121

Powered By Blogger

Tuesday, 7 July 2020

ഫ്രാങ്ക്‌ളിന്റെ പ്രവര്‍ത്തനം നിര്‍ത്തിയ ഫണ്ടുകളില്‍ സെപ്റ്റംബറോടെ 6000 കോടി രൂപയെത്തും

മുംബൈ: പ്രർത്തനം മരവിപ്പിച്ച ഫ്രാങ്ക്ളിൻ ടെംപിൾട്ടണിന്റെ ആറ് ഡെറ്റുഫണ്ടുകളിലെ 6000 കോടി രൂപയുടെ നിക്ഷേപം ഉടനെ തിരിച്ചെടുക്കാനാകുമെന്ന് എഎംസി. ഫ്രാങ്ക്ളിന്റെ ചീഫ് ഇൻവെസ്റ്റുമെന്റ്ഓഫീസറായസന്തോഷ് കാമത്താണ് നിക്ഷേപകർക്കയച്ച ഓഡിയോ സന്ദേശത്തിൽ ഇക്കാര്യമറിയിച്ചത്. ദ്വിതീയ വിപണിയിലൂടെ വിറ്റഴിച്ച് പണംതിരിച്ചെടുക്കുന്നതിനുപുറമെ, കാലാവധിയെത്തുന്ന കടപ്പത്രങ്ങളിൽനിന്ന് പണം ലഭിക്കുകയുംചെയ്യുന്നതോടെയാണ് ഈതുക സമാഹരിക്കാനാകുക. പരമാവധി ലാഭമെടുത്താകും ഓഹരി വിപണിവഴിയുള്ള ഇടപാടുകളെന്നും അദ്ദേഹം പറഞ്ഞു.വിവിധ ഫണ്ടുകളിലായി ഇതിനകം 3,275 കോടി രൂപയാണ് ലഭിച്ചത്. ജൂലായ്-സെപ്റ്റംബർ മാസങ്ങളിൽ 3,200 കോടി രൂപകൂടി ലഭിക്കും. ആറുഫണ്ടുകളിൽ രണ്ടെണ്ണത്തിൽ നിലവിൽ മിച്ചംപണമുണ്ട്. ഫ്രാങ്ക്ളിൻ ഇന്ത്യ അൾട്ര ഷോർട്ട് ബോണ്ട് ഫണ്ടിൽ 14,25ശതമാനമാണ് തുകയുള്ളത്. അതായത് 1,393 കോടി രൂപ. ഫ്രാങ്ക്ളിൻ ഇന്ത്യ ഡൈനാമിക് ഫണ്ടിൽ 5.65ശതമാനവും പണംമിച്ചമുണ്ട്. മറ്റ് ഫണ്ടുകളിലേയ്ക്ക് ലഭിച്ചതുക നിലവിലെ ബാധ്യതകൾ തീർക്കാനായി ഉപയോഗിച്ചതായും കമ്പനി വ്യക്തമാക്കി. കോടതിയിൽ വ്യവഹാരം നിലനിൽക്കുന്നതിനാൽ നിക്ഷേപകർക്ക് പണംതൽക്കാലം തിരിച്ചുകൊടുക്കാൻ കഴിയില്ല. വിവിധ ഹൈക്കോടതികളിലുള്ള കേസുകൾ കർണാടക ഹൈക്കോടതിയിലേയ്ക്ക് മാറ്റാൻ സുപ്രീംകോടതി നിർദേശിച്ചിട്ടുണ്ട്. ആറു ഫണ്ടുകളിലുള്ള 26,000 കോടി രൂപയാണ് മൂന്നുലക്ഷത്തോളം നിക്ഷേപകർക്കായി തിരിച്ചുകൊടുക്കാനുള്ളത്.

