121

Powered By Blogger

Wednesday, 12 August 2020

ആദായനികുതി ഉദ്യോഗസ്ഥരുടെ ഇടപെടല്‍ ഇല്ല: പുതിയ സംവിധാനത്തിന് തുടക്കമായി

ന്യൂഡൽഹി: ആദായനികുതിപിരിക്കൽ സുതാര്യവും കാര്യക്ഷമവുമാക്കുന്നതിന് പുതിയ പ്രവർത്തനസംവിധാനം പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. സുതാര്യ നികുതിപരിവ്-സത്യസന്ധരെ ആദരിക്കൽ എന്ന പ്ലാറ്റ്ഫോം നിലവിൽ വരുന്നതോടെ ഈ രംഗത്ത് കൂടുതൽ പരിഷ്കരണം നടപ്പാവുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. കൃത്യമായി നികുതി നൽകുന്നവരെ സഹായിക്കാനുള്ള പ്ലാറ്റ്ഫോമാണ് തയ്യാറാക്കിയിട്ടുള്ളത്. നികുതി നടപടിക്രമങ്ങൾ ലളിതമായി ആർക്കും നൽകാവുന്നതരത്തിൽ പരിഷ്കരിക്കുകയാണ് ചെയ്തിരിക്കുന്നത്. ഫേസ് ലെസ് ഇ-അസസ്മെന്റും ഇതോടൊപ്പം നിലവിൽവന്നു. ഉദ്യോഗസ്ഥരുമായി നേരിട്ട് ഇടപെടാതെയുള്ള സംവിധാനംമാണിത്. നിലവിൽ അതാത് ജില്ലകിളിലുള്ള ഉദ്യോഗസ്ഥരെയാണ് ഇതിന് നിയോഗിച്ചിരുന്നത്. ഇതൊഴിവാക്കി പൂർണമായും കംപ്യൂട്ടർ അൽഗൊരിതം ഉപയോഗിച്ചായിരിക്കും പ്രവർത്തനം. ഫേസ് ലെസ് അപ്പീൽ സംവിധാനം സെപ്റ്റംബർ 25ഓടെ നിലവിൽവരും. നികുതിദായകരുമായി അനഭിമതമായ ഇപെടലുകൾക്കുള്ള സാഹചര്യം ഇതിൽനിന്ന് ഒഴിവാകും. വകുപ്പിന്റെ ഇടപെടൽ കൂടുതൽ സുതാര്യവും സൗഹൃദപരവുമാക്കുകയാണ് ലക്ഷ്യം. ചുരുങ്ങിയ സമയംകൊണ്ട് നടപടികളിൽ തീർപ്പുകൽപ്പിക്കാനും സംവിധാനംകൊണ്ടുകഴിയും. നികുതി വകുപ്പിൽനിന്നുള്ള ഔദ്യോഗികസന്ദേശങ്ങൾക്ക് കംപ്യൂട്ടർവഴിയുള്ള പ്രത്യേക തിരിച്ചറിയൽ നമ്പറുകൾ ഏർപ്പെടുത്തി. ആദായനികുതി കേസുകൾ തീർപ്പാക്കാൻ കഴിഞ്ഞ സാമ്പത്തികവർഷം വിവാദ് സെ വിശ്വാസ് പദ്ധതി നടപ്പാക്കിയിരുന്നു. മന്ത്രിമാരായ നിർമലാ സീതാരാമൻ, അനുരാഗ് ഠാക്കൂർ, ആദായനികുതി വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥർ, ചേംബർ ഓഫ് കൊമേഴ്സ്, ചാർട്ടേഡ് അക്കൗണ്ടന്റുമാരുടെ സംഘടന, പ്രമുഖ അഭിഭാഷകർ തുടങ്ങിയവർ വീഡിയോ വഴിയുള്ള ഉദ്ഘാടന സമ്മേളനത്തിൽ സംബന്ധിക്കുന്നുണ്ട്.

