നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിൽ(എൻഎസ്ഇ) ലിസ്റ്റ് ചെയ്ത കമ്പനികളിൽ ചെറുകിട നിക്ഷേപകരുടെ ഓഹരി വിഹിതത്തിൽ റെക്കോഡ് കുതിപ്പ്. ഡിസംബറിൽ അവസാനിച്ച മൂന്നാം പാദത്തിൽ റീട്ടെയിൽ നിക്ഷേപ വിഹിതം 7.32ശതമാനമായാണ് ഉയർന്നത്. മുൻപാദത്തിൽ ഇത് 7.13ശതമാനമായിരുന്നു. ഒരുവർഷം മുമ്പാണെങ്കിൽ 6.9ശതമാനവും. അതിസമ്പന്ന(എച്ച്എൻഐ)രുടെ വിഹിതത്തിലും റെക്കോഡ് വർധനവുണ്ടായിട്ടുണ്ട്. ഡിസംബർ പാദത്തിൽ 2.26ശതമാനമാണ് ഈ വിഭാഗക്കാരുടെ വിഹിതം. ഇതോടെ റീട്ടെയിൽ, അതിസമ്പന്ന വിഭാഗങ്ങളുടെ മൊത്തം ഓഹരി വിഹിതം 9.58ശതമാനമായി. ഉയർന്ന പണലഭ്യതയും അടച്ചിടലിനെതുടർന്ന് ലഭിച്ച സമയവുമൊക്കെയാണ് റീട്ടെയിൽ നിക്ഷേപത്തിൽ...