മുംബൈ: ചൈനയിൽനിന്ന് നേരിട്ടുള്ള എല്ലാ വിദേശ നിക്ഷേപങ്ങൾക്കും (എഫ്.ഡി.ഐ.) കേന്ദ്രസർക്കാർ അനുമതി നിർബന്ധമാക്കിയേക്കും. ഇരു രാജ്യങ്ങളും തമ്മിലുള്ള അതിർത്തിത്തർക്കത്തിന്റെ പശ്ചാത്തലത്തിലാണിത്. ഇന്ത്യയിലെ നിക്ഷേപം വഴി അന്തിമ നേട്ടം ലഭിക്കുന്ന സ്ഥാപനമോ വ്യക്തിയോ ഇന്ത്യയുമായി അതിർത്തി പങ്കിടുന്ന രാജ്യങ്ങളിൽനിന്നുള്ളതാണെങ്കിൽ പ്രത്യേകാനുമതി വേണമെന്ന നിർദേശമാണ് കൊണ്ടുവരുന്നത്. പേരെടുത്തു പറയുന്നില്ലെങ്കിലും ചൈനയിൽനിന്നുള്ള നിക്ഷേപങ്ങളെയാണ് ഇന്ത്യ ലക്ഷ്യമിടുന്നത്....