121

Powered By Blogger

Thursday, 18 February 2021

ആദ്യത്തെ ശീതീകരിച്ച റെയിൽവെ ടെർമിനൽ ബെംഗളുരുവിൽ ഒരുങ്ങുന്നു: ചിത്രങ്ങൾ കാണാം

രാജ്യത്തെ ആദ്യത്തെകേന്ദ്രീകൃത എ.സി ടെർമിനൽ ബെംഗളുരുവിൽ ഒരുങ്ങുന്നു. ഫെബ്രുവരി അവസാനത്തോടെ തുറന്നുകൊടുക്കുന്ന ടെർമിനലിന്റെ ചിത്രങ്ങൾ റെയിൽവെ മന്ത്രി പീയൂഷ് ഗോയൽ പുറത്തുവിട്ടു. നഗരത്തിലെ ബയപ്പനഹള്ളി പ്രദേശത്തെ റെയിൽവെ ടെർമിനൽ ഭാരത്രത്ന എം വിശ്വശരയ്യരുടെ പേരിലാകും അറിയപ്പെുടക. അത്യാധുനിക സൗകര്യങ്ങളോടെ നിർമച്ച ടെർമിനലിന്റെ ചിത്രങ്ങൾ വെള്ളിയാഴ്ച രാവിലെയാണ് മന്ത്രി ട്വിറ്ററിലൂടെ പുറത്തുവിട്ടത്. 4,200 സ്ക്വയർ മീറ്റർ വിസ്തീർണത്തിൽ 314 കോടി രൂപ ചെലവഴിച്ച് നിർമിച്ച കെട്ടിടത്തിൽ 50,000 പേരെ ഉൾക്കൊള്ളാനുള്ള സൗകര്യമുണ്ട്. രണ്ട് സബ് വെകളോടൊപ്പം എല്ലാ പ്ലാറ്റ്ഫോമുകളെയും ബന്ധിപ്പിക്കുന്ന ഒരു ഓവർബ്രിഡ്ജുമുണ്ട്. Have a glimpse of the upcoming Sir M. Visvesvaraya Terminal in Bengaluru, Karnataka, equipped with state-of-the-art facilities. View on Koo: https://bit.ly/3dzBkf0 pic.twitter.com/pRwu2zG38O — Piyush Goyal (@PiyushGoyal) February 18, 2021 ടെർമിനലിൽ എട്ട് ലൈനുകളാണുള്ളത്. ഏഴു പ്ലാറ്റ്ഫോമുകളും. എല്ലാദിവസവും 50 ട്രയിനുകൾ ഓടിക്കാൻ സൗകര്യമുള്ളതാണ് ടെർമിനൽ. എസ്കലേറ്ററുകളും ലിഫ്റ്റുകളും ഏഴ് പ്ലാറ്റ്ഫോമുകളിലുമുണ്ട്. ബെംഗളുരു വിമാനത്താവളത്തിന്റെ മാതൃകയിൽ രൂപകല്പനചെയ്ത ടെർമിനലിൽ ഉയർന്ന ക്ലാസ് കാത്തിരുപ്പുകേന്ദ്രം, ഡിജിറ്റൽ തത്സമയ പാസഞ്ചർ ഇൻഫോർമേഷനുള്ള വിഐപി ലോഞ്ച്, ആഡംഭര ഫുഡ് കോർട്ട് എന്നിവയുമുണ്ട്. സ്റ്റേഷനിൽ ഒരുക്കിയിട്ടുള്ള പാർക്കിങ് സ്ഥലത്ത് 250 കാറുകൾ, 900 ഇരുചക്രവാഹനങ്ങൾ, 50 ഓട്ടോറിക്ഷകൾ തുടങ്ങിയവ പാർക്ക്ചെയ്യാനുള്ള സൗകര്യമുണ്ട്.