from money rss https://bit.ly/3iKBT6e
via IFTTT

റെക്കോഡ് തിരുത്തി സ്വര്‍ണ വില പവന് 36,320 രൂപയായി

കേരളത്തിലെ സ്വർണവില വീണ്ടും ചരിത്രം തിരുത്തി പവന് 36,320 രൂപയായി. പവന്റെ വിലയിൽ ബുധനാഴ്ച 200 രൂപയാണ് കൂടിയത്. ഗ്രാമിന് 25 രൂപകൂടി 4,540 രൂപയുമായി. ചൊവ്വാഴ്ച പവന് 320 രൂപ കൂടി 36,120 രൂപയായി ഉയർന്നിരുന്നു. തിങ്കളാഴ്ചയാകട്ടെ പവന് 160 രൂപ കുറഞ്ഞ് 35,800 രൂപയായിരുന്നു. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കായിരുന്നു ഇത്. ആഗോള വിപണിയിൽ ഒരു ട്രോയ് ഔൺസ് (31.1 ഗ്രാം) തനി തങ്കത്തിന് 1,793.60 ഡോളറാണ് വില. കഴിഞ്ഞദിവസത്തെ വിലയിൽനിന്ന് കാര്യമായ വ്യത്യാസമുണ്ടായിട്ടില്ല. കോവിഡ് കേസുകൾ സ്വർണ വിപണിയിൽ പ്രതിഫലിക്കുന്നതിനാലാണ് ആഗോള വിപണിയിൽ സ്വർണ വില കൂടുന്നത്. ഇത് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചു. പ്രതിസന്ധി ഘട്ടത്തിൽ സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണത്തിന് ഡിമാൻഡ് കൂടിയിട്ടുണ്ട്.

from money rss https://bit.ly/3iGw4qb
via IFTTT

ആറാംദിവസവും നേട്ടം: സെന്‍സെക്‌സ് ഉയര്‍ന്നത് 148 പോയന്റ്

മുംബൈ: തുടർച്ചയായി ആറാം ദിവസവും ഓഹരി വിപണിയിൽ നേട്ടം. സെൻസെക്സ് 148 പോയന്റ് ഉയർന്ന് 36,822ലും നിഫ്റ്റി 45 പോയന്റ് നേട്ടത്തിൽ 10,845ലുമെത്തി. ബിഎസ്ഇയിലെ 1093 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 622 ഓഹരികൾ നഷ്ടത്തിലുമാണ്. 88 ഓഹരികൾക്ക് മാറ്റമില്ല. ഇൻഡസിന്റ് ബാങ്ക്, എസ്ബിഐ, ടാറ്റ സ്റ്റീൽ, ഹിൻഡാൽകോ, യുപിഎൽ, ഡോ.റെഡ്ഡീസ് ലാബ്, ബജാജ് ഓട്ടോ, സൺ ഫാർമ, ഐടിസി, ടാറ്റ മോട്ടോഴ്സ്, സിപ്ല, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ഇൻഫോസിസ്, അദാനി പോർട്സ്, എച്ച്സിഎൽ ടെക്, ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, മാരുതി സുസുകി, കോൾ ഇന്ത്യ, ടിസിഎസ്, എൻടിപിസി, കൊട്ടക് മഹീന്ദ്ര, പവർ ഗ്രിഡ് കോർപ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. സൗത്ത് ഇന്ത്യൻ ബാങ്ക് ഉൾപ്പടെ 12 കമ്പനികളാണ് മാർച്ച് പാദത്തിലെ പ്രവർത്തനഫലം ഇന്ന് പുറത്തുവിടുന്നത്.

