തെ ഇടപാടുകളാണ് ആദായനികുതി വകുപ്പ് പരിശോധിക്കുന്നത്. റിട്ടേൺ നൽകാതിരിക്കുകയോ തെറ്റായി നൽകുകയോ ചെയ്തവർക്ക് വീണ്ടും അവസരം നൽകുന്നതിനാണ് കാമ്പയിൻ. ഇത്തരത്തിൽ തിരുത്തൽ വരുത്തിയവർക്ക് നോട്ടീസ് ലഭിക്കില്ലെന്നുമാത്രമല്ല സൂക്ഷമപരിശോധനയുമുണ്ടാവില്ലെന്നും ആദായ നികുതിവകുപ്പ് വ്യക്തമാക്കിക്കഴിഞ്ഞു. ബാങ്കുകൾ, മ്യൂച്വൽ ഫണ്ടുകൾ തുടങ്ങി വിവിധ ധനകാര്യ സ്ഥാപനങ്ങൾ നൽകിയ ഇടപാടു വിവരങ്ങൾ വിശകലനംചെയ്തായിരിക്കും പരിശോധന നടത്തുക. ഉറവിടത്തിൽനിന്ന് നികുതികിഴിച്ചതിന്റെ രേഖകൾ, വിദേശത്തുനിന്നുമെത്തിയ പണം തുടങ്ങിയവ പരിശോധനയ്ക്കുവിധേയമാക്കും. കാമ്പയിൻ കാലയളവിൽ എസ്എംഎസ്, ഇ-മെയിൽ എന്നിവവഴിയാണ് നികുതിദായകന് സന്ദേശം കൈമാറുക. ഉയർന്ന മൂല്യമുള്ള ഇടപാടുകൾ സംബന്ധിച്ച വിവരങ്ങൾ അറിയാൻ ആദായനികുതി വകുപ്പിന്റെ പോർട്ടലിൽ ലോഗിൻ ചെയ്താൽമതി. നിങ്ങൾ നടത്തിയതും എന്നാൽ റിട്ടേണിൽ കാണക്കാത്തതുമായ ഇടപാടുകൾ സംബന്ധിച്ച വിശദവിവരങ്ങൾ പോർട്ടലിൽനിന്ന് അറിയാം. ഉടനെ അതിന് മറുപടി നൽകിയാൽ സൂക്ഷ്മപരിശോധനയിൽനിന്ന് മാറാനും അവസരമുണ്ട്.

from money rss https://bit.ly/3jiLjG5
via IFTTT