121

Powered By Blogger

Thursday 5 March 2015

ബോളീവുഡ് പരിപാടികള്‍ ഇനി ട്രിനിഡാഡിലും ടൊബാഗോയിലും







ബോളീവുഡ് പരിപാടികള്‍ ഇനി ട്രിനിഡാഡിലും ടൊബാഗോയിലും




ഹൈദരാബാദ്: ബോളിവുഡിലെ പരിപാടികള്‍ ട്രിനിഡാഡിലും ടൊബാഗോയിലും വരിക്കാര്‍ക്ക് ലഭ്യമാക്കാന്‍ യപ് ടിവി കരാറിലായി. സൗത്ത് ഏഷ്യന്‍ കണ്ടെന്റ് ആന്റ് ടെലികമ്യൂണിക്കേഷന്‍ സര്‍വീസുമായാണ് കരാറിലൊപ്പിട്ടത്.

മികച്ച ദൃശ്യ ശ്രാവ്യ സാങ്കേതികവിദ്യയില്‍ നിര്‍മിച്ച പരിപാടികള്‍ ട്രിനിഡാഡിലും ടൊബാഗോയിലും ലഭ്യമാക്കാന്‍ കഴിഞ്ഞത് നേട്ടമാണെന്ന് ടിഎസ്ടിടിയുടെ എക്‌സിക്യുട്ടീവ് വൈസ് പ്രസിഡന്റ് വിനോദ് റഡ്‌ഗേ കൂമര്‍ പറഞ്ഞു.


ടിഎസ്ടിടിയിലൂടെ യപ് ടിവിക്ക് ട്രിനിഡാഡിലും ടൊബാഗോയിലും എത്താന്‍ കഴിഞ്ഞതില്‍ ആഹ്ലൂദമുണ്ടെന്ന് യപ് ടിവി സിഇഒ ഉദയ് റെഡ്ഡിയും പറഞ്ഞു.











from kerala news edited

via IFTTT

ഇന്ത്യ-യുഎഇ വ്യാപാരങ്ങള്‍ നിരീക്ഷണത്തില്‍







ഇന്ത്യ-യുഎഇ വ്യാപാരങ്ങള്‍ നിരീക്ഷണത്തില്‍


ന്യൂഡല്‍ഹി: ഇന്ത്യ-യുഎഇ വ്യാപര ഇടപാടുകള്‍ ഇന്റലിജന്റ്‌സ് ഏജന്‍സി സൂക്ഷ്മമായി നിരീക്ഷിക്കുന്നു. കള്ളപ്പണം വെളുപ്പിക്കുന്നതിന്റെ ഭാഗമായി വിലയില്‍ കൃത്രിമം കാണിച്ച് നടത്തുന്ന ഇടപാടുകളാണ് പ്രധാനമായും ഏജന്‍സിയുടെ നിരീക്ഷണത്തിലുള്ളത്.

ചില പ്രത്യക വസ്തുക്കളുടെ ഇടപാടുകള്‍ യഥാര്‍ത്ഥത്തിലുള്ളതോ വ്യാജമോ ആണോയെന്നും അന്വേഷിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് കസ്റ്റംസ് അതികൃതര്‍ക്ക് നിര്‍ദേശം നല്‍കിക്കഴിഞ്ഞു.


നിലവില്‍ ഇന്ത്യയുടെ പ്രധാന വ്യാപാര പങ്കാളിയാണ് യുഎഇ. വ്യാപാര പങ്കാളത്തത്തിന്റെ കാര്യത്തില്‍ 2001-01ല്‍ ഒമ്പതാം സ്ഥാനത്തായിരുന്നു ഇന്ത്യയുടെ സ്ഥാനം. 2012-13 വര്‍ഷമായപ്പോഴേക്കും ഒന്നാംസ്ഥാനത്തായി. 2014-15 വര്‍ഷത്തില്‍ ഇത് മൂന്നാസ്ഥാനത്തേയ്ക്കുമാറുകയും ചെയ്തു. ചൈനയും അമേരിക്കയും കഴിഞ്ഞാല്‍ യുഎഇയുമായുള്ള വ്യപാര പങ്കാളിത്തത്തില്‍ ഇന്ത്യയ്ക്കാണ് സ്ഥാനം.