from money rss https://bit.ly/37sUBLm
via IFTTT

വിപണിയുടെനീക്കം എങ്ങോട്ട്; സ്വീകരിക്കേണ്ട നിക്ഷേപതന്ത്രങ്ങൾ അറിയാം

ഇന്ത്യൻ ഓഹരി വിപണി അങ്ങേയറ്റം ശക്തമായ അവസ്ഥയിലാണിപ്പോഴെങ്കിലും ഈനില തുടരുമോ എന്ന ആശങ്കയിലാണ് നിക്ഷേപകർ. വലിയ പ്രതീക്ഷകളോടെകാത്തിരുന്ന ബജറ്റിനുമുമ്പ് വിപണിയിൽ ഉൽക്കണ്ഠയുടെ നിമിഷങ്ങളായിരുന്നു. തുടർന്ന് 8 ശതമാനം തിരുത്തലും നിഫ്റ്റി 50ൽ 12 ശതമാനം ഉയർച്ചയുമുണ്ടായി. സമീപ ഭൂതകാലത്തെ ഏറ്റവും പരിഷ്കരണോന്മുഖ ബജറ്റ് എന്ന നിലയിൽ പോയകാലത്തെ ബജറ്റ് കുതിപ്പുകളെയപേക്ഷിച്ച് നല്ല പ്രകടനമായിരുന്നു കാഴ്ചവെച്ചത്. മുൻകാല ബജറ്റ് പ്രഖ്യാപനങ്ങളുടെ അടിസ്ഥാനത്തിൽ ബജറ്റിനെക്കുറിച്ചുള്ള പ്രതീക്ഷാപട്ടിക നേർത്തതായിരുന്നു. സർക്കാർ ചിലവ് കൂടുതലായി ഉണ്ടാകുമെന്ന കണക്കുകൂട്ടൽ ഉണ്ടായിരുന്നു. ബജറ്റ് രാജ്യത്തിന്റെ ഏകീകൃത സാമ്പത്തിക പ്രഖ്യാപനമായിത്തീരാറുണ്ടെങ്കിലും കൂടുതൽ കൃത്യമായ പ്രവചനങ്ങളും വിപ്ലവകരമായ നടപടികളുമായി ഇത്തവണ ഈ സങ്കൽപം തകർക്കപ്പെട്ടിരിക്കയാണ്. സമീപകാലത്തൊന്നും ദർശിച്ചിട്ടില്ലാത്ത വിശാലവിപണിയിലെ സൂപ്പർ പ്രകടനം വിപണിയിൽ മുൻകരുതലിനും കളമൊരുക്കിയിട്ടുണ്ട്. കൂടിയവിലകളുടെ മേഖലയിലാണിപ്പോൾ വിപണിയെന്നാണ് സാങ്കേതിക വിശകലനത്തിന്റെ അടിസ്ഥാനത്തിൽ പറയാൻകഴിയുക. ബജറ്റാനന്തര കുറവുകൾ മറച്ചുവെച്ചുകൊണ്ടു കൂടിയതോതിലുള്ള വാങ്ങലാണ് നടക്കുന്നതെന്ന കാഴ്ചപ്പാടുമുണ്ട്. കൂടിയ മൂല്യനിർണയവും ചഞ്ചലമായ വിദേശ സ്ഥാപന നിക്ഷേപങ്ങളും ആഗോളതലത്തിൽതന്നെ അരക്ഷിതത്വമുണ്ടാക്കിയിട്ടുണ്ട്. വളരുന്ന ഓഹരികളിൽനിന്നും മേഖലകളിൽനിന്നും പണം പ്രതിരോധിക്കാവുന്ന ഓഹരികളിലേക്കു മാറ്റുന്നതാണു നല്ലതെന്ന ജാഗ്രതാ നിർദ്ദേശങ്ങൾ വീണ്ടും ഉയർന്നുവരുന്നു. നടപ്പുവർഷം ചാക്രിക പ്രകടനങ്ങളിലുണ്ടായ കുതിപ്പ് ഭാവിയിൽ ആശാവഹമായ പ്രകടനത്തിനിടയാക്കില്ല എന്നതാണ് ഇതിനു കാരണമായി പറയുന്നത്. ഹൃസ്വകാലത്തേക്കുള്ളതല്ല, കുത്തനെയുള്ള