121

Powered By Blogger

Wednesday, 15 April 2020

ഗോള്‍ഡ് ബോണ്ടില്‍ ഇപ്പോള്‍ നിക്ഷേപിക്കാം: 2.5ശതമാനം പലിശ അധികംനേടാം

2.5ശതമാനം വാർഷിക പലിശയും കാലാവധിയെത്തുമ്പോൾ അന്നത്തെ വിലയും വാഗ്ദാനം ചെയ്യുന്ന ഗോൾഡ് ബോണ്ടുമായി വീണ്ടും സർക്കാർ. കോവിഡ് വ്യാപനംമൂലം വിപണിയിൽ സ്വർണവില കുതുക്കുമ്പോഴാണ് ഏപ്രിൽ മുതൽ സെപ്റ്റംബർവരെയുള്ള ആറുമാസത്തെ ബോണ്ട് പുറത്തിറക്കുന്ന തിയതികൾകൂടി പ്രഖ്യാപിച്ചത്. സർക്കാരിനുവേണ്ടി റിസർവ് ബാങ്ക് പുറത്തിറക്കുന്ന ഗോൾഡ് ബോണ്ടിൽ ഒരു ഗ്രാമിന് തുല്യമായ തുകയാണ് മിനിമം നിക്ഷേപിക്കാൻ കഴിയുക. വ്യക്തികൾക്ക് ഒരുസാമ്പത്തിക വർഷം പരമാവധി നിക്ഷേപിക്കാൻ കഴിയുക നാലു കിലോഗ്രാംവരെയാണ്. ട്രസ്റ്റുകൾക്കുള്ള നിക്ഷേപ പരിധി 20 കിലോഗ്രാംമാണ്. ബാങ്കുകളുടെ ശാഖകൾ, തിരഞ്ഞെടുത്ത പോസ്റ്റ് ഓഫീസുകൾ, സ്റ്റോക്ക് ഹോൾഡിങ് കോർപ്പറേഷൻ എന്നിവവഴി ഗോൾഡ് ബോണ്ടിൽ നിക്ഷേപിക്കാം. ഓൺലൈനിൽ വാങ്ങുമ്പോൾ നിശ്ചയിച്ച വിലയിൽനിന്ന് 50 രൂപ കിഴിവ് ലഭിക്കും. ഓഹരി വിപണിവഴിയും നിക്ഷേപിക്കാൻ അവസരമുണ്ട്. ഡീമാറ്റ് അക്കൗണ്ടുകൾവഴി എപ്പോൾവേണമെങ്കിലും വാങ്ങുകുയം വിൽക്കുകയുമാകാം. രണ്ടര ശതമാനം പലിശയ്ക്കുമാത്രമാണ് ആദായ നികുതി ബാധകം. കാലാവധിയെത്തുമ്പോൾ ബോണ്ട് പണമാക്കുമ്പോൾ ലഭിക്കുന്ന മൂലധനനേട്ടത്തിന് വ്യക്തികൾക്ക് നികുതി ബാധ്യതയില്ല. ഗോൾഡ് ബോണ്ടിന്റെ പലിശ ആറുമാസംകൂടുമ്പോൾ നിങ്ങളുടെ അക്കൗണ്ടിൽ വരവുവെയ്ക്കുകയാണ് ചെയ്യുക.

from money rss https://bit.ly/2z32sRD
via IFTTT