121

Powered By Blogger

Thursday, 19 August 2021

21 കോടി രൂപയുടെ തട്ടിപ്പ്: രാജ്യവ്യാപകമായി ഇപിഎഫ് ഓഫീസുകളിൽ പരിശോധന

21 കോടി രൂപയുടെ തട്ടിപ്പ് കണ്ടെത്തിയതിനെതുടർന്ന് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷന്റെ(ഇപിഎഫ്ഒ) രാജ്യമൊട്ടാകെയുള്ള ഓഫീസുകളിൽ പരിശോധന നടത്തുന്നു. സമീപകാലയളവിലെ സാമ്പത്തിക ഇടപാടുകൾ ഉൾപ്പടെയുള്ളവയാണ് സൂക്ഷ്മപരിശോധന നടത്തുക. മുംബൈയിലെ ഇപിഎഫ് ഓഫീസിൽ ഈയിടെ നടത്തിയ ഓഡിറ്റിനെതുടർന്നാണ് തട്ടിപ്പ് കണ്ടെത്തിയത്. മുംബൈയിലെ കാന്ധിവിളി ഓഫീസിലെ ക്ലാർക്ക് 817 ബാങ്ക് അക്കൗണ്ടുകൾവഴി 21.5 കോടി രൂപ തട്ടിയെടുത്തതായാണ് കണ്ടെത്തിയത്. ഇതുമായി ബന്ധപ്പെട്ട് കാന്ധിവിളി ഓഫീസിലെ ആറ് ജീവനക്കാരെ സസ്പെന്റ് ചെയ്തിട്ടുണ്ട്. കോവിഡ് വ്യാപകമായപ്പോൾ വരുമാനനഷ്ടമുണ്ടായതിനെതുടർന്ന് ജീവനക്കാർക്ക് നിക്ഷേപം പിൻവലിക്കാൻ അനുമതി നൽകിയിരുന്നു. ഇതുപ്രകാരം മെയ് 31വരെ 18,700 കോടി രൂപയാണ് പിൻവലിക്കപ്പെട്ടത്. ഇത്തരത്തിൽ പിൻവലിച്ച നിക്ഷേപങ്ങളെല്ലാം പരിശോധനയ്ക്ക് വിധേയമാക്കും.

from money rss https://bit.ly/2UzJayq
via IFTTT

ക്രിപ്‌റ്റോകറൻസി നിക്ഷപം: ലോകത്ത് രണ്ടാംസ്ഥാനത്തേക്ക് കുതിച്ച് ഇന്ത്യ

ന്യൂഡൽഹി: ക്രിപ്റ്റോ കറൻസികളിൽ നിക്ഷേപിക്കുന്ന ഇന്ത്യക്കാരുടെ എണ്ണത്തിൽ വൻവർധന. യുഎസ്, യുകെ, ചൈന തുടങ്ങിയ രാജ്യങ്ങളെക്കാൾ ഏറെമുന്നിലാണ് ഇന്ത്യയുടെ സ്ഥാനം. ബ്ലോക്ക്ചെയിൻ ഡാറ്റ പ്ലാറ്റ്ഫോമായ ചെയിനലാസിസിന്റെ 2021 ഗ്ലോബൽ ക്രിപ്രറ്റോ അഡോപ്ഷൻ ഇൻഡക്സ് പ്രകാരം ഇന്ത്യക്ക് രണ്ടാംസ്ഥാനമാണുള്ളത്. വിയറ്റ്നാമാണ് ഒന്നാമത്. 2020 ജൂണിനും 2021 ജൂലായ്ക്കുമിടയിൽ ലോകമെമ്പാടുമുള്ള ക്രിപ്റ്റോ അഡോപ്ഷനിൽ 880ശതമാനം വർധനവുണ്ടായതായി റിപ്പോർട്ടിൽ പറയുന്നു. യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗവേഷണ പ്ലാറ്റ്ഫോമായ ഫൈൻഡറിന്റെ റിപ്പോർട്ട് പ്രകാരം ക്രിപ്റ്റോ കറൻസി ഇടപാടിന്റെകാര്യത്തിൽ മുന്നിലുള്ള അഞ്ച് രാജ്യങ്ങളിൽ എല്ലാം ഏഷ്യയിൽനിന്നുള്ളതാണ്. ലോകമമ്പാടുമുള്ള 47,000 പേരിൽ സർവെ നടത്തിയാണ് റിപ്പോർട്ട് തയ്യാറായക്കിട്ടുള്ളത്. ഇന്ത്യയിൽനിന്ന് സർവെയിൽ പങ്കെടുത്തവരിൽ 30ശതമാനംപേരും ക്രിപ്റ്റോയിൽ നിക്ഷേപമുണ്ടെന്ന് വെളിപ്പെടുത്തി. ബിറ്റ്കോയിനാണ് ഇന്ത്യയിൽ ഏറ്റവും പ്രചാരമുള്ള ക്രിപ്റ്റോകറൻസി. റിപ്പിൾ, എതേറിയം, ബിറ്റ്കോയിൻ ക്യാഷ് എന്നിവയിലും ഇന്ത്യക്കാർ കാര്യമായി നിക്ഷേപം നടത്തിയിട്ടുണ്ട്. പ്രവാസികളുടെ എണ്ണത്തിലെ വർധനവാണ് രാജ്യത്തെ ക്രിപ്റ്റോകറൻസികളിലെ നിക്ഷേപകരുടെ വർധനവിന് പിന്നിലെന്നാണ് വിലയിരുത്തൽ. 2021 ജനുവരിയിലെ യുഎന്റെ കണക്കുപ്രകാരം 1.8 കോടി പേരാണ് പ്രവാസികളായുള്ളത്. പ്രവാസി ജനസംഖ്യയുടെ കാര്യത്തിൽ ലോകത്ത് ഒന്നാംസ്ഥാനം ഇന്ത്യക്കാണ്. രാജ്യത്തെ ചെറുപട്ടണങ്ങളിൽനിന്നുള്ളവരാണ് ക്രിപ്റ്റോയിലെ നിക്ഷേപകരിലേറെയുമെന്നാണ് ക്രിപ്റ്റോ എക്സ്ചേഞ്ചായ വാസിർഎക്സ് പറയുന്നത്.

