121

Powered By Blogger

Thursday 18 July 2019

പ്രമുഖ ഓഹരി ഫണ്ടുകള്‍ ഒരുമാസക്കാലയളവില്‍ നല്‍കിയത് നെഗറ്റീവ് ആദായം

കഴിഞ്ഞ ഒരുമാസത്തെ ആദായം പരിശോധിക്കുമ്പോൾ മുൻനിരയിലുള്ള പത്ത് ഓഹരി അധിഷ്ഠിത മ്യൂച്വൽ ഫണ്ടുകൾ നൽകിയത് നെഗറ്റീവ് റിട്ടേൺ. മൊത്തം നിക്ഷേപം 8850 കോടിയിലേറെയുള്ള ആദിത്യ ബിർള സൺ ലൈഫ് ടാക്സ് റിലീഫ് ഫണ്ട് ഈ കാലയളവിൽ നെഗറ്റീവ് 1.74 ശതമാനം റിട്ടേണാണ് നേടിയത്. അതേസമയം മൊത്തം നിക്ഷേപം 878 കോടി മാത്രമുള്ള ഇൻവെസ്കോ ഇന്ത്യ ടാക്സ് പ്ലാൻ നിക്ഷേപകന് നൽകിയത് നെഗറ്റീവ് 0.93 ശതമാനം മാത്രം. സ്മോൾ ക്യാപ് വിഭാഗത്തിലുള്ളതും 7,369 കോടി നിക്ഷേപവുമുള്ള ഫ്രാങ്ക്ളിൻ ഇന്ത്യ സ്മോളർ കമ്പനീസ് ഫണ്ട് കഴിഞ്ഞ ഒരുമാസത്തിനിടെ നൽകിയത് 2.67 ശതമാനം നഷ്ടം. ഈ വിഭാഗതതിൽതന്നെയുള്ള റിലയൻസ് സ്മോൾ ക്യാപ് ഫണ്ടാകട്ടെ നൽകിയത് 2.88 ശതമാനം നഷ്ടമാണ്. 8232 കോടി രൂപയാണ് ഈ ഫണ്ട് കൈകാര്യം ചെയ്യുന്നത്. സ്മോൾ ക്യാപിൽതന്നെയുള്ള എച്ച്ഡിഎഫ്സി സ്മോൾക്യാപ് ഫണ്ട് നൽകിയത് നെഗറ്റീവ് 2.55 ശതമാനമാണ്. ഈ ഫണ്ട് കൈകാര്യം ചെയ്യുന്നത് 8427 കോടി രൂപയാണ്. അതേസമയം ഈ കാലയളവിൽ സെൻസെക്സ് 1.7 ശതമാനം നേട്ടം നൽകിയതായി കാണാം. 30 ഓഹരികളിൽ 18 ഓഹരികളും നഷ്ടമുണ്ടാക്കിയിട്ടും സെൻസെക്സ് നേട്ടത്തിൽ പിടിച്ചുനിന്നു. ഗെയിൽ, കാഡില, ഗോദ്റേജ് കൺസ്യൂമർ, ഹിന്ദുസ്ഥാൻ സിങ്ക്, ജെഎസ്ഡബ്ല്യു സ്റ്റീൽ തുടങ്ങിയ ഓഹരികളിലാണ് ഈ കാലയളവിൽ മ്യൂച്വൽ ഫണ്ടുകൾ കാര്യമായി നിക്ഷേപം നടത്തിയത്. യുപിഎൽ, പിരമൾ എന്റർപ്രൈസസ്, യെസ് ബാങ്ക്, ഇന്ത്യബുൾസ് ഹൗസിങ്, ബന്ധൻ ബാങ്ക് തുടങ്ങിയ ഓഹരികളാണ് ഫണ്ടുകൾ ഈയൊരു മാസത്തിനിടെ വിറ്റൊഴിഞ്ഞത്. ശ്രദ്ധിക്കാൻ: ദീർഘകാല ലക്ഷ്യത്തിനുവേണ്ടി എസ്ഐപി മാതൃകയിൽ നിക്ഷേപിക്കുമ്പോഴാണ് ഓഹരി അധിഷ്ഠിത ഫണ്ടുകളിൽനിന്ന് പരമാവധി നേട്ടം ലഭിക്കുക. സെൻസെക്സ് സൂചികയുമായി താരതമ്യം ചെയ്യുന്നതിനാണ് ഹ്രസ്വകാലയളവിലെ ഫണ്ടുകളുടെ നേട്ടം വിലയിരുത്തിയത്.

from money rss http://bit.ly/2JRxrSb
via IFTTT

Wednesday 17 July 2019

ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം

മുംബൈ: ഓഹരി വിപണിയിൽ നഷ്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെൻസെക്സ് 75 പോയന്റ് താഴ്ന്ന് 39139 ലെത്തി. നിഫ്റ്റിയിലെ നഷ്ടം 25 പോയന്റാണ്. 11662 ലാണ് നിഫ്റ്റിയിൽ വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 457 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 577 ഓഹരികൾ നഷ്ടത്തിലുമാണ്. ഏഷ്യൻ വിപണികളെല്ലാം സമ്മർദത്തിലായതാണ് ആഭ്യന്തര വിപണിയെ ബാധിച്ചത്. വിപ്രോ, യുപിഎൽ, ഭാരതി എയർടെൽ, എച്ച്ഡിഎഫ്സി ബാങ്ക്, ഐടിസി, എസ്ബിഐ, കൊട്ടക് മഹീന്ദ്ര തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. യെസ് ബാങ്ക്, ഒഎൻജിസി, ടാറ്റ മോട്ടോഴ്സ്, കോൾ ഇന്ത്യ, ഹിൻഡാൽകോ, ടെക് മഹീന്ദ്ര, ഐഒസി, സൺ ഫാർമ, ടിസിഎസ്, ഹിന്ദുസ്ഥാൻ യുണിലിവർ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. Sensex, Nifty start on negative note

from money rss http://bit.ly/2Z7Afkw
via IFTTT

ആദായനികുതി റിട്ടേൺ സമർപ്പിക്കാൻ ഇനി ദിവസങ്ങള്‍ മാത്രം

മുംബൈ: ശമ്പളക്കാരും പെൻഷൻകാരുമുൾപ്പെടെയുള്ളവരുടെ ആദായനികുതി റിട്ടേൺ സമർപ്പണത്തിന് ഇനി രണ്ടാഴ്ചകൂടി. ജൂലായ് 31-വരെയാണ് നികുതി റിട്ടേൺ സമർപ്പിക്കാൻ സമയം അനുവദിച്ചിട്ടുള്ളത്. അതേസമയം, തീയതി നീട്ടാനിടയുണ്ടെന്നും സൂചനയുണ്ട്. ഇത്തവണ ഫോറം 16 ഉൾപ്പെടെ നികുതി റിട്ടേണിനായി രേഖകൾ കൈമാറാൻ തൊഴിലുടമയ്ക്ക് ജൂൺ 15-ൽനിന്ന് ജൂലായ് പത്തുവരെ സമയം നീട്ടിനൽകിയിട്ടുണ്ട്. ഇതനുസരിച്ച് നികുതിദായകർക്കും കൂടുതൽ സമയം ലഭിക്കേണ്ടതുണ്ടെന്നാണ് കാരണമായി പറയുന്നത്. നിലവിലെ സമയക്രമമനുസരിച്ച് ജൂലായ് പത്തിന് രേഖകൾ ലഭിച്ചാൽ 20 ദിവസം മാത്രമാണ് റിട്ടേൺ സമർപ്പിക്കുന്നതിനായി ലഭിക്കുക. അവസാന നിമിഷത്തിനായി കാത്തിരിക്കേണ്ടസമയം നീട്ടുന്നതിന് കാത്തുനിൽക്കാതെ എത്രയും വേഗം റിട്ടേൺ സമർപ്പിക്കുകയാണ് നല്ലത്. സാങ്കേതികതടസ്സമോ മറ്റോ ഉണ്ടായാൽ റിട്ടേൺ സമർപ്പിക്കൽ വൈകും. ഇത്തവണ ഇ-റിട്ടേൺ സമർപ്പിക്കാനായി ലോഗിൻ ചെയ്യുമ്പോൾ വിവരങ്ങൾ മുൻകൂട്ടി അതിൽ ഉൾപ്പെടുത്തിയിട്ടുണ്ടാകും. ഇത് കൃത്യമായി പരിശോധിക്കണം. വിട്ടുപോയവ ചേർക്കണമെന്ന് നികുതിവകുപ്പ് നിഷ്കർഷിക്കുന്നു. മാത്രമല്ല, ചിലപ്പോൾ നികുതി കിഴിവിനുള്ള പലതും ഇതിൽ ഉൾപ്പെടുത്താതെ വിട്ടുപോയിട്ടുമുണ്ടാകാം.സമയം കഴിഞ്ഞാൽനിർദിഷ്ട സമയം കഴിഞ്ഞാലും നികുതി റിട്ടേൺ സമർപ്പിക്കുന്നതിന് തടസ്സമില്ല. 'വൈകി സമർപ്പിക്കുന്നു' എന്നു രേഖപ്പെടുത്തി 2020 മാർച്ച് 31 വരെ റിട്ടേൺ നൽകാൻ അവസരമുണ്ട്. എന്നാൽ, അതുവരെ നികുതിക്ക് പലിശയും റിട്ടേൺ സമർപ്പിക്കാൻ വൈകിയതിന് പിഴയും നൽകണം. ഡിസംബർ 31-നുമുമ്പാണ് റിട്ടേൺ നൽകുന്നതെങ്കിൽ 5000 രൂപയാണ് പിഴ. അതിനുശേഷം മാർച്ച് 31 വരെയുള്ളതിന് 10,000 രൂപയും. അഞ്ചു ലക്ഷത്തിൽ താഴെയാണ് ആകെ വരുമാനമെങ്കിൽ പിഴ ആയിരം രൂപയിൽ കൂടില്ല. നികുതി അധികമായി അടയ്ക്കാനില്ലെങ്കിലും പിഴയും പലിശയും ഈടാക്കും. റിട്ടേൺ ലഭിക്കാനുണ്ടെങ്കിൽ അതിന് നികുതിവകുപ്പുനൽകുന്ന പലിശ ലഭിക്കുകയുമില്ല. Content Highlights:only two weekremaining to submit income tax return

from money rss http://bit.ly/30BQLK6
via IFTTT

വിപണിയെ നയിക്കുന്നത് ഡിജിറ്റലിസം-ഹരീഷ് ബിജൂര്‍

കൊച്ചി: ഇന്നത്തെ വിപണിയെ നയിക്കുന്നത് ഡിജിറ്റലിസം ആണെന്ന് പ്രമുഖ ബ്രാൻഡ് ഗുരു ഹരീഷ് ബിജൂർ. ഡിജിറ്റൽ സാങ്കേതികതയെ മാറ്റിനിർത്തി ബിസിനസ് സ്ഥാപനങ്ങൾക്ക് വളരാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാതൃഭൂമി സംഘടിപ്പിച്ച കേരള 2.0 ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹരീഷ് ബിജൂർ കൺസൾട്സ് സ്ഥാപകൻ കൂടിയാണ് അദ്ദേഹം. കൂടുതൽ വളർച്ചയും നിക്ഷേപവും വരണമെങ്കിൽ വിപണിയെ അറിഞ്ഞുള്ള വിപണന തന്ത്രം ആവശ്യമാണ്. ഉപഭോക്താവിനെ അറിയുകയെന്നതാണ് പ്രധാനം. കൂടാതെ മാർക്കറ്റ് റിസർച്ചും പ്രധാനമാണ്. മാർക്കറ്റ് സർവേ വഴി വിപണി വിശകലനങ്ങൾ എപ്പോഴും ശരിയാവണമെന്നില്ല. നല്ല വിപണി ഗവേഷണങ്ങൾ ഫലപ്രദമായ തീരുമാനങ്ങൾ എടുക്കുന്നതിന് നിർണായകമാണ്. പലപ്പോഴും ഉപഭോക്താക്കൾ മാർക്കറ്റ് സർവേ നടത്തുന്നവരെ നിരാശരാക്കാതിരിക്കാൻ എന്തെങ്കിലും ഉത്തരം നൽകുകയാണ് പതിവ്. വിപണി ഗവേഷണങ്ങൾ താരതമേന്യ എളുപ്പമാണ്. എന്നാൽ, വിശ്വസനീയ വിപണി ഗവേഷണം നടത്തുക എന്നുള്ളതാണ് വെല്ലുവിളി. മാതൃഭൂമി ജോയിന്റ് മാനേജിങ് ഡയറക്ടർ എം.വി. ശ്രേയാംസ് കുമാർ ആമുഖ പ്രഭാഷണം നടത്തി. കേരളത്തിലെ ഉപഭോക്താക്കളെക്കുറിച്ചുള്ള പഠന റിപ്പോർട്ട് മാതൃഭൂമി ഇന്റഗ്രേറ്റഡ് മീഡിയ സൊല്യൂഷൻസ് നാഷണൽ ഹെഡ് പി.എസ്. കമൽ കൃഷ്ണൻ അവതരിപ്പിച്ചു. മാതൃഭൂമി കൊച്ചിയിൽ സംഘടിപ്പിച്ച കേരള 2 .O കോൺക്ലേവിൽ നിന്ന്. ഫോട്ടോ- എം.പി പ്രദീപ് കുമാർ കേരള വിപണിയിൽ പുതിയൊരു ഉപഭോക്തൃ സംസ്കാരം എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ഉച്ചകോടിയിൽ വിവിധ വിഷയങ്ങളിൽ പാനൽ ചർച്ചകൾ നടന്നു. എൽ.ജി. ഇലക്ട്രോണിക്സ് സീനിയർ ജനറൽ മാനേജർ പി. സുധീർ, ഫോൺ 4 സ്ഥാപകൻ സയ്യദ് ഹമീദ്, പിട്ടാപ്പിള്ളിൽ ഏജൻസീസ് എം.ഡി. പീറ്റർ പോൾ, ഗോദ്റെജ് അപ്ലയൻസസ് നാഷണൽ സെയിൽസ് ഹെഡ് സഞ്ജീവ് ജെയിൻ, സ്റ്റൗ ക്രാഫ്റ്റ് ഡയറക്ടർ നേഹ ഗാന്ധി, ടി.ടി.കെ. പ്രസ്റ്റീജ് എക്സിക്യുട്ടീവ് വൈസ് പ്രസിഡന്റ് ദിനേശ് ഗാർഗ്, മായ അപ്ലയൻസസ് സെയിൽസ് ഹെഡ് സഞ്ജയ് കുമാർ, കണ്ണങ്കണ്ടി ഗ്രൂപ്പ് എം.ഡി. പരീത് കണ്ണങ്കണ്ടി, മാതൃഭൂമി ക്ലസ്റ്റർ ഹെഡുമാരായ സുനിൽ നമ്പ്യാർ, നവീൻ ശ്രീനിവാസൻ തുടങ്ങിയവർ പാനൽ ചർച്ചകളിൽ പങ്കെടുത്തു. Content Highlights: mathrubhumi kerala 2.0 conclave kochi harish bijoor

from money rss http://bit.ly/2XXn5Wa
via IFTTT

നാല് ഐഫോൺ മോഡലുകളുടെ വില്പന ഇന്ത്യയിൽ നിർത്തുന്നു

ന്യൂഡൽഹി:ആപ്പിൾ ഇന്ത്യയിൽ നാല് ഐഫോൺ മോഡലുകളുടെ വില്പന നിർത്തുന്നു. കമ്പനിയുടെ പുതിയ ബിസിനസ് സ്ട്രാറ്റജിയുടെ ഭാഗമായി ഘട്ടം ഘട്ടമായാണ് വില്പന നിൽത്തുക. ഐഫോൺ നിരയിൽ ഏറ്റവും വില കുറഞ്ഞ ഐഫോൺ എസ്.ഇ., ഐഫോൺ 6, ഐഫോൺ 6 പ്ലസ്, ഐഫോൺ 6എസ് പ്ലസ് എന്നിവയാണവ. ഈ ഫോണുകൾ നിർത്തലാക്കുന്നതോടെ ഐഫോൺ 6എസ് ആകും വിപണിയിൽ ലഭിക്കുന്ന എറ്റവും വില കുറഞ്ഞ ഐഫോൺ. 29,500 രൂപയാണ് ഇതിന്റെ വില. അതായത് ഇനി 7,000-8,000 രൂപ അധികം നൽകണം ഒരു ഐ ഫോൺ സ്വന്തമാക്കാൻ. നിലവിൽ ഐ ഫേൺ എസ്.ഇ.ക്ക് 22,000 രൂപയാണ് വില. ആമസോൺ സൈറ്റുകളിൽ ഇത് സ്റ്റോക്കില്ല. എന്നാൽ, യു.എസ്. സൈറ്റിൽ ലഭ്യമാണ്. ഐഫോൺ എസ്.ഇ., 6എസ്, 7 എന്നിവ ഇന്ത്യയിൽ പ്രാദേശികമായി നിർമിക്കുന്നവയാണ്. ഇവിടെ മറ്റ് മോഡലുകളുടെ ഉ്തപാദനം വിപുലീകരിക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നത്.

from money rss http://bit.ly/32soebE
via IFTTT

Sunday 14 July 2019

സെന്‍സെക്‌സില്‍ 200 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: സെൻസെക്സിൽ 200 പോയന്റോടെയാണ് വ്യാപാരം ആരംഭിച്ചതെങ്കിലും 9.40 ഓടെ നേട്ടം 100 പോയന്റായി കുറഞ്ഞു. സെൻസെക്സ് 38837ലാണ് വ്യാപാരം നടക്കുന്നത്. നിഫ്റ്റി 17 പോയന്റ് ഉയർന്ന് 11570ലുമെത്തി. ബിഎസ്ഇയിലെ 797 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 573 ഓഹരികൾ നഷ്ടത്തിലുമാണ്. ഇൻഫോസിസ് 4 ശതമാനം നേട്ടമുണ്ടാക്കി. യെസ് ബാങ്ക്, സൺ ഫാർമ, റിലയൻസ്, ടിസിഎസ്, ടാറ്റ മോട്ടോഴ്സ്, എച്ച്ഡിഎഫ്സി, ആക്സിസ് ബാങ്ക്, ആക്സിസ് ബാങ്ക്, ഹീറോ മോട്ടോർകോർപ്, ടാറ്റ സ്റ്റീൽ, ഐസിൈസിഐ ബാങ്ക്, എസ്ബിഐ, എച്ച്ഡിഎഫ്സി, മാരുതി സുസുകി തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. വേദാന്ത, പവർ ഗ്രിഡ്, ടാറ്റ സ്റ്റീൽ, ഹിൻഡാൽകോ, യുപിഎൽ, കോൾ ഇന്ത്യ, എൽആന്റ്ടി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.

from money rss http://bit.ly/32uleLI
via IFTTT

മക്കളേ വേണ്ട...കരിയറാണ് വലുത്?

ഒരിക്കൽ മക്കളില്ലാത്ത ദമ്പതിമാരുടെ കോൺഫറൻസിൽ മോട്ടിവേഷണൽ പ്രസംഗത്തിന് പോയി... മൂവായിരത്തോളം ദമ്പതിമാർ നിറഞ്ഞ സദസ്സ്... ദുഃഖം ഘനീഭവിച്ചുനിന്ന ഓഡിറ്റോറിയത്തിൽ അവരുടെ ജീവിതത്തോടുതന്നെയുള്ള നിഷേധാന്മകചിന്തകളെ പ്രസാദഭരിതമാക്കാൻ ഏറെ പാടുപെടേണ്ടിവന്നു. മക്കളില്ലാത്ത ദമ്പതിമാരുടെ എണ്ണം, വ്യത്യസ്ത കാരണങ്ങളാൽ ഏറുകയാണ്. വളരെ വ്യത്യസ്തവും രസകരവുമായ അനുഭവങ്ങളുള്ള ചില കുടുംബങ്ങളെയും ഈ നാളുകളിൽ പരിചയപ്പെടാനിടയായി. 'മക്കളാണ് സമ്പത്ത്' എന്നു കണ്ടെത്തി ജീവിക്കുന്ന ചില കുടുംബങ്ങൾ... ആറും എട്ടും മക്കളുള്ളവർ... ഇനിയും വേണമെന്ന് ആഗ്രഹിക്കുന്നവർ... അവരെ പഠിപ്പിക്കാനും വളർത്തി ഉയർത്താനും അധ്വാനിക്കുന്ന മാതാപിതാക്കൾ... ഒരു കുഞ്ഞുമാത്രം ഉള്ളതിനാൽ, രണ്ടാമതൊരു കുഞ്ഞിനെ ദത്തെടുത്ത് വളർത്തുന്ന രണ്ടു കുടുംബങ്ങളെയും പരിചയപ്പെട്ടു. ഈ തീരുമാനത്തിന്റെ കാരണമാരാഞ്ഞപ്പോൾ, മറ്റൊരു അനാഥക്കുഞ്ഞിനും കൂടി ജീവിതം കൊടുക്കാനുള്ള അവരുടെ താത്പര്യം പങ്കുവച്ചു. അതോടൊപ്പംതന്നെ 'മക്കളേ വേണ്ട, കരിയറാണ് വലുത്...' എന്നു ചിന്തിക്കുന്നവരെയും കണ്ടുമുട്ടിയ നാളുകളാണിത്. 'ഒരു കുട്ടിതന്നെ ധാരാളം, അതിനെ പഠിപ്പിക്കാൻതന്നെ ചെലവ് താങ്ങാനാവുന്നില്ല...' എന്നിങ്ങനെ ഇക്കാര്യത്തിൽ വിവിധ നിലപാടുകളുള്ളവരെയും ഞാൻ കണ്ടുമുട്ടുകയാണ്. ഇതിനിടയിലാണ് ജൂലായ് 11-ാം തീയതി 'ലോക ജനസംഖ്യാ ദിനം' കടന്നുവന്നത്. ഭൂമിയിൽ വസിക്കുന്ന മനുഷ്യരുടെ ആകെ എണ്ണത്തെയാണ് 'ജനസംഖ്യ' എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഐക്യരാഷ്ട്ര സംഘടനയുടെ കണക്കനുസരിച്ച് 2011 ഒക്ടോബർ 31-ന് ലോക ജനസംഖ്യ 700 കോടി തികഞ്ഞു. 2025-ഓടെ ലോകത്തിലെ ജനസംഖ്യ 8 ബില്യനായി ഉയരുമെന്നാണ് ഐക്യരാഷ്ട്ര സംഘടന കണക്കുകൂട്ടുന്നത്. ശുദ്ധജലക്ഷാമം ഉൾപ്പെടെ ഗുരുതരമായ പ്രശ്നങ്ങളിലൂടെ ജീവിതം സങ്കീർണമാവുമെന്നും വിവിധ പഠനങ്ങൾ വിലയിരുത്തുന്നു. സാമ്പത്തികശാസ്ത്രത്തിൽ ജനസംഖ്യാപഠനം 'ഡിമോഗ്രഫി' എന്ന ശാസ്ത്രശാഖയിലാണ് ഉൾപ്പെടുത്തുന്നത്. വ്യത്യസ്തമായ സിദ്ധാന്തങ്ങളാണ് ഈ മേഖലയിലുള്ളത്. അതിലൊന്ന് 'റോബർട്ട് മാൽതൂസ്' മുന്നോട്ടുവച്ച ചിന്തകളാണ്. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ, 'ജനസംഖ്യാ വർധന ഗുണിതരൂപത്തിലും ഭക്ഷ്യ ഉത്പാദന വർധന അതിന് ആനുപാതികമല്ലാതെയും വളരുന്നതിന്റെ ഫലമായി ഭക്ഷ്യക്ഷാമവും ദാരിദ്ര്യവും ഉണ്ടാവുന്നു'. എന്നാൽ ഈ രംഗത്തുള്ള 'ഒപ്റ്റിമം സിദ്ധാന്തം' അനുസരിച്ച് 'രാജ്യത്തിന്റെ സമ്പത്തും ജനസംഖ്യയും തമ്മിലാണ് ബന്ധപ്പെടുത്തേണ്ടത്' എന്നും 'ഭക്ഷ്യോത്പാദനവുമായി മാത്രമല്ല' എന്നും വിലയിരുത്തുന്നു. 'ഒരു രാജ്യം ഭൗതികമായി സമ്പന്നമാണെങ്കിൽ, ഭക്ഷണസാധനം ഇറക്കുമതി ചെയ്യാനാവും' എന്ന് ആധുനിക സിദ്ധാന്തം പ്രതിപാദിക്കുന്നു. 'നിയോ ക്ലാസിക്കൽ' സിദ്ധാന്തമനുസരിച്ച് 'ജനസംഖ്യാ വർധന തൊഴിൽ ചെയ്യുന്നവരുടെ എണ്ണം വർധിപ്പിക്കുകയും ഉത്പാദനച്ചെലവ് കുറയ്ക്കുകയും ചെയ്യുന്നു'. സാമ്പത്തികശാസ്ത്രജ്ഞനായ 'സൈമൺ കുസ്നെറ്റസ്' ഏഷ്യ, ആഫ്രിക്ക എന്നിവിടങ്ങളിലെ. ഭാരതമുൾപ്പെടെയുള്ള 21 രാജ്യങ്ങളിൽ നടത്തിയ പഠനമനുസരിച്ച് 'ജനസംഖ്യാ വർധനയും ആളോഹരി മൂലധന വളർച്ചയും തമ്മിൽ നിഷേധാത്മകപരമായ ബന്ധമൊന്നുമില്ല' എന്ന് കണ്ടെത്തി. മാത്രവുമല്ല, 'കോൺലിസ്ക്', 'ഹഡിൽ' എന്നിവർ 25 വികസ്വര രാജ്യങ്ങളിൽ നടത്തിയ പഠനം 'ജനസംഖ്യാ വർധന ആളോഹരി വരുമാനത്തിന് ഗണ്യമായ വളർച്ചയുണ്ടാക്കി' എന്നാണ് റിപ്പോർട്ട് ചെയ്തത്. എന്നാൽ, 'ജനസംഖ്യാ വർധന മൊത്ത വരുമാനവളർച്ചയ്ക്ക് നല്ലതാണ്' എന്ന് അനുമാനിക്കാൻ തിടുക്കം കൂട്ടരുതെന്നും ഇവർ വിലയിരുത്തുന്നു. ജനസംഖ്യാ വർധനയ്ക്ക് അനുകൂലവും പ്രതികൂലവുമായ ധാരാളം വാദഗതികളുണ്ട്. ഭക്ഷണ ദൗർലഭ്യമാണ് മുഖ്യഭീഷണിയായി കരുതുന്നത്. അതോടൊപ്പം പാർപ്പിടവും ശുദ്ധജലം പോലുള്ള അടിസ്ഥാന ആവശ്യങ്ങളുടെ ലഭ്യതയും വെല്ലുവിളി ഉയർത്തുന്നതാണ്. ദാരിദ്ര്യം, തൊഴിലില്ലായ്മ, നഗരവത്കരണം, മുതിർന്ന പൗരന്മാരുടെ എണ്ണത്തിലുള്ള വർധന, പലായനവും കുടിയേറ്റവും സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ എന്നിവയെല്ലാം ഇതോടനുബന്ധിച്ചുള്ള സാമ്പത്തിക വിഷയങ്ങളാണ്. എന്താണ് ഒരു രാഷ്ട്രത്തിന്റെ സമ്പത്ത്...? അത് പ്രഥമമായും അവിടത്തെ പ്രകൃതിവിഭവങ്ങളും ഭൗതികസമ്പത്തും സാങ്കേതികവിദ്യയും അടിസ്ഥാന സൗകര്യങ്ങളുമാണ്. ഉത്പാദന ഘടകങ്ങൾ ഒന്നുകിൽ പൂർണമായി ഉപയോഗപ്പെടുത്തുന്നില്ല, അല്ലെങ്കിൽ വേണ്ടരീതിയിലും അളവിലുമല്ല ഉപയോഗിക്കപ്പെടുന്നത് എന്നത് വികസനമില്ലായ്മയുടെ ഒരു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. അതുകൊണ്ട്, ഇവയെല്ലാം വേണ്ടരീതിയിൽ ഉപയോഗപ്പെടുത്തുന്നതിനും സംരക്ഷിക്കപ്പെടുന്നതിനും വളർത്തുന്നതിനും ആവശ്യമായതാണ് 'എച്ച്.ആർ.' എന്ന ഹ്യൂമൻ റിസോഴ്സ് അഥവാ മനുഷ്യ വിഭവശേഷി. ഈ വിഭവത്തിന്റെ എണ്ണവും ഗുണമേന്മയും വളരെ പ്രധാനപ്പെട്ടതാണ്. ഗുണപ്രദമാവാൻ വിദ്യാഭ്യാസം, തൊഴിൽപരിശീലനം, സാങ്കേതികവിദ്യാ മികവ് എന്നിവ ആവശ്യമാണ്. വർധിക്കുന്ന ജനത്തെ വിഭവശേഷിയാക്കി മാറ്റുക എന്നതാണ് നമ്മുടെ മുന്നിലുള്ള സാധ്യതയും വെല്ലുവിളിയും. സ്ഥിരോത്സാഹവും അച്ചടക്കവും ദേശസ്നേഹവുമുള്ള ജനത ഏറ്റവും വലിയ സമ്പത്താണ്. ജനസംഖ്യാ വർധന 'ജി.ഡി.പി.' അഥവാ മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ അളവിനെ പലതരത്തിൽ സ്വാധീനിക്കുമെന്നും ഭാരതത്തിന്റെ ഉത്പാദന വളർച്ചയ്ക്ക് നിയതമായ കാരണങ്ങളിലൊന്ന് ജനസംഖ്യാ വർധനയാണെന്നും പഠനകേന്ദ്രങ്ങൾ സ്ഥാപിക്കുന്നു. ജനിക്കുന്ന ഓരോ ശിശുവിനും വായ് മാത്രമല്ല, രണ്ട് കരങ്ങളും കൂടിയുണ്ട് എന്ന വസ്തുതയെ ഓർമിപ്പിക്കുന്ന ചിന്തകളും ഉയർന്നുവരുന്നു. ഈ വിഭവസ്വരൂപണത്തിന് സർക്കാർ നടപ്പിലാക്കുന്ന വിവിധ മാർഗങ്ങൾ മാത്രം പോരാ, മറിച്ച് ഒരു കൂട്ടുത്തരവാദിത്വത്തിന്റെ സമവായം ആവശ്യമാണ്. ഉത്തരവാദിത്വപൂർണമായ മാതൃത്വവും പിതൃത്വവും വളരെ അത്യാവശ്യമാണ്. പണ്ടുകാലത്ത് ഏറെ എളുപ്പമുണ്ടായിരുന്നതും ഇന്ന് ഏറെ സങ്കീർണതകളുള്ളതുമായ ഒന്നാണ് 'പേരന്റിങ്'. കാരണം, പണ്ട് മക്കൾ വളരുകയായിരുന്നു, ഇപ്പോൾ നമ്മൾ വളർത്തുകയാണ്.

