121

Powered By Blogger

Tuesday, 7 July 2020

സ്വകാര്യ ട്രെയിനുകളിലെ യാത്രാനിരക്ക് കമ്പനികള്‍ക്ക് നിശ്ചയിക്കാം

ന്യൂഡൽഹി: സ്വകാര്യ തീവണ്ടികളിലെ യാത്രാനിരക്ക് നിശ്ചയിക്കാനുള്ള അവകാശം സർവീസ് നടത്തുന്ന കമ്പനികൾക്ക് റെയിൽവെ കൈമാറും. ഇന്ത്യൻ റെയിൽവെ പാസഞ്ചർ റിസർവേഷൻ സംവിധാനം ഉപയോഗിക്കാനുള്ള അവസരവും സ്വകാര്യ ഓപ്പറേറ്റർമാർക്ക് ലഭിക്കും. ഈതുക അവരുടെ അക്കൗണ്ടിലേയ്ക്കാണ് വരവുവെയ്ക്കുക. സ്വകാര്യ ട്രെയിനുകൾ പുറപ്പെട്ട് ഒരുമണിക്കൂർ കഴിഞ്ഞേ അതേ സ്റ്റേഷനിൽനിന്ന് ഈ റൂട്ടിൽ വേറൊരു ട്രയിൻ പുറപ്പെടൂ. സ്വകാര്യ കമ്പനികൾക്ക് സൗകര്യം ചെയ്തുകൊടുക്കുന്നതിന്റെ ഭാഗമായാണിത്. സ്വകാര്യ ട്രെയിനുകളിലെ ബുക്കിങ് ശേഷി 80ശതമാനത്തിൽകവിഞ്ഞാൽ ഈ സൗകര്യംനൽകില്ലെന്നും റെയിൽവെ പറയുന്നു. കഴിഞ്ഞ മൂന്നുമാസത്തെ ബുക്കിങ് വിവരങ്ങളാണ് ഇതിനായി പരിഗണിക്കുക. വെയ്റ്റിങ് ലിസ്റ്റിൽ ഏറെയാത്രക്കാരുള്ള തിരക്കേറിയ റൂട്ടുകളിലാകും സ്വകാര്യ ഓപ്പറേറ്റർമാരെ അനുവദിക്കുക. നവീന സാങ്കേതികവിദ്യ, മികച്ച നിലവാരം എന്നിവ ഉറപ്പുവരുത്തും. യാത്രാ സമയം കുറയ്ക്കാനും അനുമതിനൽകും. പൊതു സ്വകാര്യ പങ്കാളിത്തത്തോടെ 100 റൂട്ടുകളിലായി 150 സ്വകാര്യ തീവണ്ടികൾ ഓടിക്കാൻ റെയിൽവെ തത്വത്തിൽ തീരുമാനമെടുത്തുകഴിഞ്ഞു. 2021 ഫെബ്രുവരിയോടെ ടെണ്ടർ നടപടികൾ തുടങ്ങും. 2023 ഏപ്രിൽമാസത്തോടെ ട്രെയിനുകൾക്ക് സർവീസ് നടത്താനാകുമെന്ന് പ്രതീക്ഷിക്കുന്നതായും റെയിൽവെ ബോർഡ് ചെയർമാൻ വിനോദ്കുമാർ യാദവ് വ്യക്തമാക്കി.

from money rss https://bit.ly/2O4ZAI2
via IFTTT