121

Powered By Blogger

Monday, 19 October 2020

തിരുത്തല്‍ അവസരമാക്കി നിക്ഷേപകര്‍: ഉയര്‍ന്ന പ്രതീക്ഷയോടെ ഓഹരി വിപണി

സെപ്റ്റംബറിൽ രാജ്യത്തെ ഓഹരി സൂചികകൾ 10ശതമാനത്തോളം തിരുത്തൽ നേരിട്ടു. അതിനുശേഷം നഷ്ടത്തിൽനിന്നുള്ള വീണ്ടെടുപ്പിന് ശക്തമായ ശ്രമവുമുണ്ടായി. രണ്ടാഴ്ചകൊണ്ടുതന്നെ അവസാന കുതിപ്പ് മറികടന്നു. ഉത്സവ സീസണു മുമ്പുതന്നെ ഉത്തേജക പദ്ധതികളുടെ പ്രഖ്യാപനമുണ്ടാകുമെന്നപ്രതീക്ഷയാണ് ഇതിനുകാരണം. വിപണിയിലെ ഓരോതിരുത്തലും ഓഹരികൾ വാങ്ങുന്നതിനുള്ള അവസരമായി ഉപയോഗപ്പെടുത്തിക്കൊണ്ടിരിക്കയാണ് നിക്ഷേപകർ. രണ്ടാം പാദഫലങ്ങളും വായ്പാ മോറട്ടോറിയത്തിലെ ആശ്വാസവും ഈകുതിപ്പിനു സഹായകമായി. എന്നാൽ കോവിഡിനുമുമ്പത്തെ കാലത്തേക്ക് വിപണിയിൽ പെട്ടെന്നുണ്ടായ തിരിച്ചുവരവ് അസ്ഥിരതയുണ്ടാക്കി. ഇത് കുറച്ചുനാളത്തേക്കു തുടർന്നേക്കാം. നിഫ്റ്റി 50ൽ ഇടക്കാലത്തേക്ക് ശക്തമായ സപ്പോർട്ട് ലെവൽ 11,300 മുതൽ 11,000 വരെയാണ്. രണ്ടാം പാദ ഫലങ്ങളിൽ വലിയ പ്രതീക്ഷകളുമായി, മൊറട്ടോറിയം പ്രശ്നം അവസാനിക്കുമെന്ന കണക്കുകൂട്ടലോടെ പുതിയ ഉത്തേജക പദ്ധതികൾ വരുമെന്ന ഉറപ്പിൽ ഉയർന്ന പ്രതീക്ഷകളോടെയാണ് വിപണി മുന്നോട്ടു പോകുന്നത്. ഐടി, ടെലികോം, ഫാർമ, ബാങ്കിംഗ് മേഖലകളാണ് കൂടുതൽ പ്രതീക്ഷ നൽകുന്നത്. സാമ്പത്തികമായും മഹാമാരിയുമായി ബന്ധപ്പെട്ടും വികസനത്തിന്റെ കാര്യത്തിലും മാറ്റങ്ങളുണ്ടായില്ലെങ്കിൽ ഹ്രസ്വകാലത്തേക്ക് കുതിപ്പിനിടയിലും തിരുത്തൽ ഉണ്ടാകുമെന്ന് കരുതേണ്ടിയിരിക്കുന്നു. കുതിപ്പു നിലനിർത്തുന്നതിൽ പ്രധാനപങ്ക് ഇനിവരാനുള്ള ഉത്തേജക പദ്ധതികളുടെ വലിപ്പത്തെയും ഫലപ്രാപ്തിയെയും ആശ്രയിച്ചിരിക്കും. രാജ്യത്ത് ധനകമ്മി കാരണം പ്രാഥമികമായ മതിപ്പ് താഴ്ന്നനിലയിലായിരുന്നു. ജിഡിപിയുടെ 2 ശതമാനമായിരിക്കണം ഇതെന്ന സമവായമുണ്ടായി. സാമ്പത്തികസ്ഥിതി മുന്നോട്ടു കൊണ്ടുപോകാനുള്ള ശക്തമായ ഇഛ പ്രകടിപ്പിച്ചുകൊണ്ടുള്ള ഔദ്യോഗിക പ്രഖ്യാപനങ്ങൾ മതിപ്പുവർധിക്കാനും കാരണമായി. എന്നാൽ പ്രതീക്ഷിച്ചതുപോലുള്ള ധനപാക്കേജ് ഉണ്ടായിട്ടില്ല. സർക്കാർ ജീവനക്കാർക്ക് ക്യാഷ് വൗച്ചറും അഡ്വാൻസുംമറ്റും നൽകുകയും അടിസ്ഥാനസൗകര്യ വികസനത്തിന് പണം ചിലവഴിക്കുകയും ചെയ്തെങ്കിലും പ്രതീക്ഷിച്ച ഗുണമൊന്നും അതുകൊണ്ടുണ്ടായില്ല. എന്നാൽ ഭാവിയിൽ കൂടുതൽ കാര്യക്ഷമമായ പദ്ധതികൾ വരുമെന്ന പ്രതീക്ഷ നിലനിൽക്കുന്നുണ്ട്. മൊറട്ടോറിയം വിഷയത്തിൽ സുപ്രിം കോടതി വിധി നീണ്ടുപോയത് തിരിച്ചടിയായി. നവംബർ രണ്ടിന് വിധിയുണ്ടാകും. ചെറുകിട വായ്പക്കാരുടെ കൂട്ടുപലിശ ഭാരം ഏറ്റെടുത്ത് ബാങ്കുകളുടെ ധനസന്തുലനം നില നിർത്താനുള്ള സർക്കാർനീക്കം ഗുണകരമാണ്. കോടതിയുടെ അനുകൂലവിധി പ്രതീക്ഷിക്കുന്നതുകാരണം ബാങ്കുകളുടെ ഓഹരിയിൽ ഗുണപരമായ മാറ്റം ഉണ്ടായിട്ടുണ്ട്. എന്നാൽ സാമ്പത്തികമേഖല വിപണിയുടെ ഏറ്റവും വലിയ ഭാഗമായതിനാൽ വിധിയിലെ കാലതാമസം ഹ്രസ്വകാലത്തേക്കെങ്കിലും ബാങ്കുകളേയും വിപണിയെ മൊത്തത്തിലും ബാധിച്ചേക്കും. രണ്ടാം പാദഫലങ്ങളിൽ പ്രതീക്ഷിക്കപ്പെടുന്ന ലാഭ വളർച്ചയാണ് വിപണിയിലെ തിരിച്ചുവരവിന്റെ മറ്റൊരു കാരണം. ഐടി ഓഹരികളുടെ ബൈബാക് പദ്ധതികൾ ഈപ്രവണതയ്ക്ക് ആക്കംകൂട്ടി. സാമ്പത്തിക മേഖലയുടെ നട്ടെല്ലായ വ്യവസായ, ലോഹ മേഖലകളിൽ വിപണിക്കു വലിയ പ്രതീക്ഷയില്ലെങ്കിലും ഐടി, ടെലികോം, ഫാർമ, കെമിക്കൽ, ബാങ്കിംഗ് മേഖലകളിൽ വളർച്ച പ്രതീക്ഷിക്കുന്നുണ്ട്. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പു പ്രചാരണവും തിരഞ്ഞെടുപ്പിനു മുമ്പു തന്നെ വലിയൊരു ഉത്തേജകപദ്ധതി പ്രഖ്യാപനം പ്രതീക്ഷിച്ചിരുന്നതിനാൽ ആഗോള തലത്തിലും വിപണി ഗുണകരമായ വളർച്ച കാണിച്ചു. (ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ഗവേഷണ വിഭാഗം മേധാവിയാണ് ലേഖകൻ)

from money rss https://bit.ly/37iAqAu
via IFTTT