from money rss https://bit.ly/2CcI0ze
via IFTTT

വായ്പ മൊറട്ടോറിയം പ്രയോജനപ്പെടുത്തുന്നത്‌ 30 ശതമാനത്തിൽ താഴെ

മുംബൈ: കോവിഡ് ലോക്ഡൗൺ ഘട്ടംഘട്ടമായി പിൻവലിച്ചുതുടങ്ങിയശേഷം ജൂൺ അവസാനത്തോടെ വായ്പ മൊറട്ടോറിയം സൗകര്യം പ്രയോജനപ്പെടുത്തുന്നവരുടെ എണ്ണം കുറയുന്നതായി ബാങ്കുകളും സ്വകാര്യ വായ്പാ സ്ഥാപനങ്ങളും വ്യക്തമാക്കുന്നു. ജൂൺ അവസാനം മൊറട്ടോറിയം ഉപയോഗിക്കുന്നവരുടെ എണ്ണം 30 ശതമാനം വരെയായി കുറഞ്ഞെന്നാണ് ഇവർ സൂചിപ്പിക്കുന്നത്. മാർച്ച്-മേയ് മാസങ്ങളിൽ ഇത് 50 ശതമാനം വരെയായിരുന്നു. കോവിഡ് ലോക്ഡൗണിനെത്തുടർന്ന് മാർച്ചിലാണ് റിസർവ് ബാങ്ക് മൂന്നുമാസത്തേക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചത്. ലോക്ഡൗൺ നീണ്ടതോടെ പിന്നീടിത് ഓഗസ്റ്റ് 31 വരെ മൊത്തം ആറുമാസമായി നീട്ടി. മൊറട്ടോറിയം കാലത്ത് തിരിച്ചടയ്ക്കാത്ത തുകയ്ക്കും പലിശ ബാധകമായിരിക്കും. അതുകൊണ്ടുതന്നെ അത്യാവശ്യമെങ്കിൽമാത്രം ഈ സൗകര്യം പ്രയോജനപ്പെടുത്താനും കഴിയുമെങ്കിൽ വായ്പ തിരിച്ചടയ്ക്കാനും വായ്പാസ്ഥാപനങ്ങൾ ഉപഭോക്താക്കളെ പ്രേരിപ്പിച്ചു. സ്ഥിതി മനസ്സിലാക്കി കഴിയുന്നവർ വായ്പ തിരിച്ചടയ്ക്കാൻ തുടങ്ങിയതോടെ മൊറട്ടോറിയം ഉപയോഗിക്കുന്നവരുടെ എണ്ണം കാര്യമായി കുറഞ്ഞു. ഭാവിയിലെ വായ്പാസാധ്യതകൾക്കുൾപ്പെടെ ഇത് ഗുണകരമാകും. ഈടുവെച്ചുള്ള വായ്പകളിൽ തിരിച്ചടവു മുടങ്ങിയത് 20 ശതമാനം വായ്പകളാണെന്ന് വിവിധ സ്ഥാപനങ്ങൾ വ്യക്തമാക്കി. വരുംമാസങ്ങളിൽ മൊറട്ടോറിയം ഉപയോഗിക്കുന്നവരുടെ എണ്ണം വീണ്ടും കുറയുമെന്നാണ് ബാങ്കുകളും സ്വകാര്യ വായ്പാ സ്ഥാപനങ്ങളും വിലയിരുത്തുന്നത്. ഇന്ത്യ ബുൾസ് ഹൗസിങ് ഫിനാൻസിൽ ജൂൺ അവസാനം മൊറട്ടോറിയം ഉപയോഗിക്കുന്നവരുടെ നിരക്ക് 20 ശതമാനത്തിലേക്ക് താഴ്ന്നതായികമ്പനി വ്യക്തമാക്കി. ജൂൺ ആദ്യം 35 ശതമാനംവരെയായിരുന്നു ഇത്.