from money rss https://bit.ly/31O0fUF
via IFTTT

ടിക് ടോക്കില്‍ റിലയന്‍സ് നിക്ഷേപം നടത്തിയേക്കും

ടിക് ടോക്കിന്റെ ഉടമകളായ ചൈനയിലെ ബൈറ്റ് ഡാൻസ് നിക്ഷേപത്തിനായി റിലയൻസിനെ സമീപിച്ചതായി റിപ്പോർട്ട്. ഇന്ത്യയിലെ ബിസിനസുമായി സഹകരിപ്പിക്കുകയാണ് ലക്ഷ്യം. ഇരു കമ്പനികളുമായി ചർച്ചനടത്തിയതായും എന്നാൽ ഇതുസംബന്ധിച്ച് കരാറിലെത്തിയിട്ടില്ലെന്നും ടെക് ക്രഞ്ച് റിപ്പോർട്ടു ചെയ്തു. അതേസമയം, ടിക് ടോക്കോ, റിലയൻസോ ഇതെക്കുറിച്ച് പ്രതികരിക്കാൻ തയ്യാറായില്ല. ചൈനയുമായുള്ള തർക്കത്തെതുടർന്ന് 59 ചൈനീസ് ആപ്പുകളാണ് രാജ്യത്ത് നിരോധിച്ചത്. ടിക് ടോക്കിനുപുറമെ വീചാറ്റും നിരോധിച്ച ആപ്പുകളിൽപ്പെടുന്നു. ചൈനയുമായുള്ള സംഘർഷത്തെതുടർന്ന് യുഎസും ടിക് ടോക്കിനെതിരെ നടപടികളുമായി മുന്നോട്ടുപോയിരുന്നു. ഇതേതുടർന്ന് ടിക് ടോകിന്റെ യുഎസിലെ ബിസിനസ് മൈക്രോ സോഫ്റ്റ് ഏറ്റെടുത്തേക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. അതിനിടെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്വിറ്ററും ടിക് ടോക്ക് ഏറ്റെടുക്കാൻ താൽപര്യം പ്രകടിപ്പിച്ചായി റിപ്പോർട്ടുണ്ട്.

from money rss https://bit.ly/3fRWXVD
via IFTTT

സ്വര്‍ണവില പവന് 280 രൂപകൂടി 39,480 രൂപയായി

സംസ്ഥാനത്ത് സ്വർണവില കുത്തനെ കുറഞ്ഞതിനുപിന്നാലെ വ്യാഴാഴ്ച പവന് 280 രൂപകൂടി 39,480 രൂപയായി. 4935 രൂപയാണ് ഗ്രാമിന്റെ വില. സ്വർണവിലയിൽ ഒരൊറ്റദിവസംകൊണ്ട് 1,600 രൂപയുടെ ഇടിവുണ്ടായശേഷമാണ് 280 രൂപവർധിച്ചത്. ആഗോള വിപണിയിൽ ചൊവാഴ്ച സ്പോട്ട് ഗോൾഡിന് ആറുശതമാനം ഇടിവുണ്ടായശേഷം വ്യാഴാഴ്ച ഒരു ശതമാനം വില ഉയർന്നു. ഔൺസിന് 1,936.29 നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. ലാഭമെടുപ്പ് തുടരുന്നതിനാൽ ഭാവിയിലും ചാഞ്ചാട്ടംകൂടാനാണ് സാധ്യത.

