കോവിഡ് വ്യാപനംമൂലം അടച്ചിടൽ വീണ്ടും നീട്ടിയ സാഹചര്യത്തിൽ വാഹന, ആരോഗ്യ ഇൻഷുറൻസ് പോളിസികൾ പുതുക്കുന്നതിനുള്ള കാലാവധി നീട്ടി. മാർച്ച് 25നും മെയ് മൂന്നിനുമിടയിൽ കാലാവധി തീരുന്ന പോളിസികൾ മെയ് 15നകം പുതുക്കിയാൽമതി. ധനമന്ത്രാലയമാണ് ഇതുസംബന്ധിച്ച് അറിയിപ്പ് നൽകിയത്. ഈ കാലയളവിൽ പുതുക്കേണ്ട സമയം കഴിഞ്ഞാലും പോളിസി നിലനിൽക്കും. തേഡ് പാർട്ടി മോട്ടോർവാഹന ഇൻഷുറൻസിനും ആരോഗ്യ ഇൻഷുറൻസ് പോളിസികൾക്കുമാണ് ഇത് ബാധകം. ആരോഗ്യ ഇൻഷുറൻസ് പോളിസികൾക്ക് സാധാരണയായിതന്നെ കാലാവധി കഴിഞ്ഞാലും പ്രീമിയം അടച്ച് പുതുക്കുന്നതിന് ഒരുമാസംവരെ അധിക സമയം ലഭിക്കാറുണ്ട്. എന്നാൽ ഈ സമയത്ത് ക്ലെയിം ആവശ്യമായിവന്നാൽ പരിഗണിക്കില്ലെന്നുമാത്രം. നിലവിലെ സാഹചര്യത്തിൽ മെയ് 15നകം പോളിസി പുതുക്കിയാൽ കാലാവധി തീർന്ന അന്നുമുതൽ അതിന് പ്രാബല്യമുണ്ടാകും.
from money rss https://bit.ly/3ceM3YC
via IFTTT
from money rss https://bit.ly/3ceM3YC
via IFTTT