121

Powered By Blogger

Thursday, 19 August 2021

ഡി മാർട്ടിന്റെ രാധാകൃഷ്ണൻ ദമാനി ബ്ലൂംബർഗ് ലോക കോടീശ്വര പട്ടികയിൽ

ഡി മാർട്ട് സൂപ്പർമാർക്കറ്റ് ശൃംഖലയുടെ പ്രൊമോട്ടറും നിക്ഷേപകനുമായ രാധാകൃഷ്ണൻ എസ് ദമാനി ലോകത്തെ ശതകോടീശ്വരപട്ടികയിൽ സ്ഥാനംപിടിച്ചു. 100 കോടീശ്വരന്മാരുടെ ബ്ലൂംബർഗ് പട്ടികയിൽ 98-ാംസ്ഥാനമാണ് ദമാനിക്കുള്ളത്. 19.2 ബില്യൺ ഡോളറാണ് അദ്ദേഹത്തിന്റെ ആസ്തി. മുകേഷ് അംബാനി, ഗൗതം അദാനി, അസിം പ്രേംജി, ശിവ് നാടാർ, ലക്ഷ്മി മിത്തൽ എന്നിവരാണ് പട്ടികയിലുള്ള മറ്റ് ഇന്ത്യക്കാർ. അവന്യൂ സൂപ്പർമാർക്കറ്റിനു പുറമെ, വിഎസ്ടി ഇൻഡസ്ട്രീസ്, ഇന്ത്യ സിമെന്റ്സ്, സുന്ദരം ഫിനാൻസ്, ട്രന്റ് തുടങ്ങിയ കമ്പനികളിലും ദമാനിക്ക് നിക്ഷേപമുണ്ട്. 75ശതമാനം പ്രൊമോട്ടർ ഓഹരികളിൽ 60ശതമാനവും ദമാനിക്കും കുടുംബത്തിനുമാണ്. 2017ൽ വിപണിയിൽ ലിസ്റ്റുചെയ്തതിനുശേഷം അവന്യു സൂപ്പർമാർക്കറ്റിന്റെ വിപണിമൂല്യത്തിൽ ആറിരട്ടിയാണ് വർധനവുണ്ടായത്. 39,813 കോടി രൂപയിൽനിന്ന് മൂല്യം 2.36 ലക്ഷം കോടിയായാണ് ഉയർന്നത്. വിപണിയിൽ ലിസ്റ്റ്ചെയ്തപ്പോഴുണ്ടായ ഓഹരി വില വർധനവിനെതുടർന്ന് രാജ്യത്തെ ഏറ്റവും സമ്പന്നരായ പത്ത് വ്യക്തികളിൽ ഒരാളായി ദമാനി മാറിയിരുന്നു. മുംബൈയിലെ മലബാർ ഹിൽസിൽ 1,000 കോടി രൂപ മുടക്കി അടുത്തയിടെ ആഢംബര വസതി അദ്ദേഹം സ്വന്തമാക്കിയിരുന്നു. മുംബൈയിലെ ഒരുമുറി അപ്പാർട്ടുമെന്റിൽനിന്നായിരുന്നു തുടക്കം.

from money rss https://bit.ly/37WrBf6
via IFTTT