from money rss http://bit.ly/2XKjP5g
via IFTTT

Friday 12 July 2019

ഒരുമണിക്കൂറിൽ 1000 കോഴി പായ്ക്കറ്റിൽ

തിരുവനന്തപുരം:ഒരുമണിക്കൂറിൽ ആയിരം കോഴിയെ ഇറച്ചിയാക്കി പായ്ക്കറ്റുകളിലാക്കുന്ന സംസ്കരണ ശാലയുമായി കുടുംബശ്രീ. കേരള ചിക്കൻ പദ്ധതിയുടെ ഭാഗമായാണ് മൂന്നു പൗൾട്രി ഇറച്ചി സംസ്കരണശാലകൾ ഒരുങ്ങുന്നത്. പൂർണമായും യന്ത്രവത്കൃത സംസ്കരണശാലയാണിവ. തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട് ജില്ലകളിലായി മൂന്നു റീജണൽ യൂണിറ്റുകളായിരിക്കും ആദ്യഘട്ടത്തിൽ. തിരുവനന്തപുരത്ത് സ്ഥലം ഏറ്റെടുത്തു. കുടുംബശ്രീയിലെ കോഴി കർഷകരെ ഉൾപ്പെടുത്തി രൂപവത്കരിച്ച കുടുംബശ്രീ ബ്രോയ്ലർ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിയാണ് പദ്ധതി നടപ്പാക്കുന്നത്. യന്ത്രങ്ങൾ പൂർണമായും വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്നതാണ്. കുടുംബശ്രീ കേരള ചിക്കൻ എന്ന ബ്രാൻഡിൽ സെപ്റ്റംബറോടെ വിപണിയിലെത്തും. മീറ്റ് പ്രോഡക്ട് ഓഫ് ഇന്ത്യ, കേരള സ്റ്റേറ്റ് പൗൾട്രി ഡെവലപ്മെന്റ് കോർപ്പറേഷൻ എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി. സംസ്ഥാന മൃഗസംരക്ഷണ വകുപ്പും കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് യൂണിവേഴ്സിറ്റിയുടെ കോളേജ് ഓഫ് ഏവിയൻ സയൻസുമാണ് പദ്ധതിക്ക് സാങ്കേതികസഹായം നൽകുന്നത്. കുടുംബശ്രീ അംഗങ്ങളായിരിക്കും പ്ലാന്റിലെ ജീവനക്കാരെന്ന് കുടുംബശ്രീ ബ്രോയ്ലർ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി സി.ഇ.ഒ. ഡോ. നികേഷ് കുമാർ പറഞ്ഞു.

from money rss http://bit.ly/2jHdeWa
via IFTTT

വന്‍നഗരങ്ങളില്‍ വീടിന് വന്‍വില: വന്‍ അപ്രാപ്യം

മുംബൈ:റിയൽ എസ്റ്റേറ്റ് മേഖല മാന്ദ്യത്തിലാണെന്നു പറയുമ്പോഴും രാജ്യത്ത് വീടുകളുടെ വില കൂടിനിൽക്കുകയാണെന്ന് റിസർവ് ബാങ്ക് (ആർ.ബി.ഐ.) സർവേ. മുംബൈ, പുണെ, ചെന്നൈ അടക്കം രാജ്യത്തെ 13 നഗരങ്ങളിലെ ഭവനവായ്പകൾ ഉൾപ്പെടുത്തിയുള്ള ആർ.ബി.ഐ.യുടെ റസിഡൻഷ്യൽ അസറ്റ് പ്രൈസ് മോണിറ്ററിങ് സർവേയിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. 2015 മാർച്ചിനുശേഷം രാജ്യത്താകെ ആളുകളുടെ വരുമാനത്തെ അപേക്ഷിച്ച് വീടുകളുടെ വില കൂടിയതായാണ് കണ്ടെത്തൽ. ഇതുകാരണം സാധാരണക്കാർക്ക് വീടെന്ന സ്വപ്നം അപ്രാപ്യമാകുകയാണ്. മുംബൈയിലാണ് സ്ഥിതി രൂക്ഷം. അതേസമയം, ഭുവനേശ്വറിൽ മറ്റു നഗരങ്ങളെ അപേക്ഷിച്ച് വില കുറവാണെന്നും റിപ്പോർട്ടിൽ പറയുന്നു. രാജ്യത്ത് വീടിന്റെ വിലയും മാസവരുമാനവും തമ്മിലുള്ള ശരാശരി അനുപാതം 2015 മാർച്ചിലെ 56.1 - ൽനിന്ന് 61.5 ആയി ഉയർന്നു. വീടു വാങ്ങുന്നതിനുള്ള ശേഷി പരിശോധിക്കുന്ന പ്രധാന ഏകകമാണിത്. വീടിന്റെ വിലയും വരുമാനവും തമ്മിലുള്ള അന്തരം കൂടുന്നതായാണ് ഇതു സൂചിപ്പിക്കുന്നത്. നാലുവർഷവും ഇതിൽ വർധനയുണ്ടായി. അതുകൊണ്ടുതന്നെ വീടു വാങ്ങാനുള്ള പണം കണ്ടെത്തുന്നതിന് കൂടുതൽ വർഷം വേണ്ടിവരുന്നു. വായ്പയും വരുമാനവും തമ്മിലുള്ള അനുപാതവും കൂടി. 2015 മാർച്ചിലെ മൂന്നിൽനിന്ന് 2019 മാർച്ചിൽ ഇത് 3.4-ലെത്തി. ഇക്കാലയളവിൽ വായ്പയും ആസ്തിയുടെ മൂല്യവും തമ്മിലുള്ള അനുപാതം 2015 മാർച്ചിലെ 67.7 ശതമാനത്തിൽനിന്ന് 69.9 ശതമാനമായി ഉയർന്നു. ഭവനവായ്പയുടെ ക്രെഡിറ്റ് റിസ്ക് അളക്കുന്നതിനുള്ള പ്രധാനഘടകമാണിത്. ബാങ്കുകളും വായ്പാസ്ഥാപനങ്ങളും കൂടുതൽ വെല്ലുവിളി ഏറ്റെടുത്താണ് വായ്പ നൽകിയിരിക്കുന്നതെന്നാണ് ഇതിനർഥം. റിയൽ എസ്റ്റേറ്റ് രംഗത്ത് വിലയിടിഞ്ഞാൽ വായ്പ നൽകിയ സ്ഥാപനങ്ങൾക്ക് താങ്ങാനുള്ള ശേഷി കുറവായിരിക്കുമെന്നു സാരം. വരുമാനവും വായ്പതിരിച്ചടവും (ഇ.എം.ഐ) തമ്മിലുള്ള അനുപാതത്തിൽ മിക്കയിടത്തും വലിയ മാറ്റമുണ്ടായിട്ടില്ല. മുംബൈ, പുണെ, അഹമ്മദാബാദ് എന്നിവിടങ്ങളിൽ ഇത് ചെറിയ അളവിൽ ഉയർന്നിട്ടുണ്ട്. ഇതു നോക്കിയാണ് വായ്പാ യോഗ്യതയും തുകയും കണക്കാക്കുന്നത്. സർവേയിൽ പറയുന്നതു പ്രകാരം മുംബൈയിൽ വായ്പയെടുത്തിട്ടുള്ളവർ വരുമാനത്തിന്റെ 43.3 ശതമാനവും ഡൽഹിയിൽ 36.9 ശതമാനവും ഇ.എം.ഐ.ക്കായി ചെലവിടുന്നു. ചെന്നൈയിലിത് 38.4 ശതമാനമാണ്. മുംബൈ, ചെന്നൈ, ഡൽഹി, ബെംഗളൂരു, ഹൈദരാബാദ്, കൊൽക്കത്ത, പുണെ, ജയ്പുർ, ചണ്ഡീഗഢ്, അഹമ്മദാബാദ്, ലഖ്നൗ, ഭോപാൽ, ഭുവനേശ്വർ എന്നീ നഗരങ്ങളിൽ തിരഞ്ഞെടുത്ത ബാങ്കുകൾ ഈ നഗരങ്ങളിൽ നൽകുന്ന വായ്പകളുടെ അടിസ്ഥാനത്തിലാണ് സർവേ നടത്തിയത്. Content highlights:RBI, cities, homes

from money rss http://bit.ly/2xNboqg
via IFTTT

Thursday 11 July 2019

വിപണിയില്‍ തുടക്കം നേട്ടത്തില്‍; പിന്നീട് നഷ്ടത്തിലായി

മുംബൈ: ഓഹരി വിപണി നേട്ടത്തോടെയാണ് ആരംഭിച്ചതെങ്കിലും പിന്നീട് നഷ്ടത്തിലായി. സെൻസെക്സ് 57 പോയന്റ് താഴ്ന്ന് 38765ലും നിഫ്റ്റി 21 പോയന്റ് താഴ്ന്ന് 11561ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 732 കമ്പനിഖലുടെ ഓഹരികൾ നേട്ടത്തിലും 719 ഓഹരികൾ നഷ്ടത്തിലുമാണ്. വാഹനം, ബാങ്ക്, എഫ്എംസിജി ഓഹരികൾ നഷ്ടത്തിലാണ്. ഐടി, ഫാർമ ഓഹരികൾ നേട്ടത്തിലാണ്. യുപിഎൽ, സൺ ഫാർമ, റിലയൻസ്, യെസ് ബാങ്ക്, എച്ച്ഡിഎഫ്സി, ഹിന്ദുസ്ഥാൻ യുണിലിവർ, ഇൻഫോസിസ്, ടിസിഎസ്, സിപ്ല തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. വിപ്രോ, ഐഒസി, ഡോ.റെഡ്ഡീസ് ലാബ്, ഭാരതി എയർടെൽ, ടാറ്റ മോട്ടോഴ്സ്, ആക്സിസ് ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.

from money rss http://bit.ly/2YOu4lt
via IFTTT

വായ്പ വകമാറ്റൽ: അനിൽ അംബാനിയുടെ കമ്പനികൾക്കെതിരേ അന്വേഷണം

മുംബൈ:അനിൽ അംബാനി ഗ്രൂപ്പിലെ മൂന്നുകമ്പനികൾ വായ്പ വകമാറ്റി ചെലവിട്ടതു സംബന്ധിച്ച് എസ്.ബി.ഐ. അന്വേഷണം തുടങ്ങി. റിലയൻസ് കമ്യൂണിക്കേഷൻസ്, റിലയൻസ് ടെലികോം, റിലയൻസ് ടെലികോം ഇൻഫ്രാസ്ട്രക്ചർ എന്നീ കമ്പനികൾ 5,500 കോടിയോളം രൂപ വകമാറ്റിയതായാണ് സംശയിക്കുന്നത്. ഇതിന്റെ ഭാഗമായി 2017 -18 സാമ്പത്തികവർഷത്തെ ഇടപാടുകളാണ് വിശദമായി പരിശോധിക്കുന്നത്. ഇക്കാലയളവിലെ ഒരു ലക്ഷത്തോളം എൻട്രികൾ പരിശോധിക്കുന്നുണ്ട്. അത്ര അറിയിപ്പെടാത്ത 'നെറ്റിസൺ' എന്ന കമ്പനിക്ക് റിലയൻസ് ഗ്രൂപ്പ് കമ്പനികളിൽനിന്ന് 4,000 കോടി രൂപയുടെ മൂലധനം എത്തിയതാണ് സംശയത്തിനു കാരണമായത്. മറ്റു ചില ഇടപാടുകളും സംശയകരമായ സാഹചര്യത്തിൽ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഓഡിറ്റ് റിപ്പോർട്ടുകളിൽ ഇതുസംബന്ധിച്ച് പരാമർശമില്ല. ഇതെല്ലാം സംശയത്തിന് ബലം കൂട്ടുന്നു. കടക്കെണിയിലായ റിലയൻസ് കമ്യൂണിക്കേഷൻസ് കഴിഞ്ഞ മേയിൽ പാപ്പരത്വ നടപടിക്ക് തുടക്കമിട്ടിരുന്നു. അനിൽ അംബാനിയുടെ റിലയൻസ് ഗ്രൂപ്പിന് ആകെ ഒരു ലക്ഷം കോടിയോളം രൂപയുടെ കടബാധ്യതയാണുള്ളത്. റിലയൻസ് കമ്യൂണിക്കേഷന് 49,193 കോടിയും റിലയൻസ് ടെലികോമിന് 24,306 കോടിയും ബാധ്യതയുണ്ട്. ബാധ്യത കുറയ്ക്കുന്നതിന്റെ ഭാഗമായി ആസ്ഥാന മന്ദിരം വാടകയ്ക്കു നൽകാനും മറ്റ് ആസ്തികൾ വിറ്റ് പണം കണ്ടെത്താനും കമ്പനി ശ്രമിച്ചുവരികയാണ്. പരമാവധി ആസ്തികൾ വിറ്റ് 21,700 കോടി രൂപ സമാഹരിക്കുകയാണ് ഗ്രൂപ്പിന്റെ ലക്ഷ്യം. റിലയൻസ് ഇൻഫ്രാസ്ട്രക്ചർ ഗ്രൂപ്പിന്റെ കൈവശമുള്ള ഒമ്പത് റോഡ് പദ്ധതികളും ഇതിലുൾപ്പെടും.

from money rss http://bit.ly/2Gab1KS
via IFTTT

ഇന്ന് സൈക്കിള്‍ മതി, നാളെ ബൈക്ക്, മറ്റെന്നാള്‍....

അരുൺ വളരെ ആന്മാർത്ഥതയും ഉത്സാഹവുമുള്ള രാഷ്ട്രീയ പ്രവർത്തകനാണ്. ചെറുപ്പത്തിൽ ആദർശവാദം തലയ്ക്കുപിടിച്ചിരുന്ന നാളുകളിൽ ചെലവുചുരുക്കി മറ്റുള്ളവർക്ക് മാതൃകയായി ജീവിക്കുമെന്ന് തീരുമാനിച്ചു. പ്രത്യേകിച്ച് വലിയ കാറിലൊന്നും യാത്രചെയ്യാതെ ജനങ്ങളോടൊപ്പം അവരിൽ ഒരാളായി കഴിയണം. അന്ന് സൈക്കിളിലായിരുന്നു യാത്ര. പിന്നീട് ബൈക്ക് വാങ്ങി. ഇന്ന് അമ്പതുകളുടെ തുടക്കത്തിൽ തന്റെ ആരോഗ്യത്തിന്റെയും ആവശ്യങ്ങളുടെയും മദ്ധ്യേ തിരിച്ചറിയുന്നു, എല്ലായിടത്തും ഉദ്ദേശിക്കുന്ന സമയത്ത് ആവശ്യത്തിനുള്ള ശാരീരിക ഊർജവുമായി എത്താനാവുന്നില്ല. തനിക്ക് കാർ പോലുള്ള വാഹനം ആവശ്യമാണ്. ഇത് സാമ്പത്തിക ചിന്താഗതിയിൽ വരുന്ന ഒരു പരിണാമമാണ്. ഓരോ കാലഘട്ടത്തിലും സാമ്പത്തിക ചിന്തകൾക്ക് വ്യത്യാസമുണ്ട്. സാമ്പത്തിക ഫിറ്റ്നെസ് എന്ന ആശയം ഈ പരിണാമത്തിലെ പ്രധാനപ്പെട്ട ഒരു തലമാണ്. ശാരീരിക ഊർജം നിലനിർത്താൻ ഫിറ്റ്നെസ് സെന്റർ ഉള്ളതുപോലെതന്നെ സാമ്പത്തികമേഖലയിലും ഊർജസംരക്ഷണത്തിനായി സംവിധാനങ്ങൾ വേണം. ജിം അഥവാ ഫിറ്റ്നെസ് സെന്റർ പോലുള്ള സ്ഥാപനങ്ങളെ യൗവനത്തിൽ മസിൽ വർധിപ്പിക്കാനും ശരീരപുഷ്ടി നിലനിർത്താനുമാണ് പലരും സമീപിക്കുന്നത്. എന്നാൽ, പിന്നീട് രോഗങ്ങൾ തടയാനും രോഗപ്രതിരോധശേഷിക്കായും മധ്യവയസ്കർ ഇതിനായി പണവും സമയവും കണ്ടെത്തുന്നു. സാമ്പത്തികമേഖലയിൽ സർക്കാർബജറ്റിന്റെ നാളുകളിലൂടെയാണ് നമ്മൾ കടന്നുപൊയ്ക്കൊണ്ടിരിക്കുന്നത്. സാമ്പത്തികമേഖലയിലും വ്യക്തിപരമായ ബജറ്റ് നിർണയത്തിലൂടെ ഫിറ്റ്നെസ് അളക്കുകയും വിലയിരുത്തുകയും ചെയ്യണം. സാമ്പത്തിക ഫിറ്റ്നെസ് രംഗത്ത് നല്ലത്, ചീത്ത എന്നിങ്ങനെ ഒരു ഐഡിയൽ സ്കോർ ഇല്ല. കാരണം, ഓരോരുത്തരുടെയും ആവശ്യവും മൂല്യങ്ങളുമാണ് ചെലവ് തീരുമാനിക്കുന്നത്. വാഹനങ്ങളുടെ ഫിറ്റ്നെസ് നിരത്തിലിറങ്ങുന്നതിനു മുമ്പ് സ്വയം പരിശോധിക്കുന്നതുപോലെ സാമ്പത്തികകാര്യവുമായി ബന്ധപ്പെട്ട് പരിശോധിക്കുകയും വിലയിരുത്തുകയും ചെയ്യുന്നത് ജീവിതത്തെ നേരിടാനുള്ള ആന്മവിശ്വാസം വർധിപ്പിക്കുന്നു. സാമ്പത്തികമേഖലയിൽ ഇപ്പോൾ എവിടെ നിൽക്കുന്നു, ഇനി മുന്നോട്ട് പോവേണ്ടതെങ്ങനെ തുടങ്ങിയ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തി ഒരുവനെ സഹായിക്കാനുള്ള സംവിധാനമാണ് സാമ്പത്തിക ഫിറ്റ്നെസ് എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. ഉദാഹരണത്തിന് താങ്കൾക്ക് വ്യക്തിപരമായ ബജറ്റ് ഉണ്ടോ? ചെലവാക്കുന്നതും സമ്പാദിക്കുന്നതും തമ്മിലുള്ള അനുപാതം എത്രയാണ്? നിലവിലുള്ള കടമെത്രയാണ് ? നിങ്ങളുടെ വീട്ടിൽ പെട്ടെന്ന് രോഗമോ തകർച്ചയോ മൂലം ഒരു സാമ്പത്തിക ആവശ്യം വന്നാൽ എന്ത് മുൻകരുതലാണ് എടുത്തിട്ടുള്ളത്? കഴിഞ്ഞ നാളുകളിൽ കുടുംബത്തിന്റെ ചെലവ് വരവിനേക്കാളും കുറഞ്ഞതായിരുന്നോ? ഇലക്ട്രിസിറ്റി ബിൽ പോലുള്ളവ സമയത്ത് അടയ്ക്കാനാവാത്തതുകൊണ്ട് പിഴ അടയ്ക്കേണ്ടിവന്നുവോ? നല്ല സാമ്പത്തിക ഫിറ്റ്നെസിന്റെ ഉടമയാവാൻ നമ്മൾ മുൻകരുതലെടുത്ത് ശ്രദ്ധിക്കേണ്ട തലങ്ങൾ മനസ്സിലാക്കുന്നത് ഉചിതമായിരിക്കും. അത് നിങ്ങളുടെ ഫിറ്റ്നെസ് നിലനിർത്താൻ സഹായകരമായിരിക്കും. ഒന്നാമത് നിങ്ങളുടെ ഇപ്പോഴത്തെ സാമ്പത്തിക നിലവാരം പരിശോധിക്കുക. എന്തൊക്കെ ആസ്തികൾ ഇപ്പോഴുണ്ട്? കടവും ബാധ്യതകളും ഏതൊക്കെയാണ്? ഭാവിയിൽ മെച്ചപ്പെടുത്താനുള്ള പദ്ധതികൾ എന്തൊക്കെയാണ്? രണ്ടാമത്തെ കാര്യം നമ്മൾ ശ്രദ്ധചെലുത്തേണ്ട മേഖലയാണ്. ഇതിൽ നമ്മുടെ സാമ്പത്തികലക്ഷ്യം നിശ്ചയിക്കുക എന്നതാണ് പ്രധാനപ്പെട്ടത്. ഈ ലക്ഷ്യങ്ങളെ ഹ്രസ്വകാലം, ദീർഘകാലം എന്നിങ്ങനെ രണ്ടായി തരംതിരിക്കാം. ഉദാഹരണത്തിന് ഹ്രസ്വകാലമെന്നത് അടുത്ത ആറുമാസത്തിനുള്ളിൽ സാധിക്കേണ്ട കാര്യങ്ങളാണ്. ചിട്ടി ചേരുക, വായ്പ തീർക്കുക, വിനോദയാത്ര പോവുക എന്നിവ ഉദാഹരണങ്ങളാണ്. ദീർഘകാലത്തിൽ മക്കളുടെ വിദ്യാഭ്യാസം, വിവാഹം പോലുള്ളവ പ്ലാൻചെയ്ത് നടപ്പിലാക്കേണ്ട ലക്ഷ്യങ്ങൾ കടന്നുവരുന്നു. മറ്റൊരു പ്രധാനപ്പെട്ട കാര്യം നിങ്ങളെ ആശ്രയിച്ചുകഴിയുന്ന ഗുണഭോക്താക്കളുടെ എണ്ണവും അവരുടെ ആവശ്യവുമാണ്. ഇതിൽ കുടുംബാംഗങ്ങൾ, സ്വന്തമായി സ്ഥാപനമുള്ള ആളാണെങ്കിൽ അതിലെ ജീവനക്കാർ, മറ്റ് ആശ്രിതർ, ചാരിറ്റി പ്രവർത്തനങ്ങൾക്കായുള്ള വ്യക്തികൾ എന്നിവർ അടങ്ങിയിരിക്കുന്നു. നിങ്ങൾ അടച്ചുതീർക്കേണ്ട നികുതി ഇനങ്ങൾ, ബില്ലുകൾ, ഇൻഷുറൻസ് പോലുള്ള മറ്റ് ചെലവിനങ്ങൾ എന്നിവയുടെ ലിസ്റ്റ് ഉണ്ടാക്കുക എന്നതാണ് അടുത്ത മേഖല. ലക്ഷ്യവും നിക്ഷേപവും തമ്മിൽ ചേർന്നുപോവുന്നുണ്ടോ എന്ന് ചിന്തിക്കണം. പണത്തിന്റെ അഞ്ച് ഉപയോഗങ്ങളും അതായത് ആർജിക്കുക, ചെലവാക്കുക, സമ്പാദിക്കുക, സംരക്ഷിക്കുക, വളർത്തുക എന്നിവ സാമ്പത്തിക ഫിറ്റ്നെസുമായി ബന്ധപ്പെട്ടിരിക്കുന്നു. പണം ആർജിക്കുന്ന മേഖലകൾ കണ്ടെത്തുന്നതും മെച്ചപ്പെടുത്തുന്നതും തൊഴിൽമേഖലയുടെ ഫിറ്റ്നെസിനെ സഹായിക്കുന്നു. പണം ചെലവാക്കുന്ന മേഖലകൾ നിജപ്പെടുത്തുന്നത് മിതവ്യയത്തിനും അനാവശ്യ കടം വന്നുചേരുന്നത് തടയുന്നതിനുള്ള ഫിറ്റ്നെസിനെ സഹായിക്കുന്നു. പണം സമ്പാദിക്കുന്നത് ഭാവിയിലുള്ള ജീവിതത്തിന്റെ ഫിറ്റ്നെസിന്റെ ആവശ്യങ്ങളെ സഹായിക്കുന്നു. പണം സംരക്ഷിക്കുന്നത് നിങ്ങളെ ആശ്രയിച്ച് കഴിയുന്ന ജീവിതങ്ങളുടെ സുരക്ഷിതത്വത്തിനുള്ള ഫിറ്റ്നെസാണ്. അന്തസ്സും മാന്യതയുമുള്ള ജീവിതം ഏവരുടെയും അവകാശമാണ്. അതിനായുള്ള ബോധപൂർവമായ പരിശ്രമത്തെയാണ് സാമ്പത്തിക ഫിറ്റ്നെസ് പരിശീലനം കൊണ്ടുദ്ദേശിക്കുന്നത്. പ്ലാനിങ് നല്ലതാണ്, ആവശ്യവുമാണ്. ഭാവിമാത്രം പോരാ, ഇന്നിലും ജീവിക്കണം. ആസൂത്രണത്തിന്റെ അഭാവം നമ്മുടെ സാമ്പത്തിക ആരോഗ്യത്തെയും പ്രതികൂലമായി ബാധിക്കും. ഓർക്കുക, കഴിഞ്ഞുപോയ ഇന്നലെയെക്കുറിച്ച് വ്യസനിക്കുന്നവരും ഭാവിയെക്കുറിച്ച് അമിതമായി ആകുലപ്പെടുന്നവരും ഇന്ന് ജീവിക്കാൻ മറന്നുപോവുന്നവരാണ്.