സ്വതന്ത്ര വ്യാപാര മേഖല എന്നനിലയില്‍ ദുബായ് അന്താരാഷ്ട്ര ഹബ് ആയതോടെയാണ് യുഎഇയുമായുള്ള ഇടപാടുകളിലെ പങ്കാളിത്തം വര്‍ധിച്ചത്. യഥാര്‍ത്ഥ ഇടപാടുകള്‍ക്കിടയിലൂടെ മയക്കുമരുന്ന്-കള്ളപ്പണ ഇടപാടുകള്‍ വര്‍ധിച്ചതായി വ്യക്തമായ സൂചന രഹസ്യാന്വേഷണ ഏജന്‍സിക്ക് ലഭിച്ചിരുന്നു.











from kerala news edited

via IFTTT

സെന്‍സെക്‌സ് സൂചികയില്‍ 68 പോയന്റ് നേട്ടം







സെന്‍സെക്‌സ് സൂചികയില്‍ 68 പോയന്റ് നേട്ടം


മുംബൈ: വിപണിയില്‍ നേട്ടം തുടരുന്നു. സെന്‍സെക്‌സ് സൂചിക 68.22 പോയന്റ് നേട്ടത്തില്‍ 29448.95ലും നിഫ്റ്റി സൂചിക 15.10 പോയന്റ് നേട്ടത്തില്‍ 8937.75ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

1417 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1450 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. സണ്‍ ഫാര്‍മ, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, എച്ച്ഡിഎഫ്‌സി, സിപ്ല തുടങ്ങിയവ നേട്ടത്തിലും ഹിന്‍ഡാല്‍കോ, കോള്‍ ഇന്ത്യ, ഗെയില്‍, ടിസിഎസ്, സെസ സ്‌റ്റെര്‍ലൈറ്റ് തുടങ്ങിയവ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്.











from kerala news edited

via IFTTT

സന്ദര്‍ശകരുടെ എണ്ണത്തില്‍ ഫ് ളിപ്കാര്‍ട്ട് മുന്നിലെന്ന് സര്‍വേ







സന്ദര്‍ശകരുടെ എണ്ണത്തില്‍ ഫ് ളിപ്കാര്‍ട്ട് മുന്നിലെന്ന് സര്‍വേ


മുംബൈ: ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റുകളില്‍ ഏറ്റവും കൂടുതല്‍ ട്രാഫിക് ഫ് ളിപ്കാര്‍ട്ട്‌ഡോട്ട്‌കോമിന്. മാസ്റ്റര്‍കാര്‍ഡ് നടത്തിയ ഓണ്‍ലൈന്‍ ഷോപ്പിങ് സര്‍വേയിലാണ് ഇക്കാര്യം വ്യക്തമായത്.

സ്‌നാപ്ഡില്‍ഡോട്ട്‌കോം, ആമസോണ്‍ഇന്ത്യ എന്നിവയ്ക്കാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍. ഇബേ ഇന്ത്യ നാലാംസ്ഥാനവും നേടി. ഒക്ടോബര്‍ 25നും ഡിസംബര്‍ 24നും ഇടയിലാണ് മാസ്റ്റര്‍കാര്‍ഡ് സര്‍വേ നടത്തിയത്. 18നും 64നും മധ്യേയുള്ള 7000 പേര്‍ സര്‍വേയില്‍ പങ്കെടുത്തു.


പ്രധാന ഇ-കൊമേഴ്‌സ് സ്ഥാപനങ്ങളുടെ വില്പനയുടെ 50-60 ശതമാനവും മൊബൈല്‍ സൈറ്റിലൂടെയോ ആപിലൂടെയോ ആണ്. രണ്ടുവര്‍ഷത്തിനിടയില്‍ ഓണ്‍ലൈന്‍ വഴി മൊബൈല്‍ ഫോണ്‍ വാങ്ങുന്നവരുടെ എണ്ണത്തില്‍ 100 ശതമാനത്തിലേറെ വര്‍ധനവുണ്ടായതായി സര്‍വേ വ്യക്തമാക്കുന്നു. എയര്‍ലൈന്‍ മേഖല കഴിഞ്ഞാല്‍ ഹോം അപ്ലയന്‍സസ്, ഇലക്ട്രോണിക് ഉപകരണങ്ങള്‍ തുടങ്ങിയവയ്ക്കാണ് കൂടുതല്‍ ആവശ്യക്കാര്‍.











