121

Powered By Blogger

Tuesday, 7 July 2020

പുതിയ നിയമം അറിയാം: ബാങ്കില്‍നിന്ന് പണം പിന്‍വലിച്ചാല്‍ എത്രരൂപ ടിഡിഎസ് നല്‍കേണ്ടിവരും?

പണമിടപാടുകൾ നിരുത്സാഹപ്പെടുത്തുന്നതിനും നികുതിവല കൂടുതൽ മേഖലകളിലേയ്ക്ക് വ്യാപിപ്പിക്കുന്നതിന്റെയും ഭാഗമായി പരിഷ്കരിച്ച ടിഡിഎസ് നിയമം നിലവിൽവന്നു.ജൂലായ് ഒന്നുമുലാണ് ഇത് പ്രാബല്യത്തിലായത്. 2019ലെ കേന്ദ്ര ബജറ്റിലാണ് 194 എൻ എന്ന പുതിയ വകുപ്പുകൂടി ആദായനികുതി നിയമത്തിൽ ചേർത്തത്. ബാങ്ക്, പോസ്റ്റ് ഓഫീസ്, മറ്റു ധനകാര്യസ്ഥാപനങ്ങൾ എന്നിവിടങ്ങളിൽനിന്ന് പിൻവലിക്കുന്ന തുകയ്ക്കാണ് ടിഡിഎസ് ബാധകം. പിൻവലിക്കുന്ന തുകയിൽനിന്ന് നിശ്ചിത ശതമാനം തുക ഈടാക്കിയതിനുശേഷം ബാക്കിയുള്ളതാണ് അക്കൗണ്ട് ഉടമയ്ക്ക് ലഭിക്കുക. ഒരു സാമ്പത്തികവർഷത്തിൽ ഒരുകോടി രൂപയിൽ കൂടുതൽ തുക പിൻവലിച്ചാൽ രണ്ടുശതമാനമാണ് ടിഡിഎസ്(ഉറവിടത്തിൽനിന്ന് നികതി കുറയ്ക്കൽ) ഈടാക്കുക. കഴിഞ്ഞ മൂന്നുവർഷമായി ആദായനികുതി റിട്ടേൺ നൽകാത്തവരാണെങ്കിൽ 20 ലക്ഷത്തിനുമുകളിൽ പണം പിൻവലിച്ചാൽ ടിഡിഎസ് നൽകേണ്ടിവരും. റിട്ടേൺ നൽകിയവർക്ക് ബാധകമായ ടിഡിഎസ് ആദായ നികുതി റിട്ടേൺ കഴിഞ്ഞ മൂന്നുവർഷം ഫയൽചെയ്തവർക്കും ഒരുകോടിവരെ പിൻവലിച്ചാലും ടിഡിഎസ് ബാധകമല്ല. റിട്ടേൺ ഫയൽ ചെയ്തതിന്റെ തെളിവ് നൽകാൻ ബാങ്ക് ആവശ്യപ്പെട്ടേക്കാം. ആദായ നികുതിവകുപ്പിന്റെ ഇ-ഫയലിങ് പോർട്ടലിലെ സംവിധാനമുപയോഗിച്ച് പരിശോധിക്കാൻ ബാങ്കിനോട് ആവശ്യപ്പെടാം. വകുപ്പ് 194എൻ പ്രകാരം അതിനുള്ള കാൽക്കുലേറ്റർ പോട്ടലിൽ പുതിയതായി ഉൾപ്പെടുത്തിയിട്ടുണ്ട്. ആദായനികുതി ഫലയൽ ചെയ്യാത്തവർക്ക് ബാങ്കിൽ പെർമനെന്റ് അക്കൗണ്ട് നമ്പർ(പാൻ)നൽകാത്തവർ ആദായ നികുതി നിയമത്തിലെ വകുപ്പ് 206എഎ പ്രകാരം 20ശതമാനം ടിഡിഎസ് നൽകേണ്ടിവരും.കഴിഞ്ഞ മൂന്നുവർഷം ആദായ നികുതി റിട്ടേൺ നൽകിയിട്ടില്ലെങ്കിൽ ഉയർന്ന നിരക്കിലുള്ള ടിഡിഎസ് ബാധകമാകും. 20 ലക്ഷംരൂപവരെ പണമായി പിൻവലിക്കുന്നതിന് ടിഡിഎസ് ഇല്ല. 20 ലക്ഷം മുതൽ ഒരു കോടി രൂപവരെ പിൻവലിച്ചാൽ രണ്ടുശതമാനമാണ് ഈടാക്കുക. ഒരു കോടി രൂപയ്ക്കുമുകളിൽ പിൻവലിച്ചാൽ ടിഡിഎസ് നിരക്ക് അഞ്ചുശതമാനമായി ഉയരും. ജൂലായ് ഒന്നുമുതലാണ് പുതിയ ടിഡിഎസ് നിയമം പ്രാബല്യത്തിൽവന്നതെങ്കിലും 2020 ഏപ്രിൽ ഒന്നുമുതലുള്ള പിൻവലിക്കലുകക്ക് ഇതുബാധകമാണ്. ഒരു സാമ്പത്തിവർഷം പിൻവലിച്ചമൊത്തംതുകയാണ് ഇതിനായി പരിഗണിക്കുന്നത്.

from money rss https://bit.ly/2VXj99M
via IFTTT