ഈ കുതിപ്പെന്നാണ് മനസിലാക്കാൻകഴുയക. പരിഷ്കരണ അജണ്ടയെത്തുടർന്ന് സർക്കാർനയത്തിലുണ്ടായമാറ്റം കാരണം രാജ്യത്തിന്റെ വീക്ഷണത്തിലുണ്ടായ അടിസ്ഥാനപരമായ പുരോഗതിയുടെ പിന്തുണ ഇതിനുണ്ട്. നേരിട്ടുള്ള വിദേശ നിക്ഷേപത്തിനും വിദേശസ്ഥാപന നിക്ഷേപങ്ങൾക്കുമൊപ്പം അഭ്യന്തര സമ്പദ്ഘടനയിൽ നീണ്ടുനിൽക്കുന്ന ചെലവഴിക്കലുകൾക്കും ഇതു വഴിതെളിക്കും. വിശാലവിപണിയുമായി തുലനംചെയ്യുമ്പോൾ ഒരേസമയം വില പിടിപ്പുള്ളതും വിലകുറഞ്ഞതുമായ ഇടങ്ങൾ കാണാൻ കഴിയുന്നുണ്ട്. വർഷത്തിലുടനീളം ഈകൂടിയ വിലകൾ നില നിൽക്കുമെന്നുതന്നെയാണ് കരുതുന്നത്. വിലകളുടെ കാര്യത്തിൽമാത്രം ശ്രദ്ധകേന്ദ്രീകരിക്കുന്നത് ഓഹരി പ്രകടനത്തെ സംബന്ധിച്ചേടത്തോളം തെറ്റായ ആശയത്തിലേക്കു നയിക്കുകയും പോർട്ഫോളിയോ ഫലപ്രദമായി കൈകാര്യം ചെയ്യാൻ സാധിക്കാതെവരികയും ചെയ്യും. വിലകൂടിയ ഓഹരികളിൽനിന്നും മേഖലകളിൽനിന്നും അഭ്യന്തര സാമ്പത്തിക മേഖലയിൽ കൂടുതൽ പണം ചിലവഴിക്കുന്നവയും ഗുണം നോക്കിവാങ്ങാവുന്നവയുമായ വിഭാഗങ്ങളിലേക്കു മാറുന്നതാണ് ഉചിതം. സാമ്പത്തിക വളർചിച കൂടിയ ഈഘട്ടത്തിൽ പ്രതിരോധാത്മക മേഖലകളിലേക്കു വൻതോതിൽ തിരിയുന്നത് അഭിലഷണീയമായിരിക്കില്ല. തിരുത്തലിന്റെഘട്ടത്തിൽ വിശാല വിപണിയിൽ മികച്ചപ്രകടനം നടത്തുന്നവയാണ് ഇവഎന്നത് വസ്തവംതന്നെ. എന്നാൽ, കൂടിയ മൂല്യനിർണയവും ആഗോള അനിശിശ്ചിതത്വവുംചേർന്ന് വിശാലവിപണിയുടെ വേഗത്തിൽ മാറ്റമുണ്ടായാൽ ഈ മേഖലകളിലും തിരുത്തലിനു സാധ്യതയുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തിൽ പ്രതിരോധ ഓഹരികളായ എഫ്എംസിജിയുംമറ്റും വളരെ ഉയർന്ന നിലവാരത്തിലാണ്. കൂടുതൽ മേഖലകളിലേക്കുതിരിയുന്നത് പോർട്ഫോളിയോക്ക് ഇപ്പോൾ ഗുണകരമല്ല. പ്രതിരോധ ഓഹരികൾ തിരുത്തലിനു വിധേയമാകാമെങ്കിലും ഐടി, ഫാർമ മേഖലകൾക്ക് ഇടക്കാലയളവിൽ മെച്ചപ്പെട്ട പ്രകടനം നടത്താൻകഴിയും. കാരണം ആഗോള കാഴ്ചപ്പാടിൽ അവയ്ക്ക് നല്ല വളർച്ചയുണ്ടായിട്ടുണ്ട്. മൂല്യനിർണയം വീണ്ടും