from money rss http://bit.ly/2YOIDp1
via IFTTT

Wednesday 10 July 2019

പ്രത്യക്ഷനികുതി വരുമാനം; ലക്ഷ്യം ഭാരമേറിയത്, വിജയിക്കുമെന്ന പ്രതീക്ഷയില്‍ നികുതി ബോര്‍ഡ്

ന്യൂഡൽഹി: നടപ്പു സാമ്പത്തിക വർഷം 13.35 ലക്ഷം കോടി രൂപയുടെ പ്രത്യക്ഷനികുതി വരുമാനം നേടാനുള്ള ലക്ഷ്യം ഭാരമേറിയതാണെങ്കിലും കൈവരിക്കാനാവുന്നതാണെന്ന് കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ് (സി.ബി.ഡി.ടി.) മേധാവി. ആദ്യം 13.78 ലക്ഷം കോടി രൂപയായിരുന്നു ലക്ഷ്യമിട്ടിരുന്നത്. മുൻ വർഷത്തെ അപേക്ഷിച്ച് 24 ശതമാനം കൂടുതലാണ് ഇത്. അത് കൈവരിക്കാൻ ബുദ്ധിമുട്ടായിരിക്കുമെന്ന് അറിയിച്ചതിനാലാണ് ബജറ്റിൽ 13.35 ലക്ഷം കോടി രൂപയാക്കിയത്. മുൻ വർഷത്തെക്കാൾ 17.5 ശതമാനം കൂടുതലാണ് ഇത്. കമ്പനികൾക്ക് നൽകിവരുന്ന ഇളവുകളും ആനുകൂല്യങ്ങളും എടുത്തുകളഞ്ഞാൽ മാത്രമേ കോർപ്പറേറ്റ് നികുതി കുറയ്ക്കുന്ന കാര്യം സർക്കാരിന് ചിന്തിക്കാനാകൂവെന്ന് സി.ബി.ഡി.ടി. ചെയർമാൻ പ്രമോദ് ചന്ദ്ര മോദി പറഞ്ഞു. Content Highlights:Direct Tax Collection

from money rss http://bit.ly/2JsUFz7
via IFTTT

ബൈജൂസിന് വീണ്ടും മൂലധനം; ഇത്തവണ 1,050 കോടി; കമ്പനിയുടെ മൂല്യം 40,000 കോടി രൂപയിലെത്തി

കൊച്ചി: മലയാളിയായ ബൈജു രവീന്ദ്രന്റെ നേതൃത്വത്തിലുള്ള വിദ്യാഭ്യാസ ടെക്നോളജി സ്റ്റാർട്ട് അപ്പ് ആയ ബൈജൂസ് 15 കോടി ഡോളറിന്റെ മൂലധന നിക്ഷേപം നേടി. അതായത്, ഏതാണ്ട് 1,050 കോടി രൂപ. ഖത്തർ സർക്കാരിന്റെ ഫണ്ടായ ഖത്തർ ഇൻവെസ്റ്റ്മെന്റ് അതോറിറ്റി (ക്യു.ഐ.എ.) യുടെ നേതൃത്വത്തിലാണ് ഇത്തവണത്തെ നിക്ഷേപ റൗണ്ട്. വിദ്യാഭ്യാസ സാങ്കേതികവിദ്യാ രംഗത്തെ പ്രമുഖ നിക്ഷേപകരായ ഔൾ വെഞ്ചേഴ്സ് ഒരു ഇന്ത്യൻ കമ്പനിയിൽ ആദ്യമായി നിക്ഷേപിക്കുന്നു എന്ന പ്രത്യേകതയും ഇത്തവണത്തെ നിക്ഷേപ റൗണ്ടിനുണ്ട്. ഇത്തവണത്തെ നിക്ഷേപം അനുസരിച്ച് കമ്പനിയുടെ മൂല്യം 40,000 കോടി രൂപയ്ക്കടുത്തെത്തി എന്നാണ് സൂചന. കണ്ണൂർ ജില്ലയിലെ അഴീക്കോട് സ്വദേശിയാണ് ബൈജു രവീന്ദ്രൻ. ബെംഗളൂരു ആസ്ഥാനമായാണ് ബൈജൂസിന്റെ പ്രവർത്തനം. ആഗോളതലത്തിൽ വിപണി വിപുലമാക്കാനും വിദ്യാർഥികൾക്ക് ആഗോളതലത്തിലുള്ള പഠന സൗകര്യങ്ങൾ ഒരുക്കാനുമുള്ള ബൈജൂസിന്റെ വമ്പൻ പദ്ധതികൾക്ക് ഈ നിക്ഷേപം പിന്തുണയേകും. തങ്ങളുടെ ബിസിനസിനുള്ള ശക്തമായ അടിത്തറയെ സാക്ഷ്യപ്പെടുത്തുന്നതാണ് ലോകത്തിലെ മുൻനിര നിക്ഷേപക സ്ഥാപനങ്ങളിൽ നിന്നുള്ള ഫണ്ടിങ് എന്ന് ബൈജൂസ് ലേണിങ് ആപ്പിന്റെ സ്ഥാപകനും സി.ഇ.ഒ.യുമായ ബൈജു രവീന്ദ്രൻ അഭിപ്രായപ്പെട്ടു. ചെറു പട്ടണങ്ങളിൽ നിന്നുപോലും 85 ശതമാനം നിരക്കിൽ വാർഷിക പുതുക്കൽ നടക്കുന്നത് ഡിജിറ്റൽ ലേണിങ്ങിന് വൻ തോതിൽ ലഭിക്കുന്ന സ്വീകാര്യതയാണ് കാണിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ രംഗത്ത് പുതുമകൾ സൃഷ്ടിക്കുന്നവർക്കിടയിൽ നിക്ഷേപം നടത്താനുള്ള തങ്ങളുടെ താത്പര്യമാണ് ഈ നിക്ഷേപം ചൂണ്ടിക്കാട്ടുന്നതെന്ന് ഖത്തർ ഇൻവെസ്റ്റ്മെന്റ് അതോറിറ്റി സി.ഇ.ഒ. മൻസൂർ അൽ മഹമൂദും ചൂണ്ടിക്കാട്ടി. 26 കോടി സ്കൂൾ വിദ്യാർഥികളുമായി ഇന്ത്യൻ വിദ്യാഭ്യാസ മേഖല വൻ സാധ്യതകളാണ് മുന്നോട്ടു വയ്ക്കുന്നതെന്ന് ഔൾ വെഞ്ചേഴ്സ് മാനേജിങ് ഡയറക്ടർ അമിത് പട്ടേൽ വ്യക്തമാക്കി. കഴിഞ്ഞ സാമ്പത്തിക വർഷം ബൈജൂസ് കമ്പനി 1,430 കോടി രൂപയുടെ വരുമാനം നേടിയിരുന്നു. ഈ വർഷം അത് ഇരട്ടിയിലേറെയാകുമെന്നാണ് കണക്കാക്കുന്നത്. Content Highlights:Qatar Investment Authority Invest Rs 1500 Crore In Byjus App

from money rss http://bit.ly/2LLWQiY
via IFTTT

ഫാര്‍മ, മെറ്റല്‍ വിപണികള്‍ ഉണര്‍ന്നു; സെന്‍സെക്‌സില്‍ 150 പോയന്റിന്റെ കുതിപ്പ്

മുംബൈ: മെറ്റൽ, ഫാർമ വിപണികളിലുണ്ടായ പോസിറ്റീവ് ട്രെന്റിന്റെ പിൻബലത്തിൽ ഓഹരി വിപണിയിൽ ഉണർവ്. സെൻസെക്സിൽ 150 പോയന്റ് നേട്ടത്തിലാണ് വ്യാപാരം ആരംഭിച്ചത്. നിഫ്റ്റിയും നേട്ടത്തിലാണ്. വ്യാപാരം തുടങ്ങി മിനിറ്റുകൾക്കുള്ളിൽ തന്നെ സെൻസെക്സ് 151 പോയന്റ് ഉയർന്ന് 38,708.74 എന്ന നിലയിലും നിഫ്റ്റി 47.5 പോയന്റ് ഉയർന്ന് 11,546.35 എന്ന നിലയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ഓഹരി വിപണിയിൽ രജിസ്റ്റർ ചെയ്ത 1788 കമ്പനികളിൽ 1005 കമ്പനികളുടെ ഓഹരികൾ ലാഭത്തിലും 690 കമ്പനികളുടെ ഓഹരികൾ നഷ്ടത്തിലും 93 എണ്ണം മാറ്റമില്ലാതെയുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ജെഎസ്ഡബ്ല്യു സ്റ്റീൽ, ഡോ.റെഡ്ഡീസ് ലാബ്, ഗെയ്ൽ, സീ എന്റർടെയ്ൻമെന്റ്, ഇൻഡസിൻഡ്ബാങ്ക് എന്നിവയുടെ ഓഹരികൾ ലാഭത്തിലും ബജാജ് ഓട്ടോ, ടൈറ്റാൻ കമ്പനി, ടെക് മഹീന്ദ്ര, യെസ് ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നിവയുടെ ഓഹരികൾ നഷ്ടത്തിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. Content Highlights:Stock Market

from money rss http://bit.ly/2XC0jmp
via IFTTT

ഫോബ്‌സ് പട്ടികയില്‍ ഏറ്റവും വലിയ സെലിബ്രിറ്റി സമ്പന്ന ടെയ്ലര്‍ സിഫ്റ്റ്; വരുമാനം 18.5 കോടി ഡോളര്‍

ഏറ്റവും കൂടുതൽ വരുമാനം നേടിയ സെലിബ്രിറ്റികളുടെ ഫോബ്സ് പട്ടികയിൽ ടെയ്ലർ സ്വിഫ്റ്റ് ഒന്നാംസ്ഥാനത്ത്. 2018 ജൂൺ ഒന്നുമുതൽ നികുതി കുറയ്ക്കാതെയുള്ള വരുമാനത്തിൽ, 29-കാരിയായ താരത്തിന്റെ സമ്പാദ്യം 18.5 കോടി ഡോളറാണ്. മുമ്പ് 2016-ലും താരം ഫോബ്സ് പട്ടികയിൽ 17 കോടി ഡോളർ വരുമാനത്തോടെ ഒന്നാമതെത്തിയിരുന്നു. സാമൂഹിക മാധ്യമം, റിയാലിറ്റി ടെലിവിഷൻ താരവുമായ കെയ്ലി ജെന്നറാണ് പട്ടികയിൽ രണ്ടാംസ്ഥാനത്ത്. നികുതി കിഴിക്കാതെ 17 കോടി ഡോളറാണ് താരത്തിന്റെ ആകെ സമ്പാദ്യം. സ്വന്തമായി ഏറ്റവുമധികം വരുമാനംനേടിയ സ്ത്രീകളുടെ ഫോബ്സ് പട്ടികയിൽ ഈ വർഷമാദ്യം ഈ 22-കാരി ഒന്നാംസ്ഥാനത്തെത്തിയിരുന്നു. ഗായകൻ റാപ്പർ കന്യെയാണ് മൂന്നാംസ്ഥാനത്ത്. 12 കോടി ഡോളറാണ് അദ്ദേഹത്തിന്റെ ആകെ സമ്പാദ്യം. ഫുട്ബോൾ താരങ്ങളായ ലയണൽ മെസ്സി, ക്രിസ്റ്റ്യാനോ റൊണാൾഡോ, നെയ്മർ എന്നിവർ ആദ്യ പത്തിലുണ്ട്. Content Highlights:Taylor Swift, Highest Earning Celebrity In Forbes List

from money rss http://bit.ly/2XHNasa
via IFTTT

THE DREAM 12 MILLION SERIES 205 DRAW

Tuesday 9 July 2019

ഉണര്‍വില്ലാതെ ഓഹരി വിപണി

മുംബൈ:ബജറ്റിന് ശേഷം ഉണർവില്ലാതെ ഓഹരി വിപണി. ബുധനാഴ്ചയും ചാഞ്ചാട്ടം പ്രകടമാണ്.സെൻസെക്സ് 22.81 പോയന്റ് നഷ്ടത്തിൽ 38,708.01 എന്ന നിലയിലാണ് വ്യാപാരം തുടങ്ങിയത്. പിന്നീട് 10 മണിയോടെ സെൻസെക്സ് 30 പോയന്റ് ഉയർന്ന് 38,752.69 എന്ന നിലയിലും നിഫ്റ്റ് 2.65 പോയന്റ് ഉയർന്ന് 11,558.15 പോയന്റ് എന്ന നിലയിലുമാണ് വിപണി പുരോഗമിക്കുന്നത്. ബിഎസ്ഇയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള 1775 കമ്പനികളുടെ ഓഹരികളിൽ 905 കമ്പനികളുടെ ഓഹരികൾ ലാഭത്തിലും 784 കമ്പനികളുടെ ഓഹരികൾ നഷ്ടത്തിലും 86 എണ്ണത്തിൽ മാറ്റമില്ലാതെയുമാണ് വ്യാപാരം പുരോഗമിക്കുന്നത്. യെസ് ബാങ്ക്, സീ എന്റർടെയ്ൻമെന്റ്, ടൈറ്റാൻ കമ്പനി, ഏഷ്യൻ പെയിന്റ്സ്, ബ്രിട്ടാണിയ എന്നീ കമ്പനികളുടെ ഓഹരികൾ ലാഭത്തിലും ടാറ്റ മോട്ടോഴ്സ്, ടിസിഎസ്, ഹിന്റാൽകോ, ബജാജ് ഫിനാൻസ്, വേദാന്ത എന്നീ കമ്പനികളുടെ ഓഹരികൾ നഷ്ടത്തിലുമാണ്. Content Highlights:Mumbai Stock Market

from money rss http://bit.ly/2JFlwa2
via IFTTT

നികുതിവെട്ടിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കണ്ട, നിങ്ങള്‍ ആദായനികുതി വകുപ്പിന്റെ നിരീക്ഷണത്തിലാണ്‌

2017-'18 സാമ്പത്തികവർഷം രാജ്യത്തെ വ്യക്തിഗത നികുതിദായകരുടെ എണ്ണം 2015-16ലെ 4.29 കോടിയിൽനിന്ന് 6.43 കോടിയായി ഉയർന്നിരുന്നു. വ്യക്തിഗത നികുതിവരുമാനവും അതിനനുസരിച്ചു കൂടി. പ്രധാന വരുമാനസ്രോതസ്സെന്ന നിലയിൽ കൃത്യമായി നികുതി പിരിച്ചെടുക്കാൻ നടപടികൾ ഒന്നുകൂടി കടുപ്പിക്കുകയാണ് സർക്കാർ. ഉറവിടത്തിൽ നികുതി പരമാവധി ഉറവിടത്തിൽത്തന്നെ നികുതി പിടിക്കാനാണ് ബജറ്റിൽ ധനമന്ത്രി നിർദേശിച്ചിരിക്കുന്നത്. മുൻകൂറായി നികുതി പിടിച്ചെടുക്കുക മാത്രമല്ല, നികുതി കൃത്യമായി നൽകുന്നുണ്ടോ എന്നു പരിശോധിക്കാനും ഇതുവഴി ലക്ഷ്യമിടുന്നു. 1961-ലെ ആദായനികുതി നിയമപ്രകാരം നികുതി ഉറവിടത്തിൽ പിടിച്ചുവെക്കാനാകും. ഇത്തവണത്തെ ബജറ്റിൽ കൂടുതൽ ഇടപാടുകൾ ഇതിലേക്കു കൊണ്ടുവരുകയാണ്. നികുതി റിട്ടേൺ സമർപ്പിക്കുമ്പോൾ സ്രോതസ്സിൽ പിടിച്ച നികുതി തിരികെ അവകാശപ്പെട്ടാൽ പണം എന്തിനു പിൻവലിച്ചെന്നും ആർക്കു നൽകിയെന്നുമെല്ലാം പരിശോധിക്കും. കള്ളപ്പണത്തിനു തടയിടാൻകൂടി ഉദ്ദേശിച്ചാണ് ഇതു നടപ്പാക്കുന്നത്. കോടിയിൽ കൂടിയാൽ നികുതി വർഷം ഒരുകോടി രൂപയിൽ കൂടുതൽ അക്കൗണ്ടിൽനിന്നു പണമായി പിൻവലിച്ചാൽ സ്രോതസ്സിൽ രണ്ടുശതമാനം നികുതി പിടിക്കാനാണ് ബജറ്റ് നിർദേശം. ഇതുവഴി ലക്ഷ്യങ്ങൾ പലതാണ്. ഇടപാടുകൾ പരമാവധി ഡിജിറ്റലിലേക്കു മാറ്റുകയാണ് ഇതിലൊന്ന്. എത്രരൂപ പിൻവലിച്ചെന്നും ആർക്കാണ് കൊടുക്കുന്നതെന്നുമെല്ലാം നിരീക്ഷിക്കാൻ ഇതിലൂടെ ആദായനികുതിവകുപ്പിനാകും. കള്ളപ്പണം പരമാവധി തടയുകയാണ് മറ്റൊരുദ്ദേശ്യം. പിൻവലിക്കുന്ന തുക ആർക്ക് നൽകുന്നുവെന്ന് കൃത്യമായി നിരീക്ഷിക്കുന്നുണ്ടാകും. പാൻകാർഡ് ആധാറിന് സ്വന്തം ആധാറും പാനും ബന്ധിപ്പിക്കുന്നതിലൂടെ കള്ളപ്പണത്തിന് തടയിടാനാകുമെന്നാണ് സർക്കാർ പ്രതീക്ഷ. ഇത്തരത്തിൽ ലിങ്ക് ചെയ്യാത്ത പാൻകാർഡുകൾ വൈകാതെ അസാധുവായിമാറും. ഒട്ടേറെപ്പേർക്ക് ഒന്നിലധികം പാൻകാർഡുകൾ ഉള്ളതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇവ മുന്നോട്ടുകൊണ്ടുപോകാൻ ഇനി ബുദ്ധിമുട്ടായിരിക്കും. തെറ്റായ പാൻനമ്പർ നൽകി ഇടപാടു നടത്തുന്നവർക്ക് പിടിവീഴുമെന്നു സാരം. പാൻ വിവരങ്ങൾ നൽകുന്നിടത്ത് ആധാർ നമ്പർ നൽകിയാൽ മതിയെന്ന് ബജറ്റിൽ മന്ത്രി അറിയിച്ചിരുന്നു. പാൻ ഇല്ലാത്തവർക്ക് ഈ വിവരങ്ങളനുസരിച്ച് പാൻകാർഡ് നൽകും. നികുതിദായകർക്ക് ഇരട്ട പരിശോധനയാണ് ഇതുവഴി വരുക. എല്ലാം ഡിജിറ്റൽ ആളുകളെ പരമാവധി ഡിജിറ്റൽ ഇടപാടു ശൃംഖലയിൽ കൊണ്ടുവരാനാണ് സർക്കാർ ശ്രമം. നിശ്ചിത പരിധിക്കപ്പുറം പണം നേരിട്ടു കൈമാറുന്നതു തടയാൻ നിയമങ്ങളുണ്ട്. ഇതിനുപുറമേയാണ് 50 കോടിക്കു മുകളിൽ വിറ്റുവരവുള്ള കമ്പനികൾ ഓൺലൈൻ ഇടപാടുകൾക്ക് സൗകര്യമേർപ്പെടുത്തണമെന്ന് നിർദേശിച്ചിരിക്കുന്നത്. യു.പി.ഐ., യു.പി.ഐ. ക്യുആർ കോഡ് പോലുള്ള കൈമാറ്റ രീതികൾ ചെലവുകുറഞ്ഞ് ലഭ്യമാക്കാനും നടപടിയുണ്ട്. ഡിജിറ്റൽ ഇടപാടുകൾ പരിശോധിക്കാൻ എളുപ്പമാണെന്നതിനാലാണ് ഇവയെ സർക്കാർ പ്രോത്സാഹിപ്പിക്കുന്നത്. നികുതി വെട്ടിപ്പു കുറയ്ക്കുന്നതിന്റെ ഭാഗം കൂടിയാണിത്. പരിശോധനയ്ക്ക് സാങ്കേതിക വിദ്യ ആധാറിലെയും പാനിലെയും വിവരങ്ങൾ പരിശോധിച്ച് ഓരോരുത്തരും നൽകിയതും നൽകേണ്ടതുമായ നികുതി താരതമ്യം ചെയ്യുന്നതിന് ബിഗ് ഡേറ്റ, ഡേറ്റ മൈനിങ്, നിർമിതബുദ്ധി തുടങ്ങിയ പുതിയ സാങ്കേതികവിദ്യകളാണ് ആദായനികുതി വകുപ്പ് ഉപയോഗിക്കുന്നത്. നികുതിവിവരം ഇടപാടുകളുടെ അടിസ്ഥാനത്തിൽ വിശദമായിത്തന്നെ പരിശോധിക്കപ്പെടും. ഇതുവഴി നികുതി ഒഴിവാക്കുന്നവരെ കണ്ടെത്തുകയാണ് ലക്ഷ്യം. റിട്ടേണുകൾ മുൻകൂട്ടി നികുതിദായകർക്ക് സൗകര്യമൊരുക്കുന്നതിന്റെ പേരിൽ ആദായനികുതി ഫോറങ്ങൾ മുൻകൂട്ടി പൂരിപ്പിച്ചുനൽകുന്ന സംവിധാനം പ്രയോഗത്തിലായി. കഴിഞ്ഞ രണ്ടുവർഷമായി മുൻകൂട്ടി വിവരങ്ങൾ ലഭിക്കുന്ന രീതി പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിയിരുന്നു. ബാങ്കുകൾ, ഓഹരിവിപണി, രജിസ്ട്രേഷൻ ഓഫീസുകൾ, വാഹന രജിസ്ട്രേഷൻ, ക്രെഡിറ്റ് കാർഡ് ഉപയോഗം തുടങ്ങി പലയിടത്തുനിന്ന് ആധാർ, പാൻ എന്നിവ വഴി സമാഹരിക്കുന്ന വിവരങ്ങൾ ഉൾക്കൊള്ളിച്ചാണ് ഇതു സാധ്യമാക്കുന്നത്. ഇതിനും ഉപയോഗിക്കുന്നത് ആധുനിക സാങ്കേതികവിദ്യതന്നെ. നിലവിൽ 50,000 രൂപയ്ക്കുമുകളിലുള്ള ഇടപാടുകൾക്ക് പാൻകാർഡ് നിർബന്ധമാക്കിയിട്ടുണ്ട്. പുതിയ സാഹചര്യത്തിൽ ചെറിയ ഇടപാടുകൾപോലും നികുതിവകുപ്പിന്റെ നിരീക്ഷണത്തിലാകും. പരിശോധന പുറത്തേക്കും നികുതി വിഷയത്തിൽ വിദേശ ഇന്ത്യക്കാരിലേക്കും പരിശോധന നീളുകയാണ്. വിദേശ ഇന്ത്യക്കാരുടെ പൗരത്വം പരിശോധിക്കാൻ ആദായനികുതി വകുപ്പിന്റെ അന്വേഷണവിഭാഗം നടപടി തുടങ്ങിയിട്ടുണ്ട്. പലർക്കും ഇതുസംബന്ധിച്ച് നോട്ടീസ് നൽകിയിട്ടുണ്ട്. കഴിഞ്ഞ അഞ്ചുമുതൽ ആറുവർഷത്തെവരെ നികുതി വിവരങ്ങളും പാസ് പോർട്ടിന്റെ കോപ്പിയും ചോദിച്ചാണ് നോട്ടീസ് നൽകിയിരിക്കുന്നത്. ഓഗസ്റ്റ് 15-നകം ഇവ നൽകണം. ഇന്ത്യയിലും വിദേശത്തും താമസിക്കുന്ന ദിവസങ്ങൾ കണക്കാക്കി നികുതിബാധ്യത ഒഴിവാക്കുന്നവരെ പിടികൂടുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇന്ത്യയ്ക്കു പുറത്തുള്ള വരുമാനത്തിൽനിന്ന് വിദേശ ഇന്ത്യക്കാർക്ക് നികുതിയിളവുണ്ട്. അതേസമയം, ഇന്ത്യൻ പൗരൻമാർ ആഗോള വരുമാനത്തിന് നികുതി നൽകണം. ഒരുലക്ഷം വൈദ്യുതി ബില്ലടച്ചാൽ ഒരുലക്ഷം രൂപയ്ക്കുമുകളിൽ വൈദ്യുതി ബിൽ അടച്ചവർ ഇനി നികുതിറിട്ടേൺ നൽകണം. രണ്ടുലക്ഷം രൂപ ചെലവിൽ വിദേശയാത്ര നടത്തിയവർ, കറന്റ് അക്കൗണ്ടിൽ ഒരുകോടി രൂപയ്ക്കുമുകളിൽ നിക്ഷേപിച്ചവർ, ദീർഘകാല മൂലധനനേട്ടം ലഭിച്ച് നികുതിയിളവിന് അപേക്ഷിക്കുന്നവർ തുടങ്ങിയവർക്കെല്ലാം പുതുതായി റിട്ടേൺ നിർബന്ധമാക്കിയിട്ടുണ്ട്.കൃത്യമായി ആദായനികുതി റിട്ടേൺ സമർപ്പിക്കാത്തവർക്കും ഇനി പിടിവീഴും. ഓൺലൈനാക്കിയശേഷം റിട്ടേൺ കൂടുതൽ എളുപ്പമായിട്ടുണ്ട്. അതേപോലെ തട്ടിപ്പുകൾ കണ്ടെത്താൻ നികുതിവകുപ്പിനും എളുപ്പത്തിൽ കഴിയും. സ്ഥിരം വെട്ടിപ്പുകാർ ജാഗ്രതൈ സ്ഥിരമായി നികുതി വെട്ടിക്കുന്നവരെ സൂക്ഷ്മമായി നിരീക്ഷിക്കാൻ ആദായനികുതിവകുപ്പ് നടപടിയെടുത്തിട്ടുണ്ട്. ഇതിനായി ഉദ്യോഗസ്ഥർ നേരിട്ട് രംഗത്തിറങ്ങണമെന്നാണ് പ്രത്യക്ഷനികുതി ബോർഡിന്റെ നിർദേശം. പ്രോസിക്യൂട്ട് ചെയ്യപ്പെട്ടിട്ടുള്ളവരെയും നികുതി സമർപ്പിക്കുന്നതിൽ മുമ്പത്തേതിൽനിന്ന് കുറവു വരുത്തുന്നവരെയും മറ്റുമാണ് കൂടുതലായും നിരീക്ഷിക്കുക. സാമൂഹികമാധ്യമങ്ങളിലും കണ്ണ് ആളുകളുടെ ചെലവാക്കൽ രീതിയും വരുമാന പ്രഖ്യാപനവും തമ്മിലുള്ള പൊരുത്തക്കേട് പരിശോധിക്കുന്നതിനും സംവിധാനമാകുകയാണ്. വിദേശ യാത്രകളുടെയും വാഹനങ്ങൾ വാങ്ങിയതിന്റെയും മറ്റും സാമൂഹികമാധ്യമങ്ങളിലെ സന്ദേശങ്ങളുൾപ്പെടെ ആദായനികുതി വകുപ്പ് പരിശോധിക്കും. സന്തോഷ നിമിഷങ്ങൾ സാമൂഹികമാധ്യമങ്ങൾ വഴി പങ്കുവെക്കുമ്പോൾ നികുതിവകുപ്പ് പിന്നാലെയുണ്ടെന്നുകൂടി കരുതിയിരിക്കണമെന്നു സാരം. Content Highlights: Income Tax Department

from money rss http://bit.ly/2JMpk9R
via IFTTT

Monday 8 July 2019

ഈ ബജറ്റ് ആര്‍ക്കുവേണ്ടി...? സമ്പന്നര്‍ക്കൊ അതോ സാധാരണക്കാര്‍ക്കൊ...?