from kerala news edited

via IFTTT

ഇസാഫ് 'ലഹന്ദി'ക്ക് ദേശീയ അവാര്‍ഡ്‌







ഇസാഫ് 'ലഹന്ദി'ക്ക് ദേശീയ അവാര്‍ഡ്‌


തൃശ്ശൂര്‍: ഇസാഫ് മൈക്രോഫിനാന്‍സിന്റെ ത്രൈമാസ വാര്‍ത്താ പത്രികയായ 'ലഹന്ദി'ക്ക് ഏറ്റവും മികച്ച ഉള്ളടക്കത്തിനുള്ള ദേശീയ ബഹുമതി ലഭിച്ചു. പബ്ലിക് റിലേഷന്‍സ് കൗണ്‍സില്‍ ഓഫ് ഇന്ത്യ കേരള ചാപ്റ്ററും എറണാകുളം പ്രസ്സ് ക്ലബും സംയുക്തമായാണ് ഈ അവാര്‍ഡ് സംഘടിപ്പിച്ചത്.

എറണാകുളം താജ് റസിഡന്‍സിയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയില്‍ നിന്നും ഇസാഫ് ചെയര്‍മാനും മാനേജിങ്ങ് ഡയറക്ടറുമായ കെ.പോള്‍ തോമസ്, എച്ച്.ആര്‍ ഹെഡ് മെറീന പോള്‍, ലഹന്ദി എഡിറ്ററും ബ്രാന്‍ഡിങ്ങ് കണ്‍സള്‍ട്ടന്റുമായ സോണി വി. മാത്യു എന്നിവര്‍ അവാര്‍ഡ് ഏറ്റുവാങ്ങി. എക്‌സൈസ് മന്ത്രി കെ.ബാബു, കെ.വി. തോമസ് എം.പി, ഹൈബി ഈഡന്‍ എം.എല്‍.എ എന്നിവര്‍ പ്രസംഗിച്ചു.











from kerala news edited

via IFTTT

ജോര്‍ജിന്റെ ബോംബുകള്‍ പുറത്ത്; ഡി.ജി.പിക്കു വേണ്ടി ജേക്കബ് ജോബിനെ വിളിച്ചത് കൃഷ്ണമൂര്‍ത്തി









Story Dated: Friday, March 6, 2015 11:30



mangalam malayalam online newspaper

തിരുവനന്തപുരം: ചന്ദ്രബോസ് വധക്കേസില്‍ പ്രതി മുഹമ്മദ് നിഷാമിനെ രക്ഷപ്പെടുത്താന്‍ ഡി.ജി.പി കെ.എസ് ബാലസുബ്രഹ്മണ്യം ഇടപെട്ടുവെന്ന് തെളിയിക്കുന്ന സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി ജോര്‍ജിന്റെ കത്തും സി.ഡിയും മാധ്യമങ്ങള്‍ക്ക് ലഭിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് നല്‍കിയ തെളിവുകളാണ് പുറത്തുവന്നത്. മുന്‍ ഡി.ജി.പി എം.എന്‍ കൃഷ്ണമൂര്‍ത്തി തൃശൂര്‍ സിറ്റി പോലീസ് കമ്മിഷണറായിരുന്ന ജേക്കബ് ജോബിനെ വിളിച്ചതിന്റെ ശബ്ദരേഖയാണ് സി.ഡിയിലുള്ളത്. 40 മിനിറ്റ് ദൈര്‍ഘ്യമുള്ളതാണ് സംഭാഷണം. കൃഷ്ണമൂര്‍ത്തി ശാസനയുടെ സ്വരത്തിലാണ് ജേക്കബ് ജോബിനോട് സംസാരിച്ചത്. താന്‍ സ്വാമിക്ക് (ഡി.ജി.പി) വേണ്ടിയാണ് സംസാരിക്കുന്നതെന്ന് കൃഷ്ണമൂര്‍ത്തി പറയുന്നുണ്ട്. ഞങ്ങള്‍ പറയുന്നതൊന്നും നടക്കുന്നില്ലല്ലോ. പ്രമുഖ വസ്ത്രവ്യാപാരിയും സ്വാമിയും തമ്മിലുള്ള ബന്ധം അറിയാമല്ലോ. വ്യാപാരിക്കും ഡി.ജി.പിക്കും താല്‍പര്യമുള്ള ആളാണ് നിഷാം. കാപ്പ ചുമത്തുന്നത് അടക്കമുള്ള കാര്യങ്ങളില്‍ ഇളവ് വേണമെന്ന് കൃഷ്ണമൂര്‍ത്തി വ്യക്തമാക്കി.