പരിഷ്കരിക്കപ്പെടാനും സാധ്യത വർധിച്ചിട്ടുണ്ട്. എങ്കിലും 2 മുതൽ 3 വർഷം വരെയുള്ള കാലയളവിൽ അവയുടെ വിലകളും കൂടിയ നിലയിൽ തന്നെയായിരിക്കും. പോർട്ട്ഫോളിയോയിൽ കൂടുതൽ പണം എത്തിക്കുന്നതിനും ഹൃസ്വകാല തിരുത്തലിൽ ഓഹരി ബാസ്ക്കറ്റിന്റെ ഭാരം കുറയ്ക്കുന്നതിനും ഓഹരികൾ വിൽക്കുന്നതും ഗുണകരമാണ്. വില കുറയുമ്പോൾ വാങ്ങുക എന്ന തന്ത്രത്തിന്റെ തുടർച്ച തന്നെയാണിത്. തിരുത്തലിന്റെഘട്ടത്തിൽ ഇൻഷുറൻസ്, പൊതുമേഖലാ സ്ഥാപനങ്ങൾ, പൊതുമേഖലാ ബാങ്കുകൾ, അടിസ്ഥാന വികസന സ്ഥാപനങ്ങൾ, പ്രമുഖ ഉൽപന്നങ്ങളുടേയും ഉപഭോക്തൃ വസ്തുക്കളുടേയും ചാക്രിക ഓഹരികൾ എന്നിവ കൂടുതലായി കൈവശം വെയ്ക്കുന്നത് ഗുണകരമായിരിക്കും. യൂറോപ്യൻ യൂണിയനിലെ രാജ്യങ്ങൾ മുന്നിൽ കണ്ടതുപോലെ K മാതൃകയിലുള്ള സമ്പത്തിക വീണ്ടെടുപ്പിന്റെ സാധ്യത കുറയ്ക്കുന്ന കാര്യത്തിൽ ബജറ്റ് ഇന്ത്യക്കു മേൽക്കൈ നൽകിയിട്ടുണ്ട്. അഭ്യന്തര സാമ്പത്തിക വീണ്ടെടുപ്പിലും കയറ്റുമതി അവസരങ്ങളിലും ഗുണംലഭിക്കുന്ന കമ്പനികളുടെ ഓഹരികൾ വാങ്ങുന്നതാണ് മുന്നോട്ടുള്ളയാത്രയിൽ ഗുണകരം. പരിഷ്കരണങ്ങടങ്ങിയ കേന്ദ്ര ബജറ്റിനെത്തുടർന്നുണ്ടായകുത്തനെയുള്ള നേട്ടങ്ങൾക്കുശേഷം വിപണിയിൽ ഏകീകരണത്തിനു സാധ്യതയുണ്ട്. വേഗതയിലെ ഈമാറ്റംഹ്രസ്വകാലമേ നിലനിൽക്കൂ. കാരണം ബജറ്റിലെ പരിഷ്കരണങ്ങളുടെ ആനുകൂല്യം ഇടക്കാലം മുതൽ ദീർഘകാലംവരെ അടിസ്ഥാനമാക്കിയുള്ളതാണ്. വിപണിയുടെ വിശാലമായ അടിയൊഴുക്കുകൾ ഗുണകരമായിത്തന്നെതുടരും, പ്രത്യേകിച്ച് ചെറുകിട, ഇടത്തരം ഓഹരികളുടെ കാര്യത്തിൽ. ഇടക്കാല പ്രവണതകൾ നിർണയിക്കുന്നകാര്യത്തിൽ ആഗോള വിപണിയിലെ അടിയൊഴുക്കുകൾ നിർണായകമാണ്. കൂടുതൽ ഉത്തേജനത്തിനായി കാത്തിരിക്കുന്ന യുഎസ് വിപണിയിലെ മികച്ചനേട്ടങ്ങളും ദൗർബ്ബല്യം പ്രകടിപ്പിക്കുന്ന യൂറോപ്യൻ വിപണിയിലെ ഗതിവ്യതിയാനങ്ങളുംചേർന്ന് സമ്മിശ്രമാണ് ആഗോള വിപണിയിലെ ചലനങ്ങൾ. (ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ഗവേഷണ വിഭാഗം മേധാവിയാണ് ലേഖകൻ)