അഞ്ച് പതിറ്റാണ്ടിന് ശേഷം ഇന്ത്യയിൽ ഒരു വനിതാമന്ത്രി അവതരിപ്പിക്കുന്ന ബജറ്റ്, രണ്ടാം എൻഡിഎ സർക്കാരിന്റെ ആദ്യ ബജറ്റ് തുടങ്ങിയ നിരവധി പ്രത്യേകൾ അവകാശപ്പെട്ടുള്ളതായിരുന്നു കഴിഞ്ഞ ദിവസം ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബജറ്റ്. പതിവ് പോലെ അതൃപ്തി പ്രകടിപ്പിക്കലും എതിർപ്പുകളും ഉയർന്നിരുന്നെങ്കിലും ഈ ബജറ്റ് അതിസമ്പന്നർക്ക് അധിക നികുതി ചുമത്തുന്ന ബജറ്റാണെന്നാണ് ദേശീയ മാധ്യമങ്ങളുടെ വിലയിരുത്തൽ. അതിസമ്പന്നർക്കൊപ്പമല്ല കോർപ്പറേറ്റുകളുടെ അല്ലെങ്കിൽ അതിസമ്പന്നരുടെ ബജറ്റ് എന്ന കുറ്റപ്പെടുത്തൽ 2019 കേന്ദ്ര ബജറ്റിനുണ്ടാവാനിടയില്ല. കാരണം, പ്രതിവർഷം രണ്ട് കോടി മുതൽ അഞ്ച് കോടി രൂപ വരെ വരുമാനമുള്ള അതിസമ്പന്നർക്ക് 15 ശതമാനം മുതൽ 25 ശതമാനം വരെ സർചാർജ് ചുമത്തിയിട്ടുണ്ട്. അഞ്ച് കോടി രൂപയ്ക്ക് മുകളിൽ വരുമാനമുള്ളവർക്ക് 37 ശതമാനമാണ് സർചാർജ് ചുമത്തിയിട്ടുള്ളത്. അതായത്. രണ്ട് മുതൽ അഞ്ച് കോടി രൂപ വരെ വരുമാനമുള്ളവർക്ക് നികുതി ബാധ്യത ഏകദേശം 39 ശതമാനത്തോളമാകും. 30 ശതമാനം നികുതിയും അതിന്മേലുള്ള സർചാർജും സെസും ചേർത്താണ് നികുതി 39 ശതമാനത്തിൽ എത്തുക. അഞ്ച് കോടിക്ക് മുകളിൽ വരുമാനമുള്ളവരുടെ നികുതി 42.7 ശതമാനമാകും. 30 ശതമാനം നികുതിയും നികുതിതുകയുടെ 37 ശതമാനം സർച്ചാർജും സെസും ചേർത്ത കണക്കാണിത്. ഒരു വർഷം മൂന്ന് കോടി രൂപ (മാസം 25 ലക്ഷം രൂപ) വരുമാനമുള്ളയാളിൽനിന്ന് 76,375 രൂപ പ്രതിമാസം നികുതിയിനത്തിൽ ഈടാക്കും. വാർഷിക വരുമാനം ആറ് കോടി (മാസം 50 ലക്ഷം രൂപ) രൂപയുള്ളയാൾ മാസം 3.4 ലക്ഷം രൂപയാണ് നികുതിയായി നൽകേണ്ടത്. 2016-17-ൽ ടാക്സ് റിട്ടേൺ സമർപ്പിച്ച 4.66 കോടി ജനങ്ങളിൽ ഒരു കോടിക്കും അഞ്ച് കോടിക്കും ഇടയിൽ വരുമാനമുള്ള 74,983 പേരാണുള്ളത്. ഇതിൽ തന്നെ ഭൂരിഭാഗം പേരും രണ്ട് കോടിയിൽ താഴെ വരുമാനമുള്ളവരാണ്. 6361 പേർക്ക് മാത്രമാണ് അഞ്ച് കോടിയിൽ അധികം വാർഷിക വരുമാനമുള്ളത്. ഇവർക്ക് മാത്രമാണ് 37 ശതമാനം എന്ന പുതിയ സർച്ചാർജ് ബാധകമാകുന്നുള്ളൂ. Content Highlights:Union Budget-2019, Surcharge For Super Rich Tax Payers

from money rss http://bit.ly/2S3Gbs4
via IFTTT

തുടക്കം 1500 പോയന്റ് നഷ്ടത്തില്‍, തിരിച്ചുവരവിന്റെ ട്രെന്റ് കാണിച്ച് ഓഹരി വിപണി

കേന്ദ്ര ബജറ്റിന് ശേഷമുള്ള രണ്ടാമത്തെ വ്യാപാര ദിവസവും മുംബൈ ഓഹരി വിപണിയിൽ നഷ്ടം. വൻ തകർച്ചയോടെയാണ് ഓഹരി വിപണിയിൽ ചൊവ്വാഴ്ച വ്യാപാരം ആരംഭിച്ചത്. സെൻസെക്സ് ഒരു ഘട്ടത്തിൽ 1500 പോയന്റ് വരെ ഇടിഞ്ഞു.എന്നാൽ വൈകാതെ തിരിച്ചുകയറി സെൻസെക്സ് 200 പോയന്റ് നഷ്ടത്തിലാണ് വ്യാപാരം തുടരുന്നത്. നിഫ്റ്റ് 66.8 പോയന്റ് ഇടിഞ്ഞ് 11491.80 എന്ന നിലയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. മുംബൈ ഓഹരി വിപണിയിൽ രജിസ്റ്റർ ചെയ്ത 1878 കമ്പനികളിൽ 814 കമ്പനികളുടെ ഓഹരികൾ ലാഭത്തിലും 989 കമ്പനികളുടെ ഓഹരികൾ നഷ്ടത്തിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. യെസ് ബാങ്ക്, ഐഒസി, സൺ ഫാർമ, സിപ്ല, പവർ ഗ്രിഡ് കോർപ് എന്നീ കമ്പനികളുടെ ഓഹരികൾ ലാഭത്തിലും ടൈറ്റാൻ കമ്പനി, യുപിഎൽ, ഏഷ്യൻ പെയിന്റ്സ്, എച്ച്ഡിഎഫ്സി, ടിസിഎസ് എന്നീ കമ്പനികളുടെ ഓഹരികൾ നഷ്ടത്തിലുമാണ്. Content Highlights:Stock Market

from money rss http://bit.ly/2JlNvg4
via IFTTT

Sunday 7 July 2019

ഭവനവായ്പ പലിശ: 3.50 ലക്ഷം രൂപയുടെ നേട്ടം പൂര്‍ണമായി ലഭിക്കില്ല

ഇത്തവണ ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതികളിൽ സാധാരണക്കാരായ നികുതിദായകർ ഏറെ പ്രതീക്ഷയോടെ കേട്ടത് ഭവനവായ്പ പലിശയ്ക്ക് ലഭിക്കുന്ന അധിക നികുതി ആനുകൂല്യമാണ്. കഴിഞ്ഞ വർഷം വരെ ഒരു നികുതിദായകന് ഭവന വായ്പയുടെ പലിശയിനത്തിൽ രണ്ടു ലക്ഷം രൂപ വരെ നികുതി കിഴിവ് ലഭിക്കുമായിരുന്നു. ഈ ബജറ്റിൽ 45 ലക്ഷം രൂപ വരെ ചെലവുള്ള വീടുകൾക്ക് പരമാവധി കിഴിവ് 3.50 ലക്ഷം രൂപയാക്കിയാണ് ഉയർത്തിയത്. അധികമായി ലഭിച്ച 1.50 ലക്ഷം രൂപയുടെ കിഴിവിന് വ്യാപകമായ സ്വീകാര്യതയും ലഭിച്ചിട്ടുണ്ട്. പക്ഷെ, ഈ കിഴിവ് പൂർണമായി ആർക്കും ലഭിക്കില്ലെന്നതാണ് യാഥാർത്ഥ്യം. യാഥാർത്ഥ്യം എന്താണ്? നിലവിൽ ഒരാൾക്ക് ലഭിക്കുന്ന പരമാവധി വായ്പ കാലാവധി 30 വർഷമാണ്. 45 ലക്ഷം രൂപ മൂല്യമുള്ള വീടിന് 80 ശതമാനമായ 36 ലക്ഷമാണ് നിലവിൽ ലഭിക്കാവുന്ന പരമാവധി വായ്പ. ഇപ്പോഴത്തെ നിരക്ക് പ്രകാരം എസ്.ബി.ഐ.യുടെ ഭവനവായ്പ പലിശ ഏതാണ്ട് 8.50 മുതൽ 8.60 ശതമാനം വരെയാണ്. അപ്പോൾ ശരാശരി നിരക്ക് 8.55 ശതമാനം എന്ന് അനുമാനിക്കാം. 30 വർഷം, 20 വർഷം, 15 വർഷം അല്ലെങ്കിൽ 10 വർഷം എന്നിങ്ങനെ കാലയളവിൽ പരമാവധി തുക ഒരാൾ വായ്പ എടുത്താൽ ആദ്യ മൂന്നു വർഷങ്ങളിൽ പലിശയിനത്തിൽ വാർഷിക അടവ് എത്രയായിരിക്കുമെന്ന് പരിശോധിക്കുകയാണ് ഇതോടൊപ്പമുള്ള പട്ടികയിൽ. എങ്ങനെ നോക്കിയാലും ഒരു വർഷം 3,06,760 രൂപയിൽ താഴെ മാത്രമേ പലിശ വരുന്നുള്ളൂ. ഭവന വായ്പയെടുത്ത് ആദ്യ വർഷമാണ് തിരിച്ചടവിന്റെ ഏറ്റവും കൂടുതൽ പങ്ക് പലിശയിലേക്ക് പോകുന്നത്. 8.55 ശതമാനം നിരക്കിൽ ഭവനവായ്പ പലിശ കാലാവധി 30 വർഷം 20 വർഷം 15 വർഷം 10 വർഷം 2020 3,06,760 3,05,052 3,03,029 2,38,164 2021 3,04,364 2,98,719 2,92,033 2,59,344 2022 3,01,755 2,91,822 2,80,059 2,82,408 അതായത് 3.50 ലക്ഷം രൂപ നികുതിയിളവ് ലഭിക്കാൻ നിലവിലെ സാഹചര്യത്തിൽ കഴിയില്ല. പരമാവധി 3.06 ലക്ഷം രൂപ വരെയേ ഇളവ് ലഭിക്കുകയുള്ളൂ. അപ്പോൾ ബാക്കിയുള്ള 44,000 രൂപയോ അതിൽ കൂടുതലോ ഓരോ വർഷവും ഓരോ നികുതിദായകനും പ്രയോജനപ്പെടുത്താൻ സാധിക്കാതെ നഷ്ടപ്പെടുന്നു. ഇത് മാറണമെങ്കിൽ 45 ലക്ഷം എന്ന പരിധി ഉയർത്തിയേ മതിയാകൂ. അതായത്, ഇന്ത്യയിലെ ഒരു നികുതിദായകനു പോലും ഒരിക്കലും ലഭിക്കാൻ സാധ്യതയില്ലാത്ത ഒരാനുകൂല്യമാണ് 15 വർഷം കൊണ്ട് ഏഴു ലക്ഷം രൂപ ലാഭിക്കാമെന്നു കൊട്ടിഘോഷിച്ച് ബജറ്റിൽ അവതരിപ്പിച്ചിട്ടുള്ളത്. 2022-ഓടെ എല്ലാവർക്കും വീട് എന്ന പദ്ധതിയിൽ പെടുത്തിയാണ് ഈ ഇളവ് നൽകുന്നതെങ്കിലും 45 ലക്ഷം എന്ന പരിധി െവച്ചതിനാൽ അധികമാർക്കും ഇതിന്റെ പ്രയോജനം ലഭിക്കില്ല. ഭവനവായ്പ പലിശയുടെ പരിധി 45 ലക്ഷം രൂപയാക്കി നിജപ്പെടുത്താതിരുന്നാൽ ഈ പിഴവ് പരിഹരിക്കാവുന്നതാണ്. (thinkrenjith@gmail.com) Content Highlights:Home Loan Interest Deduction

from money rss http://bit.ly/2xyvKU3
via IFTTT

ബജറ്റ് ഇഫക്ട്: ഓഹരി വിപണിയില്‍ ഇടിവ്‌

മുംബൈ: വ്യാപാര ആഴ്ചയുടെ ആദ്യദിനമായ ഇന്ന് ഓഹരി വിപണി കനത്ത നഷ്ടത്തിൽ വ്യാപാരം തുടങ്ങി. സെൻസെക്സ് 422 പോയന്റ് താഴ്ന്ന് 39,101.49-ലും നിഫ്റ്റി 124 പോയന്റ് നഷ്ടത്തിൽ 11682.20- എന്ന നിലയിലുമാണ് വ്യാപാരം തുടങ്ങിയത്. ബിഎസ്ഇയിൽ വ്യാപാരത്തിന് രജിസ്റ്റർ ചെയ്തിട്ടുള്ള 1926 കമ്പനികളുടെ ഓഹരികളിൽ 436 കമ്പനികളുടെ ഓഹരികൾ ലാഭത്തിലും 1410 കമ്പനികളുടെ ഓഹരികൾ നഷ്ടത്തിലും 80 എണ്ണം മാറ്റമില്ലാതെയുമാണ് വ്യാപാരം തുടങ്ങിയത്. ഹീറോ മോട്ടോകോർപ്, ലാർസെൻ, ഐഒസി, ഒഎൻജിസി, മാരുതി സുസുകി തുടങ്ങിയ കമ്പനികളുടെ ഓഹരികൾക്കാണ് കനത്ത ഇടിവ് നേരിട്ടത് Content Highlights:Stock Market

from money rss http://bit.ly/30iH96S
via IFTTT

Saturday 6 July 2019

‘ആയാസരഹിത ജീവിതം’ സാധ്യമാവുമോ

വളർച്ചനിരക്കിൽ ഏറ്റക്കുറച്ചിൽ ഉണ്ടെങ്കിലും ഇന്ത്യൻ സമ്പദ്വ്യവസ്ഥ വളരുകയാണ്. അതിനുള്ള തയ്യാറെടുപ്പുകൾ 1991 മുതൽ തുടങ്ങിയതിനാൽ, വളർച്ച എന്നത് ഏറക്കുറെ സ്വാഭാവികമായി സംഭവിക്കുക തന്നെ ചെയ്യും. അതുകൊണ്ടുതന്നെ ഡോളർ ട്രില്ല്യൺ കണക്കുകൾ വെറും അലങ്കാരങ്ങൾ മാത്രമാണ്. ആ വളർച്ച എന്ത് തരത്തിലാണ്. ആരൊക്കെയാണ് ഗുണഭോക്താക്കൾ, നമുക്ക് ഓരോരുത്തർക്കും എന്തുമാത്രം പ്രയോജനം ലഭിക്കുന്നു എന്നുകൂടി മനസ്സിലാക്കുമ്പോഴാണ് വികസനം എന്ന വാക്കിന്റെ അർഥം പൂർണമാകുന്നത്. ഈ ബജറ്റിൽ പറയുന്ന ധനക്കമ്മിയുടെ കുറവ് നാമമാത്രമാണ്. അതേസമയം, റവന്യൂചെലവ് വർധിക്കുകയും ചെയ്തു. ചെലവുകുറച്ച് മുതൽമുടക്കിനുള്ള പണം എങ്ങനെ കണ്ടെത്തും എന്നതിനെപ്പറ്റി കൃത്യമായ സൂചനകളില്ല. അതേ സമയം, പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കലിലൂടെ, 1,05,000 കോടി രൂപയാണ് സർക്കാർ ലക്ഷ്യമിടുന്നത്. ബി.എസ്.എൻ.എൽ. ഉൾപ്പെടെയുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെ വികസനത്തിനായി ഒരു ക്രിയാത്മക നിർദേശവും ബജറ്റിൽ ഇല്ല. വ്യോമയാനം, മാധ്യമം തുടങ്ങിയ മേഖലകളിൽ വിദേശനിക്ഷേപം തേടാനാണ് സർക്കാർ ആലോചിക്കുന്നത്. അന്താരാഷ്ട്ര വിപണിയിൽ, ക്രൂഡ് ഓയിലിന് വില കുറഞ്ഞ ഈ സന്ദർഭത്തിൽ, പെട്രോൾ, ഡീസൽ, തുടങ്ങിയവയ്ക്കു സെസ് ഏർപ്പെടുത്താനുള്ള തീരുമാനം നിരാശാജനകമാണ്. അഞ്ചുലക്ഷത്തിനുമേൽ വരുമാനം വരുന്നവർക്ക് ആദായനികുതി ഇളവൊന്നും ഇല്ല എന്നത് ഇടത്തരക്കാരെ നിരാശരാക്കും. അതേസമയം, കോർപ്പറേറ്റ് നികുതിയുടെ പരിധിയിൽ 400 കോടി വരെയുള്ള കമ്പനികൾക്ക് 25 ശതമാനം മാത്രം നികുതി അടച്ചാൽ മതി (മുമ്പ് 250 കോടിവരെയായിരുന്നു). ചുരുക്കത്തിൽ, ഇതിനു പുറത്തുവരുന്ന കമ്പനികൾ മൊത്തം ഒരു ശതമാനത്തിൽ താഴെമാത്രമേ കാണൂ. ആഫ്രിക്കയിൽ വിദേശനിക്ഷേപം നടത്താൻ ശ്രമിക്കുന്ന രാജ്യങ്ങളുടെ മുൻനിരയിൽ ഇന്ത്യയും ഉണ്ട് എന്നതുകൊണ്ടുതന്നെ, രാജ്യങ്ങളിൽ ഇന്ത്യൻ എംബസി തുടങ്ങുന്നു എന്ന സർക്കാർ നയം വ്യക്തമായ കാഴ്ചപ്പാടിന്റെ ഭാഗമാണ്. കാർഷിക, ഗ്രാമീണമേഖല കാർഷിക, മത്സ്യമേഖലുടെയും ഗ്രാമീണമേഖലയുടെയും പുരോഗതിക്കായി ചില പദ്ധതികൾ നിർദേശിക്കപ്പെട്ടിട്ടുണ്ട്. എങ്കിലും കർഷകന് നേരിട്ട് പ്രയോജനം കിട്ടുന്നതോ, വരൾച്ചയിൽ വലയുന്ന ഗ്രാമീണർക്ക് ആശ്വാസം കിട്ടുന്നതോ ആയ ഒരു പദ്ധതിയും ബജറ്റിൽ ഇല്ല. കാർഷികമേഖലയുടെ തളർച്ച വ്യാവസായിക മേഖലയെയും പിന്നോട്ടടിക്കും എന്ന ഒരു ധാരണ സർക്കാരിന് ഇല്ലാതെ പോകുന്നത് നിരാശാജനകമാണ്. ഇപ്പോൾ വെറും 2.9 ശതമാനം മാത്രമാണ് കാർഷികരംഗത്തെ വളർച്ച. തൊഴിലുറപ്പുപദ്ധതി ഉൾപ്പെടെയുള്ളവയുടെ വിഹിത വർധന നാമമാത്രമാണ്. ആയാസരഹിതമായ ജീവിതം സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ, 2022-ഓടുകൂടി എല്ലാ ഇന്ത്യക്കാർക്കും പാചകവാതകവും വൈദ്യുതിയും ഉൾപ്പെടെയുള്ള വീടുകളും 2024-ഓടുകൂടി ശുദ്ധജല ലഭ്യതയും ഉറപ്പുവരുത്തുമെന്നും ബജറ്റ് പറയുന്നു. വ്യവസായമേഖല അടിസ്ഥാനസൗകര്യങ്ങളുടെ വികസനം വ്യവസായിക മേഖലയ്ക്കും കാർഷികമേഖലയ്ക്കും ഏറെ സഹായകമാകും. മുൻ സർക്കാരിന്റെ പല പദ്ധതികളും തുടരും എന്ന് മന്ത്രി വ്യക്തമാക്കുന്നുണ്ട്. മെട്രോ പദ്ധതി വ്യാപിപ്പിക്കുന്നതും മറ്റും നഗരവാസികൾക്ക് പ്രയോജനം നൽകും. ചെറുകിട നാമമാത്ര വ്യവസായങ്ങളിൽ ഊന്നൽ കൊടുത്തിട്ടുണ്ട്. ഇതിലൂടെ 'മെയ്ക്ക് ഇൻ ഇന്ത്യ പ്രോജക്ടി'ന് ശക്തിപകർന്ന്, വ്യാവസായിക നേട്ടം ഉണ്ടാക്കാം എന്നാണ് സർക്കാർ കരുതുന്നത്. ഇത് എത്രമാത്രം പ്രാവർത്തികമാകും എന്ന് കണ്ടുതന്നെ അറിയണം. സ്റ്റാർട്ടപ്പുകൾക്കായി പ്രത്യേകം ചാനൽ തുടങ്ങുന്നുണ്ട്. എന്നാൽ, പലരും പ്രതീക്ഷിച്ച പോലെ ഇവയ്ക്കുള്ള നികുതിയിളവുകൾ നൽകിയില്ല. വളർന്നുവരുന്ന സംരംഭകർക്ക് ഒരു തിരിച്ചടിയാണിത്. അതേസമയം, ചരിത്രത്തിന്റെ ഏറ്റവും വലിയ തൊഴിലില്ലായ്മ രേഖപ്പെടുത്തിയ ഈ കാലത്തും ബജറ്റിൽ ആ പ്രശ്നം പരിഹരിക്കുന്നതിനുള്ള കാര്യമായ പരാമർശം ഒന്നുമില്ല. സ്ത്രീ ശാക്തീകരണം ഉജ്ജ്വല യോജനയുടെ പ്രയോജനം എട്ടുകോടി കുടുംബങ്ങളിലേക്കു കൂടി വ്യാപിപ്പിക്കും എന്നത് നല്ല തീരുമാനം തന്നെ. അതേസമയം, സ്ത്രീകളെ മുദ്രലോണിന്റെ 70 ശതമാനത്തോളം ഗുണഭോക്താക്കളാക്കുമെന്നും സ്വയംസഹായസംഘങ്ങൾ എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കുമെന്നും അതിൽ വരുന്ന ഓരോ സ്ത്രീക്കും ഒരു ലക്ഷം രൂപ വരെ വായ്പ അനുവദിക്കുമെന്നും ഒക്കെയുള്ള വാഗ്ദാനങ്ങൾ എത്ര കണ്ടു പ്രാവർത്തികമാകും എന്ന് കണ്ടുതന്നെ അറിയണം. ഇതുവരെ കൊടുത്ത മുദ്ര ലോണുകൾ തന്നെ, കിട്ടാക്കടമായി രൂപാന്തരം പ്രാപിക്കുകയാണ് എന്നാണ് ഒട്ടേറെ പഠനങ്ങൾ സൂചിപ്പിക്കുന്നത്. ജി.എസ്.ടി. സ്ലാബുകളിൽ കുറവ് വരുമെന്ന് കരുതിയെങ്കിലും കണ്ടില്ല. 45 ലക്ഷം രൂപയിൽ താഴെയുള്ള വീടുകൾ വാങ്ങുന്നവർക്ക് നികുതി ഇളവ്, റിയൽ എസ്റ്റേറ്റ് മേഖലയ്ക്ക് ഉണർവ് നൽകാം. നികുതി അടയ്ക്കാൻ ആധാർ മതി എന്നത് നികുതിദായകർക്ക് സൗകര്യമാണ്. ആദിവാസികളുടെ കലാസാംസ്കാരിക പരിപാടികൾ ഡിജിറ്റൽ രൂപത്തിൽ സൂക്ഷിക്കും എന്ന ആശയവും നന്ന്. പ്രധാനമന്ത്രി മോദി 'വരാൻ പോകുന്ന ഭരണത്തിന്റെ' ട്രെയിലർ എന്ന് വിശേഷിപ്പിച്ച കഴിഞ്ഞ ഇടക്കാല ബജറ്റ് വലിയതോതിൽ ചർച്ച ചെയ്യപ്പെടാൻ കാരണം അത് ഇന്ത്യയുടെ രാഷ്ട്രീയ, സാമ്പത്തിക വൈവിധ്യത്തെ ഏറക്കുറെ പരിഗണിക്കുന്നതായിരുന്നു എന്നതാണ്. എന്നാൽ, നിർമലാ സീതാരാമന്റെ കന്നി ബജറ്റിന് പ്രസംഗത്തിന്റെ ഭംഗിയൊന്നും പ്രഖ്യാപനങ്ങളിൽ ഉണ്ടായില്ല. (സ്കൂൾ ഓഫ് മാനേജ്മെന്റ് ആൻഡ് ഓൺട്രപ്രണർഷിപ്പ്, കുഫോസ്,കൊച്ചിയിലെ സാമ്പത്തികശാസ്ത്രംഫാക്കൽറ്റി മെമ്പറാണ് ലേഖകൻ)

