121

Powered By Blogger

Thursday, 18 March 2021

കല്യാൺ ഓഹരികൾക്ക് 2.64 മടങ്ങ് ആവശ്യക്കാർ

കൊച്ചി: കേരളം ആസ്ഥാനമായ കല്യാൺ ജൂവലേഴ്സ് നടത്തിയ മൂന്നു ദിവസത്തെ പ്രഥമ ഓഹരി വില്പന വ്യാഴാഴ്ച അവസാനിച്ചു. 9.46 കോടി ഓഹരികൾ വിൽപ്പനയ്ക്ക് വച്ചപ്പോൾ 24.96 കോടി ഓഹരികൾക്ക് അപേക്ഷകരുണ്ടായി. അതായത് 2.64 ഇരട്ടി സബ്സ്ക്രിപ്ഷൻ. 1,175 കോടി രൂപയുടെ സമാഹരണലക്ഷ്യത്തോടെ നടത്തിയ ഐ.പി.ഒ.യിൽ 352 കോടി രൂപ സിങ്കപ്പൂർ സർക്കാരിന്റെ നിക്ഷേപക സ്ഥാപനത്തിൽ നിന്നുൾപ്പെടെ 15 ആങ്കർ നിക്ഷേപകരിൽ നിന്നായി സമാഹരിച്ചിരുന്നു. ശേഷിച്ച ഓഹരികളിലാണ് 2.64 മടങ്ങ് കൂടുതൽ സബ്സ്ക്രിപ്ഷൻ ലഭിച്ചത്. റീട്ടെയിൽ വിഭാഗത്തിൽപ്പെട്ട ചെറുകിട നിക്ഷേപകർക്കായി മാറ്റിവച്ച ഓഹരികൾക്ക് 2.85 ഇരട്ടിയും ജീവനക്കാർക്കുള്ള ഓഹരികൾക്ക് 3.78 ഇരട്ടിയും അപേക്ഷകരുണ്ടായി. യോഗ്യരായ നിക്ഷേപക സ്ഥാപനങ്ങൾക്കുള്ള വിഭാഗത്തിൽ 2.79 ശതമാനവും നോൺ-ഇൻസ്റ്റിറ്റ്യൂഷണൽ നിക്ഷേപകരുടെ വിഭാഗത്തിൽ 1.93 ശതമാനവും ഇരട്ടി ഓഹരികൾക്ക് ആവശ്യക്കാരുണ്ട്. ബാങ്ക് സമരം, കുറഞ്ഞ സമയപരിധി, ഒരേ സമയം രണ്ടിലേറെ ഐ.പി.ഒ.കൾ ഉണ്ടായിരുന്നത് എന്നിങ്ങനെ ഒട്ടേറെ പ്രതികൂലഘടങ്ങൾക്കിടയിലാണ് കല്യാൺ ജൂവലേഴ്സ് ഈ നേട്ടം സ്വന്തമാക്കിയത്. ജൂവലറി മേഖലയിൽ മാത്രം പ്രവർത്തിക്കുന്ന ഒരു കമ്പനി നടത്തുന്ന രാജ്യത്തെ ഏറ്റവും വലിയ ഐ.പി.ഒ., കേരളത്തിലെ സ്വകാര്യ മേഖലയിൽ നിന്നുള്ള ഏറ്റവും വലിയ ഐ.പി.ഒ. എന്നീ പ്രതേകതകൾ കല്യാൺ ജൂവലേഴ്സിന്റെ ഓഹരി വില്പനയ്ക്കുണ്ടായിരുന്നു. ഓഹരികളുടെ അലോട്ട്മെന്റ് 23-ന് പൂർത്തിയാക്കും. അർഹതപ്പെട്ടവരുടെ ഡീമാറ്റ് അക്കൗണ്ടിൽ 25-ന് ഓഹരികൾ വരവു വയ്ക്കും. 26-ന് ബി.എസ്.ഇ.യിലും എൻ.എസ്.ഇ.യിലും ലിസ്റ്റ് ചെയ്ത് വ്യാപാരം ആരംഭിക്കും.

from money rss https://bit.ly/3eWqNeK
via IFTTT