from money rss https://bit.ly/31T9Ytc
via IFTTT

സെന്‍സെക്‌സില്‍ 132 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: കഴിഞ്ഞ ദിവസത്തെ നഷ്ടത്തെ മറികടന്ന് സൂചികകളിൽ നേട്ടത്തോടെ തുടക്കം. സെൻസെക്സ് 132 പോയന്റ് നേട്ടത്തിൽ 38502ലും നിഫ്റ്റി 47 പോയന്റ് ഉയർന്ന് 11355ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 833 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 219 ഓഹരികൾ നഷ്ടത്തിലുമാണ്. 48 ഓഹരികൾക്ക് മാറ്റമില്ല. ഹിൻഡാൽകോ, യുപിഎൽ, ടെക് മഹീന്ദ്ര, ടിസിഎസ്, വിപ്രോ, ഒഎൻജിസി, അദാനി പോർട്സ്, എസ്ബിഐ, ഇൻഫോസിസ്, ടാറ്റ സ്റ്റീൽ, ഹിന്ദുസ്ഥാൻ യുണിലിവർ, ഇൻഡസിന്റ് ബാങ്ക് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ഭാരതി എയർടെൽ, എൻടിപിസി, ഐടിസി, മാരുതി സുസുകി, സിപ്ല, ഐഷർ മോട്ടോഴ്സ്, ടാറ്റ മോട്ടോഴ്സ്, സൺ ഫാർമ, ഗ്രാസിം, റിലയൻസ് തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിൽ. ഹീറോ മോട്ടോർകോർപ്, ഐഷർ മോട്ടോഴ്സ്, ബിപിസിഎൽ തുടങ്ങി 178 കമ്പനികൾ ജൂൺ പാദത്തിലെ പ്രവർത്തനഫലം വ്യാഴാഴ്ച പുറത്തുവിടും.

from money rss https://bit.ly/3gRgGpC
via IFTTT

18 തന്ത്രപ്രധാനമേഖലകൾ സ്വകാര്യ കൈകളിലേക്ക്

മുംബൈ: ആണവോർജം, പ്രതിരോധം, അസംസ്കൃത എണ്ണ, കൽക്കരി ഉൾപ്പെടെ സ്വകാര്യമേഖലയ്ക്കായി രാജ്യം തുറന്നുനൽകുന്നത് 18 തന്ത്രപ്രധാന മേഖലകൾ. ഖനനം, ഉത്പാദനം, സേവനം എന്നിങ്ങനെ മൂന്നുവിഭാഗങ്ങളിലായാണ് 18 മേഖലകളെ സർക്കാർ ഇതിനായി തരംതിരിച്ചിരിക്കുന്നത്. കൽക്കരി, അസംസ്കൃത എണ്ണ, വാതകം, ധാതുക്കൾ തുടങ്ങിയവ ഖനന വിഭാഗത്തിലാണ് വരുന്നത്. ഉത്പാദനവിഭാഗത്തിൽ ഉരുക്ക്, വളം, ആണവോർജം, പെട്രോളിയം സംസ്കരണവും വിപണനവും, പ്രതിരോധം, കപ്പൽ നിർമാണം, ഉൗർജോത്പാദനം എന്നിവ ഉൾപ്പെടുന്നു. സുപ്രധാനമേഖലകളെന്നനിലയിൽ ഈമേഖലകളിൽ പൊതുമേഖലാ പങ്കാളിത്തം നിലനിർത്തും. ഇവയുൾപ്പെടെ വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന സംരംഭങ്ങളെല്ലാം സ്വകാര്യവത്കരിക്കുന്നതിനാണ് സർക്കാർ തയ്യാറെടുക്കുന്നത്. ഇതിനായി പാർലമെന്റിൽ നിയമം പാസാക്കേണ്ടിവരും. ഊർജവിതരണം, വാതകവിതരണം, ബഹിരാകാശം, ടെലികോം, വിവര സാങ്കേതികമേഖല, പശ്ചാത്തലസൗകര്യ വികസനമേഖലയിലെ സാമ്പത്തിക സ്ഥാപനങ്ങൾ, ബാങ്കിങ്, ഇൻഷുറൻസ് കമ്പനികൾ, വിമാനത്താവള- തുറമുഖ-ദേശീയപാതാ വികസനം തുടങ്ങിയവയും തന്ത്രപ്രധാന മേഖലകളുടെ ഗണത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. നിയന്ത്രണ ഏജൻസികൾ, ട്രസ്റ്റുകൾ, ലാഭംനോക്കാതെ പ്രവർത്തിക്കുന്ന കമ്പനികൾ, പണലഭ്യത ഉറപ്പാക്കുന്നതിനുള്ള സ്ഥാപനങ്ങൾ, പാർലമെന്റിന്റെ നിയമപ്രകാരം രൂപവത്കരിച്ചിട്ടുള്ള കമ്പനികൾ എന്നിവ ഒഴികെ എല്ലാം സ്വകാര്യവത്കരിക്കാനാണ് സർക്കാർനീക്കം. റെയിൽവേ, തുറമുഖങ്ങൾ എന്നിവ വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തിക്കുന്നവയാണെങ്കിലും ഇപ്പോൾ സ്വകാര്യവത്കരണത്തിനായി പരിഗണിക്കുന്നില്ല. പ്രാഥമിക പട്ടികയനുസരിച്ച് വിവിധ മന്ത്രാലയങ്ങളുമായുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്നാണ് വിവരം. പട്ടികസംബന്ധിച്ച് അന്തിമതീരുമാനം ഉടനുണ്ടായേക്കും. പുതിയ പൊതുമേഖലാ സംരംഭ നയപ്രകാരം വൻതോതിലുള്ള സ്വകാര്യവത്കരണം നടപ്പാക്കുമെന്ന് കോവിഡ് പാക്കേജുമായി ബന്ധപ്പെട്ട് മേയിൽ ധനമന്ത്രി നിർമലാ സീതാരാമൻ പ്രഖ്യാപിച്ചിരുന്നു. ഇതനുസരിച്ച് തന്ത്രപ്രധാന മേഖലകളേതെല്ലാമെന്ന് കണ്ടെത്തുന്നതിനുള്ള നടപടികളാണ് ഇപ്പോൾ നടക്കുന്നത്. തന്ത്രപ്രധാനമേഖലകളായി വരുന്നവയിൽ ചുരുങ്ങിയത് ഒരു പൊതുമേഖലാകമ്പനിയെ എങ്കിലും നിലനിർത്തുമെന്ന് സർക്കാർ പറഞ്ഞിട്ടുണ്ട്. ബാക്കിയുള്ളവ ലയിപ്പിക്കുകയോ സ്വകാര്യവത്കരിക്കുകയോ ചെയ്യും. നടപ്പുസാമ്പത്തികവർഷം 2.1 ലക്ഷം കോടി രൂപയുടെ പൊതുമേഖലാ ഓഹരിവിൽപ്പനയ്ക്കാണ് സർക്കാർ പദ്ധതിയിട്ടിട്ടുള്ളത്. കോവിഡിന്റെ പശ്ചാത്തലത്തിൽ ഇത് നടക്കുമോ എന്നതിൽ സംശയമുയർന്നിട്ടുണ്ട്.

