121

Powered By Blogger

Sunday, 6 February 2022

കമ്പനികളിലെ ചെറുകിട നിക്ഷേപകരുടെ വിഹിതത്തില്‍ റെക്കോഡ് കുതിപ്പ്

നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിൽ(എൻഎസ്ഇ) ലിസ്റ്റ് ചെയ്ത കമ്പനികളിൽ ചെറുകിട നിക്ഷേപകരുടെ ഓഹരി വിഹിതത്തിൽ റെക്കോഡ് കുതിപ്പ്. ഡിസംബറിൽ അവസാനിച്ച മൂന്നാം പാദത്തിൽ റീട്ടെയിൽ നിക്ഷേപ വിഹിതം 7.32ശതമാനമായാണ് ഉയർന്നത്. മുൻപാദത്തിൽ ഇത് 7.13ശതമാനമായിരുന്നു. ഒരുവർഷം മുമ്പാണെങ്കിൽ 6.9ശതമാനവും. അതിസമ്പന്ന(എച്ച്എൻഐ)രുടെ വിഹിതത്തിലും റെക്കോഡ് വർധനവുണ്ടായിട്ടുണ്ട്. ഡിസംബർ പാദത്തിൽ 2.26ശതമാനമാണ് ഈ വിഭാഗക്കാരുടെ വിഹിതം. ഇതോടെ റീട്ടെയിൽ, അതിസമ്പന്ന വിഭാഗങ്ങളുടെ മൊത്തം ഓഹരി വിഹിതം 9.58ശതമാനമായി. ഉയർന്ന പണലഭ്യതയും അടച്ചിടലിനെതുടർന്ന് ലഭിച്ച സമയവുമൊക്കെയാണ് റീട്ടെയിൽ നിക്ഷേപത്തിൽ വൻവർധനവുണ്ടാക്കിയത്. പലിശ നിരക്ക് എക്കാലത്തെയും കുറഞ്ഞ നിലവാരത്തിലെത്തിയതും റീട്ടെയിൽ നിക്ഷേപകരെ വിപണിയിലേയ്ക്കാകർഷിച്ചു. എൻഎസ്ഇയിൽ ലിസ്റ്റ് ചെയ്ത കമ്പനികളിൽ ചെറുകിടക്കാരുടെ മൊത്തം നിക്ഷേപമൂല്യം ഇതോടെ 19 ലക്ഷം കോടി രൂപയായി ഉയരുകയുംചെയ്തു. ഒരുവർഷം മുമ്പത്തെ 12.7 ലക്ഷം കോടി രൂപയിൽനിന്ന് 50ശതമാനമാണ് വർധന. 2019ലെ കണക്കുകളുമായി താരതമ്യംചെയ്യുമ്പോൾ ഇരട്ടിയോളമാണ് വർധന. Share of retail investors in NSE companies at record high.

from money rss https://bit.ly/34h4w8H
via IFTTT