121

Powered By Blogger

Wednesday, 15 April 2020

സൂചികകള്‍ താഴ്ന്നുതന്നെ: സെന്‍സെക്‌സില്‍ 225 പോയന്റ് നഷ്ടത്തോടെ തുടക്കം

മുംബൈ: ഓഹരി സൂചികകളിൽ നഷ്ടം തുടരുന്നു. സെൻസെക്സ് 225 പോയന്റ് നഷ്ടത്തിൽ 30,154ലിലും നിഫ്റ്റി 52 പോയന്റ് താഴ്ന്ന് 8872ലുമാണ് വ്യാപാരം നടക്കുന്നത്. വേദാന്ത, എൽആന്റ്ടി, ഹിൻഡാൽകോ, സീ എന്റർടെയൻമെന്റ്, ബിപിസിഎൽ, പവർഗ്രിഡ് കോർപ്, സൺ ഫാർമ, ഗെയിൽ, ഒഎൻജിസി, ഡോ.റെഡ്ഡീസ് ലാബ്, ബ്രിട്ടാനിയ തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. കൊട്ടക് മഹീന്ദ്ര, ഇൻഫോസിസ്, ടെക് മഹീന്ദ്ര, ഹീറോ മോട്ടോർകോർപ്, എച്ച്സിഎൽ ടെക്, ടിസിഎസ്, ആക്സിസ് ബാങ്ക്, ഐഷർ മോട്ടോഴ്സ്, ബജാജ് ഓട്ടോ, ഹിന്ദുസ്ഥാൻ യുണിലിവർ, ടാറ്റ സ്റ്റീൽ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. അതേസമയം, ബിഎസ്ഇ മിഡക്യാപ്, സ്മോൾ ക്യാപ് ഓഹരികൾ ഒരുശതമാനത്തോളം നേട്ടത്തിലാണ്. കോവിഡ് വ്യാപനത്തിന്റെ ഭാഗമായി ലോക്ക്ഡൗൺ നീട്ടിയതാണ് വിപണിയെ ബാധിച്ചത്. 1930നുശേഷമുള്ള ഏറ്റവും വലിയ പ്രതിസന്ധിയെയാണ് ലോകം നേരിടുന്നതെന്ന ഐഎംഎഫിന്റെ വിലയിരുത്തലും വിപണിയുടെ കരുത്ത് ചോർത്തി.

from money rss https://bit.ly/2VaVxyg
via IFTTT

Related Posts:

  • സെന്‍സെക്‌സില്‍ 100ലേറെ പോയന്റ് നഷ്ടത്തോടെ തുടക്കംമുംബൈ: തുടർച്ചയായ ദിവസങ്ങളിലെ നേട്ടങ്ങൾക്കൊടുവിൽ ഓഹരി വിപണിയിൽ നഷ്ടം. സെൻസെക്സ് 100ലേറെ പോയന്റ് താഴ്ന്നു. നിഫ്റ്റിയാകട്ടെ 12,128 നിലവാരത്തിലെത്തി. മൂന്നാമത്തെ ദിവസവും യെസ് ബാങ്കിന്റെ ഓഹരി ഉയർന്നു. നാലുശതമാനമാണ് രാവിലത്തെ വ്യാ… Read More
  • 2020: മിതവ്യയംശീലിക്കൂ ജീവിതം സന്തോഷപൂര്‍ണമാക്കൂ..ലോകത്തിലെ ഏറ്റവും സന്തോഷപ്രദമായ ജീവിതരീതി നിലനിൽക്കുന്ന രാജ്യമായാണ് സ്വീഡൻ അറിയപ്പെടുന്നത്. അതിന് കാരണമായി പറയപ്പെടുന്നത് 'ലാഗോമ്' എന്ന പേരിലുള്ള അവരുടെ ജീവിതശൈലിയാണ്. ലോഗൂമ് എന്നൊക്കെ പലരീതിയിൽ ഉച്ചരിക്കുന്ന ഈ വാക്കിന്റെ വാച… Read More
  • ഇന്ത്യൻ സമ്പദ്‌ഘടന സ്റ്റാഗ്ഫ്‌ളേഷനിലേക്കോ?ഇന്ത്യൻ സമ്പദ്ഘടന എങ്ങോട്ട്...? കഴിഞ്ഞ ആറു മാസമായി കാര്യമായ ഒരു രജതരേഖ പോലും സമ്പദ്ഘടനയിൽ ദൃശ്യമായിട്ടില്ല. നീണ്ട കാലമായി പത്തിതാഴ്ത്തി കിടന്നിരുന്ന വിലക്കയറ്റം തലപൊക്കാൻ തുടങ്ങിയിരിക്കുന്നു. ഇന്ത്യ 'സ്റ്റാഗ്ഫ്ളേഷൻ' എന്ന സാമ്… Read More
  • മള്‍ട്ടി കമ്മോഡിറ്റി എക്‌സ്‌ചേഞ്ചിന്റെ അറ്റാദായത്തില്‍ 32 ശതമാനം വര്‍ധനകൊച്ചി : രാജ്യത്തെ പ്രമുഖ ഇലക്ട്രോണിക് കമ്മോഡിറ്റി എകസ്ചേഞ്ച് സ്ഥാപനമായ മൾട്ടി കമ്മോഡിറ്റി എകസ്ചേഞ്ച് ഓഫ് ഇന്ത്യ ലിമിറ്റഡിന് (എം സി എക്സ്) 2019 - 20 സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിൽ മികച്ച നേട്ടം. 2019 ഡിസംബർ 31 ന് അവ… Read More
  • ചിക്കൻ ചക്കോത്തിയും ബംഗടാ ഫ്രൈയുംകൊച്ചി: മലയാളികളുടെ ഭക്ഷണത്തിന്റെ ഭാഗമായ മത്സ്യത്തിന്റെ വ്യത്യസ്ത രുചിക്കൂട്ടുകളാണ് കലൂർ ജവാഹർലാൽ നെഹ്റു സ്റ്റേഡിയത്തിലെ 'മാതൃഭൂമി മഹാമേള'യിൽ സന്ദർശകർക്കായി ഒരുക്കിയിട്ടുള്ളത്. പേരിൽപ്പോലും വ്യത്യസ്തതയുള്ള വിഭവങ്ങളുടെ നീണ്ട ന… Read More