ചന്ദ്രബോസ് ആക്രമിക്കപ്പെടുമ്പോള്‍ പോലീസ് ആസ്ഥാനത്തെ ഡി.ജി.പിയായിരുന്നു കൃഷ്ണമൂര്‍ത്തി. സര്‍വീസില്‍ നിന്ന് വിരമിച്ച കൃഷ്ണമൂര്‍ത്തിക്ക് കഴിഞ്ഞ മന്ത്രിസഭയോഗത്തില്‍ പുതിയ ചുമതലയും നല്‍കിയിരുന്നു.


പോലീസ് അസോസിയേഷന്‍ യോഗത്തിനായി തൃശൂരില്‍ എത്തിയ ഡി.ജി.പി ബാലസുബ്രഹ്മണ്യം മൂന്നു ദിവസം തങ്ങിയത് ഒരു പ്രമുഖ വസ്ത്ര-സ്വര്‍ണ-വജ്ര ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള അതിഥി മന്ദിരത്തിലാണ്. മറ്റ് ഔദ്യോഗിക പരിപാടികളില്ലാതെ എന്തിനാണ് ഡി.ജി.പി തൃശൂര്‍ തങ്ങിയത്. തന്റെ സന്ദര്‍ശനം പോലീസിനെ അറിയിക്കേണ്ട ഡി.ജി.പി അക്കാര്യം സിറ്റി പോലീസ് കമ്മിഷണറെ പോലും അറിയിച്ചില്ല.


മുഖ്യമന്ത്രിക്ക് നല്‍കിയ കത്തില്‍ ഡി.ജി.പി നടത്തിയ മറ്റ് ഇടപാടുകളുടെ തെളിവുകളും ജോര്‍ജ് ചൂണ്ടിക്കാണിക്കുന്നുണ്ട്. രണ്ടര കോടിയുടെ തട്ടിപ്പ് കേസിലും ഡി.ജി.പി ഇടപെട്ടു. വൈദീശ്വരന്‍ എന്നയാളുടെ കേസിലാണ് ഇടപെട്ടത്. ഇതില്‍ വൈദീശ്വരനു അനുകൂലമായ നടപടി സ്വീകരിക്കാന്‍ ജേക്കബ് ജോബിനോട് ഡി.ജി.പി ഉത്തരവിട്ടിരുന്നു. എന്നാല്‍ അദ്ദേഹം വഴിവിട്ട് സഹായിച്ചില്ല. തന്റെ ഉത്തരവ് നടപ്പാക്കാത്ത ജേക്കബ് ജോബിനോട് ഡി.ജി.പിക്ക് വ്യക്തി വൈരാഗ്യം ഉണ്ടായിരുന്നുവെന്നും ജോര്‍ജ് വ്യക്തമാക്കുന്നു.


വന്‍കിട വ്യവസായികളും വന്‍ പണച്ചാക്കുകളും കേസ് അട്ടിമറിക്കാന്‍ ഇടപെട്ടു. ഏഴു കോടി രൂപയോളം ഈ കേസിനായി വിവിധ കൈകളിലേക്ക് പോയിട്ടുണ്ട്. രാഷ്ട്രീയ പോലീസ് ഉന്നതര്‍ ഇതില്‍ ഇടപെട്ട് ഗൂഢാലോചന നടത്തിയിട്ടുണ്ടെന്നൂം ജോര്‍ജ് മുഖ്യമന്ത്രിക്ക് നല്‍കിയ കത്തില്‍ പറയുന്നു. ഡി.ജി.പി, പേരാമംഗംലം സി.ഐ ബിജു കുമാര്‍, അദ്ദേഹത്തിന്റെ കീഴിലുള്ള ചില ഓഫീസര്‍ എന്നിവരുടെ പേര് പി.സി ജോര്‍ജ് മുഖ്യമന്ത്രിയ്ക്കു നല്‍കിയ കത്തില്‍ എടുത്തു പറയുന്നു. എന്നാല്‍ കേസില്‍ കോണ്‍ഗ്രസിലെ രണ്ട് എം.എല്‍.എമാര്‍ ആറു കോടി രൂപ കൈപ്പറ്റിയിട്ടുണ്ടെന്ന മുന്‍ ആരോപണം ജോര്‍ജ് ഇവിടെ ആവര്‍ത്തിച്ചിട്ടില്ല.