from money rss https://bit.ly/3ascc6E
via IFTTT

ജപ്തിനേരിടുന്നത് 26,000 പേര്‍:ഇടവേളയ്ക്കുശേഷം വീണ്ടും സര്‍ഫാസി

കോട്ടയം: ലോക് ഡൗൺ കാരണം നിർത്തിവെച്ച സർഫാസി നടപടി ഇടവേളയ്ക്കുശേഷം പുനരാരംഭിക്കുന്നു. പല ബാങ്ക് ശാഖകളും വസ്തുലേലത്തിന് അറിയിപ്പ് നൽകിത്തുടങ്ങി. മാർച്ചിലാണ് നടപടികൾ നിർത്തിവെച്ചത്. പല വായ്പകളുടെയും കിട്ടാക്കടങ്ങളുടെയും കാര്യത്തിൽ പുനഃക്രമീകരണത്തിന് കേന്ദ്രസർക്കാർ അനുമതി നൽകിയെങ്കിലും സർഫാസി നിയമപ്രകാരമുള്ള വായ്പകളിൽ ഒരിളവും കിട്ടിയില്ല. 26,000 പേർ ഉടൻ നടപടിക്ക് ഇരയാകും. വസ്തു പണയംവെച്ച് എടുത്ത വായ്പകളിൽ മൂന്നുതവണ വരെ മുടങ്ങിയാൽ ബാങ്കിന് ഈടുവെച്ച വസ്തു ഏറ്റെടുക്കാൻ അനുമതി നൽകുന്നതാണ് ഈ നിയമം. സി.ജെ.എം. കോടതി മുഖേനയാണ് നടപടികൾ വരിക. മറ്റ് വായ്പകളിൽ മുടക്കംവരുത്തിയ തവണകൾ അടച്ചാൽ പുനഃക്രമീകരിച്ച് കിട്ടും. ബാക്കിയുള്ള തവണകൾ ക്രമത്തിൽ പിന്നീട് അടച്ചാൽ മതിയാകും. എന്നാൽ സർഫാസിയിൽ 90 ദിവസം തവണ മുടങ്ങിയാൽ വായ്പയിൽ ബാങ്കിന് വസ്തു ഏറ്റെടുക്കലിലേക്ക് പോകാം. മുടങ്ങിയ തവണ അടച്ച് വായ്പ ക്രമീകരിക്കാൻ അവസരമില്ല. ഇൗ ചട്ടം പരിഷ്കരിക്കണമെന്ന ആവശ്യം എം.പി.മാർ ഉന്നയിക്കുന്നുണ്ടെങ്കിലും കേന്ദ്രസർക്കാർ പരിഗണിച്ചിട്ടില്ല. രാജ്യത്ത് 10 ബാങ്കുകൾ ലയിച്ച് നാല് ബാങ്കുകളായി മാറുന്നതിനാൽ അവരെല്ലാം കിട്ടാക്കടം കുറയ്ക്കാനുള്ള നടപടി തുടങ്ങിയിട്ടുണ്ട്. അവരും സർഫാസിയിലേക്ക് പൊടുന്നനെ നീങ്ങും. കേരളത്തിൽ വിവിധ ജപ്തികൾക്ക് എതിരേയുള്ള ഹർജികൾ പരിഗണിച്ച് ഹൈക്കോടതി നടപടികൾ ഫെബ്രുവരിയിൽ വിലക്കിയെങ്കിലും സുപ്രീംകോടതി ഇത് സ്റ്റേചെയ്തു. ഇതോടെ ബാങ്കുകൾക്ക് മുന്നിൽ തടസ്സമില്ലാതായിരുന്നു. മാർച്ച് ആദ്യവാരം വിവിധ സംസ്ഥാന സഹകരണ ബാങ്ക് ശാഖകൾ അഞ്ഞൂറോളം വസ്തുക്കൾ സർഫാസി പ്രകാരം ജപ്തിചെയ്ത് കൈവശത്തിലാക്കിയിരുന്നു. 2019 മേയ് വരെ സർഫാസി പ്രകാരം 651 പേരുടെ വസ്തുക്കൾ ജില്ലാ ബാങ്കുകൾ ജപ്തിചെയ്തിരുന്നു. 2691 പേരുടെ മുടങ്ങിയ വായ്പകളിൽ സർഫാസി പ്രകാരം നടപടി തുടങ്ങിവെക്കുകയും ചെയ്തു. കോവിഡ് കാലത്ത് സാമ്പത്തിക പ്രതിസന്ധിയുള്ളതിനാൽ സർഫാസി പ്രകാരം നിയമനടപടി നേരിടുന്ന ഗുണഭോക്താക്കൾക്കും പുനഃക്രമീകരണത്തിന് അവസരം നൽകണമെന്നാണ് ആവശ്യം.