from money rss https://bit.ly/2O4X4Se
via IFTTT

ആപ്പ് വഴി ഫോൺ റീച്ചാർജ് ചെയ്തു; 14,400 രൂപ നഷ്ടമായി

കോഴിക്കോട്: ആപ്പ് വഴി മൊബൈൽഫോൺ റീച്ചാർജ്ചെയ്തശേഷം ഉപഭോക്താവിന് 14,400 രൂപ നഷ്ടപ്പെട്ടതായി പരാതി. എലത്തൂർ പുതിയനിരത്ത് 'ശ്രീരാഗ'ത്തിൽ പി.ഷിബുവിനാണ് പണം നഷ്ടമായത്. ജൂൺ മൂന്നിനായിരുന്നു സംഭവം. മൊബൈലിൽ ആപ്പ് ഡൗൺലോഡ് ചെയ്ത് 599 രൂപയ്ക്ക് ഫോൺ റീചാർജ് ചെയ്തശേഷം ജൂൺ 16 മുതൽ ജൂലായ് ഒന്നുവരെയുള്ള വിവിധ തീയതികളിൽ 400, 800, 1600 രൂപ എന്നിങ്ങനെ പല തവണകളിലായി 14,400 രൂപയുടെ ഇടപാട് നടന്നതായാണ് ബാങ്കിൽനിന്ന് അറിയിപ്പുണ്ടായത്. മറ്റൊരു ദേശസാത്കൃതബാങ്കിലേക്ക് 8140 രൂപയുടെ ചെക്ക് നൽകിയപ്പോൾ മതിയായ നിക്ഷേപമില്ലെന്ന കാരണത്താൽ 590 രൂപ പിഴ ഈടാക്കിയ അറിയിപ്പുവന്നപ്പോൾമാത്രമാണ് അക്കൗണ്ടിൽനിന്ന് പണം നഷ്ടമായ കാര്യം അറിയുന്നത്. ഒ.ടി.പി.പറഞ്ഞുകൊടുത്തോ രണ്ടാമതൊരാൾ എ.ടി.എം.കാർഡിലെ പിൻനമ്പർ ഉപയോഗിച്ച് പിൻവലിച്ചതോ അല്ലാത്തതിനാൽ പരാതിയിൽ കേസെടുക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്ന് നടക്കാവ് പോലീസ് പറഞ്ഞു. നഗരത്തിൽ വ്യത്യസ്തസ്റ്റേഷനുകളിൽ ഓൺലൈൻ തട്ടിപ്പിലൂടെ പണം നഷ്ടപ്പെട്ടതായുള്ള പരാതികൾ നേരത്തേയുണ്ട്. ടൗൺ സ്റ്റേഷനിൽ ഇത്തരത്തിലുള്ള നാല് പരാതികളുണ്ട്. നഗരത്തിലെ ഒരു വ്യാപാരി ചരക്കുലഭിക്കാൻ ഛത്തീസ്ഗഢിലുള്ള സ്ഥാപനത്തിന് ഓൺലൈനിൽ പണമടച്ചപ്പോൾ 1,01,600 രൂപ നഷ്ടപ്പെട്ടതായി ടൗൺ പോലീസ് അറിയിച്ചു. അന്വേഷണത്തിൽ മേൽവിലാസം വ്യാജമായിരുന്നു. ഒ.ടി.പി.നമ്പർ പറഞ്ഞുകൊടുത്തതിനാലാണ് ഇയാൾക്ക് പണം നഷ്ടപ്പെട്ടത്. ഇതുകൂടാതെ കരസേനയുടെ പഴയ വാഹനങ്ങൾ വിൽക്കാനുണ്ടെന്ന പരസ്യംകണ്ട് അപേക്ഷിച്ച ഒരാൾക്ക് 35,000 രൂപയും മറ്റൊരാൾക്ക് 40,000 രൂപയും നഷ്ടപ്പെട്ടതായി എസ്.ഐ.കെ.ടി. ബിജിത്ത് പറഞ്ഞു. കസബയിൽ മൂന്നും മാറാട് ഒരു പരാതിയുമുണ്ട്. ഈ കേസുകളിലും ഫോണിലൂടെ ഒ.ടി.പി. നമ്പർ പറഞ്ഞുകൊടുത്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

from money rss https://bit.ly/38Dre8M
via IFTTT

റോഡിന്റെ മറുവശത്ത് ആംബുലന്‍സിലിരുന്ന് ഫൈസല്‍ കുഞ്ഞിനെ കണ്ടു; കോവിഡ് കാലത്തെ ജാഗ്രത-വീഡിയോ

ഈ കോവിഡ് കാലത്ത് പലരും തങ്ങളുടെ പ്രിയപ്പെട്ടവരെ കാണുന്നത് വളരെ അകലെ നിന്നുകൊണ്ടാണ്. ഇത്തരത്തിലുള്ളൊരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വേദന പടര്‍ത്തുന്നത്. ആംബുലന്‍സ് റോഡന്റെ അരികില്‍ ഒതുക്കി ഒരു വയസ്സു മാത്രം പ്രായമുള്ള മകളെ അകലെ നിന്നു കാണുന്ന ഫൈസലിന്റേതാണ് ഈ വീഡിയോ. തന്‍സില റോഡിന്റെ മറുവശം നിന്നു കുഞ്ഞു നൂറയെ പിതാവിനെ കാണിക്കുന്നു. മാസങ്ങള്‍ക്കു ശേഷം കുഞ്ഞിനെ അകലെ നിന്നാണെങ്കിലും കണ്ടതിന്റെ സന്തോഷത്തില്‍ ഫൈസല്‍ കബീര്‍ വണ്ടി മുന്നോട്ടെടുത്തു. ഈ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ എല്ലാവരുടേയും ഹൃദയം കവരുകയാണ്. തന്‍സിലക്കൊപ്പംനിന്ന ഒരു ബന്ധുവാണ് ഈ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയിരിക്കുന്നത്.