from money rss https://bit.ly/3j5Ek5z
via IFTTT

ഡി മാർട്ടിന്റെ രാധാകൃഷ്ണൻ ദമാനി ബ്ലൂംബർഗ് ലോക കോടീശ്വര പട്ടികയിൽ

ഡി മാർട്ട് സൂപ്പർമാർക്കറ്റ് ശൃംഖലയുടെ പ്രൊമോട്ടറും നിക്ഷേപകനുമായ രാധാകൃഷ്ണൻ എസ് ദമാനി ലോകത്തെ ശതകോടീശ്വരപട്ടികയിൽ സ്ഥാനംപിടിച്ചു. 100 കോടീശ്വരന്മാരുടെ ബ്ലൂംബർഗ് പട്ടികയിൽ 98-ാംസ്ഥാനമാണ് ദമാനിക്കുള്ളത്. 19.2 ബില്യൺ ഡോളറാണ് അദ്ദേഹത്തിന്റെ ആസ്തി. മുകേഷ് അംബാനി, ഗൗതം അദാനി, അസിം പ്രേംജി, ശിവ് നാടാർ, ലക്ഷ്മി മിത്തൽ എന്നിവരാണ് പട്ടികയിലുള്ള മറ്റ് ഇന്ത്യക്കാർ. അവന്യൂ സൂപ്പർമാർക്കറ്റിനു പുറമെ, വിഎസ്ടി ഇൻഡസ്ട്രീസ്, ഇന്ത്യ സിമെന്റ്സ്, സുന്ദരം ഫിനാൻസ്, ട്രന്റ് തുടങ്ങിയ കമ്പനികളിലും ദമാനിക്ക് നിക്ഷേപമുണ്ട്. 75ശതമാനം പ്രൊമോട്ടർ ഓഹരികളിൽ 60ശതമാനവും ദമാനിക്കും കുടുംബത്തിനുമാണ്. 2017ൽ വിപണിയിൽ ലിസ്റ്റുചെയ്തതിനുശേഷം അവന്യു സൂപ്പർമാർക്കറ്റിന്റെ വിപണിമൂല്യത്തിൽ ആറിരട്ടിയാണ് വർധനവുണ്ടായത്. 39,813 കോടി രൂപയിൽനിന്ന് മൂല്യം 2.36 ലക്ഷം കോടിയായാണ് ഉയർന്നത്. വിപണിയിൽ ലിസ്റ്റ്ചെയ്തപ്പോഴുണ്ടായ ഓഹരി വില വർധനവിനെതുടർന്ന് രാജ്യത്തെ ഏറ്റവും സമ്പന്നരായ പത്ത് വ്യക്തികളിൽ ഒരാളായി ദമാനി മാറിയിരുന്നു. മുംബൈയിലെ മലബാർ ഹിൽസിൽ 1,000 കോടി രൂപ മുടക്കി അടുത്തയിടെ ആഢംബര വസതി അദ്ദേഹം സ്വന്തമാക്കിയിരുന്നു. മുംബൈയിലെ ഒരുമുറി അപ്പാർട്ടുമെന്റിൽനിന്നായിരുന്നു തുടക്കം.

from money rss https://bit.ly/37WrBf6
via IFTTT