from money rss http://bit.ly/2L4UdcB
via IFTTT

പ്രൊമോട്ടര്‍മാരുടെ ഓഹരി വിഹിതം കുറയ്ക്കല്‍: 1,780 കമ്പനികളെ ബാധിക്കും

ന്യൂഡൽഹി: ലിസ്റ്റ് ചെയ്ത കമ്പനികളിലെ പ്രൊമോട്ടർമാരുടെ പരമാവധി ഓഹരി വിഹിതം 65 ശതമാനമായി കുറയ്ക്കാൻ ബജറ്റിൽ ധനമന്ത്രി നിർദേശം നൽകി. അതായത് പൊതുഓഹരി ഉടമകളുടെ വിഹിതം 25 ശതമാനത്തിൽനിന്ന് 35 ശതമാനമാക്കി ഉയർത്തണമെന്നാണ് ആവശ്യം. സെബിയാണ് ഇതുസംബന്ധിച്ച് അന്തിമ തീരുമാനമെടുക്കേണ്ടത്. നിലവിൽ ലിസ്റ്റ് ചെയ്ത 1780 കമ്പനികളുടെ പ്രൊമോട്ടർമാരുടെ ഓഹരി വിഹിതം 65 ശതമാനത്തിലും കൂടുതലാണ്. ഇതുപ്രകാരം കൂടുതലുള്ള ഓഹരികൾ പ്രൊമോട്ടർമാർ കയ്യൊഴിയേണ്ടിവരും. നിലവിലെ വിപണിവില പ്രകാരം ഈ കമ്പനികളുടെ വിറ്റഴിക്കേണ്ട ഓഹരികളുടെ മൂല്യം 3,87,000 കോടിയോളം രൂപവരും. സെബിക്ക് നിർദേശം നൽകിയിട്ടുണ്ടെങ്കിലും നടപ്പാക്കേണ്ട കാലാധവി നിശ്ചയിച്ചിട്ടില്ല. വിശദാംശങ്ങളും പുറത്തുവിട്ടിട്ടില്ല. ഇത്രയധികം ഓഹരികൾ വിറ്റൊഴിക്കുമ്പോൾ കാര്യമായിതന്നെ അത് വിപണിയിൽ പ്രതിഫലിക്കും. അതുകൊണ്ടുതന്നെ ആവശ്യമായ സമയം സെബി പ്രൊമോട്ടർമാർക്ക് നൽകിയേക്കും. ടിസിഎസ്, വിപ്രോ, അവന്യു സൂപ്പർമാർക്കറ്റ്, ബന്ധൻ ബാങ്ക്, എച്ച്ഡിഎഫ്സി ലൈഫ് ഇൻഷുറൻസ്, ഐഡിബിഐ, കോൾ ഇന്ത്യ, ജനറൽ ഇൻഷുറൻസ് കമ്പനി, ഹിന്ദുസ്ഥാൻ യുണിലിവർ, എച്ച്ഡിഎഫ്സി അസറ്റ് മാനേജ്മെന്റ്, ഇന്റർഗ്ലോബ് ഏവിയേഷൻ, ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്, ഐസിഐസിഐ പ്രൂഡൻഷ്യൽ ലൈഫ്, ബാങ്ക് ഓഫ് ഇന്ത്യ, ന്യൂ ഇന്ത്യ അഷ്വറൻസ്, കോർപ്പറേഷൻ ബാങ്ക്, സീമെൻസ്, പിഎൻബി, എസ്ബിഐ ലൈഫ് ഇൻഷുറൻസ്, എബിബി ഇന്ത്യ ലിമിറ്റഡ് തുടങ്ങിയ കമ്പനികളുടെ പ്രൊമോട്ടർമാരുടെ ഓഹരി വിഹിതം 75ശതമാനത്തിൽ കൂടുതലാണ്. ടിസിഎസിന് 59,600 കോടി രൂപയുടെ ഓഹരികളും വിപ്രോയ്ക്ക് 15,000 കോടിയുടെ ഓഹരികളും അവന്യു സൂപ്പർമാർക്കറ്റിന് 14,000 കോടി മൂല്യമുള്ള ഓഹരികളും വിറ്റഴിക്കേണ്ടിവരും.

from money rss http://bit.ly/2NCo12d
via IFTTT

Friday 5 July 2019

ബജറ്റ്: മണിക്കൂറുകള്‍ക്കകം പെട്രോളിന് 2.50 രൂപയും ഡീസലിന് 2.47 രൂപയും കൂട്ടി

ന്യൂഡൽഹി: ബജറ്റ് പ്രഖ്യാപനം കഴിഞ്ഞ് മണിക്കൂറുകൾക്കകം പെട്രോളിനും ഡീസലിനും വിലകൂടി. പെട്രോളിനും ഡീസലിനും ഒരു രൂപവീതം എക്സൈസ് നികുതി, റോഡ് അടിസ്ഥാന സൗകര്യ സെസ് വർധിപ്പിച്ചു. ഇതോടെ സംസ്ഥാനത്ത് പെട്രോളിന് 2.50 രൂപയും ഡീസലിന് 2.47 രൂപയുമാണ് കൂടിയത്. സംസ്ഥാന നികുതികൂടി ചേർന്നതോടെയാണ് രണ്ടുരൂപയിലധികം വില വർധിച്ചത്. പെട്രോളിന് 30 ശതമാനവും ഡീസലിന് 23 ശതമാനവുമാണ് സംസ്ഥാന നികുതി.

from money rss http://bit.ly/2XWjko5
via IFTTT

കേന്ദ്ര ബജറ്റ്: വില പൊള്ളും

ന്യൂഡൽഹി : രാജ്യത്തെ ആദ്യ വനിതാധനമന്ത്രി അവതരിപ്പിച്ച ബജറ്റ് സമ്മിശ്രം. ഇന്ധനവില കൂട്ടിയതുൾപ്പെടെയുള്ള നിർദേശങ്ങൾ വിലക്കയറ്റത്തിനു വഴിവെക്കുമ്പോൾ, ദീർഘകാലവികസനം ലക്ഷ്യമിട്ടുള്ള പദ്ധതികളിലൂടെ സമ്പദ്വ്യവസ്ഥയുടെ ഉണർവും ബജറ്റ് ലക്ഷ്യമിടുന്നു. ആദായനികുതിയിളവടക്കം പ്രതീക്ഷിച്ച ആനുകൂല്യങ്ങളില്ലെന്നതു ശമ്പളക്കാരെയും ഇടത്തരം വരുമാനക്കാരെയും നിരാശരാക്കി. 2022-നുമുമ്പ് എല്ലാവർക്കും വീടും കുടിവെള്ളവുമുറപ്പാക്കുന്ന പദ്ധതികളും ബജറ്റു പ്രഖ്യാപിക്കുന്നുണ്ട്. 1.95 കോടി വീടുകൾ നിർമിക്കും. എല്ലാ ഗ്രാമീണവീടുകളിലും വൈദ്യുതിയും പാചകവാതക കണക്ഷനും എത്തിക്കും. അഞ്ചുവർഷംകൊണ്ട് അഞ്ചുലക്ഷംകോടി ഡോളർ മൂല്യമുള്ള സാമ്പത്തികശക്തിയായി ഇന്ത്യയെ വളർത്തുന്നതിനു ലക്ഷ്യമിട്ടുള്ളതാണു ബജറ്റ്. എന്നാൽ, പെട്രോളിനും ഡീസലിനും വിലകൂടാനിടയാക്കുന്ന നിർദേശങ്ങൾ കേരളത്തെപ്പോലുള്ള ഉപഭോക്തൃ സംസ്ഥാനത്തിനു തിരിച്ചടിയാകും. സംസ്ഥാനസർക്കാരിന്റെ പ്രളയസെസും കൂടിയാവുമ്പോൾ ജനങ്ങൾക്കുമേലുള്ള ഭാരം ഇരട്ടിക്കും. പെട്രോൾ, ഡീസൽ പെട്രോളിനും ഡീസലിനും ഒരുരൂപ വീതം എക്സൈസ് നികുതിയിനത്തിലും റോഡ്-അടിസ്ഥാനസൗകര്യ സെസ് ഇനത്തിലും വർധിപ്പിച്ചു. ഇതോടൊപ്പം വിൽപ്പന നികുതി (വാറ്റ്) കൂടിയാകുമ്പോൾ പെട്രോളിന് രണ്ടരരൂപയും ഡീസലിന് രണ്ടുരൂപ 30 പൈസയും വർധിക്കും. വർധന ശനിയാഴ്ചതന്നെ പ്രാബല്യത്തിലാവും. സ്വർണം സ്വർണത്തിനും മറ്റു വിലകൂടിയ ലോഹങ്ങൾക്കും രത്നാഭരണങ്ങൾക്കും ഇറക്കുമതിത്തീരുവ 10 ശതമാനത്തിൽനിന്ന് 12 ശതമാനമാക്കി. നികുതി ധനികരുടെ നികുതി വിധേയ വരുമാനത്തിനുമേൽ സർച്ചാർജ്. രണ്ടുകോടി മുതൽ അഞ്ചുകോടിവരെ രൂപ നികുതിവിധേയ വരുമാനത്തിനുമേൽ മൂന്നുശതമാനവും അഞ്ചുകോടിക്കു മുകളിലുള്ള വരുമാനത്തിന് ഏഴു ശതമാനവുമായിരിക്കും സർച്ചാർജ്. 400 കോടിരൂപവരെ വാർഷിക വിറ്റുവരവുള്ള കമ്പനികൾക്ക് കോർപ്പറേറ്റ് നികുതി 30 ശതമാനത്തിൽനിന്ന് 25 ശതമാനമാക്കി. നിലവിൽ 250 കോടിരൂപവരെ വിറ്റുവരവുള്ള കമ്പനികൾക്കായിരുന്നു ഈ ആനുകൂല്യം. വൈദ്യുതവാഹനങ്ങളുടെ വ്യാപനത്തിനു വിപുലമായ പദ്ധതികൾ. ഇത്തരം വാഹനങ്ങളുടെ വായ്പകളിൽ ഒന്നരലക്ഷംരൂപ കൂടി അധിക ആദായ നികുതിയിളവു നൽകും. സ്ത്രീശക്തി വനിതകൾക്കുള്ള സ്വാശ്രയസംഘം പലിശയിളവു പദ്ധതി എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കും. ജൻധൻ അക്കൗണ്ടുള്ള സ്വാശ്രയസംഘം അംഗങ്ങളായ എല്ലാ വനിതകൾക്കും 5000 രൂപ ഓവർഡ്രാഫ്റ്റ്. മുദ്ര പദ്ധതിയനുസരിച്ച് സ്വാശ്രയസംഘത്തിലെ ഒരു വനിതാ അംഗത്തിന് ഒരുലക്ഷം രൂപ വായ്പ. ക്ഷേമം-വികസനം 45 ലക്ഷംരൂപവരെ വിലയുള്ള വീടുകൾ ചെലവു കുറഞ്ഞ പാർപ്പിടപദ്ധതി പ്രകാരം വാങ്ങുന്നവർക്കുള്ള വായ്പയിൽ ഒന്നരലക്ഷംരൂപകൂടി പലിശയിളവ് ലഭിക്കും. നിലവിൽ ലഭിക്കുന്ന രണ്ടുലക്ഷം രൂപയുടെ ഇളവിനു പുറമേയാണിത്. ഇതോടെ ആകെയിളവ് മൂന്നരലക്ഷമാകും. 2020 മാർച്ച് 31 വരെയുള്ള ഭവനവായ്പകൾക്കാണ് ഇളവ്. ചെറുകിട-ഇടത്തരം മേഖലകളിൽ കൂടുതൽ തൊഴിലവസരങ്ങൾ. വർഷം ഒന്നരക്കോടി രൂപയിൽക്കുറവു വിറ്റുവരവുള്ള ചെറുകിട വ്യാപാരികൾ, ചെറു കടയുടമകൾ എന്നിവർക്കുകൂടി നിലവിലുള്ള പെൻഷൻ വ്യാപിപ്പിക്കും. ആധാർകാർഡും ബാങ്ക് അക്കൗണ്ടും മാത്രം മതി ഈ പദ്ധതിയിൽ അംഗമാകാൻ. അഞ്ചുവർഷത്തിനകം അടിസ്ഥാന സൗകര്യവികസനമേഖലയിൽ 100 ലക്ഷം കോടി നിക്ഷേപിക്കും. വൈദ്യുതിലഭ്യത ഉറപ്പുവരുത്താൻ ഒരു രാജ്യം, ഒരു ഗ്രിഡ് പദ്ധതി. എൺപതിനായിരം കോടി ചെലവിൽ 1,25,000 കിലോമീറ്റർ ഗ്രാമീണ റോഡുകൾ നിർമിക്കും. ഗ്രാമീണ ഡിജിറ്റൽ സാക്ഷരതാ മിഷൻ വിപുലീകരിക്കും. തദ്ദേശസ്ഥാപനങ്ങൾക്ക് ഇന്റർനെറ്റ് കണക്ടിവിറ്റി നൽകാൻ ഭാരത് നെറ്റ് വിപുലീകരിക്കും. ബഹിരാകാശനേട്ടങ്ങൾ വാണിജ്യപരമായി ഉപയോഗിക്കുക ലക്ഷ്യമിട്ട് ഐ.എസ്.ആർ.ഒ.യുമായി ചേർന്ന് ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡ് സ്ഥാപിക്കും. വരുമാനം എയർഇന്ത്യയുടേതടക്കം പൊതുമേഖലാസ്ഥാപനങ്ങളുടെ ഓഹരികൾ വിറ്റഴിക്കും. 2019-'20-ൽ ഓഹരി വിൽപ്പനയിലൂടെ 1,05,000 കോടിരൂപ സമാഹരിക്കും. പൊതുമേഖലാ സ്ഥാപനങ്ങളിൽ സർക്കാരിന്റെ പങ്കാളിത്തം 51 ശതമാനമായി നിലനിർത്തണമെന്ന വ്യവസ്ഥ പുനഃപരിശോധിക്കും. വൻതോതിൽ പണം നോട്ടുകളായി പിൻവലിക്കുന്ന പ്രവണത തടയുന്നതിനും ഡിജിറ്റൽ ഇടപാട് പ്രോത്സാഹിപ്പിക്കുന്നതിനുമായി നടപടികൾ. ഒരു ബാങ്ക് അക്കൗണ്ടിൽനിന്ന് ഒരു സാമ്പത്തികവർഷം ഒരു കോടിയിലധികം പണമായി പിൻവലിച്ചാൽ രണ്ടു ശതമാനം നികുതി ഈടാക്കും. വ്യോമയാനം, മാധ്യമരംഗം, ഇൻഷുറൻസ് എന്നിവയിൽ വിദേശനിക്ഷേപത്തോത് കൂട്ടുന്നതു പരിഗണനയിൽ. ഇൻഷുറൻസ് മേഖലയിൽ 100 ശതമാനം വിദേശനിക്ഷേപം ഏർപ്പെടുത്താൻ നിർദേശമുണ്ട്. സിംഗിൾ ബ്രാൻഡ് ചില്ലറ കച്ചവട മേഖലകളിൽ വിദേശനിക്ഷേപത്തിനുള്ള പ്രാദേശിക മാനദണ്ഡങ്ങൾ ലഘൂകരിക്കും. ആധാർ ആദായനികുതി റിട്ടേൺ ഫയൽചെയ്യാൻ പാൻകാർഡ് ഇല്ലാത്തവർക്ക് ആധാർ കാർഡ് ഉപയോഗിക്കാം. ഇന്ത്യൻ പാസ്പോർട്ടുള്ള പ്രവാസി ഇന്ത്യക്കാർക്ക് ഇന്ത്യയിൽ എത്തിയാൽ ഉടൻ ആധാർ കാർഡ്. കൃഷി-ചെറുകിട വ്യവസായം മുള, തേൻ, ഖാദി തുടങ്ങിയ ചെറുകിട-പരമ്പരാഗത മേഖലയ്ക്കു സഹായം. 80 ലൈവ്ലിഹുഡ് ബിസിനസ് ഇൻകുബേറ്ററുകളും 20 ടെക്നോളജി ബിസിനസ് ഇൻകുബേറ്ററുകളും സ്ഥാപിക്കും. അമ്പതിനായിരം കൈത്തൊഴിലുകാരെ ഈ മേഖലയുമായി ബന്ധിപ്പിക്കും. കർഷകരെ സഹായിക്കാനായി പതിനായിരം പുതിയ കർഷക-ഉത്പാദക സംഘടനകൾ. കാർഷിക-ഗ്രാമീണ വ്യവസായങ്ങളിൽ എഴുപത്തി അയ്യായിരം വിദഗ്ധ സംരംഭകരെ വികസിപ്പിച്ചെടുക്കും. സ്റ്റാർട്ടപ്പ് സംരംഭങ്ങൾക്കായി പുതിയ ടെലിവിഷൻ പ്രോഗ്രാം. പ്രധാനമന്ത്രി കൗശൽ വികാസ് യോജന പദ്ധതി പ്രകാരം ഒരു കോടി യുവാക്കൾക്കു പരിശീലനം. നിർമിതബുദ്ധി, ത്രി ഡി പ്രിന്റിങ്, റോബോട്ടിക്സ് തുടങ്ങിയ നവീനമേഖലകളിൽ യുവാക്കൾക്കു പരിശീലനം. തൊഴിൽനിയമങ്ങൾ പൊളിച്ചെഴുതും. തൊഴിൽനിയമങ്ങൾ ഏകോപിപ്പിച്ച് നാലു കോഡുകളാക്കും. മൂലധനം വർധിപ്പിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനും പൊതുമേഖലാ ബാങ്കുകൾക്ക് 70,000 കോടി രൂപ അനുവദിക്കും. റെയിൽവേ റെയിൽവേ വികസനത്തിനായി 2030 വരെ 50 ലക്ഷം കോടി ചെലവിടും. പൊതു-സ്വകാര്യ പങ്കാളിത്ത മാതൃക നടപ്പാക്കും. സബർബൻ റെയിൽവേയിൽ കൂടുതൽ നിക്ഷേപം.

from money rss http://bit.ly/2Jh1GmL
via IFTTT

കേന്ദ്ര ബജറ്റ് 2019: വില കൂടുന്നവ, കുറയുന്നവ

ന്യൂഡൽഹി: രണ്ടാം മോദി സർക്കാരിന്റെ ആദ്യബജറ്റ് നിർമല സീതാരാമൻ അവതരിപ്പിച്ചു. ബജറ്റ് പ്രകാരംവില കൂടാനും കുറയാനും സാധ്യതയുള്ളവ ഇവയാണ്. വില കൂടുന്നവ പെട്രോളും ഡീസലും സിഗരറ്റ്, ഹുക്ക,പുകയില സ്വർണം, വെള്ളി ഇറക്കുമതി ചെയ്ത കാറുകൾ സ്പ്ലിറ്റ് എസി ഡിജിറ്റൽ വീഡിയോ റെക്കോർഡർ ഇറക്കുമതി ചെയ്ത പുസ്തകങ്ങൾ സിസിടിവി ക്യാമറ കശുവണ്ടി ഇറക്കുമതി ചെയ്ത പ്ലാസ്റ്റിക് വിനൈൽ ഫളോറിങ്, സെറാമിക് ടൈൽസ് ഇറക്കുമതി ചെയ്ത ഓട്ടോ പാർട്സ് ന്യൂസ് പ്രിന്റ് മെറ്റൽ ഫിറ്റിംഗ്സ് സിന്തറ്റിക് റബ്ബർ ഒപ്റ്റികൽ ഫൈബർ കേബിൾ ഐപി ക്യാമറ പിവിസി മാർബിൾ സ്ലാബ്സ് ഫർണിച്ചർ മൗണ്ടിംഗ് വില കുറയുന്നവ വൈദ്യുതവാഹനങ്ങൾ വൈദ്യുതി ഉപകരണങ്ങൾ ,സെറ്റ് ടോപ് ബോക്സ്, മൊബൈൽ ചാർജജറുകൾ content highlights:Budget 2019: costlier and cheaper items

from money rss http://bit.ly/2FOF2Qv
via IFTTT

ബജറ്റ് 2019: വ്യോമയാനം, മാധ്യമം, ഇന്‍ഷുറന്‍സ് മേഖലകളിലെ വിദേശ നിക്ഷേപ പരിധി കൂട്ടും

ന്യൂഡൽഹി: മാധ്യമം, വ്യോമയാനം, ഇൻഷുറൻസ്,മേഖലകളിൽ വിദേശ നിക്ഷേപപരിധിവർദ്ധിപ്പിക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ. ഈ മേഖലകളിലേക്ക് കൂടുതൽ നിക്ഷേപകരെ ആകർഷിക്കുന്നതിനുവേണ്ടിയാണ് പരിധി കൂട്ടുന്നത്. 2018-19 സാമ്പത്തിക വർഷത്തിൽ വിദേശ നിക്ഷേപമായി എത്തിയത് 64.37 ബില്യൺ ഡോളറാണ്. തലേവർഷത്തെ അപേക്ഷിച്ച് ആറ് ശതമാനത്തിന്റെ വർധനവാണുണ്ടായത്. നിലവിലെ സ്ഥിതിയനുസരിച്ച് നിലവിൽ ഇൻഷുറൻസ് മേഖലയിൽ 49 ശതമാനമെന്ന പരിധി 100 ശതമാനമാക്കി മാറ്റുമെന്നാണ് ബജറ്റ് പറയുന്നത്. Content Highlights:union budget 2019, fdi hike in media, insurance, aviation sector

from money rss http://bit.ly/2Jl2tSo
via IFTTT

1, 2, 5, 10 , 20 രൂപ നാണയങ്ങള്‍ ഉടൻ പുറത്തിറങ്ങും- നിർമ്മല സീതാരാമൻ

ന്യൂഡൽഹി: പുതിയ നാണയങ്ങൾ ഉടനെ ജനങ്ങൾക്ക് ലഭ്യമാകുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ. തന്റെ ആദ്യത്തെ ബജറ്റ് അവതരണത്തിനിടെയായിരുന്നു പ്രഖ്യാപനം. അന്ധരായവർക്ക് എളുപ്പം തിരിച്ചറിയുന്ന രീതിയിലാണ് നാണയങ്ങൾ രൂപകൽപന ചെയ്തത്. കഴിഞ്ഞ മാർച്ച് ഏഴിന് പുതിയ 1, 2, 5, 10 , 20 രൂപ നാണയങ്ങൾ പ്രധാനമന്ത്രി നരേന്ദ്രമോദി പുറത്തു വിട്ടിരുന്നു. എന്നാൽ ഇതുവരെയും ഇവവിനിമയത്തിന്എത്തിയിരുന്നില്ല. എന്നാൽ നാണയങ്ങൾ ഉടൻ തന്നെ ജനങ്ങൾക്ക് ലഭ്യമാക്കും എന്നാണ് ധനമന്ത്രി ബജറ്റ് പ്രസംഗത്തിനിടെ അറിയിച്ചത്. ആദ്യമായാണ് ഇരുപത് രൂപയുടെ നാണയം പുറത്തിറക്കുന്നത്. 12 വശങ്ങളോടെയാണ് ഇരുപത് രൂപ നാണയത്തിന്റെ രൂപം. മറ്റു നാണയങ്ങളെല്ലാം വൃത്താകൃതിയിലാണ്. 27 മില്ലിമീറ്റർ വ്യാസത്തിലുള്ള 20 രൂപ നാണയത്തിന് 8.54 ഗ്രാമാണ് ഭാരം. ദേശീയ ഡിസൈൻ കേന്ദ്രം (എൻ.ഐ.ഡി.), സെക്യൂരിറ്റി പ്രിന്റിങ് ആൻഡ് മിന്റിങ് കോർപ്പറേഷൻ ഓഫ് ഇന്ത്യ, കേന്ദ്ര ധനകാര്യമന്ത്രാലയം എന്നിവയാണ് നാണയങ്ങൾ രൂപകൽപ്പന ചെയ്തത്. ചെറിയ തുകയിൽനിന്ന് വലുതിലേക്ക് പോകുമ്പോൾ വലിപ്പവും ഭാരവും കൂടുതലാണ്പുതിയ നാണയങ്ങൾക്ക്.അന്ധർക്ക് എളപ്പം മനസ്സിലാക്കാനാണ് മൂല്യം കൂടുന്തോറും ഭാരവും വലിപ്പവും കൂട്ടുന്ന പുതിയ രീതി അവലംബിച്ചത്. content highlights:New coins in denominations of Rs 1, 5, 10 and 20 to be available soon, says Nirmala Sitaraman