ചന്ദ്രബോസിന്റെ കൊലയാളി നിഷാമിനെ അറസ്റ്റു ചെയ്യാന്‍ കഴിഞ്ഞത് പേരാമംഗലം സി.ഐയുടെ മിടുക്ക് അല്ല. അന്ന് ഫ്‌ളൈയിംഗ് സ്‌ക്വാഡിന്റെ ഡ്യൂട്ടിയിലുള്ള ഗുരുവായൂര്‍ സി.ഐയാണ് അറസ്റ്റു ചെയ്തത്. അറസ്റ്റ് നടന്നില്ലായിരുന്നുവെങ്കില്‍ മറ്റ് 12 കേസുകളില്‍ രക്ഷപ്പെട്ടതുപോലെ ഈ കേസിലും നിഷാം രക്ഷപ്പെടുമായിരുന്നുവെന്നും ജോര്‍ജ് ചൂണ്ടിക്കാട്ടുന്നു.


അതേസമയം, ഒരു സാമൂഹ്യ വിരുദ്ധനു വേണ്ടിയും താന്‍ ഇടപെട്ടിട്ടില്ലെന്ന് എം.എന്‍ കൃഷ്ണമൂര്‍ത്തി ഒരു ചാനലിനോട് പ്രതികരിച്ചു. നിഷാമുമായും തനിക്ക് ഒരു ബന്ധമില്ല. ചിലര്‍ വെറുതെ കഥയുണ്ടാക്കുകയാണ്. സംശയമുള്ളവര്‍ക്ക് തന്റെ മൊബൈല്‍ പരിശോധിക്കാഗ. നിഷാമിനു വേണ്ടി ആരെയും വിളിച്ചിട്ടില്ല. ജേക്കബ് ജോബ് സസ്‌പെന്‍ഷനെ കുറിച്ച് സംസാരിക്കാന്‍ വിളിച്ചിരുന്നു. അപ്പോള്‍ നടത്തിയ സംഭവഷണത്തില്‍ എന്തെങ്കിലും കൃത്രികം കാട്ടിയതാകാമെന്നും കൃഷ്ണമൂര്‍ത്തി പ്രതികരിച്ചു.










from kerala news edited

via IFTTT

സയ്‌ഫിക്ക്‌ കൈകളില്ല; പത്താം ക്ലാസ്സ്‌ പരീക്ഷയെഴുതുന്നത്‌ കാലുകൊണ്ട്‌!









Story Dated: Friday, March 6, 2015 11:05



mangalam malayalam online newspaper

ഛിന്‍ഡ്‌വാര: കൈ കൂപ്പണം സയ്‌ഫി എന്ന 15 കാരനെ. നിശ്‌ചയദാര്‍ഢ്യം അവനെ ലക്ഷ്യ പ്രാപതിയിലെത്തിക്കുമെന്ന്‌ ഇതില്‍ കൂടുതല്‍ തെളിവൊന്നും വേണ്ട. മധ്യപ്രദേശിലെ ഛിന്‍ഡ്‌വാര സ്വദേശിയായ സയ്‌ഫി പത്താം ക്ലാസ്സ്‌ പരീക്ഷയെഴുതുന്നത്‌ കൈ കൊണ്ടല്ല, കാലുകൊണ്ടാണ്‌!