from money rss https://bit.ly/3gXdPLW
via IFTTT

ആറുദിവസംനീണ്ട നേട്ടത്തിനൊടുവില്‍ നിഫ്റ്റി നേരിയ നഷ്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: തുടർച്ചയായുള്ള നേട്ടത്തിന്റെ ദിനങ്ങൾക്കൊരു ഇടവേള. ലോഹം, ഫാർമ, എഫ്എംസിജി ഓഹരികളിലുണ്ടായ വില്പന സമ്മർദം സൂചികകളെ നഷ്ടത്തിലാക്കി. സെൻസെക്സ് 37.38 പോയന്റ് താഴ്ന്ന് 38,369.63ലും നിഫ്റ്റി 14.10 പോയന്റ് നഷ്ടത്തിൽ 11308.40ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1487 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1207 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 140 ഓഹരികൾക്ക് മാറ്റമില്ല. എച്ച്സിഎൽ ടെക്, എസ്ബിഐ, ഐഷർ മോട്ടോഴ്സ്, ടാറ്റ മോട്ടോഴ്സ്, ടെക് മഹീന്ദ്ര തുങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. കൊട്ടക് മഹീന്ദ്ര ബാങ്ക്, സിപ്ല, ഹിൻഡാൽകോ, ഡോ.റെഡ്ഡീസ് ലാബ്, ബിപിസിഎൽ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. സെക്ടറൽ സൂചികകളിൽ പ്രകടനം സമ്മിശ്രമായിരുന്നു. ലോഹം, ഫാർമ, എഫ്എംസിജി വിഭാഗങ്ങൾ നഷ്ടംനേരിട്ടപ്പോൾ വാഹനം, പൊതുമേഖല സൂചികകൾ നേട്ടമുണ്ടാക്കി.

from money rss https://bit.ly/2XUFxS6
via IFTTT

നികുതി പരിഷ്‌കരണം: പദ്ധതി പ്രധാനമന്ത്രി വ്യാഴാഴ്ച പ്രഖ്യാപിക്കും

സത്യസന്ധരായ നികുതി ദായകരെ സഹായിക്കാനായി നികുതി പരിഷ്കാരവുമായി സർക്കാർ. കൂടുതൽ സുതാര്യത ഉറപ്പുവരുത്തുന്ന പദ്ധതികൾ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാഴാഴ്ച പ്രഖ്യാപിക്കും. പ്രത്യക്ഷ നികുതി നിയമം ലളിതമാക്കൽ, നികുതി നിരക്ക് കുറയ്ക്കൽ തുടങ്ങിയവയും പ്രഖ്യാപനത്തിൽ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. പ്രത്യക്ഷ നികുതി ബോർഡ് ഇതിനകം നിരവധി പരിഷ്കാരങ്ങളാണ് നടപ്പാക്കിയിട്ടുള്ളത്. അതിന്റെ തുടർച്ചയായാണ് പുതിയ പദ്ധതികൾ. കോർപറേറ്റ് നികുതി 30ശതമാനത്തിൽനിന്ന് 22 ശതമാനമാക്കി കുറച്ചതുൾപ്പടെയുള്ള പരിഷ്കാരങ്ങളാണ് ഈയിടെ സെന്ട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസ് നടപ്പാക്കിയത്. ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ, ചേംബർ ഓഫ് കൊമേഴ്സ്, വിവിധ ട്രേഡ് യൂണിയൻ നേതാക്കൾ എന്നിവരുമായി നടത്തുന്ന വീഡിയോ കോൺഫറൻസിങിലൂടെയാണ് പദ്ധതിയ്ക്ക് തുടക്കമിടുന്നത്. Prime Minister Shri @narendramodi will launch platform for “Transparent Taxation – Honoring the Honest” via video conferencing at 11 AM on 13th Aug 2020. (1/3) Read More➡️ https://bit.ly/2PI5uje @Anurag_Office @PMOIndia @PIB_India @IncomeTaxIndia @mygovindia — Ministry of Finance (@FinMinIndia) August 12, 2020