from money rss http://bit.ly/2xwGvXe
via IFTTT

ആദായ നികുതി സ്ലാബില്‍ മാറ്റമില്ല; സ്വര്‍ണത്തിനും പെട്രോളിനും വിലകൂടും

ന്യൂഡൽഹി: ആദായ നികുതി സ്ലാബിൽ മാറ്റംവരുത്താതെ ധനമന്ത്രി നിർമല സീതാരാമൻ മോദി സർക്കാരിന്റെ രണ്ടാമത്തെ ബജറ്റ് അവതരിപ്പിച്ചു. ഭവനവായ്പയുടെ പലിശയിന്മേൽ നിലവിലുള്ള രണ്ടു ലക്ഷം രൂപയുടെ ആദായ നികുതിയിളവിൽ 1.5 ലക്ഷം രൂപ വർധിപ്പിച്ചു. അതായത് നിലവിൽ ഭവനവായ്പ പലിശയിന്മേൽ 3.5 ലക്ഷം രൂപയുടെ നികുതി ഇളവ് ലഭിക്കും. 45 ലക്ഷം വരെ മൂല്യമുള്ള വീടുകൾക്കാണ് ഇത് ബാധകം. 2020 മാർച്ച് 31വരെമാത്രമാണ് ഇതിന്റെ കാലാവധി. ഈയൊരു ഇളവ് മാറ്റിനിർത്തിയാൽ സാധാരണക്കാരന് എടുത്തുപറയത്തക്ക നേട്ടമൊന്നും ബജറ്റിൽ പ്രഖ്യാപിച്ചിട്ടില്ല. അതുമാത്രമല്ല, പെട്രോളിനും ഡീസലിനും ലിറ്ററിന് ബജറ്റിൽ ഒരു രൂപ സെസും ഒരു രൂപ തീരുവയും ഏർപ്പെടുത്തി. ഇതോടെ പെട്രോൾ, ഡീസൽ വിലയിൽ രണ്ടുരൂപ കൂടും. സ്വർണത്തിനും രത്നത്തിനും കസ്റ്റംസ് തീരുവ നിലവിലുള്ള 10 ശതമാനത്തിൽനിന്ന് 12.5 ശതമാനമാക്കി വർധിപ്പിച്ചു. ഇതോടെ സ്വർണത്തിന് പവന് 650 രൂപയോളം വർധിക്കും. കോർപ്പറേറ്റ് ലോകത്തിന് ആശ്വസിക്കാനും വകയുണ്ട്. കോർപ്പറേറ്റ് നികുതിയുടെ പരിധി 250 കോടിയിൽനിന്ന് 400 കോടിയായി വർധിപ്പിച്ചു. 25 ശതമാനമാണ് കോർപ്പറേറ്റ് നികുതി. അടിസ്ഥാന സൗകര്യമേഖലയിൽ അഞ്ച് വർഷത്തിനുള്ളിൽ 100 ലക്ഷം കോടി രൂപയുടെ നിക്ഷേപം കൊണ്ടുവരുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു. സാങ്കേതിക മേഖലയിൽ വൻ കുതിച്ചുചാട്ടത്തിനാണ് രാജ്യം തയ്യാറെടുക്കുന്നത്. നിർമാണ മേഖലയിൽ ചൈനയെ അമിതമായി ആശ്രയിക്കുന്നത് ഒഴിവാക്കുകയാണ് ലക്ഷ്യം. ഇലക്ട്രിക് വാഹനങ്ങൾക്ക് ബജറ്റിൽ നികുതി ഇളവ് പ്രഖ്യാപിച്ചു. ഇലക്ട്രിക് വാഹനം വാങ്ങുന്നതിന് വായ്പയെടുത്തവർക്ക് 1.5 ലക്ഷം രൂപ ആദായ നികുതിയിൽ ഇളവ് ലഭിക്കും. ഇലക്ട്രിക് വാഹനങ്ങളുടെ ജിഎസ്ടി 12 ശതമാനത്തിൽനിന്ന് 5 ശതമാനമാക്കി കുറയ്ക്കാൻ ജിഎസ്ടി കൗൺസിലിന് നിർദേശം നൽകുമെന്നും മന്ത്രി പറഞ്ഞു. ഇലക്ട്രിക് വാഹനങ്ങളിലേയ്ക്കുള്ള രാജ്യത്തിന്റെ പരിണാമം വേഗത്തിലാക്കാൻ ഇത് സഹായിക്കുമെന്ന് അവർ വ്യക്തമാക്കി. 2030ഓടെ രാജ്യത്തെ ആകെ വാഹനങ്ങളിൽ 30 ശതമാനം ഇലക്ട്രിക് വാഹനങ്ങളാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

from money rss http://bit.ly/2LFYhiP
via IFTTT

ഇന്ത്യയിലെ മധ്യവര്‍ഗ്ഗ ജീവിതം പുതിയ ബജറ്റോടെ മെച്ചപ്പെടുമെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി:ഇന്ത്യയിലെ മധ്യവർഗ്ഗ ജീവിതം ഈ ബജറ്റോടെ പുരോഗതിയിലേക്ക് നയിക്കപ്പെടുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയിലെ മധ്യവർഗ്ഗം ഈ ബജറ്റോടെ പുരോഗതിയിലേക്ക് പോകും. വികസന പദ്ധതികളും ത്വരിതഗതിയിലാകും. നികുതി ഘടന ലഘൂകരിക്കപ്പെടുകയും അടിസ്ഥാനസൗകര്യം ആധുനികവത്കരിക്കപ്പെടുകയും ചെയ്യും. പുതിയ സംരംഭങ്ങളെയും സംരംഭകരെയും ബജറ്റ് ശക്തിപ്പെടുത്തും. മത്രമല്ല രാജ്യത്തെ സ്ത്രീകളുടെ പ്രാതിനിധ്യവും കൂട്ടും",പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ബജറ്റ് പാവപ്പെട്ടവരെ ശാക്തീകരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അതേസമയം പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കിയതാണ് ബജറ്റെന്നാണ് കോൺഗ്രസ്സിന്റെ ആരോപണം "അവർ പുതിയ ഇന്ത്യയെ കുറിച്ചാണ് സംസാരിക്കുന്നത്. പക്ഷെ പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ ആണെന്ന മാത്രം. ഒന്നും പുതുതായില്ല. തൊഴിലവസരങ്ങൾ സൃഷ്ടിക്കാനുള്ള ഒരു പുതിയ പദ്ധതി പോലുമില്ല",കോൺഗ്രസ്സ് നേതാവ് അധീർ രഞ്ജൻ ചൗധരി പ്രതികരിച്ചു. content highlights:Middle class will progress with this budget says Prime minister

from money rss http://bit.ly/2XpS41u
via IFTTT

ഇലക്ട്രിക്ക് വാഹനങ്ങള്‍ക്ക് വായ്പയെടുത്തവര്‍ക്ക് 1.5 ലക്ഷം രൂപ ആദായ നികുതി ഇളവ്

ന്യൂഡൽഹി: ഇലക്ട്രിക്ക് വാഹനങ്ങൾക്ക് വൻ നികുതി ഇളവ് പ്രഖ്യാപനങ്ങളുമായി കേന്ദ്ര ബജറ്റ്. ഇലക്ട്രിക് വാഹനങ്ങൾ വാങ്ങുന്നതിനായി വായ്പ എടുത്തവർക്ക് 1.5 ലക്ഷം രൂപ ആദായ നികുതിയിൽ ഇളവ് ലഭിക്കും. ഇലക്ട്രിക് വാഹനങ്ങളുടെ ജി.എസ്.ടി 12 ശതമാനത്തിൽ നിന്ന് 5 ശതമാനമാക്കി കുറയ്ക്കാൻ ജി.എസ്.ടി കൗൺസിലിനെ സമീപിച്ചതായും മന്ത്രി വ്യക്തമാക്കി. ഇലക്ട്രിക്ക് വാഹനങ്ങൾക്കായുള്ള അടിസ്ഥാന സൗകര്യ വികസനം ഓരുക്കുന്ന 10000 കോടിയുടെ എഫ്.എ.എം.ഇ 2 സ്കീമിന് ഏപ്രിൽ 1 ന് സർക്കാർ അംഗീകാരം നൽകിയിരുന്നു. ഇലക്ട്രിക്ക് വാഹനങ്ങളിലേക്കുള്ള രാജ്യത്തിന്റെ പരിണാമം വേഗത്തിലാക്കാൻ ഇത് സഹായിക്കുമെന്ന് ധനകാര്യ മന്ത്രി ബജറ്റ് പ്രസംഗത്തിൽ വ്യക്തമാക്കി. 2030 ഓടെ രാജ്യത്തെ ആകെ വാഹനങ്ങളിൽ 30 ശതമാനം ഇലക്ട്രിക്ക് വാഹനങ്ങളാക്കാനാണ് സർക്കാർ ലക്ഷ്യം വെക്കുന്നത്. content highlights: Rs 1.5 lakh income tax deduction on loans taken to buy e-vehicles

from money rss http://bit.ly/2xy13hL
via IFTTT

തീരുവ കൂട്ടി: സ്വര്‍ണത്തിനും വെള്ളിക്കും വിലകൂടും

ന്യൂഡൽ​ഹി: സ്വർണത്തിനും മറ്റ് വിലപിടിപ്പുള്ള ലോഹങ്ങൾക്കും ഇറക്കുമതി തീരുവ വർധിപ്പിച്ചു. 2.5% വർധനവാണ് ഇറക്കുമതി തീരുവ വർധിപ്പിച്ചത്. പത്ത് ശതമാനമായിരുന്ന കസ്റ്റംസ് ഡ്യൂട്ടി 12.5% മായി. Content Highlights: Union Budget 2019Gold Precious Metals

from money rss http://bit.ly/2LBW47X
via IFTTT

ഒരു കോടിക്ക് മുകളില്‍ പണമായി പിന്‍വലിച്ചാല്‍ രണ്ട് ശതമാനം നികുതി,കോര്‍പറേറ്റ് നികുതിസ്ലാബിലും മാറ്റം

ന്യൂഡൽഹി: ഒരു സാമ്പത്തിക വർഷം ബാങ്കിൽ നിന്ന് ഒരു കോടിക്ക് മുകളിൽ പണമായി പിൻവലിച്ചാൽ രണ്ട് ശതമാനം നികുതി നൽകണം. അതേ സമയം കോർപറേറ്റ് നികുതിസ്ലാബിലും മാറ്റം വരുത്തി ഇനി മുതൽ400 കോടിവരെ വിറ്റുവരവുള്ള കമ്പനികൾ 25 ശതമാനം കോർപറേറ്റ്നികുതി നൽകിയാൽ മതി. നേരത്തെ 250 കോടി രൂപ വരെ വിറ്റുവരവുള്ള കമ്പനികളായിരുന്നു 25% നികുതി ഒടുക്കേണ്ടിയിരുന്നത്. ഭവനവായ്പ എടുക്കുന്നവർക്ക് നിലവിൽ രണ്ടര ലക്ഷം വരെ വായ്പ ഇളവ് ലഭിക്കുന്നുണ്ടായിരുന്നു. ഇവർക്ക്ഒന്നര ലക്ഷം കൂടി ആദായനികുതി ഇളവ് ലഭിക്കും. അതോടെ ആകെ ഇളവ് മൂന്നരലക്ഷം രൂപയാകും. 2020 മാർച്ച് 31 വരെ എടുക്കുന്ന 40 ലക്ഷം വരെയുള്ള ഭവന വായ്പയ്ക്കാണ് 1.5 ലക്ഷം രൂപ നികുതി കിഴിവ് ലഭിക്കുക. content highlights:Union budget 2019, Nirmala Sitaraman on corporate tax

from money rss http://bit.ly/2XR2Ugo
via IFTTT

പെട്രോളിനും ഡീസലിനും രണ്ട് രൂപ വീതം വര്‍ധിക്കും

ന്യൂഡൽഹി: പെട്രോളിനും ഡീസലിനും വില കൂടും. ബജറ്റിൽ ലിറ്ററിന് ഒരു രൂപ സെസും ഒരു രൂപ തീരുവയും വർധിപ്പിച്ചതോടെ ഫലത്തിൽ പെട്രോളിനും ഡീസലിനും രണ്ട് രൂപ വീതം വർധിക്കും.റോഡ് അടിസ്ഥാനസൗകര്യ വികസന ഫണ്ട് കണ്ടെത്താനായി സെസ്ഒരു രൂപയാണ് പെട്രോളിനും ഡീസലിനും മേൽ അധികമായി ചുമത്തിയത്. ഇതിന് പുറമെ ഒരു രൂപ തീരുവയും കൂട്ടി. Content Highlights: petrol, diesel price

from money rss http://bit.ly/30flEUt
via IFTTT

വനിതാശാക്തീകരണം ലക്ഷ്യമെന്ന് കേന്ദ്ര ധനമന്ത്രി

ന്യൂഡൽഹി: വനിതാവികസനത്തിന് പ്രത്യേക ഊന്നൽ നൽകുന്ന പദ്ധതികൾ പ്രഖ്യാപിച്ച് കേന്ദ്രബജറ്റ്. വനിതാശാക്തീകരണം ലക്ഷ്യമെന്ന് കേന്ദ്ര ധനമന്ത്രി. സമ്പദ് ഘടനയുടെ വികസനത്തിൽ സ്ത്രീ പങ്കാളിത്തം വർധിപ്പിക്കും. സ്ത്രീകൾ നേതൃത്വം നൽകുന്ന സംരംഭങ്ങൾക്ക് പ്രത്യേക ധനസഹായം നൽകും. വനിതാസംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനായുള്ള പദ്ധതി എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കും. സ്വയം സഹായ സംഘങ്ങൾക്ക് പലിശയിളവ് നൽകും. ഓരോ സംഘത്തിലേയും ഒരു വനിതയ്ക്ക് ഒരു ലക്ഷം രൂപ വായ്പ അനുവദിക്കും. Content Highlights: Union Budget 2019Women Empowerment

from money rss http://bit.ly/2XR2SVO
via IFTTT

2024 ഓടെ എല്ലാ വീടുകളിലും കുടിവെള്ളം

ന്യൂഡൽഹി: 2024ഓടെ എല്ലാ വീടുകളിലും കുടിവെള്ളം എത്തിക്കുമെന്ന് ബജറ്റിൽ പ്രഖ്യാപനം. ജലസ്രോതസുകളുടെ പരിപാലനത്തിന് ജൽ ജീവൻ മിഷൻ പദ്ധതി കൊണ്ടുവരുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു. 1.25 ലക്ഷം കിലോമീറ്റർ റോഡ് പ്രധാനമന്ത്രി ഗ്രാം സഡക് യോജനയിൽ ഉൾപ്പെടുത്തി നവീകരിക്കും. കാർഷിക-ഗ്രാമീണ വ്യവസായങ്ങളിൽ 75,000 വിദഗ്ദ്ധ സംരംഭകരെ വികസിപ്പിച്ചെടുക്കും. മത്സ്യബന്ധന മേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനും പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും പ്രധാനമന്ത്രി മത്സ്യ സമ്പദാ യോജനക്കും ബജറ്റിൽ നിർദേശം ഉയർന്നു. content highlights:Union budget 2019

from money rss http://bit.ly/30euiTm
via IFTTT

ബഹിരാകാശ നേട്ടങ്ങള്‍ വാണിജ്യവത്കരിക്കാന്‍ കമ്പനി, എല്ലാ പഞ്ചായത്തിലും ഇന്റര്‍നെറ്റ്

ന്യൂഡൽഹി: ബഹിരാകാശ ഗവേഷണ നേട്ടങ്ങൾ വാണിജ്യവത്കരിക്കാൻ കമ്പനി രൂപവത്കരിക്കുമെന്ന് കേന്ദ്ര സർക്കാർ. ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡ് എന്നായിരിക്കും കമ്പനിയുടെ പേര്. ഇതിലൂടെ വലിയ സാമ്പത്തിക നേട്ടം ഇന്ത്യക്ക് ഉണ്ടാക്കും. സ്റ്റാർട്ടപ്പുകൾ പരിചയപ്പെടുത്താനും വിഷയങ്ങൾ കൈകാര്യം ചെയ്യാനും നിക്ഷേപം സ്വരൂപിക്കുന്നതിനും നികുതി ഘടന അറിയാനും പ്രത്യേക ടെലിവിഷൻ പരിപാടി ആരംഭിക്കും. ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കും. നാഷണൽ റിസേർച്ച് ഫൗണ്ടേഷൻ സ്ഥാപിക്കും. ഉന്നത വിദ്യാഭ്യാസ രംഗത്തെ നിലവാരം ഉയർത്താൻ 400 കോടി രൂപ ബജറ്റിൽ നീക്കിവെച്ചു. ഉന്നത വിദ്യാഭ്യാസത്തിനായി വിദേശ വിദ്യാർത്ഥികളെ ഇന്ത്യയിലേക്ക് ആകർഷിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും. ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്തിട്ടുള്ള കമ്പനികളിൽ വ്യക്തിഗത നിക്ഷേപകരുടെ നിക്ഷേപപരിധി 25 ശതമാനത്തിൽ നിന്ന് 35 ശതമാനമാക്കും. തൊഴിൽനിയമങ്ങൾ പൊളിച്ചെഴുതും. തൊഴിൽനിയമങ്ങൾ നാല് കോഡുകൾക്ക് കീഴിലാക്കും. തൊഴിൽ നിർവചനങ്ങൾ ഏകീകരിക്കും പ്രധാനമന്ത്രി കൗശൽ വികാസ് യോജന പദ്ധതി പ്രകാരം ഒരു കോടി യുവാക്കൾക്ക് പരിശീലനം നൽകും. ഭാരത് നെറ്റ് എന്ന പേരിൽ എല്ലാ പഞ്ചായത്തുകളിലും ഇന്റർനെറ്റ് സൗകര്യം ലഭ്യമാക്കും. ഗ്രാാമീണ ഡിജിറ്റൽ സാക്ഷരത മിഷൻ വിപുലീകരിക്കും. content highlights: Union budget 2019

from money rss http://bit.ly/30d908m
via IFTTT

2022 ഓടെ എല്ലാവര്‍ക്കും വീട്, ഉദാരവത്കരണം വിപുലമാക്കും, വ്യാപാരികള്‍ക്ക് പെന്‍ഷന്‍ പദ്ധതി

ന്യൂഡൽഹി: 2022 ഓടെ എല്ലാവർക്കും വീട് എന്ന സ്വപ്നം യാഥാർഥ്യമാക്കുമെന്ന് കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമൻ. 1.95 കോടി വീടുകൾ നിർമ്മിക്കും. 114 ദിവസം കൊണ്ട് വീട് നിർമ്മിക്കും. എല്ലാ ഗ്രാമീണ കുടുംബങ്ങൾക്കും വൈദ്യുതിയും ഗ്യാസ് കണക്ഷനും നൽകും. വ്യോമയാന, മാധ്യമ, ഇൻഷുറൻസ് രംഗത്ത് നേരിട്ടുള്ള വിദേശനിക്ഷേപ പരിധി ഉയർത്തും. ഉദാരവത്കരണം വിപുലമാക്കും. ഇൻഷുറൻസ് രംഗത്ത് വിദേശ നിക്ഷേപം 100 ശതമാനമാക്കും. ആഗോള നിക്ഷേപ സംഗമം സംഘടിപ്പിക്കും. ചില്ലറ വ്യാപാരം രംഗത്ത് വിദേശനിക്ഷേപ ചട്ടങ്ങളിൽ ഇളവ് കൊണ്ടുവരും. ചെറുകിട വ്യാപാരികൾക്ക്വേണ്ടി പ്രധാനമന്ത്രി കരംയോഗി മാൻദണ്ഡൻ പെൻഷൻ പദ്ധതികൊണ്ടുവരും. 1.5 കോടി രൂപയിൽ കുറവ് വിറ്റുവരുമാനമുള്ള ചെറുകിട കച്ചവടക്കാർക്കാണ് ഈ പദ്ധതിയുടെ ഗുണഭോക്താക്കളാകുക. ജിഎസ്ടി രജിസ്റ്റർ ചെയ്ത സ്ഥാപനങ്ങൾക്ക് രണ്ട് ശതമാനം നികുതി ഇളവും ബജറ്റിൽ പ്രഖ്യാപിച്ചു. content highlights: Union budget 2019

from money rss http://bit.ly/2XOyziA
via IFTTT

ഗതാഗതരംഗത്ത്‌ വിപ്ലവം ലക്ഷ്യം, ഏകീകൃത ട്രാന്‍സ്‌പോര്‍ട്ട് കാര്‍ഡ് നടപ്പിലാക്കും

ന്യൂഡൽഹി: ഗതാഗത രംഗത്ത് വൻ വിപ്ലവമാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് ധനമന്ത്രി നിർമല സീതാരാമൻ. ഇലക്ട്രിക് വാഹനങ്ങൾക്ക് പ്രോത്സാഹനം നൽകും. ഇതിനായി ഇളവുകൾ നൽകും. റെയിൽവേ വികസനത്തിന് വൻ തുക നീക്കിവെക്കും. 2030 വരെയുള്ള കാലയളവിൽ 50 ലക്ഷം കോടി രൂപ ഇതിനായി ചെലവിടും. റെയിൽവെ വികസനത്തിന് പിപിപി മാതൃക നടപ്പിലാക്കും. ഈ വർഷം 210 കിലോമീറ്റർ മെട്രോ ലൈൻ സ്ഥാപിക്കും രാജ്യത്ത് ഏകീകൃത ട്രാൻസ്പോർട്ട് കാർഡ് നടപ്പിലാക്കും. ഇതുപയോഗിച്ച് എല്ലാ ടിക്കറ്റുകളും ബുക്ക് ചെയ്യാം. ഇതിനായിരണ്ടാം ഘട്ടത്തിൽ 10,000 കോടിയുടെ പദ്ധതി നടപ്പാക്കാനാണ് തീരുമാനം. ജല​ഗതാ​ഗതത്തിനും വ്യോമയാനത്തിനും വികസന പദ്ധതികൾ നടപ്പാക്കും. ജലമാർ​ഗമുള്ള ചരക്ക് ​ഗതാ​ഗതം വർധിപ്പിക്കും. Content Highlights: Union Budget 2019, Transport Sector

from money rss http://bit.ly/30bnK7J
via IFTTT

Thursday 4 July 2019

സന്നദ്ധപ്രവര്‍ത്തകര്‍ക്ക് ഫണ്ട് കണ്ടെത്താന്‍ സോഷ്യല്‍ സ്റ്റോക് എക്സ്ചേഞ്ച് തുടങ്ങും

ന്യൂഡൽഹി: സോഷ്യൽ സ്റ്റോക് എക്സ്ചേഞ്ച് എന്ന പുതിയ ആശയത്തിന് തുടക്കമിടാൻ സർക്കാർ തീരുമാനിച്ചതായി കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമൻ. സാമൂഹിക സന്നദ്ധ സംഘടനകൾക്ക് ഫണ്ട് കണ്ടെത്താൻ ഇത് സഹായകരമാകും. സാമൂഹിക രംഗത്ത് പ്രവർത്തിക്കുന്ന സംഘടനകൾക്കും സാമൂഹ്യപുരോഗതിക്കായി പ്രവർത്തിക്കുന്നവർക്കും ഇതിൽ ലിസ്റ്റ് ചെയ്യാം. അതുവഴി പ്രവർത്തനത്തിന് ഇതിലൂടെ പണം സമാഹരിക്കാമെന്നും മന്ത്രി വ്യക്തമാക്കി. content highlights: Union budget 2019

from money rss http://bit.ly/326SGrE
via IFTTT

ലക്ഷ്യം എല്ലാ മേഖലകളേയും സ്പര്‍ശിക്കുന്ന ഡിജിറ്റല്‍ ഇന്ത്യ

ന്യൂഡൽഹി: പുതിയ ഇന്ത്യക്ക് വേണ്ടിയുള്ള ചുവടുവെയ്പാണ് ബജറ്റ് ലക്ഷ്യമാക്കുന്നതെന്ന് ധനമന്ത്രി. സമ്പദ് വ്യവസ്ഥയുടെ എല്ലാ മേഖലകളേയേയും സ്പർശിക്കുന്ന ഡിജിറ്റൽ ഇന്ത്യയാണ് ലക്ഷ്യമെന്ന് മന്ത്രി വ്യക്തമാക്കി. ക്രയശേഷിയിൽ ഇപ്പോൾ മൂന്നാമത്തെ സമ്പദ് വ്യവസ്ഥയാണ് ഇന്ത്യ. മിനിമം ഗവൺമെന്റ് മാക്സിമം ഗവേണൻസ് എന്നതാണ് സർക്കാരിന്റെ ലക്ഷ്യം. ഏതാനും വർഷങ്ങൾക്കുള്ളിൽ അഞ്ച് ട്രില്യൺ ഡോളർ സമ്പദ് വ്യവസ്ഥ കൈവരിക്കും. ഇക്കൊല്ലം തന്നെ മൂന്ന് ട്രില്യൺ ഡോളറാണ് ലക്ഷ്യമിടുന്നത്. രണ്ടാം മോദി സർക്കാരിന്റെ ആദ്യ ബജറ്റാണ് ധനമന്ത്രി നിർമലാ സീതാരാമൻ പാർലമെന്റിൽ അവതരിപ്പിക്കുന്നത്. Content Highlights: Union Budget 2019

from money rss http://bit.ly/2Nxq33J
via IFTTT

വൈദ്യുതി വിതരണത്തിന് ഒരു രാജ്യം ഒരു ഗ്രിഡ് പദ്ധതി

ന്യൂഡൽഹി: വൈദ്യുതി വിതരണത്തിന് ഒരു രാജ്യം ഒരു ഗ്രിഡ് പദ്ധതി നടപ്പിലാക്കുമെന്ന് കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമൻ. എല്ലാ സംസ്ഥാനങ്ങളേയും ബന്ധിപ്പിച്ച് ഒരു വൈദ്യുതി ഗ്രിഡ് കൊണ്ടുവരും വൈദ്യുതി വിതരണത്തിന് ഒരു രാജ്യം ഒരു ഗ്രിഡ് പദ്ധതി മാതൃകയിൽ, ഗ്യാസ് ഗ്രിഡ്, ജല ഗ്രിഡ് പദ്ധതിയും നടപ്പാക്കും. റോഡ്, ജല, വായു ഗതാഗത മാർഗങ്ങൾ ലോകോത്തര നിലവാരത്തിലെത്തിക്കും. ഭാരത് മാല, സാഗർമാല, ഉഡാൻ പദ്ധതികളിൽ വിപുലമായ നിക്ഷേപം എത്തിക്കുമെന്നും മന്ത്രി ബജറ്റ് പ്രസംഗത്തിൽ വ്യക്തമാക്കി. content highlights:Union budget 2019