from money rss https://bit.ly/3s8kyaW
via IFTTT

സ്വര്‍ണവില താഴോട്ടുതന്നെ: പവന് 320 രൂപ കുറഞ്ഞ് 34,400 രൂപയായി

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവുതുടരുന്നു. വെള്ളിയാഴ്ച പവന്റെ വില 320 രൂപ കുറഞ്ഞ് 34,400 രൂപയിലെത്തി. ഗ്രാമിന്റെ വില 4300 രൂപയായി. ആഗോള വിപണിയിലും ഇടിവ് തുടരുകയാണ്. സ്പോട് ഗോൾഡ് വില 0.4ശതമാനം താഴ്ന്ന് 1,769.03 നിലവാരത്തിലാണ്. ഇവർഷംമാത്രം ഇതുവരെ മൂന്നുശതമാനത്തിലേറെയാണ് ഇടിവുണ്ടായത്. യുഎസ് ട്രഷറി ആദായം ഒരുവർഷത്തെ ഉയർന്ന നിലവാരത്തിലെത്തിയതാണ് ആഗോള വിപണിയിൽ സ്വർണവിലയെ ബാധിച്ചത്. ദേശീയ വിപണിയിലും വില ഇടിയുകയാണ്. എംസിഎക്സിൽ 10 ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില എട്ടുമാസത്തെ താഴ്ന്നനിലാവാരമായ 46,145 രൂപയിലെത്തി. കഴിഞ്ഞ ഓഗസ്റ്റിലാണ് റെക്കോഡ് നിലവാരമായ 56,200ൽ സ്വർണവിലയെത്തിയത്.

from money rss https://bit.ly/3beWNau
via IFTTT

സെൻസെക്‌സിൽ 222 പോയന്റ് നഷ്ടത്തോടെ തുടക്കം: നിഫ്റ്റി 15,100നുതാഴെയെത്തി

മുംബൈ: ഓഹരി വിപണിയിൽ നഷ്ടംതുടരുന്നു. സെൻസെക്സ് 222 പോയന്റ് നഷ്ടത്തിൽ 51,101ലും നിഫ്റ്റി 64 പോയന്റ് താഴ്ന്ന് 15,054ലിലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 637 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 540 ഓഹരികൾ നഷ്ടത്തിലുമാണ്. 82 ഓഹരികൾക്ക് മാറ്റമില്ല. ആഗോള വിപണികളിലെ നഷ്ടമാണ് ആഭന്തര സൂചികകളിലും പ്രതിഫലിച്ചത്. കഴിഞ്ഞ ദിവസങ്ങളിലേതുപോലെ പൊതുമേഖല ബാങ്ക് ഓഹരികളാണ് നേട്ടത്തിൽമുന്നിൽ. റിലയൻസ്, ഹിന്ദുസ്ഥാൻ യുണിലിവർ, ഭാരതി എയർടെൽ, എൽആൻഡ്ടി, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, എച്ച്സിഎൽ ടെക്, സൺ ഫാർമ, ബജാജ് ഫിൻസർവ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. ഏഷ്യൻ പെയിന്റ്സ്, ടെക് മഹീന്ദ്ര, മാരുതി, നെസ് ലെ, ഡോ.റെഡ്ഡീസ് ലാബ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ടിസിഎസ്, എച്ച്ഡിഎഫ്സി, ഒഎൻജിസി, ടൈറ്റാൻ, ഐടിസി, എച്ച്ഡിഎഫ്സി ബാങ്ക്, ഇൻഫോസിസ്, ആക്സിസ് ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. മഹീന്ദ്ര സിഐഇ ഓട്ടോമോട്ടീവ്, ഏഷ്യൻ ടീ എക്സ്പോർട്സ്, ബിനാനി ഇൻഡസ്ട്രീസ് തുടങ്ങിയ കമ്പനികളാണ് ഡിസംബർ പാദത്തിലെ പ്രവർത്തനഫലം വെള്ളിയാഴ്ച പുറത്തുവിടുന്നത്. Indices open lower amid weak global cues; Nifty below 15,100

from money rss https://bit.ly/3k6DXGv
via IFTTT

വ്യാജ സിം ഉപയോഗിച്ച് തട്ടിപ്പ്: അക്കൗണ്ടുടമകളുടെ വിവരം ചോർത്തിയത് വ്യാജ ഇ-മെയിൽ വഴി

