ന്യൂഡൽഹി: വൻതോതിൽ വായ്പയെടുത്ത് കടബാധ്യതയിലായി നാടുവിട്ട വിജയ് മല്യ, നീരവ് മോദി, മെഹുൽ ചോക്സി എന്നിവരെ രാജ്യത്തെത്തിച്ച് വിചാരണചെയ്യുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ. വിജയ് മല്ലയെയും നീരവ് മോദിയെയും യുകെയിൽനിന്ന് കൊണ്ടുവരാനുള്ള ശ്രമത്തിലാണ് സർക്കാർ. ചോക്സി ആന്റിഗ്വയിലാണെന്നാണ് വിവരം. ഇൻഷുറൻസ് ഭേദഗതിബില്ലുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടിയായാണ് രാജ്യസഭയിൽ ധനമന്ത്രി ഇക്കാര്യം അറിയിച്ചത്. കടക്കെണിയിലായി പ്രവർത്തനംനിർത്തിയ കിങ്ഫിഷർ എയർലൈൻസ് 90,000 കോടി രൂപയാണ് വായ്പയനിത്തിൽ തിരിച്ചടയ്ക്കാനുള്ളത്. പഞ്ചാബ് നാഷണൽ ബാങ്കിന് 14,500 കോടി രൂപയുടെ ബാധ്യതവരുത്തി മുങ്ങിയെന്നാണ് നീരവ് മോദിക്കും അമ്മാവൻ ചോക്സിക്കുമെതിരെയുള്ള ആരോപണം. മല്യയെ കൈമാറാൻ എല്ലാശ്രമങ്ങളും നടത്തുന്നുണ്ടെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയെ അറിയച്ചതിനുപിന്നാലെയാണ് ധനമന്ത്രിയുടെ പരാമർശം. അടുത്തയിടെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഗീതാഞ്ജലി ഗ്രൂപ്പിന്റെയും ചോക്സിയുടെയും 14.45 കോടി രൂപയുടെ ആസ്തി കണ്ടുകെട്ടിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് 2,550 കോടി മൂല്യമുള്ള സ്വത്തും ഇഡി പിടിച്ചെടുത്തിരുന്നു.
from money rss https://bit.ly/3vJ4hvJ
via IFTTT
from money rss https://bit.ly/3vJ4hvJ
via IFTTT