from money rss http://bit.ly/328UwIq
via IFTTT

ബജറ്റ് നവ ഇന്ത്യയെ ലക്ഷ്യമിട്ടുള്ളതെന്ന് നിര്‍മല സീതാരാമന്‍

ന്യൂഡൽഹി: രണ്ടാം നരേന്ദ്ര മോദി സർക്കാരിന്റെ ആദ്യ ബജറ്റ് നവ ഇന്ത്യയെ ലക്ഷ്യമിട്ടുള്ളതെന്ന് നിർമല സീതാരാമൻ. ബജറ്റ് അവതരിപ്പിച്ച് കൊണ്ട് സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. പുതിയ ഇന്ത്യക്ക് വേണ്ടിയുള്ള പ്രതീക്ഷയോടെയുള്ള ചുവടുകളാണിത്. ഒന്നാം മോദി സർക്കാരിനുള്ള അംഗീകാരമാണ് തിരഞ്ഞെടുപ്പ് വിജയം. സാമ്പത്തിക അച്ചടക്കമാണ് കഴിഞ്ഞ സർക്കാരിന്റെ കരുത്ത്. പ്രതീക്ഷിത സാമ്പത്തിക വളർച്ച കൈവരിക്കാം എന്ന് വിശ്വസിക്കുന്നു. 2.7 ട്രില്യൺ ഡോളർ സമ്പദ് വ്യവസ്ഥയായി ഇന്ത്യ വളർന്നു. ഈവർഷം 3 ട്രില്യൺ ഡോളർ സമ്പദ് വ്യവസ്ഥയാകും. ക്രയ ശേഷി കണക്കിലെടുത്താൽ ഇന്ത്യ മൂന്നാമത്തെ ശക്തിയാണ്. അടിസ്ഥാന സൗകര്യം മുതൽ ബഹിരാകാശ രംഗത്ത് വരെ വരെ മുന്നേറ്റമുണ്ടാക്കാൻ കഴിഞ്ഞെന്നും മന്ത്രി ബജറ്റ് പ്രസംഗത്തിൽ വ്യക്തമാക്കി. content highlights: Union budget 2019

from money rss http://bit.ly/2Nz4aAQ
via IFTTT

പെട്ടി പഴങ്കഥ, ബജറ്റ് ഫയല്‍ തുണിയില്‍ പൊതിഞ്ഞ് നിര്‍മലാ സീതാരാമന്‍

ന്യൂഡൽഹി: ബജറ്റ് എന്ന വാക്ക് കേൾക്കുമ്പോൾ തന്നെ മനസ്സിലേക്ക് വരിക ഒരു പെട്ടിയും തൂക്കി പിടിച്ച് വരുന്ന ധനകാര്യ മന്ത്രിമാരുടെ ചിത്രമാണ്. ബജറ്റ് എന്ന വാക്കു തന്നെ ബൂജറ്റ് (ചെറിയ തുകൽ പെട്ടി) എന്നഫ്രഞ്ച് വാക്കിൽ നിന്ന് വന്നതാണ്. ടി.ടി.കൃഷ്ണമാചാരി ഫയൽ ബാഗുമായി വന്നതൊഴിച്ചാൽ കൊളോണിയൽ പാരമ്പര്യത്തിന്റെ സൂചകമായി സ്വതന്ത്ര ഇന്ത്യയിൽ ഇതുവരെയുള്ള മിക്ക ബജറ്റുകളും പെട്ടിയിലാക്കിയാണ് ധനകാര്യ മന്ത്രിമാർ പാർലമെന്റിൽ എത്തിച്ചിരുന്നത്. എന്നാലിത്തവണ ആ ചരിത്രം മാറ്റിയിരിക്കുകയാണ് നിർമലാ സീതാരമാൻ. ചുവന്ന തുണിയിൽ പൊതിഞ്ഞ ഒരു ഫയൽക്കെട്ടുമായിട്ടാണ് നിർമലാ സീതാരാമൻ തന്റെ ആദ്യ ബജറ്റ് അവതരത്തിനായി പാർലമെന്റിലെത്തിയത്. അശോക ചിഹ്നം പതിച്ചിട്ടുണ്ട് ഇതിന് മുകളിൽ. ഇതാണ് ഇന്ത്യൻ പാരമ്പര്യം. പാശ്ചാത്യ ചിന്തയുടെ അടിമത്തത്തിൽ നിന്ന് നമ്മൾ വേർപ്പെടുന്നതിന്റെ പ്രതീകമായിട്ടാണ് ഇതിനെ കാണുന്നത്. ഇതൊരു ബജറ്റല്ല മറിച്ചൊരു ലഡ്ജർ (കണക്കു പുസ്തകം) ആണെന്നും മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് കൃഷ്ണമൂർത്തി സുബ്രഹ്മണ്യൻ പറഞ്ഞു. ബജറ്റ് അവതരണത്തിന് മുന്നോടിയായി സഹമന്ത്രിമാർക്കൊപ്പം രാഷ്ട്രപതിയേയും നിർമലാ സീതാരാമൻ സന്ദർശിച്ചു.നിർമലാ സീതാരാമന്റെ അച്ഛൻ നരായണൻ സീതാരാമനും അമ്മ സാവിത്രിയും ബജറ്റ് അവതരണം കാണുന്നതിനായി പാർലമെന്റിൽ എത്തിയിട്ടുണ്ട്. പ്രധാനമന്ത്രി ആയിരിക്കെ ഇന്ദിരാഗാന്ധി ബജറ്റ് അവതരിപ്പിച്ചതിന് ശേഷം ആദ്യമായി ബജറ്റ് അവതരിപ്പിക്കുന്ന വനിത എന്ന വിശേഷണം കൂടി നിർമലാസീതാരാമനുണ്ട്. Content Highlights:first budget, Nirmala Sitharaman without a briefcase

from money rss http://bit.ly/2xtzUwx
via IFTTT

കൂടുതല്‍ നികുതി നല്‍കൂ; റോഡിന് നിങ്ങളുടെ പേരു നല്‍കും

ന്യൂഡൽഹി: ഓരോ ജില്ലയിലെയും ഏറ്റവും കൂടുതൽ ആദായ നികുതി നൽകുന്ന 10 പേരെ പൊതുവായി ആദരിക്കാൻ നിർദേം. റോഡുകൾ, സ്മാരകങ്ങൾ, പൊതുകേന്ദ്രങ്ങൾഎന്നിവയ്ക്ക് പേരുനൽകൽ എന്നിങ്ങനെയാണ് ആദരിക്കുക. മോദി സർക്കാരിന്റെ 2019ലെ ബജറ്റിനനുബന്ധിച്ച് തയ്യാറാക്കിയ സാമ്പത്തിക സർവെയിലാണ് ഈ നിർദേശമുള്ളത്. എയർ പോർട്ടുകൾ, റോഡുകൾ, ടോൾ ബൂത്തുകൾ, ഇമിഗ്രേഷൻ കൗണ്ടറുകൾ ഇവിടെയൊക്കെ ഇത്തരക്കാർക്ക് മുൻഗണനയും പ്രത്യേക പരിഗണനയും ലഭിക്കും. നഗരത്തിലെ പ്രധാന കെട്ടിടങ്ങൾ, സ്മാരകങ്ങൾ, റോഡുകൾ, ട്രെയിൻ, സ്കൂൾ, സർവകലാശാലകൾ എന്നിവയ്ക്ക് പേരുനൽകുന്നകാര്യവും സർവെയിൽ പരാമർശിക്കുന്നുണ്ട്. Recognise top taxpayers by naming roads

from money rss http://bit.ly/2KYAA5Z
via IFTTT

കേന്ദ്ര ബജറ്റ്: പ്രതിഫലിക്കും, ദേശീയാഭിലാഷങ്ങളും പ്രാദേശികമോഹങ്ങളും

ഇത്തവണ സാമ്പത്തികവളർച്ചയുടെ ഗതിവേഗം വർധിപ്പിക്കുന്ന നയപരിപാടികളുടെ പ്രഖ്യാപനമാവും നിർമലാ സീതാരാമനിൽനിന്നുണ്ടാവുക. ധനക്കമ്മി നിയന്ത്രിക്കുക, സാമ്പത്തികവളർച്ചയുടെ വേഗം വർധിപ്പിക്കുക, കാർഷികവളർച്ച ത്വരപ്പെടുത്തുക, കയറ്റുമതി വർധിപ്പിക്കുക, കിട്ടാക്കടം പെരുകുന്നത് തടയുക തുടങ്ങി ഒട്ടേറെ വെല്ലുവിളികൾ നിർമലയുടെ മുന്നിലുണ്ട്. ആ വെല്ലുവിളികളെ എങ്ങനെയാണ് നേരിടാൻപോകുന്നത് എന്ന ആകാംക്ഷയിലാണ് രാജ്യത്തെ സാമ്പത്തികവിദഗ്ധർ. കയറ്റുമതി വർധിപ്പിക്കാൻനടപടികൾ കാർഷികാധിഷ്ഠിത സമ്പദ്വ്യവസ്ഥയിൽനിന്ന് ഇന്ത്യയെ വ്യാവസായിക സമ്പദ് വ്യവസ്ഥയാക്കി പരിവർത്തിപ്പിക്കുക എന്നതിനാണ് മോദിസർക്കാരിന്റെ പ്രഥമ പരിഗണന എന്നത് വ്യക്തമായ കാര്യമാണ്. മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായി വൻതോതിൽ വ്യാവസായിക നിക്ഷേപം നടത്താനുള്ള അന്തരീക്ഷം ഒന്നാം മോദിസർക്കാർ ഒരുക്കിയിരുന്നു. ഈസ് ഓഫ് ഡൂയിങ് ബിസിനസിൽ നൂറ്റിമുപ്പതാം റാങ്കിൽ നിന്നും എഴുപത്തേഴാം റാങ്കിലേക്ക് രാജ്യം ഉയർന്നു. ഇത്തവണ വൻകിട രാജ്യങ്ങളുമായുള്ള അസ്വാരസ്യങ്ങൾ പരിഹരിച്ച് വ്യാവസായികവത്കരണത്തിന് ഊന്നൽ കൊടുക്കാനും തദ്വാരാ കയറ്റുമതി വർധിപ്പിക്കാനുമുള്ള നടപടികൾ ബജറ്റിൽ പ്രതീക്ഷിക്കാം. ചൈനയുമായി ഇക്കാര്യത്തിൽ ഉള്ള ഭാരിച്ച അന്തരം കുറച്ചു കൊണ്ടുവരേണ്ടതും അത്യാവശ്യമാണ്. ഒരേ സമയം കയറ്റുമതി വർധനയും തൊഴിൽ വർധനയും സാധ്യമാക്കുന്ന MSME (ചെറുകിട വ്യവസായമേഖല) മേഖലയ്ക്ക് കുതിപ്പേകുന്ന നയപരിപാടികളാണ് ഉണ്ടാകേണ്ടത്. സംസ്കരിച്ച ഭക്ഷ്യോത്പന്നങ്ങൾ, തുകൽവ്യവസായം, വസ്ത്രവ്യവസായം, ജൂവലറി തുടങ്ങിയ മേഖലകൾക്ക് പ്രത്യേക ഊന്നൽ നൽകിയുള്ള പ്രഖ്യാപനങ്ങൾ തീർച്ചയാണ്. കാർഷികരംഗത്തിന്പ്രത്യേകശ്രദ്ധ കാർഷിക ഉത്പാദന വർധനയ്ക്കുള്ള വലിയ പദ്ധതി ബജറ്റിൽ ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്. പലതട്ടിലുള്ള ചൂഷണങ്ങളിൽനിന്നും കർഷകരെ മോചിപ്പിച്ച് കാർഷികോത്പന്നങ്ങൾക്ക് ന്യായമായ വില ലഭിക്കാനുള്ള വിവരസാങ്കേതികവിദ്യ ഉപയോഗപ്പെടുത്തിയുള്ള പദ്ധതി, ആയിരക്കണക്കിന് കർഷകകൂട്ടായ്മകളുടെ രൂപവത്കരണം, വെയർഹൗസ് ശൃംഖല അടക്കമുള്ള ഗ്രാമീണ അടിസ്ഥാനസൗകര്യ വികസനം എന്നിവയ്ക്ക് ഊന്നലുണ്ടാകും. മത്സ്യ കൃഷിക്കും പുതിയ പദ്ധതികൾ പ്രതീക്ഷിക്കുന്നുണ്ട്. തരിശിടുന്ന ഭൂമികളിൽ സൗരോർജ പദ്ധതികൾ സ്ഥാപിക്കുന്നതിനും ഊന്നൽ നൽകിയേക്കും. കർഷകർക്ക് അധിക വരുമാനം നൽകുന്ന ഇടവിള കൃഷികൾക്ക് ബജറ്റിൽ പ്രത്യേക ശ്രദ്ധയുണ്ടാകേണ്ടതുണ്ട് . 22 കാർഷികോത്പന്നങ്ങൾക്ക് ഉത്പാദനച്ചെലവിന്റെ ഒന്നരയിരട്ടി മിനിമം സപ്പോർട്ട് പ്രൈസ് ഇടക്കാല ബജറ്റിൽ പ്രഖ്യാപിച്ചിരുന്നത് കൂടുതൽ വിപുലീകരിക്കാവുന്നതാണ് . അടിസ്ഥാനസൗകര്യവികസനം ജലപാതകളുടെ നിർമാണം, ഗ്രാമീണ റോഡുകളുടെയും ഹൈവേകളുടെയും നിർമാണം, അതിവേഗ റെയിൽപ്പാതകൾ, വിമാനത്താവളങ്ങളുടെ വികസനം എന്നിവയ്ക്കെല്ലാം തീർച്ചയായും പ്രാധാന്യം ലഭിക്കും. അടിസ്ഥാനസൗകര്യ വികസനത്തിലെ നിക്ഷേപം തൊഴിലവസരങ്ങൾ വർധിപ്പിക്കും എന്നതും പ്രധാനമാണ്. കേരളത്തിന് കാര്യമായ പരിഗണന തന്നെ അടിസ്ഥാനസൗകര്യ വികസനത്തിൽ ലഭിക്കും എന്നുറപ്പാണ്. പ്രത്യേകിച്ചും ദേശീയപാത വികസനത്തിലും ദേശീയ ജലപാതകളുടെ വികസനത്തിലും കേരളം മുന്നോട്ടുപോകേണ്ടതുണ്ട്. ജലശക്തി ജനശക്തി ഒന്നാംമോദി സർക്കാരിന്റെ മുഖമുദ്രയായത് സ്വച്ഛ്ഭാരത് ആയിരുന്നെങ്കിൽ രണ്ടാംമോദി സർക്കാരിന്റെ മുഖമുദ്രയാകുന്ന പദ്ധതി ജലശക്തി ആയിരിക്കുമെന്ന കാര്യത്തിൽ സംശയമില്ല. 2024-ൽ എല്ലാ കുടുംബങ്ങൾക്കും പൈപ്പ് വഴി കുടിവെള്ളം എത്തിക്കും എന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന്റെ സാക്ഷാത്കാരത്തിന് തുടക്കംകുറിക്കുന്ന നടപടികളുണ്ടാകും. ഇതിന് പ്രായോഗിക തടസ്സമായിരുന്ന വിവിധ വകുപ്പുകൾ സംയോജിപ്പിച്ച് ജൽശക്തി മന്ത്രാലയം ഇക്കുറി രൂപവത്കരിച്ചിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്. അടൽ ബിഹാരി വാജ്പേയിയുടെ സ്വപ്ന പദ്ധതിയായിരുന്ന നദീസംയോജനത്തിനും ഇത്തവണ പ്രാമുഖ്യം ലഭിക്കും. സാമ്പത്തിക പരിഷ്കരണങ്ങൾ നോട്ടസാധുവാക്കലും ജി.എസ്.ടി.യും ഇൻസോൾവെൻസി ആൻഡ് ബാങ്ക്റപ്സി കോഡും ഒന്നാം മോദിസർക്കാരിന്റെ പ്രധാന സാമ്പത്തിക പരിഷ്കരണ നടപടികളായെങ്കിൽ ഇത്തവണ ഭൂനിയമങ്ങളിലെ പരിഷ്കരണം, ജി. എസ്.ടി.യിലെ ക്രമപ്പെടുത്തലുകൾ, കാർഷികരംഗത്തെ ഗതിമാറ്റങ്ങൾ എന്നിവയ്ക്കെല്ലാം പ്രാധാന്യമുണ്ടാകും. 50 ലക്ഷം കോടി ഡോളർസമ്പദ് വ്യവസ്ഥ ദേശീയ അഭിലാഷങ്ങളും പ്രാദേശിക മോഹങ്ങളും സമഞ്ജസിപ്പിച്ചുകൊണ്ടുള്ള (NARA) പുതിയ വികസന കാഴ്ചപ്പാടാണ് പ്രധാനമന്ത്രി നരേന്ദ്രമോദി അവതരിപ്പിക്കുന്നത് . 2024 ആകുമ്പോഴേക്കും ഇന്ത്യയെ 50 ലക്ഷം കോടി ഡോളർ സമ്പദ് വ്യവസ്ഥയാക്കുക എന്ന പ്രധാനമന്ത്രിയുടെ ലക്ഷ്യം സാക്ഷാത്കരി ക്കേണ്ട ദൗത്യമാണ് നിർമല സീതാരാമന് മുന്നിലുള്ളത്. എങ്ങനെയാകും നികുതിപരിഷ്കാരം? നികുതിയിളവുകൾ മധ്യവർഗവും വ്യവസായ സമൂഹവും പ്രതീക്ഷിക്കുന്നുണ്ട്. മോദി സർക്കാരിന്റെ അഭിമാന പദ്ധതിയായ 'മെയ്ക്ക് ഇൻ ഇന്ത്യ'യെ പ്രോത്സാഹിപ്പിക്കാൻ കമ്പനി നികുതിയിൽ ക്രമപ്പെടുത്തൽ പ്രതീക്ഷിക്കുന്നുണ്ട്. കമ്പനി നികുതിയിലെ ക്രമപ്പെടുത്തൽ വ്യാവസായിക നിക്ഷേപങ്ങളിൽ ഒരു കുതിച്ചുകയറ്റത്തിന് സഹായിക്കും. പ്രത്യേകിച്ചും ചൈനയടക്കമുള്ള രാജ്യങ്ങളിലെ നികുതിഘടനയുമായി താരതമ്യംചെയ്യുമ്പോൾ നിക്ഷേപകരെ ആകർഷിക്കാവുന്ന ഒരു നികുതി ഘടനയാണ് ഉണ്ടാകേണ്ടത്. കമ്പനി നികുതിയിൽ നൽകുന്ന ആനുകൂല്യം അത് കൂടുതൽ പേരെ നികുതി കൊടുക്കാൻ പ്രേരിപ്പിക്കുകയും രാജ്യത്തി​െന്റ നികുതി വരുമാനം വർധിക്കുകയും ചെയ്യും എന്നതാണ് യാഥാർഥ്യം. മാത്രമല്ല നികുതി ആനുകൂല്യത്തിലൂടെ ലഭിക്കുന്ന ലാഭം വീണ്ടും വിപണിയിലേക്കുതന്നെ നിക്ഷേപിക്കപ്പെടുകയും ചെയ്യും. കോർപ്പറേറ്റുകളുടെ നികുതി കുറയ്ക്കുന്നു എന്ന പ്രചാരണം യാഥാർഥ്യബോധത്തിന്റെ അടിസ്ഥാനത്തിലുള്ളതല്ല എന്ന് ചുരുക്കം.നിലവിൽ മൂന്നുതട്ടിലുള്ള ജി.എസ്.ടി. കുറച്ചുകൂടി ലളിതമാക്കണമെന്ന ആവശ്യത്തിന് ജി.എസ്.ടി. കൗൺസിലാണ് തീരുമാനം എടുക്കേണ്ടതെങ്കിലും ഇതു സംബന്ധിച്ച ചില പ്രഖ്യാപനങ്ങൾ ബജറ്റിലുണ്ടാകാം . റിയൽ എസ്റ്റേറ്റ്, ഓട്ടോമൊബൈൽ തുടങ്ങിയ മേഖലകളെ പുതിയ വളർച്ചാവളവിൽ (Growth curve) എത്തിക്കുന്നതിനായി നടപടികൾ ഉണ്ടാകേണ്ടതുണ്ട്. ഈ മേഖലകളിൽ നികുതി നിരക്ക് കുറയ്ക്കുന്നതു സംബന്ധിച്ച ചില നടപടികൾ ആവശ്യമാണ് .2022-ൽ എല്ലാവർക്കും വീടെന്ന ലക്ഷ്യം സാക്ഷാത്കരിക്കാനുള്ള നടപടികൾ ബജറ്റിലുണ്ടാകും. പ്രധാനമന്ത്രി ആവാസ് യോജനയുടെ വിജയം നൽകിയ ആവേശം ബജറ്റിൽ പ്രതിഫലിക്കും. കോടിക്കണക്കിന് സാധാരണക്കാർക്ക് നാലു ശതമാനംവരെ കുറഞ്ഞ പലിശനിരക്കിൽ വായ്പ നൽകി സ്വന്തമായൊരു ഭവനമെന്ന സ്വപ്നം സാക്ഷാത്കരിക്കാൻ ആദ്യ മോദിസർക്കാരിനായി. ഇത്തവണ ഭവന നിർമാണത്തിനാവശ്യമായ വസ്തുക്കളുടെ ജി.എസ്.ടി. അഞ്ചുശതമാനം എന്ന അടിസ്ഥാനനിരക്കിൽ കൊണ്ടുവരും എന്ന് പ്രതീക്ഷിക്കാം. വിവിധ സംസ്ഥാനങ്ങളിൽ വീട് വാങ്ങുന്നതുമായി ബന്ധപ്പെട്ട രജിസ്ട്രേഷൻ നികുതികളുടെ ഏകീകരണത്തിനുള്ള നിർദേശങ്ങൾക്കും സാധ്യതയുണ്ട്. ഇത് റിയൽ എസ്റ്റേറ്റ് മേഖലയ്ക്ക് പുത്തനുണർവ് നൽകുമെന്നതിൽ സംശയമില്ല. മാത്രമല്ല ഹൗസിങ്, അടിസ്ഥാനസൗകര്യ വികസന പദ്ധതികൾ എന്നിവയിലേക്ക് നിക്ഷേപിക്കുന്ന പണം വാസ്തവത്തിൽ കോടിക്കണക്കിന് സ്കിൽഡ് , അൺസ്കിൽഡ് തൊഴിലവസരങ്ങൾ കൂടിയാണ് സൃഷ്ടിക്കുന്നത് . ഇലക്ഷൻ പൂർവ ബജറ്റിൽ പ്രഖ്യാപിച്ച നികുതി ആനുകൂല്യങ്ങൾ നിലനിൽക്കണം എന്നും അതോടൊപ്പം കൂടുതൽ ആനുകൂല്യങ്ങൾ പ്രഖ്യാപിക്കപ്പെടണമെന്നും മധ്യവർഗം ആഗ്രഹിക്കുന്നുണ്ട്. മധ്യവർഗത്തെ തൃപ്തിപ്പെടുത്താനുള്ള അത്തരം ചില പ്രഖ്യാപനങ്ങൾ നിർമലാ സീതാരാമനിൽ നിന്നുണ്ടാകും. (യുവമോർച്ച സംസ്ഥാനസെക്രട്ടറിയാണ് ലേഖകൻ)