കോതമംഗലം താലൂക്ക് ആശുപത്രി കേന്ദ്രീകരിച്ച് സര്‍വീസ് നടത്തുന്ന 108 ആംബുലന്‍സിന്റെ ഡ്രൈവറാണ് കായംകുളം പുള്ളിക്കണക്ക് പുളിമൂട്ടില്‍ ഫൈസല്‍ മന്‍സിലില്‍ ഫൈസല്‍ കബീര്‍. 9 മാസമായി എറണാകുളത്ത് 108 ആംബുലന്‍സില്‍ ജോലി ചെയ്യുന്ന ഫൈസല്‍ 4 മാസമായി കോവിഡ് ഡ്യൂട്ടി കാരണം ഭാര്യയെയും കുഞ്ഞിനെയും കാണാന്‍ പോയിരുന്നില്ല. തന്‍സിലയും കുഞ്ഞും അമ്പലപ്പുഴയിലെ വീട്ടിലാണ്.

3ന് രാത്രിയാണ് ഫൈസല്‍ പെരുമ്പാവൂരില്‍ നിന്ന് രക്തസാംപിളുകള്‍ പരിശോധനയ്ക്കു നല്‍കാന്‍ തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോ ടെക്‌നോളജിയില്‍ എത്തിയത്. അന്നുതന്നെ തിരികെ മടങ്ങിയെങ്കിലും കുഞ്ഞിനെ കാണണമെന്ന ആഗ്രഹത്തില്‍ രാത്രി കായംകുളത്ത് റോഡരികില്‍ വാഹനം നിര്‍ത്തിയിട്ട് ഉറങ്ങി. പുലര്‍ച്ചെ അമ്പലപ്പുഴയിലെത്തുമെന്നു അറിയിച്ചിരുന്നതിനാല്‍ തന്‍സില കുഞ്ഞിനെയും കൊണ്ട് റോഡരികില്‍ കാത്തുനിന്നു. ഏഴു മണിയോടെ ഫൈസല്‍ അവിടെയെത്തി കുഞ്ഞിനെ അകലെ നിന്നു കാണുകയായിരുന്നു. 






* This article was originally published here

സ്വകാര്യ ട്രെയിനുകളിലെ യാത്രാനിരക്ക് കമ്പനികള്‍ക്ക് നിശ്ചയിക്കാം

ന്യൂഡൽഹി: സ്വകാര്യ തീവണ്ടികളിലെ യാത്രാനിരക്ക് നിശ്ചയിക്കാനുള്ള അവകാശം സർവീസ് നടത്തുന്ന കമ്പനികൾക്ക് റെയിൽവെ കൈമാറും. ഇന്ത്യൻ റെയിൽവെ പാസഞ്ചർ റിസർവേഷൻ സംവിധാനം ഉപയോഗിക്കാനുള്ള അവസരവും സ്വകാര്യ ഓപ്പറേറ്റർമാർക്ക് ലഭിക്കും. ഈതുക അവരുടെ അക്കൗണ്ടിലേയ്ക്കാണ് വരവുവെയ്ക്കുക. സ്വകാര്യ ട്രെയിനുകൾ പുറപ്പെട്ട് ഒരുമണിക്കൂർ കഴിഞ്ഞേ അതേ സ്റ്റേഷനിൽനിന്ന് ഈ റൂട്ടിൽ വേറൊരു ട്രയിൻ പുറപ്പെടൂ. സ്വകാര്യ കമ്പനികൾക്ക് സൗകര്യം ചെയ്തുകൊടുക്കുന്നതിന്റെ ഭാഗമായാണിത്. സ്വകാര്യ ട്രെയിനുകളിലെ ബുക്കിങ് ശേഷി 80ശതമാനത്തിൽകവിഞ്ഞാൽ ഈ സൗകര്യംനൽകില്ലെന്നും റെയിൽവെ പറയുന്നു. കഴിഞ്ഞ മൂന്നുമാസത്തെ ബുക്കിങ് വിവരങ്ങളാണ് ഇതിനായി പരിഗണിക്കുക. വെയ്റ്റിങ് ലിസ്റ്റിൽ ഏറെയാത്രക്കാരുള്ള തിരക്കേറിയ റൂട്ടുകളിലാകും സ്വകാര്യ ഓപ്പറേറ്റർമാരെ അനുവദിക്കുക. നവീന സാങ്കേതികവിദ്യ, മികച്ച നിലവാരം എന്നിവ ഉറപ്പുവരുത്തും. യാത്രാ സമയം കുറയ്ക്കാനും അനുമതിനൽകും. പൊതു സ്വകാര്യ പങ്കാളിത്തത്തോടെ 100 റൂട്ടുകളിലായി 150 സ്വകാര്യ തീവണ്ടികൾ ഓടിക്കാൻ റെയിൽവെ തത്വത്തിൽ തീരുമാനമെടുത്തുകഴിഞ്ഞു. 2021 ഫെബ്രുവരിയോടെ ടെണ്ടർ നടപടികൾ തുടങ്ങും. 2023 ഏപ്രിൽമാസത്തോടെ ട്രെയിനുകൾക്ക് സർവീസ് നടത്താനാകുമെന്ന് പ്രതീക്ഷിക്കുന്നതായും റെയിൽവെ ബോർഡ് ചെയർമാൻ വിനോദ്കുമാർ യാദവ് വ്യക്തമാക്കി.