തൃശ്ശൂർ: വ്യാജ സിം നിർമിച്ച് പണം തട്ടിപ്പ് നടത്തുന്ന കേസിൽ അറസ്റ്റിലായ മഹാരാഷ്ട്ര സ്വദേശികളായ പ്രതികൾ വിവരം ചോർത്തുന്നത് ആദായനികുതിവകുപ്പിന്റേതെന്ന വ്യാജേന അയയ്ക്കുന്ന വ്യാജ ഇ മെയിൽ വഴി.നൈജീരിയയിൽനിന്നാണ് മെയിലുകളും സന്ദേശങ്ങളും വരുന്നത്. ആധാർ, പാൻ നമ്പറുകളാണ് ആവശ്യപ്പെടുക. ഇ മെയിലുകൾക്ക് മറുപടിയായി ആധാർ, പാൻ വിവരങ്ങൾ ഷെയർ ചെയ്യുന്നവരാണ് തട്ടിപ്പിന് ഇരയാകുന്നത്. ഇതോടെ മഹാരാഷ്ട്ര ആസ്ഥാനമായി പ്രവർത്തിക്കുന്ന സംഘത്തിന് ഡ്യൂപ്ലിക്കേറ്റ് സിം സംഘടിപ്പിക്കുന്നതിനുള്ള വഴിയൊരുങ്ങുന്നു. ഒരു സ്ത്രീയടക്കം മൂന്നുപേരാണ് സംഘത്തിൽ ഉണ്ടായിരുന്നത്. മഹാരാഷ്ട്രയിൽനിന്ന് നെടുന്പാശ്ശേരി വഴി കേരളത്തിൽ എത്തിയാണ് ഇവർ ഡ്യൂപ്ലിക്കേറ്റ് സിം സംഘടിപ്പിച്ചിരുന്നത്. ഇവരുടെ നീക്കം നെടുമ്പാശ്ശേരി വിമാനത്താവളത്തിലടക്കം നിരീക്ഷിച്ചാണ് തട്ടിപ്പുസംഘത്തിലെ പ്രധാനിയായ നൂർജഹാനെ തൃശ്ശൂർ സൈബർ പോലീസ് അറസ്റ്റ് ചെയ്തത്. തുടർന്ന് ചന്ദ്രകാന്ത്, ആദിൽ എന്നീ രണ്ട് മഹാരാഷ്ട്ര സ്വദേശികളെക്കൂടി അറസ്റ്റ് ചെയ്തു. തട്ടിപ്പിൽ പങ്കാളികളായനൈജീരിയസ്വദേശികളുടെ വിവരങ്ങൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് െസെബർ പോലീസ്. തൃശ്ശൂർസൈബർ സ്റ്റേഷൻ പരിധിയിൽ രണ്ടും എറണാകുളം െസെബർ സ്റ്റേഷൻ, തൃശ്ശൂർ റൂറൽ എന്നിവിടങ്ങളിൽ ഒാരോ തട്ടിപ്പും ഇവർ നടത്തിയതായി തെളിഞ്ഞിട്ടുണ്ട്. കൂടാതെ െഹെദരാബാദിലും സമാനമായ തട്ടിപ്പിൽ ഇവർ പ്രതികളാണ്. മഹാരാഷ്ട്ര കൂടാതെ പശ്ചിമബംഗാൾ കേന്ദ്രീകരിച്ചും മറ്റൊരു ശൃംഖല പ്രവർത്തിക്കുന്നുണ്ടെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. അറസ്റ്റിലായ മഹാരാഷ്ട്ര സ്വദേശികളെ തൃശ്ശൂർ സൈബർ പോലീസ് വിശദമായി ചോദ്യംചെയ്തുവരുകയാണ്.