from money rss http://bit.ly/2RSSM1r
via IFTTT

കേന്ദ്ര ബജറ്റ്: മുന്നിൽ വെല്ലുവിളികൾ

ഇന്ത്യൻ സമ്പദ്ഘടന പല വെല്ലുവിളികളും നേരിട്ടുകൊണ്ടിരിക്കുന്ന ഒരവസരത്തിലാണ് നിർമലാ സീതാരാമൻ കേന്ദ്ര ധനമന്ത്രിയായി സ്ഥാനമേറ്റെടുത്തിരിക്കുന്നത്. ധനമന്ത്രി ആദ്യം ചെയ്യേണ്ടത് സാമ്പത്തികരംഗത്ത് പ്രശ്നങ്ങൾ ഉണ്ടെന്ന് സമ്മതിക്കുകയാണ്. അത്തരമൊരു തിരിച്ചറിവില്ലാതെ പ്രശ്നങ്ങളെ നേരിടാൻ കഴിയില്ല. അതിനുശേഷം വ്യക്തമായി നിർവചിക്കപ്പെട്ട കർമപരിപാടികളുമായി പ്രശ്നങ്ങളെ അഭിമുഖീകരിക്കണം. ബജറ്റ് ഇതിനൊരു തുടക്കമാവട്ടെ. ഇഴയുന്ന സമ്പദ്രംഗം പുതിയ ധനമന്ത്രി സ്ഥാനമേറ്റെടുത്ത ഉടൻ പുറത്തുവന്ന ആദ്യ സ്ഥൂലസാമ്പത്തിക സ്ഥിതിവിവരക്കണക്കുകൾ സമ്പദ് ഘടനയുടെ മെല്ലെപ്പോക്കിലേക്കാണ് വിരൽചൂണ്ടുന്നത്. 2018-'19 സാമ്പത്തികവർഷം ജി.ഡി.പി. വളർച്ച 6.8 ശതമാനമായും ജി.പി.എ. വളർച്ച 6.6 ശതമാനമായും കുറഞ്ഞിരിക്കുന്നു. കഴിഞ്ഞ അഞ്ചുവർഷത്തെ ഏറ്റവും കുറഞ്ഞ വളർച്ചനിരക്കാണിത്. 2017-'18 അഞ്ചുശതമാനം വളർച്ച കൈവരിച്ച കാർഷികമേഖല 2018-'19 സാമ്പത്തിക വർഷം കൈവരിച്ചത് 2.9 ശതമാനം മാത്രമാണ്. ഇക്കഴിഞ്ഞ മാർച്ചിൽ അവസാനിച്ച നാലാം പാദത്തിലെ വളർച്ച (-)0.1 ശതമാനമായി താഴോട്ടുപോയിരിക്കുന്നു. അടിസ്ഥാന സൗകര്യ വ്യവസായങ്ങളുടെ വളർച്ച 2018-'19-ൽ 4.3 ശതമാനവും വ്യാവസായികോത്പാദന സൂചികയിലെ വളർച്ച 3.6 ശതമാനവുമായിരുന്നു. പുതിയ സാമ്പത്തികവർഷത്തെ ആദ്യ മാസത്തിൽ മർമവ്യവസായ മേഖല 2.6 ശതമാനം വളർച്ച മാത്രമാണ് കൈവരിച്ചത്. 2017-'18 സാമ്പത്തികവർഷം തൊഴിലില്ലായ്മനിരക്ക് കഴിഞ്ഞ 45 വർഷത്തെ ഏറ്റവും ഉയർന്ന 6.1 ശതമാനത്തിലാണ് നിന്നത്. സെന്റർ ഫോർ മോണിറ്ററിങ് ഇന്ത്യൻ ഇക്കോണമി പുറത്തുവിട്ട കണക്കനുസരിച്ച് 2019 ഫെബ്രുവരിയിലെ തൊഴിലില്ലായ്മ നിരക്ക് 7.2 ശതമാനമായി ഉയർന്നിരിക്കുന്നു. ബജറ്റ് തയ്യാറാക്കുമ്പോൾ ധനമന്ത്രിയുടെ മുന്നിലെ ഏറ്റവും വലിയ വെല്ലുവിളി ഇതായിരിക്കും. ഉണരാത്ത ഉപഭോഗരംഗം കുറച്ചുകാലമായി ഉപഭോഗരംഗത്ത് അനുഭവപ്പെടുന്ന മാന്ദ്യം ഇപ്പോഴും തുടരുകയാണ്. വാഹനങ്ങൾ മുതൽ ദീർഘകാല ഉപഭോഗ വസ്തുക്കൾ വരെ ഇതിൽപ്പെടുന്നു. സ്വകാര്യ മുതൽമുടക്കിൽ പുരോഗതി ദൃശ്യമാവുന്നില്ല. ഒന്നാം മോദി ഭരണകാലത്ത് സമ്പദ്ഘടനയ്ക്ക് ശക്തി പകർന്നിരുന്ന സർക്കാർ മുതൽമുടക്ക് ധനക്കമ്മി കൂടുമെന്ന പേടിയിൽ വെട്ടിച്ചുരുക്കിയത് സമ്പദ്ഘടനയ്ക്ക് വിനയായി മാറി. എന്നാൽ, പണപ്പെരുപ്പം നിയന്ത്രണ വിധേയമാണെന്നതും അസംസ്കൃത എണ്ണയുടെ വില താഴുന്നുണ്ടെന്നതും ആശ്വാസകരമാണ്. തളർന്ന ഗ്രാമീണമേഖല ഗ്രാമീണമേഖലയിലെ സ്ഥിതി വളരെ മോശമാണ്. കാലവർഷത്തെ ആശ്രയിച്ചാണ് കാർഷികമേഖലയുടെ തിരിച്ചുവരവ്. നടപ്പുസാമ്പത്തിക വർഷത്തെ ആദ്യപാദ വളർച്ച മങ്ങിയതായിരിക്കുമെന്നാണ് പൊതുവേ കണക്കാക്കുന്നത്. ഉപഭോഗം കൂട്ടണം. അതിന് കൂടുതൽ പണം ജനങ്ങളിലെത്തിക്കണം. അതിന് നികുതിനിരക്കുകൾ കുറയ്ക്കണം. എന്നാൽ, നികുതി നിരക്കുകൾ കുറയ്ക്കുന്നതിനും പരിമിതികളുണ്ട്. അത് സർക്കാറിന്റെ വരുമാനത്തെ ബാധിക്കും. ധനക്കമ്മി കൂടുന്നതായിരിക്കും അതിന്റെ ഫലം. ഇടക്കാല നടപടിയായി സ്വകാര്യ മുതൽമുടക്ക് ഉത്തേജിപ്പിക്കുന്നതിനുള്ള നടപടികൾ കൈക്കൊള്ളണം. അതിന് ആദ്യമായി വേണ്ടത് പൊതുവ്യയം കൂട്ടുകയാണ്. ഇതിനെല്ലാം സാമ്പത്തിക പരിഷ്കരണങ്ങൾ ആവശ്യമാണ്. നിക്ഷേപം ആകർഷിക്കുന്നതിനും വ്യാപാരാന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനുമുള്ള പരിഷ്കരണ നടപടികളാണ് ആദ്യം കൈക്കൊള്ളുന്നത്. ഭൂമി ഏറ്റെടുക്കൽ തൊഴിൽ പരിഷ്കരണം എന്നിവയിൽ നിന്നാണ് ഇനിയുള്ള പരിഷ്കരണ നടപടികൾ ആരംഭിക്കേണ്ടത്. പ്രതിസന്ധിയിലായ ബാങ്കുകൾ നമ്മുടെ വാണിജ്യബാങ്കുകൾ, പ്രത്യേകിച്ച് പൊതുമേഖലാ ബാങ്കുകൾ കിട്ടാക്കടമെന്ന ടൈംബോംബിന്റെ മുകളിലാണിരിക്കുന്നത്. പ്രതിസന്ധിയിലായ പൊതുമേഖലാ ബാങ്കുകളെ കേന്ദ്രസർക്കാർ പണം നൽകി സഹായിക്കുന്നുണ്ടെങ്കിലും ബാങ്കുകളിൽ നിന്നുള്ള വായ്പപ്രവാഹത്തിൽ അഭിലഷണീയമായ മാറ്റം കാണുന്നില്ല. ഇന്ന് ബാങ്കുകൾ ദ്രവത്വപ്രതിസന്ധി (Liquidity Crisis) മാത്രമല്ല നേരിടുന്നത്. ബാങ്കിങ് വ്യവസായത്തിന്റെ വിശ്വാസ്യത കൂടി നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. സർക്കാർ പോതുമേഖലാ ബാങ്കുകൾക്ക് കൂടുതൽ പണം നൽകി അവയുടെ ആരോഗ്യം വീണ്ടെടുക്കണം. അതുപോലെത്തന്നെ ദ്രവത്വ പ്രതിസന്ധിയിൽപ്പെട്ടുഴലുന്ന ബാങ്കിങ് ഇതര ധനകാര്യസ്ഥാപനങ്ങൾക്ക് ആവശ്യമായ പണം ലഭ്യമാക്കുന്നതിനുള്ള നടപടികളും കേന്ദ്രസർക്കാർ കൈക്കൊള്ളേണ്ടതുണ്ട്. വേണം പണം ഇതിനൊക്കെയുള്ള പണം എവിടെനിന്ന് കണ്ടെത്തുമെന്നുള്ള ചോദ്യം അവശേഷിക്കുന്നു. നികുതി ചുമത്തി വരുമാനം കൂട്ടുന്നതിന് ചില പരിമിതികളുണ്ട്. അപ്പോൾ സർക്കാർ കാണുന്ന എളുപ്പവഴി പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികൾ വിറ്റഴിച്ചു പണം കണ്ടെത്തുകയെന്നതാണ്. ഇടക്കാല ബജറ്റിൽ 90,000 കോടി രൂപയാണ് ഓഹരികൾ വിറ്റഴിച്ച് സമാഹരിക്കുന്നതിന് ലക്ഷ്യമിട്ടിരുന്നത്. സമ്പൂർണ ബജറ്റിലൂടെ അത് ഒരുലക്ഷം കോടി രൂപയാക്കി ഉയർത്തിയേക്കാം. മാറേണ്ടതുണ്ട് പലതും കുറച്ചുകാലമായി സ്ഥിരനിക്ഷേപം ജി.ഡി.പി.യുടെ 30 ശതമാനത്തെ ചുറ്റിപ്പറ്റിയാണ്. ഇത് മാറേണ്ടിയിരിക്കുന്നു. ആദ്യമൊക്കെ വിദേശ പ്രത്യക്ഷ നിക്ഷേപത്തിൽ പുരോഗതിയുണ്ടായിരുന്നെങ്കിലും പിന്നീടത് മന്ദഗതിയിലായി. മാർച്ചിൽ അവസാനിച്ച 2018-'19 സാമ്പത്തികവർഷം വിദേശ പ്രത്യക്ഷ നിക്ഷേപത്തിൽ ഒരു ശതമാനത്തിൽ ഇടിവുണ്ടായിരിക്കുന്നു. ഇറാൻ പ്രതിസന്ധി, അമേരിക്ക-ചൈന വ്യാപാരയുദ്ധം, ബ്രെക്സിറ്റ്, വികസിത രാജ്യങ്ങൾ കൈക്കൊള്ളുന്ന സംരക്ഷണ നടപടികൾ തുടങ്ങിയവ നമ്മുടെ നിയന്ത്രണത്തിലുള്ളവയല്ലെങ്കിലും രാജ്യത്തിന്റെ വികസനത്തെ പ്രതികൂലമായി ബാധിക്കുന്നവയാണ്. നമ്മുടെ പല പ്രമുഖ സ്ഥാപനങ്ങളുടെയും വിശ്വാസ്യത നഷ്ടപ്പെട്ടിരിക്കുന്നു. അവ വീണ്ടെടുക്കണം. സ്വയംഭരണ സ്ഥാപനങ്ങളെ സ്വതന്ത്രമായി പ്രവർത്തിക്കാൻ അനുവദിക്കണം. ജി.എസ്.ടി.യുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമുണ്ടാകണം. സർക്കാർ പണം ചെലവഴിക്കുമ്പോൾ സംഭവിക്കുന്ന ചോർച്ചകൾ ആധാർ ഉപയോഗപ്പെടുത്തി തടയണം. അതേസമയം, ആധാറുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും പരിഹരിക്കപ്പെടണം. സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾ തൊഴിൽ നൽകുന്നതിൽ വളരെ പ്രധാനപ്പെട്ടതാണ്. ഈ മേഖലയെ എല്ലാ അർഥത്തിലും ശക്തിപ്പെടുത്തണം. ഉത്പാദന ഘടകങ്ങളുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങളും പരിഹരിക്കപ്പെടണം. സ്വകാര്യമേഖലാ മുതൽമുടക്ക് ശക്തിപ്പെടുത്തുന്നതിനുള്ള നടപടികൾ കൈക്കൊള്ളണം. മുമ്പുണ്ടായിരുന്ന പ്രോജക്ട് മോണിറ്ററിങ് ഗ്രൂപ്പുകൾ കേന്ദ്ര-സംസ്ഥാന തലങ്ങളിൽ പുനരുജ്ജീവിപ്പിക്കണം. ധനദൃഢീകരണത്തിന് ശ്രമിക്കുന്നതോടൊപ്പം മൂലധനച്ചെലവ് കൂട്ടി സാമ്പത്തിക വികസനത്തിന് സർക്കാർ ഊന്നൽ നൽകണം. കാർഷികമേഖലയിലെ പ്രതിസന്ധി യുദ്ധകാലാടിസ്ഥാനത്തിൽ പരിഹരിക്കപ്പെടണം. കാർഷികോത്പന്നങ്ങൾക്ക് മാന്യമായ വില ഉറപ്പാക്കുന്നതോടൊപ്പം കുറഞ്ഞ വിലയ്ക്ക് കാർഷികനിവേശങ്ങൾ ലഭ്യമാക്കണം. അസംസ്കൃത എണ്ണയുടെ ആഭ്യന്തരോത്പാദനം ഉയർത്തുന്നതിനും ഇറക്കുമതി കുറയ്ക്കുന്നതിനും ഊന്നൽ നൽകണം. പുതിയ ഇന്ധന/ഊർജ സ്രോതസ്സുകൾ കണ്ടെത്തണം. അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാരയുദ്ധം ഒരവസരമായിക്കണ്ട് അതിൽനിന്ന് നേട്ടങ്ങൾ കൊയ്യാൻ ശ്രമിക്കണം. കയറ്റുമതിക്ക് പരമ്പരാഗത രാജ്യങ്ങളെ മാത്രം ആശ്രയിക്കുന്നതിനുപകരം പുതിയ മേച്ചിൽ സ്ഥലങ്ങൾ കണ്ടെത്തണം. അടിസ്ഥാന സൗകര്യങ്ങൾ വിപുലപ്പെടുത്തിയും മനുഷ്യ മൂലധനത്തിന്റെ ഗുണമേന്മ കൂട്ടിയും മൂലധന-ഉത്പന്ന അനുപാതം കുറച്ചും സമ്പദ്ഘടനയെ മുന്നോട്ടുനയിക്കണം. എല്ലാറ്റിനുമുപരിയായി കുറഞ്ഞ വരുമാന ഉറപ്പു പദ്ധതിക്ക് രൂപംനൽകി സംസ്ഥാനങ്ങളുടെകൂടി സഹകരണത്തോടെ നടപ്പാക്കണം. (സംസ്ഥാന ആസൂത്രണ ബോർഡ്ൻ ഡെപ്യൂട്ടി ഡയറക്ടറാണ് ലേഖകൻ)

from money rss http://bit.ly/2KYAw6f
via IFTTT

കേന്ദ്രബജറ്റ്: പരിമിതികൾ, സാധ്യതകൾ

കഴിഞ്ഞ സാമ്പത്തികവർഷത്തെ അവസാനപാദത്തിൽ (ജനുവരി-മാർച്ച്) രേഖപ്പെടുത്തപ്പെട്ട 5.8 ശതമാനം വളർച്ചനിരക്ക്, കഴിഞ്ഞ 20 പാദങ്ങളിൽ ഏറ്റവും കുറഞ്ഞതാണ്. മേയ് 31-ന് പ്രസിദ്ധീകരിച്ച, പീരിയോഡിക് ലേബർ ഫോഴ്സ് സർവേ പ്രകാരമു ള്ള, 2017-'18ലെ തൊഴിലില്ലായ്മനിരക്ക് കഴിഞ്ഞ 45 വർഷങ്ങളിലെ ഏറ്റവും ഉയർന്നതും. കാർഷികമേഖലയുടെ വളർച്ച ശരാശരി 3.4 ശതമാനത്തിൽനിന്ന് 2.9 ശതമാനത്തിലേക്ക് കുറഞ്ഞിട്ടുണ്ട്. കാർഷികരംഗത്തെ പ്രതിസന്ധി രൂക്ഷമായി തുടരുന്നു. ഐ.എൽ. ആൻഡ് എഫ്.എസ്. (Infrastructure learning financial services) പ്രശ്നത്തിലൂടെ പുറത്തുവന്ന എൻ.ബി.എഫ്.സി. (Non banking financial company) പ്രതിസന്ധി പരിഹരിക്കപ്പെട്ടിട്ടില്ല. ഈ മേഖലയിലെ പണഞെരുക്കം ഹ്രസ്വകാല വളർച്ചയെ ബാധിക്കുന്നുമുണ്ട്. മധ്യവരുമാന കെണി ഇന്ത്യ ഒരുപക്ഷേ, മധ്യവരുമാന കെണിയിൽ (middle income trap) പെട്ടേക്കാം എന്ന, കേന്ദ്രസർക്കാരിന്റെ സാമ്പത്തിക നയരൂപീകരണ കേന്ദ്രമായ എൻ.ഐ.പി.എഫ്.പി. (National Institute of Public Finance and Policy) ഡയറക്ടറും പ്രധാനമന്ത്രിയുടെ സാമ്പത്തികകാര്യ സമിതിയംഗവുമായ, ഡോ. രതിൻ റോയിയുടെ നിരീക്ഷണം ഈ സാഹചര്യത്തിൽ പ്രസക്തമാണ്. നമ്മുടെ സമ്പദ്വ്യവസ്ഥയെ മുന്നോട്ടുനയിച്ചുകൊണ്ടിരുന്നത് 10 കോടിയോളം മാത്രംവരുന്ന ഉപഭോക്താക്കളുടെ ചോദന (demand) ആയിരുന്നത്രേ! ബാക്കിയുള്ള ബഹുഭൂരിപക്ഷത്തിന്റെ വരുമാനം വർധിപ്പിച്ച്, സമ്പദ്വ്യവസ്ഥയിലെ ഡിമാൻഡ് വർധിപ്പിക്കാൻ സാധിക്കാത്ത സാഹചര്യത്തിൽ സുസ്ഥിരമായ വളർച്ച സാധ്യമാവാതെ, ബ്രസീൽ, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളുടെ സ്ഥിതിയിലേക്ക് ഇന്ത്യ നീങ്ങിയേക്കാമെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു . പ്രശ്നങ്ങളും പ്രതിവിധികളും അപ്പോൾ, ചോദനയുടെ അപര്യാപ്തതയാണ് ഒരു പ്രശ്നം. പക്ഷേ, അതോടൊപ്പം കാർഷികരംഗത്തും ധനകാര്യ മേഖലയിലും മറ്റു മേഖലകളിലൊക്കെയും ആഴത്തിലുള്ളതും ഘടനാപരവുമായ പ്രശ്നങ്ങളും ഉണ്ട്. അതുകൊണ്ട് അടിയന്തരമായി ഡിമാൻഡ് കൂട്ടാൻ ശ്രമിക്കുന്നതോടൊപ്പം ഭാവിയിലേക്ക് കൂടുതൽ ആഴത്തിലുള്ള പരിഷ്കാരങ്ങളും ആവശ്യമാണ്. ഉദാഹരണത്തിന് കാർഷികമേഖലയിലെ വരുമാനം വർധിച്ചാൽമാത്രമേ വ്യാവസായിക ഉത്പന്നങ്ങൾക്ക് സ്ഥായിയായ ആവശ്യകത ഉണ്ടാകുകയുള്ളൂ. കാർഷികമേഖലയിലെ ഉത്പാദനക്ഷമത വർധിപ്പിക്കാൻ ഗണ്യമായ മൂലധനനിക്ഷേപം കൂടിയേതീരൂ. ആവശ്യകത വർധിപ്പിക്കുന്നതും എളുപ്പമല്ല. ചോദനയുടെ ഘടകങ്ങൾ ഉപഭോഗം (consumption), നിക്ഷേപം (investment), സർക്കാർ വ്യയം (government expenditure), കയറ്റുമതി (export) എന്നിവയാണ്. ഇൻഡക്സ് ഓഫ് ഇൻഡസ്ട്രിയൽ പ്രൊഡക്ഷൻ (IP), പർച്ചേസിങ് മാനേജേഴ്സ് ഇൻഡക്സ് (PMI) തുടങ്ങിയ സൂചികകൾ ഉപഭോഗം അപര്യാപ്തമാണെന്ന് കാണിക്കുന്നു. അതുപോലെ, പണനയത്തിലൂടെ തുടർച്ചയായി പലിശ കുറച്ചിട്ടും നിക്ഷേപം പ്രതികരിച്ചുതുടങ്ങിയിട്ടില്ല. കഴിഞ്ഞ ആറുവർഷത്തിനുള്ളിൽ ആദ്യമായി, 2018-'19-ൽ നേരിട്ടുള്ള വിദേശനിക്ഷേപം കുറഞ്ഞു. ഇതേ കാലയളവിൽ, വിദേശനിക്ഷേപ സ്ഥാപനങ്ങൾ കൂടുതൽ പണം പിൻവലിക്കുകയും ചെയ്തു. അപ്പോൾ, അവശേഷിക്കുന്നത് സർക്കാർ ധനവിനിയോഗമാണ്. പണപ്പെരുപ്പം കുറഞ്ഞിരിക്കുന്നതിനാൽ ധനവിനിയോഗം വർധിപ്പിക്കുന്നതുകൊണ്ട് തത്കാലം കുഴപ്പമില്ല. പരിമിതികൾ എന്തൊക്കെ പക്ഷേ, ധനവിനിയോഗം വർധിപ്പിക്കാൻ പണം കണ്ടെത്താൻ പറ്റുമോ? കഴിഞ്ഞവർഷം ബജറ്റിലെ പുതുക്കിയ വരവുചെലവുകണക്കിനെ അപേക്ഷിച്ച് നികുതിവരുമാനത്തിൽ ഏകദേശം 1.4 ലക്ഷം കോടി രൂപയുടെ കുറവുണ്ടായി. എന്നിട്ടും ധനക്കമ്മി 3.4 ശതമാനത്തിൽ നിലനിർത്താൻ സാധിച്ചത് ചെലവുചുരുക്കിയും കുറെ ചെലവുകൾ എഫ്.സി.ഐ.യുടെ കണക്കുബുക്കിലേക്കു മാറ്റിയുമാണ്. ഫിസിക്കൽ റെസ്പോൺസിബിലിറ്റി ചട്ടം (FRA) നിലവിലുള്ളതിനാൽ ഉയർന്ന ധനക്കമ്മിയെപ്പറ്റി ആലോചിക്കുന്നത് പ്രായോഗികമല്ല. ഭേദഗതിവരുത്തിയ എഫ്.ആർ.എ.പ്രകാരം പൊതുകടം നിലവിലുള്ള 47 ശതമാനത്തിൽ വാർഷിക വരുമാനത്തിന്റെ 40 ശതമാനമായി കുറയ്ക്കേണ്ടതുമുണ്ട്. അധികവിഭവ സമാഹരണം സാധ്യമോ ഈ സാഹചര്യത്തിൽ, അധികവിഭവ സമാഹരണത്തിനു പ്രധാനമായും രണ്ടു സ്രോതസ്സുകളെയാണ് സർക്കാർ ആശ്രയിക്കാൻ സാധ്യത. ഒന്ന് പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരിവിൽപ്പനയാണ്. പക്ഷേ, എയർ ഇന്ത്യയുടെ ഓഹരിവിൽപ്പനയും നീതി ആയോഗ് മുന്നോട്ടുവെച്ച, രണ്ടു ഡസനോളംവരുന്ന പൊതുമേഖലാ സ്ഥാപനങ്ങളുടെ തന്ത്രപരമായ വിൽപ്പനയും നടന്നില്ല. മറ്റൊന്ന് ആർ.ബി.ഐ.യുടെ കരുതൽ മൂലധനമാണ്. യുക്തമായ കരുതൽ മൂലധനമെത്രയാണെന്നു കണ്ടെത്താൻ സർക്കാർ നിയോഗിച്ചിരിക്കുന്ന ജലാൻ കമ്മിറ്റി, ബജറ്റ് അവതരണത്തിനുമുൻപുതന്നെ റിപ്പോർട്ട് സമർപ്പിക്കുമെന്നാണ് കരുതിയിരുന്നത്. 1-3 ലക്ഷം കോടിരൂപവരെ ഇത്തരത്തിൽ സമാഹരിക്കാൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടിയിരുന്നു. (എന്നാൽ റിപ്പോർട്ട് ഇതുവരെ വന്നിട്ടില്ല.) ഈ സാഹചര്യത്തിൽ നികുതിയേതര വരുമാനം വർധിപ്പിക്കാനുള്ള വലിയ പദ്ധതികൾക്ക് സർക്കാർ തയ്യാറാവുമെന്നാണ് സൂചന. സർക്കാർ ഭൂമി, ടെലികോം ടവറുകൾ, റെയിൽവേ സ്ഥലങ്ങൾ ഉൾപ്പെടെയുള്ള 60 ഓളം ആസ്തികൾ ഇതിനായി കണ്ടെത്തികഴിഞ്ഞത്രെ. നടപ്പാക്കേണ്ടത് വികസനമായിരുന്നു ഒന്നാം എൻ.ഡി.എ. സർക്കാരിന്റെ മുദ്രാവാക്യം. അത് വോട്ടർമാർക്ക് ഇനിയും അനുഭവവേദ്യമായിട്ടില്ല. അതിനാൽ വികാസനോമുഖമായ പദ്ധതികൾ ആവിഷ്കരിക്കാനും സാമ്പത്തിക പരിഷ്കാരങ്ങളിലൂടെ അതിവേഗ വളർച്ചയിലേക്ക് രാജ്യത്തെ നയിക്കാനും ഈ ബജറ്റിലൂടെ തുടക്കമിടുമെന്നുവേണം കരുതാൻ. 2024-ഓടെ ഭാരതത്തെ ഒരു 5 ട്രില്യൻ ഡോളർ സമ്പദ്വ്യവസ്ഥയാക്കണമെന്നു പ്രധാനമന്ത്രി നീതി ആയോഗ് ഭരണസമിതി മീറ്റിങ്ങിൽ പറഞ്ഞിട്ടുണ്ട്. അതിനുള്ള കർമപദ്ധതികളുടെ തുടക്കം ഈ ബജറ്റിൽ പ്രതീക്ഷിക്കാം. കാർഷികമേഖലയ്ക്കായി പ്രഖ്യാപിച്ച ഹൈലെവൽ ടാസ്ക് ഫോഴ്സ് ശരിയായ ദിശയിലുള്ളതാണ്.സർക്കാരിന്റെ വിശ്വാസ്യത വർധിപ്പിക്കാനുള്ള നടപടികളും ആവശ്യമാണ്. സ്വതന്ത്രവും വിശ്വാസ്യവുമായ ഒരു വിവരശേഖരണ വിതരണ സംവിധാനം ഉറപ്പുവരുത്തണം. അതുപോലെ, ബജറ്റിന് പുറത്തുള്ള ധനവിനിയോഗ കണക്കുകൾ കൊണ്ടുള്ള കളികൾ ഒഴിവാക്കുന്നതും പ്രധാനമാണ്. ഇത്തരത്തിൽ വികാസനോമുഖമായ ഒരു സമീപനം ഉണ്ടാകുമെന്ന പ്രതീക്ഷയാണ്, സ്റ്റോക്ക് മാർക്കറ്റിന്റെ മികച്ച പ്രകടനത്തിന്റെ പിന്നിൽ.. കേരളത്തിന്റെ പ്രതീക്ഷകൾ ഇടക്കാല ബജറ്റിൽ കേരളം അവഗണിക്കപ്പെട്ടിരുന്നു. ജി.എസ്.ടി. കൗൺസിൽ മീറ്റിങ്ങിൽ കേരളസർക്കാരിന്റെ ആവശ്യങ്ങൾ ശക്തമായി ഉന്നയിക്കപ്പെട്ടിട്ടുണ്ടാവണം. ആരോഗ്യരംഗത്ത് കേരളം നേരിടുന്ന പ്രശ്നങ്ങളുടെ സാഹചര്യത്തിൽ ഐയിംസിനും ടെസ്റ്റിങ് ലാബിനും വേണ്ടിയുള്ള വാദം ശക്തമാക്കണം. പ്രളയ പുനരുദ്ധാരണത്തിനും മറ്റു വികസന പ്രവർത്തനങ്ങൾക്കുമുള്ള മികച്ച പദ്ധതികൾ മുന്നോട്ടുവെക്കാൻ നമുക്ക് സാധിക്കുമെന്നും അവയ്ക്ക് തുക വകയിരുത്തിക്കിട്ടുമെന്നും നമുക്ക് പ്രതീക്ഷിക്കാം. (തൃശ്ശൂർ സെയ്ന്റ് തോമസ് കോളേജിൽ അധ്യാപകനുംഡൽഹി ജവാഹർലാൽ നെഹ്രു യൂണിവേഴ്സിറ്റിയിൽഗവേഷകനുമാണ് ലേഖകൻ) content highlights:union budget 2019

from money rss http://bit.ly/2RZLM2U
via IFTTT