121

Powered By Blogger

Monday, 19 October 2020

ചൈനയിൽനിന്നുള്ള എല്ലാ നിക്ഷേപങ്ങൾക്കും അനുമതി നിർബന്ധമാക്കും

മുംബൈ: ചൈനയിൽനിന്ന് നേരിട്ടുള്ള എല്ലാ വിദേശ നിക്ഷേപങ്ങൾക്കും (എഫ്.ഡി.ഐ.) കേന്ദ്രസർക്കാർ അനുമതി നിർബന്ധമാക്കിയേക്കും. ഇരു രാജ്യങ്ങളും തമ്മിലുള്ള അതിർത്തിത്തർക്കത്തിന്റെ പശ്ചാത്തലത്തിലാണിത്. ഇന്ത്യയിലെ നിക്ഷേപം വഴി അന്തിമ നേട്ടം ലഭിക്കുന്ന സ്ഥാപനമോ വ്യക്തിയോ ഇന്ത്യയുമായി അതിർത്തി പങ്കിടുന്ന രാജ്യങ്ങളിൽനിന്നുള്ളതാണെങ്കിൽ പ്രത്യേകാനുമതി വേണമെന്ന നിർദേശമാണ് കൊണ്ടുവരുന്നത്. പേരെടുത്തു പറയുന്നില്ലെങ്കിലും ചൈനയിൽനിന്നുള്ള നിക്ഷേപങ്ങളെയാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. പുതിയ നിർദേശം നടപ്പായാൽ ചൈനയിൽനിന്ന് നേരിട്ടോ മറ്റു രാജ്യങ്ങൾ വഴിയോ നിക്ഷേപം നടത്തണമെങ്കിൽ സർക്കാരിന്റെ അനുമതി വേണ്ടിവരും. നേരത്തേ ഇന്ത്യയുമായി അതിർത്തി പങ്കിടുന്ന രാജ്യങ്ങളിൽനിന്ന് ഇന്ത്യൻ കമ്പനികളിലുള്ള നിക്ഷേപത്തിന് കമ്പനി നിയമപ്രകാരമുള്ള പത്തു ശതമാനം പരിധിയോ കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരമുള്ള 25 ശതമാനം പരിധിയോ നിശ്ചയിച്ച് പ്രത്യേക അനുമതി വേണമെന്ന മാനദണ്ഡം നടപ്പാക്കാനാണ് കേന്ദ്രം ആലോചിച്ചിരുന്നത്. എന്നാൽ, പുതിയ നിർദേശത്തിൽ കുറഞ്ഞ പരിധിയൊന്നും പരാമർശിക്കുന്നില്ലെന്നാണ് വിവരം. ഇതുസംബന്ധിച്ച മാർഗനിർദേശങ്ങൾ കേന്ദ്രസർക്കാർ തയ്യാറാക്കി വരികയാണ്. ചൈനീസ് കമ്പനികളിൽനിന്നുള്ള നിക്ഷേപത്തെ വലിയതോതിൽ ആശ്രയിച്ചിട്ടുള്ള പേടിഎം, സൊമാറ്റോ, ബിഗ് ബാസ്കറ്റ് തുടങ്ങിയ സ്റ്റാർട്ടപ്പ് കമ്പനികൾ ഈ നീക്കം സശ്രദ്ധം വീക്ഷിക്കുന്നുണ്ട്.

from money rss https://bit.ly/37n4zPh
via IFTTT