from money rss https://bit.ly/3biCWY7
via IFTTT

മൂന്നാംദിവസവും തകർച്ച: സെൻസെക്‌സ് 379 പോയന്റ് നഷ്ടത്തിൽ ക്ലോസ്‌ചെയ്തു

മുംബൈ: തുടർച്ചയായി മൂന്നാമത്ത ദിവസവും ഓഹരി വിപണി നഷ്ടത്തിൽ ക്ലോസ്ചെയ്തു. സെൻസെക്സ് 379.14 പോയന്റ് താഴ്ന്ന് 51,324.69ലും നിഫ്റ്റി 89.90 പോയന്റ് നഷ്ടത്തിൽ 15,119ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1609 കമ്പനികളുടെ ഓഹരികൾനേട്ടത്തിലും 1316 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 151 ഓഹരികൾക്ക് മാറ്റമില്ല. മൂന്നാംദിവസവും തുടർന്ന ലാഭമെടുപ്പും ആഗോള വിപണികളിലെ നഷ്ടവുമാണ് ആഭ്യന്തര സൂചികകളെ ബാധിച്ചത്. ബജാജ് ഫിനാൻസ്, നെസ് ലെ, കൊട്ടക് മഹീന്ദ്ര ബാങ്ക്, മഹീന്ദ്ര ആൻഡ് മീഹന്ദ്ര, ശ്രീ സിമെന്റ്സ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടമുണ്ടാക്കിയത്. ഒഎൻജിസി, ഗെയിൽ, ബിപിസിഎൽ, ഐഒസി, എൻടിപിസി തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമായിരുന്നു. കഴിഞ്ഞ ദിവസങ്ങളലേതുപോലെ പൊതുമേഖല സൂചിക മികച്ചനേട്ടമുണ്ടാക്കി. അഞ്ചുശതമാനമാണ് സൂചിക ഉയർന്നത്. ഐടി, ലോഹം, ഊർജം തുടങ്ങിയ മേഖലകളിലെ ഓഹരികൾ 1-2ശതമാനവും നേട്ടമുണ്ടാക്കി. അതേസമയം, ഓട്ടോ സൂചിക ഒരുശതമാനം നഷ്ടത്തിലാകുകയുംചെയ്തു. Sensex slips for 3rd day, drops 379 pts, Nifty defends 15,100

from money rss https://bit.ly/2NiJ6PJ
via IFTTT

പാപ്പരായ ദിവാൻ ഹൗസിങ് ഫിനാൻസിനെ ഏറ്റെടുക്കാൻ പിരമൽ ഗ്രൂപ്പിന് അനുമതി

കടബാധ്യതയെതുടർന്ന് പ്രതിസന്ധിയിലായ ദിവാൻ ഹൗസിങ് ഫിനാൻസ് കോർപറേഷനെ(ഡിഎച്ച്എഫ്എൽ)ഏറ്റെടുക്കാൻ പിരമൽ ഗ്രൂപ്പിന് റിസർവ് ബാങ്ക് അനുമതി നൽകി. നാഷണൽ കമ്പനി ലോ ട്രിബ്യൂണലിന്റെകൂടി അനുമതി ലഭിച്ചാലെ ഏറ്റെടുക്കൽ പൂർത്തിയാക്കാനാകൂ. പാപ്പരായ കമ്പനിയെ ലേലത്തിൽപിടിച്ച പിരമൽ ഗ്രൂപ്പിന് ഒരുമാസത്തെ കാത്തിരിപ്പിനുശേഷമാണ് ആർബിഐയുടെ അനുമതി ലഭിച്ചത്. പിരമൽ ഗ്രൂപ്പ് കമ്പനി ഏറ്റെടുക്കുന്നതിന് അനുകൂലയമായി ഡിഎച്ച്എഫിലിന് പണംനൽകിയവരിൽ 94ശതമാനത്തിലേറെപ്പേർ വോട്ടുചെയ്തിരുന്നു. ചുരുങ്ങിയത് 66ശതമാനം വോട്ടുകളായിരുന്നുവേണ്ടിയിരുന്നത്. ഡിഎച്ച്എഫ്എലിനെ ഏറ്റെടുക്കാനെത്തിയ യുഎസ് കമ്പനിയായ ഓക്ട്രീ ക്യാപിറ്റലിന് 45ശതമാനവും അദാനി ക്യാപിറ്റലിന് 18ശതമാനം വോട്ടുമാണ് ലഭിച്ചത്. ജനുവരി 15നായിരുന്നു പ്രമേയത്തിന്മേൽ വോട്ടെടുപ്പ് നടന്നത്. RBI gives nod to Piramal to take over DHFL

