121

Powered By Blogger

Wednesday, 12 August 2020

ജപ്തിനേരിടുന്നത് 26,000 പേര്‍:ഇടവേളയ്ക്കുശേഷം വീണ്ടും സര്‍ഫാസി

കോട്ടയം: ലോക് ഡൗൺ കാരണം നിർത്തിവെച്ച സർഫാസി നടപടി ഇടവേളയ്ക്കുശേഷം പുനരാരംഭിക്കുന്നു. പല ബാങ്ക് ശാഖകളും വസ്തുലേലത്തിന് അറിയിപ്പ് നൽകിത്തുടങ്ങി. മാർച്ചിലാണ് നടപടികൾ നിർത്തിവെച്ചത്. പല വായ്പകളുടെയും കിട്ടാക്കടങ്ങളുടെയും കാര്യത്തിൽ പുനഃക്രമീകരണത്തിന് കേന്ദ്രസർക്കാർ അനുമതി നൽകിയെങ്കിലും സർഫാസി നിയമപ്രകാരമുള്ള വായ്പകളിൽ ഒരിളവും കിട്ടിയില്ല. 26,000 പേർ ഉടൻ നടപടിക്ക് ഇരയാകും. വസ്തു പണയംവെച്ച് എടുത്ത വായ്പകളിൽ മൂന്നുതവണ വരെ മുടങ്ങിയാൽ ബാങ്കിന് ഈടുവെച്ച വസ്തു ഏറ്റെടുക്കാൻ അനുമതി നൽകുന്നതാണ് ഈ നിയമം. സി.ജെ.എം. കോടതി മുഖേനയാണ് നടപടികൾ വരിക. മറ്റ് വായ്പകളിൽ മുടക്കംവരുത്തിയ തവണകൾ അടച്ചാൽ പുനഃക്രമീകരിച്ച് കിട്ടും. ബാക്കിയുള്ള തവണകൾ ക്രമത്തിൽ പിന്നീട് അടച്ചാൽ മതിയാകും. എന്നാൽ സർഫാസിയിൽ 90 ദിവസം തവണ മുടങ്ങിയാൽ വായ്പയിൽ ബാങ്കിന് വസ്തു ഏറ്റെടുക്കലിലേക്ക് പോകാം. മുടങ്ങിയ തവണ അടച്ച് വായ്പ ക്രമീകരിക്കാൻ അവസരമില്ല. ഇൗ ചട്ടം പരിഷ്കരിക്കണമെന്ന ആവശ്യം എം.പി.മാർ ഉന്നയിക്കുന്നുണ്ടെങ്കിലും കേന്ദ്രസർക്കാർ പരിഗണിച്ചിട്ടില്ല. രാജ്യത്ത് 10 ബാങ്കുകൾ ലയിച്ച് നാല് ബാങ്കുകളായി മാറുന്നതിനാൽ അവരെല്ലാം കിട്ടാക്കടം കുറയ്ക്കാനുള്ള നടപടി തുടങ്ങിയിട്ടുണ്ട്. അവരും സർഫാസിയിലേക്ക് പൊടുന്നനെ നീങ്ങും. കേരളത്തിൽ വിവിധ ജപ്തികൾക്ക് എതിരേയുള്ള ഹർജികൾ പരിഗണിച്ച് ഹൈക്കോടതി നടപടികൾ ഫെബ്രുവരിയിൽ വിലക്കിയെങ്കിലും സുപ്രീംകോടതി ഇത് സ്റ്റേചെയ്തു. ഇതോടെ ബാങ്കുകൾക്ക് മുന്നിൽ തടസ്സമില്ലാതായിരുന്നു. മാർച്ച് ആദ്യവാരം വിവിധ സംസ്ഥാന സഹകരണ ബാങ്ക് ശാഖകൾ അഞ്ഞൂറോളം വസ്തുക്കൾ സർഫാസി പ്രകാരം ജപ്തിചെയ്ത് കൈവശത്തിലാക്കിയിരുന്നു. 2019 മേയ് വരെ സർഫാസി പ്രകാരം 651 പേരുടെ വസ്തുക്കൾ ജില്ലാ ബാങ്കുകൾ ജപ്തിചെയ്തിരുന്നു. 2691 പേരുടെ മുടങ്ങിയ വായ്പകളിൽ സർഫാസി പ്രകാരം നടപടി തുടങ്ങിവെക്കുകയും ചെയ്തു. കോവിഡ് കാലത്ത് സാമ്പത്തിക പ്രതിസന്ധിയുള്ളതിനാൽ സർഫാസി പ്രകാരം നിയമനടപടി നേരിടുന്ന ഗുണഭോക്താക്കൾക്കും പുനഃക്രമീകരണത്തിന് അവസരം നൽകണമെന്നാണ് ആവശ്യം.

from money rss https://bit.ly/3gXdPLW
via IFTTT