ആറ്‌ വര്‍ഷം മുമ്പ്‌ 1100 കെ വി ലൈനില്‍ നിന്ന്‌ വൈദ്യുതാഘാതമേറ്റാണ്‌ സയ്‌ഫിയുടെ കൈകള്‍ നഷ്‌ടമായത്‌. അന്ന്‌ നാലില്‍ പഠിക്കുകയായിരുന്നു സയ്‌ഫി. കൈകള്‍ നഷ്‌ടപ്പെട്ടത്‌ തന്റെ വിദ്യാഭ്യാസത്തിന്റെ പൂര്‍ണവിരാമമാക്കാന്‍ താല്‍പര്യമില്ലാതിരുന്ന സയ്‌ഫി പിന്നീട്‌ കാലുകള്‍ കൊണ്ട്‌ എഴുതാനും മറ്റ്‌ അത്യാവശ്യ കാര്യങ്ങള്‍ ചെയ്യാനും പരിശീലിക്കുകയായിരുന്നു. ഇപ്പോള്‍ പെഞ്ച്‌വാലി എക്‌സലന്‍സ്‌ സ്‌കൂളിലെ സെന്ററില്‍ പത്താം ക്ലാസ്സ്‌ പരീക്ഷയെഴുതാന്‍ വരുന്നതും കാലുകള്‍ നല്‍കുന്ന മനോധൈര്യത്തില്‍ തന്നെ.


നല്ലൊരു ഫുട്‌ബോള്‍ കളിക്കാരന്‍ കൂടിയാണ്‌ സയ്‌ഫി എന്ന്‌ അധ്യാപകര്‍ സാക്ഷ്യപ്പെടുത്തുന്നു. ജില്ലാ മത്സരങ്ങളില്‍ വരെ പങ്കെടുത്തിട്ടുളള സയ്‌ഫിയുടെ ലഷ്യം സര്‍ക്കാര്‍ ജോലിയാണെന്നും ഇവര്‍ പറയുന്നു.










from kerala news edited

via IFTTT

പാക്‌ ഹിന്ദുക്കള്‍ക്ക്‌ ഹോളി ആഘോഷിക്കാന്‍ മനുഷ്യകവചം തീര്‍ത്തു









Story Dated: Friday, March 6, 2015 10:46



mangalam malayalam online newspaper

ഇസ്‌ളാമാബാദ്‌: പാകിസ്‌ഥാന്‍ ഹിന്ദുക്കള്‍ക്ക്‌ സുരക്ഷിതമായി ഹോളി ആഘോഷിക്കാന്‍ മനുഷ്യകവചം തീര്‍ത്തുകൊണ്ട്‌ പാകിസ്‌ഥാനില്‍ വിദ്യാര്‍ത്ഥി കൂട്ടായ്‌മ. കറാച്ചിയിലെ സ്വാമി നാരായണന്‍ ക്ഷേത്രത്തിലാണ്‌ ഹോളി ആഘോഷിക്കുന്ന ഹിന്ദുക്കളെ സംരക്ഷിക്കാന്‍ മനുഷ്യകവചം തീര്‍ക്കാന്‍ മുന്നോട്ടിറങ്ങിയിരിക്കുന്നത്‌ നാഷണല്‍ സ്‌റ്റുഡന്റ്‌സ് ഫെഡറേഷനാണ്‌. പാകിസ്‌ഥാന്‍ ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ സാമുദായിക സഹവര്‍ത്തിത്തവും മതസൗഹാര്‍ദ്ദവും വളര്‍ത്താനാണ്‌ നടപടി.


പാകിസ്‌ഥാന്‍ജനതയ്‌ക്കിടയിലെ സാമുദായിക സഹവര്‍ത്തിത്തവും മതസൗഹാര്‍ദ്ദവും വളര്‍ത്താന്‍ വെള്ളിയാഴ്‌ച ഒരു ജാഥയും സംഘടന പദ്ധതിയിട്ടിട്ടുണ്ട്‌. പരിപാടിക്കായി സോഷ്യല്‍മീഡിയ വഴി വന്‍ പ്രചാരണം നടത്തിയിട്ടുണ്ട്‌. ഇതര മതങ്ങളെ ബഹുമാനിക്കുന്നവരോട്‌ പരിപാടിയില്‍ പങ്കെടുക്കാന്‍ ഇതിലൂടെ ആഹ്വാനം ചെയ്‌തിട്ടുണ്ട്‌. ഹിന്ദുക്കളെ സംരക്ഷിക്കാനും അവരുടെ വിശ്വാസങ്ങളോട്‌ ഐക്യദാര്‍ഡ്യം പ്രകടിപ്പിക്കാനുമാണ്‌ നടപടി.