from money rss https://bit.ly/3avAZbF
via IFTTT

ടെലികോം, നെറ്റ് വർക്ക്‌ ഉപകരണങ്ങൾ രാജ്യത്ത് നിർമിക്കാൻ 12,000 കോടിയുടെ പദ്ധതി പ്രഖ്യാപിച്ചു

ന്യൂഡൽഹി: ഇലക്ട്രോണിക്സ് ഘടകഭാഗങ്ങളുംമറ്റും രാജ്യത്ത് നിർമിച്ച് സ്വയംപര്യാപ്തത നേടുന്നതിന് കേന്ദ്ര സർക്കാർ അവതരിപ്പിച്ച പിഎൽഐ സ്കീമിൽ ടെലികോം, നെറ്റ് വർക്ക് ഉപകരണങ്ങളുടെ നിർമാണത്തിനും ആനുകൂല്യം പ്രഖ്യാപിച്ചു. പദ്ധതിപ്രകാരം അഞ്ചുവർഷത്തിനുള്ളിൽ 12,195 കോടി രൂപയാണ് ചെലവഴിക്കുക. ഏപ്രിൽ ഒന്നിന് പദ്ധതിക്ക് തുടക്കമാകുമെന്ന് കേന്ദ്ര ഇൻഫോർമേഷൻ ടെക്നോളജി മന്ത്രി രവിശങ്കർ പ്രസാദ് പറഞ്ഞു. ടെലികോം മേഖലയിൽ പദ്ധതി നടപ്പാക്കുന്നതിലൂടെ 2.4ലക്ഷംകോടി രൂപയിലധികംമൂല്യമുള്ള ഉത്പന്നങ്ങൾ നിർമിക്കാൻകഴിയുമെന്നാണ് വിലയിരുത്തൽ. രണ്ടുലക്ഷംകോടി രൂപയുടെ കയറ്റുമതിയും പ്രതീക്ഷിക്കുന്നു. കോർ ട്രാൻസ്മിഷൻ ഉപകരണങ്ങൾ, 4ജി, 5ജി നെക്സ്റ്റ് ജനറേഷൻ റേഡിയോ ആക്സസ് നെറ്റ് വർക്ക്, വയർലെസ് എക്യുപ്മെന്റ് തുടങ്ങിയവയുൾപ്പടെ നിർമിച്ച് ഇന്ത്യയെ ടെലികോം ഉപകരണങ്ങളുടെ ആഗോളകേന്ദ്രമാക്കിമാറ്റുകയാണ് ലക്ഷ്യം. മൊബൈൽ നിർമാണമേഖലയിൽ പദ്ധതി നടപ്പാക്കിയതിലൂടെ 20,000 പേർക്ക് നേരിട്ട് ജോലി ലഭിച്ചതായി അദ്ദേഹം പറഞ്ഞു. അടുത്തവർഷം ഒരുലക്ഷത്തോളം പേർക്ക് നേരിട്ടും മൂന്നുലക്ഷംപേർക്ക് പരോക്ഷമായും ഈമേഖലയിൽ തൊഴിൽലഭിക്കും. ലാപ്ടോപ്, ടാബ്ലെറ്റ് പിസി എന്നിവയുടെ പ്രാദേശിക ഉത്പാദനംവർധിപ്പിക്കുന്നതിനുള്ള പദ്ധതിയും ഉടനെ പ്രഖ്യാപിക്കും. 3000 കോടി രൂപയുടെ നിക്ഷേപം പദ്ധതിയിലൂടെ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. Govt approves over ₹12,000-cr PLI scheme for telecom equipment

from money rss https://bit.ly/3ataC66
via IFTTT