from money rss https://bit.ly/2PHBpAi
via IFTTT

സ്വര്‍ണവില ഇനിയും കുറയുമോ; തകര്‍ച്ചയ്ക്കുപിന്നിലെ കാരണങ്ങളറിയാം

സംസ്ഥാനത്ത് രണ്ടുദിവസംകൊണ്ട് സ്വർണവില 2,400 രൂപയാണ് കുറഞ്ഞത്. ഇതോടെ കേരളത്തിൽ പവന്റെ വില 42,000 രൂപയിൽനിന്ന് 39,200 രൂപയിലേയ്ക്കാണ് താഴ്ന്നത്. ദേശീയ വിപണിയിലാകട്ടെ 10 ഗ്രാം തനിത്തങ്കത്തിന്റെ വിലയിൽ 5000 രൂപയും ഇടിവുണ്ടായി. എംസിഎക്സിൽ 10 ഗ്രാം സ്വർണവില 50,502 രൂപ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. അതിനിടെ ദിവസത്തിലെ താഴ്ന്ന നിലവാരമായ 49,995 രൂപയിലേയ്ക്കെത്തുകയും ചെയ്തു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഏറ്റവും ഉയർന്ന നിലവാരമായ 56,000 രൂപയ്ക്കുമുകളിൽ വിലയെത്തിയത്. ലോകത്ത് ആദ്യമായി റഷ്യ കോവിഡിനെതിരായി വാക്സിൻ വികസിപ്പിച്ചെന്ന വാർത്ത പുറത്തുവന്നതോടെയുണ്ടായ കനത്ത വില്പന സമ്മർദമാണ് സ്വർണത്തിന്റെ കരുത്തുചോർത്തിയത്. കോവിഡ് വാക്സിൻ തയ്യാറായതും അതിനെതുടർന്നുള്ള ലാഭമെടുപ്പും സ്വർണത്തെ സമ്മർദത്തിലാക്കിയതായി ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ കമ്മോഡിറ്റി വിഭാഗം തലവൻ ഹരീഷ് വി പറയുന്നു. ഓഹരി വിപണി തുടർച്ചയായി നേട്ടമുണ്ടാക്കിയതും യുഎസ് ബോണ്ടിൽനിന്നുള്ള ആദായംവർധിച്ചതും ഡോളർ കരുത്താർജിച്ചതും സ്വർണത്തിന്റെ മുന്നേറ്റത്തിന് തരിച്ചടിയായതായി. കഴിഞ്ഞ ദിവസം ആറുശതമാനം ഇടിഞ്ഞശേഷം ആഗോള വിപണിയിൽ സ്പോട്ട് ഗോൾഡ് വിലയിൽ ബുധനാഴ്ചയും രണ്ടുശതമാനം താഴ്ന്നു. മൂന്നാഴ്ചയിലെ താഴ്ന്ന നിലവാരമായ ഒരു ഔൺസിന് 1,872.19 ഡോളറിലാണ് ഇപ്പോൾ വ്യാപാരം നടക്കുന്നത്. വെള്ളിയുടെ വിലയിലും സമാനമായ ഇടിവുണ്ടായി. കഴിഞ്ഞദിവസം 15ശതമാനം താഴ്ന്നതിനുപിന്നാലെ ബുധനാഴ്ചയും 2.8ശതമാനം ഇടിവുരേഖപ്പെടുത്തി. സ്വർണവിലയിൽ രണ്ടുശതമാനം തിരുത്തലാണ് ഇപ്പോഴുണ്ടായിരിക്കുന്നത്. എന്നാൽ ഈവർഷം ഇതുവരെ 25ശതമാനത്തിലേറെ വില ഉയർന്നിട്ടാണ് ഈ തിരിച്ചിറക്കം. കോവിഡ് വ്യാപനത്തിന്റെ പിടിയിൽ രാജ്യങ്ങളുടെ സമ്പദ്ഘടന മാന്ദ്യത്തിലകപ്പെടുമ്പോൾ അതിനെ പ്രതിരോധിക്കുന്നതിനായി സുരക്ഷിത നിക്ഷേപമെന്ന നിലയിൽ നിക്ഷേപകർ വൻതോതിൽ സ്വർണം വാങ്ങിക്കൂട്ടിയതാണ് വിലവർധനയ്ക്കിടയാക്കിയത്.

from money rss https://bit.ly/30OPmTv
via IFTTT

Dulquer Salmaan's Kurup Lands In Legal Trouble!

Dulquer Salmaan's Kurup Lands In Legal Trouble!
Dulquer Salmaan, the young actor is all set to play the real-life criminal Sukumara Kurup in the upcoming autobiographical drama, Kurup. The movie, which marks Dulquer Salmaan's second association with the young filmmaker Srinath Rajendran, is expected to hit the theaters

* This article was originally published here