from money rss https://bit.ly/2O4ZAI2
via IFTTT

നിഫ്റ്റി ക്ലോസ് ചെയ്തത് 10,800ല്‍; സെന്‍സെക്‌സിലെ നേട്ടം 187 പോയന്റ്

മുംബൈ: തുടർച്ചയായി അഞ്ചാമത്തെ ദിവസവും ഓഹരി സൂചികകൾ നേട്ടത്തിൽ ക്ലോസ് ചെയ്തു. ഐടി, ധനകാര്യം എന്നീ വിഭാഗങ്ങളിലെ ഓഹരികളുടെ ബലത്തിൽ നിഫ്റ്റി 10,800 നിലവാരത്തിലെത്തി. സെൻസെക്സ് 187.24 പോയന്റ് ഉയർന്ന് 36674.52ലും നിഫ്റ്റി 36 പോയന്റ് നേട്ടത്തിൽ 10,799.70ലുമാണ് ക്ലോസ് ചെയ്തത്. ബിഎസ്ഇയിലെ 1312 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1374 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 151 ഓഹരികൾക്ക് മറ്റമില്ല. ബജാജ് ഫിനാൻസ്, ഇൻഡസിന്റ് ബാങ്ക്, ബജാജ് ഫിൻസർവ്, ഇൻഫോസിസ്, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികളാണ് നേട്ടമുണ്ടാക്കിയത്. അദാനി പോർട്സ്, പവർഗ്രിഡ് കോർപ്, ഐടിസി, എൻടിപിസി, ഗ്രാസിം തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്. ഐടി, ബാങ്ക് ഓഹരികളാണ് മികച്ചനേട്ടമുണ്ടാക്കിയത്. ലോഹം, ഊർജം, അടിസ്ഥാന സൗകര്യവികസനം, ഫാർമ, എഫ്എംസിജി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

from money rss https://bit.ly/31U2XKi
via IFTTT

പുതിയ നിയമം അറിയാം: ബാങ്കില്‍നിന്ന് പണം പിന്‍വലിച്ചാല്‍ എത്രരൂപ ടിഡിഎസ് നല്‍കേണ്ടിവരും?

