121

Powered By Blogger

Wednesday, 15 April 2020

ബി.എസ്.എന്‍.എല്‍: അടച്ചിടല്‍കാലത്ത്‌ കാലാവധി നീട്ടല്‍ ആനുകൂല്യം നല്‍കിയില്ല

കോഴിക്കോട്: ലോക്ഡൗൺ കാലയളവിൽ പ്രീപെയ്ഡ് വരിക്കാർക്ക് ബി.എസ്.എൻ.എൽ നൽകിയ ആനുകൂല്യം ഭൂരിഭാഗം പേർക്കും ലഭിച്ചില്ല. മാർച്ച് 22നുശേഷം തീരേണ്ടിയിരുന്ന പ്ലാനുകളുടെ കാലാവധി സൗജന്യമായി ഏപ്രിൽ 20വരെ നീട്ടിനൽകുകുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ ഈ കാലയളവിൽ റീച്ചാർജ് ചെയ്യാതിരുന്ന പലരുടെയും ബാലൻസ് തുക ഉൾപ്പടെയുള്ളവ നഷ്ടമായി. കാലാവധി നീട്ടിലഭിച്ചതുമില്ല. കാലാവധി കഴിഞ്ഞെന്നപേരിൽ ആരുടെയും കണക്ഷൻ റദ്ദാക്കില്ലെന്നാണ് ബി.എസ്.എൻ.എൽ അറിയിച്ചിരുന്നത്. കൂട്ടത്തിൽ 10 രൂപയുടെ സംസാര സമയവും അനുവദിച്ചിരുന്നു. ഈകാലയളവിൽ സംസാരസമയം കഴിയുന്നവർക്കാണ് 10 രൂപയുടെ ടോക് ടൈംകൂടി സൗജന്യമായി അനുവദിച്ചത്. മിത്രം പ്ലാൻ ഉൾപ്പടെയുള്ളവയിൽ തുടരുന്ന ഉപഭോക്താക്കൾക്ക് ഇത് ബാധകമല്ലെന്നാണ് ബി.എസ്.എൻ.എൽ ഇപ്പോൾ നൽകുന്ന വിശദീകരണം. ഈ പ്ലാനിൽ നേരത്തെ റീച്ചർജ് ചെയ്തവരുടെ കാലാവധി ഏപ്രിൽ 10ന് അവസാനിച്ചാലും അവർക്ക് ഈആനുകൂല്യത്തിന് അർഹതയില്ലെന്നാണ് ബി.എസ്.എൻ.എൽ പറയുന്നത്. അതേസമയം, ലോക്ഡൗൺ നീട്ടിയതിനാൽ ടെലികോം കമ്പനികൾ മെയ് മൂന്നുവരെ എല്ലാ പ്ലാനുകൾക്കും വലിഡിറ്റി നീട്ടി നൽകണമന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

from money rss https://bit.ly/2yl3Rm0
via IFTTT