ഹിന്ദുക്ഷേത്രങ്ങള്‍ അശുദ്ധമാക്കുക, പെണ്‍കുട്ടികളെ അവരുടെ ഇഷ്‌ടം നോക്കാതെ നിര്‍ബ്ബന്ധിത മതപരിവര്‍ത്തനം ചെയ്യിക്കുക, മതപരമായ ചടങ്ങുകള്‍ ഒളിച്ചു ചെയ്യല്‍ നിര്‍ബ്ബന്ധിതമായ സാഹചര്യങ്ങള്‍ സൃഷ്‌ടിക്കുക തുടങ്ങി പാക്‌ ഹിന്ദു സമൂഹത്തിന്റെ പ്രശ്‌നങ്ങളോട്‌ ഐക്യദാര്‍ഡ്യം പ്രകടിപ്പിക്കാനുമാണ്‌ പരിപാടി. പാകിസ്‌ഥാനിലെ വര്‍ഗ്ഗീയ ലഹളകള്‍ക്കെതിരേയുളള പ്രതികരിക്കാന്‍ ഇവര്‍ നേരത്തേ മനുഷ്യച്ചങ്ങല സൃഷ്‌ടിച്ചിരുന്നു.










from kerala news edited

via IFTTT

വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം ഉടന്‍; മദ്യവിരുദ്ധ കേരളം പദ്ധതി നടപ്പാക്കും









Story Dated: Friday, March 6, 2015 10:28



mangalam malayalam online newspaper

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ചിരകാല അഭിലാഷമായ വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം ഉടന്‍ ആരംഭിക്കുമെന്ന് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം. സാമ്പത്തിക മേഖലകയില്‍ കേരളം കുതിച്ചുചാട്ടം നടത്തിയ സമയമാണിത്. മദ്യവിരുദ്ധ കേരളം പദ്ധതി നടപ്പാക്കുമെന്നും നയപ്രഖ്യാപന പ്രസംഗത്തില്‍ പറയുന്നൂ. പ്രതിപക്ഷത്തിന്റെ ബഹിഷ്‌കരണത്തിനിടെയാണ് ഗവണര്‍ണര്‍ എസ്.സദാശിവം നയപ്രഖ്യാപന പ്രസംഗം നടത്തിയത്. കണ്ണൂര്‍ വിമാനത്താവള നിര്‍മ്മാണം 2016 മേയില്‍ പൂര്‍ത്തിയാക്കും. നഗരങ്ങളില്‍ മള്‍ട്ടി ലെവല്‍ പാര്‍ക്കിംഗ് സൗകര്യം ഏര്‍പ്പെടുത്തും. തെരുവുകളില്‍ എല്‍.ഇ.ഡി ബള്‍ബുകള്‍ സ്ഥാപിക്കും.


തിരുവനന്തപുരത്തും കോന്നിയിലും സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകള്‍ ആരംഭിക്കും. സര്‍ക്കാരാശുപത്രകളില്‍ കാരുണ്യ കേരളം പദ്ധതി തുടങ്ങും. ഇതില്‍പെടുത്തി ആാേഗ്യപരിശോധനകള്‍ സൗജന്യമാക്കൂം. ഐ.ടി.ഐ സ്‌കൂളില്‍ പ്ലേസ്‌മെന്റ് സെല്‍ തുടങ്ങും.


കാര്‍ഷിക, വെറ്ററിനറി സര്‍വകലാശാലകളില്‍ കര്‍ണഷകരുടെ മക്കള്‍ക്ക് സംവരണം. പട്ടികജാതി വിഭാഗത്തിലെ മികവ് പുലര്‍ത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അവാര്‍ഡ്.പട്ടിക ജാതി വിഭാഗത്തില്‍ നിന്നുള്ള സംരംഭകര്‍ക്ക് മുന്‍ഗണന നല്‍കും. 2016 ഓടെ എല്ലാ സ്‌കൂളുകളും കാമ്പസുകളും ലഹരി വിമുക്ത സെല്ലുകള്‍ ആക്കും. ആദിവാസി കുട്ടികള്‍ക്കായി ഗുരുകുലം പദ്ധതി. ഭൂരഹിതരായ ആദിവാസികള്‍ക്ക് 7093 ഏക്കര്‍ ഭൂമി നല്‍കും.