പണമിടപാടുകൾ നിരുത്സാഹപ്പെടുത്തുന്നതിനും നികുതിവല കൂടുതൽ മേഖലകളിലേയ്ക്ക് വ്യാപിപ്പിക്കുന്നതിന്റെയും ഭാഗമായി പരിഷ്കരിച്ച ടിഡിഎസ് നിയമം നിലവിൽവന്നു.ജൂലായ് ഒന്നുമുലാണ് ഇത് പ്രാബല്യത്തിലായത്. 2019ലെ കേന്ദ്ര ബജറ്റിലാണ് 194 എൻ എന്ന പുതിയ വകുപ്പുകൂടി ആദായനികുതി നിയമത്തിൽ ചേർത്തത്. ബാങ്ക്, പോസ്റ്റ് ഓഫീസ്, മറ്റു ധനകാര്യസ്ഥാപനങ്ങൾ എന്നിവിടങ്ങളിൽനിന്ന് പിൻവലിക്കുന്ന തുകയ്ക്കാണ് ടിഡിഎസ് ബാധകം. പിൻവലിക്കുന്ന തുകയിൽനിന്ന് നിശ്ചിത ശതമാനം തുക ഈടാക്കിയതിനുശേഷം ബാക്കിയുള്ളതാണ് അക്കൗണ്ട് ഉടമയ്ക്ക് ലഭിക്കുക. ഒരു സാമ്പത്തികവർഷത്തിൽ ഒരുകോടി രൂപയിൽ കൂടുതൽ തുക പിൻവലിച്ചാൽ രണ്ടുശതമാനമാണ് ടിഡിഎസ്(ഉറവിടത്തിൽനിന്ന് നികതി കുറയ്ക്കൽ) ഈടാക്കുക. കഴിഞ്ഞ മൂന്നുവർഷമായി ആദായനികുതി റിട്ടേൺ നൽകാത്തവരാണെങ്കിൽ 20 ലക്ഷത്തിനുമുകളിൽ പണം പിൻവലിച്ചാൽ ടിഡിഎസ് നൽകേണ്ടിവരും. റിട്ടേൺ നൽകിയവർക്ക് ബാധകമായ ടിഡിഎസ് ആദായ നികുതി റിട്ടേൺ കഴിഞ്ഞ മൂന്നുവർഷം ഫയൽചെയ്തവർക്കും ഒരുകോടിവരെ പിൻവലിച്ചാലും ടിഡിഎസ് ബാധകമല്ല. റിട്ടേൺ ഫയൽ ചെയ്തതിന്റെ തെളിവ് നൽകാൻ ബാങ്ക് ആവശ്യപ്പെട്ടേക്കാം. ആദായ നികുതിവകുപ്പിന്റെ ഇ-ഫയലിങ് പോർട്ടലിലെ സംവിധാനമുപയോഗിച്ച് പരിശോധിക്കാൻ ബാങ്കിനോട് ആവശ്യപ്പെടാം. വകുപ്പ് 194എൻ പ്രകാരം അതിനുള്ള കാൽക്കുലേറ്റർ പോട്ടലിൽ പുതിയതായി ഉൾപ്പെടുത്തിയിട്ടുണ്ട്. ആദായനികുതി ഫലയൽ ചെയ്യാത്തവർക്ക് ബാങ്കിൽ പെർമനെന്റ് അക്കൗണ്ട് നമ്പർ(പാൻ)നൽകാത്തവർ ആദായ നികുതി നിയമത്തിലെ വകുപ്പ് 206എഎ പ്രകാരം 20ശതമാനം ടിഡിഎസ് നൽകേണ്ടിവരും.കഴിഞ്ഞ മൂന്നുവർഷം ആദായ നികുതി റിട്ടേൺ നൽകിയിട്ടില്ലെങ്കിൽ ഉയർന്ന നിരക്കിലുള്ള ടിഡിഎസ് ബാധകമാകും. 20 ലക്ഷംരൂപവരെ പണമായി പിൻവലിക്കുന്നതിന് ടിഡിഎസ് ഇല്ല. 20 ലക്ഷം മുതൽ ഒരു കോടി രൂപവരെ പിൻവലിച്ചാൽ രണ്ടുശതമാനമാണ് ഈടാക്കുക. ഒരു കോടി രൂപയ്ക്കുമുകളിൽ പിൻവലിച്ചാൽ ടിഡിഎസ് നിരക്ക് അഞ്ചുശതമാനമായി ഉയരും. ജൂലായ് ഒന്നുമുതലാണ് പുതിയ ടിഡിഎസ് നിയമം പ്രാബല്യത്തിൽവന്നതെങ്കിലും 2020 ഏപ്രിൽ ഒന്നുമുതലുള്ള പിൻവലിക്കലുകക്ക് ഇതുബാധകമാണ്. ഒരു സാമ്പത്തിവർഷം പിൻവലിച്ചമൊത്തംതുകയാണ് ഇതിനായി പരിഗണിക്കുന്നത്.

from money rss https://bit.ly/2VXj99M
via IFTTT