റോഡ് യാത്ര സുരക്ഷിതമാക്കാന്‍ ശുഭയാത്ര പദ്ധതി. ശെന്തുരുണിയിലും കോന്നിയിലും ഇക്കോ ടൂറിസം പദ്ധതി ഈ വര്‍ഷം പൂര്‍ത്തിയാകും. വയനാട്ടിലും നിലമ്പൂരിലും ആനത്താവളം. ഹൈവേ ആംബുലന്‍സ് സര്‍വീസ് ആരംഭിക്കും. എല്ലാ പ്രധാന റോഡുകളിലും കാമറകള്‍ സ്ഥാപിക്കും. തലശേരി- മാഹി ദേശീയപാത ഈ വര്‍ഷം. ഹൈവേ വികസനവുമായി മുന്നോട്ടുപോകും. ദേശീയപാത 47, 17 എന്നിവ 45 മീറ്റര്‍ ആക്കും. ഭൂമി ഏറ്റെടുക്കല്‍ പദ്ധതി ഊര്‍ജിതമാക്കും. കഴക്കൂട്ടം, അടൂര്‍ മാതൃകാ സുരക്ഷാ ഇടനാഴി നടപ്പാക്കും. 100 പുതിയ പാലങ്ങള്‍ നാനൂറു ദിവസത്തിനകം.


എല്ലാ ഭൂരഹിത കുടുംബം എന്ന പദ്ധതി രണ്ടാംഘട്ടം 2015 അവസാനത്തോടെ പൂര്‍ണ്ണമാകും. ലാന്‍ഡ് ആന്റ് ഡിസാസ്ട്രസ് മാനേജ്‌മെന്റ് ദേശീയതല നിലവാരത്തില്‍ രൂപീകരിക്കും. വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ മരണപ്പെടുന്നവരുടെ കുടുംബങ്ങള്‍ക്കുള്ള ധനസഹായം മൂന്ന ലക്ഷം രൂപയില്‍ നിന്ന് അഞ്ചു ലക്ഷമാക്കി.


പ്രവാസി മലയാളികളെ തട്ടിപ്പില്‍ വീഴ്ത്തുന്നത് തടയുന്നതിനും പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുംഎന്‍.ആര്‍.ഐ കമ്മീഷന്‍ രൂപീകരിക്കും. കൂടുതല്‍ മാവേലി സ്‌റ്റോറുകള്‍ സൂപ്പര്‍ മാര്‍ക്കറ്റുകളാക്കും.


2016ല്‍ കേരളം ജൈവ സംസ്ഥാനമാകും. ഇ ഡിസ്ട്രിക്റ്റ് പദ്ധതിയില്‍ ഇടുക്കി ആദ്യ ജില്ല. ഇടമലക്കുടി ഗ്രാമപഞ്ചായത്തില്‍ ഇതിലൂടെ മൊബൈല്‍ ഇന്റര്‍നെറ്റ് കണക്ടിവിറ്റി ലഭിച്ചു. എല്ലാ ഗ്രാമപഞ്ചായത്തുകളിലും ഇന്റര്‍നെറ്റ് കണക്ടിവിറ്റി ലഭ്യമാക്കും.


കൊച്ചി സ്മാര്‍ട്‌സിറ്റി പദ്ധതി, തിരുവനന്തപുരം ടെക്‌നോപാര്‍ക്ക് എന്നിവയ്ക്കു പുറമേ കൊച്ചി ഇന്‍ഫോപാര്‍ക്കിന്റെ അവശേഷിക്കുന്ന വികസനം രണ്ടു വര്‍ഷത്തിനകം പൂര്‍ത്തിയാകും. കൊച്ചിയിലെ നിരവധി ഐ.ടി സ്റ്റാര്‍ട്ട് അപ് വില്ലേജുകള്‍ നേട്ടമായി. ഐ.ടി മേഖലയില്‍ രണ്ടു വര്‍ഷത്തിനുള്ളില്‍ 80,000 തൊഴിലവസരം. കോഴിക്കോട് മൂന്നാമത്തെ ഐ.ടി കേന്ദ്രമാക്കും. കോഴിക്കോട് ഐ.ടി പാര്‍ക്ക് 2015 ഡിസംബറോടെ പൂര്‍ത്തിയാകും. നിരവധി സ്റ്റാര്‍ട്ട് അപുകള്‍ക്കും തുടക്കമാകും.


കെ.എസ്ആര്‍.ടി.സി കൊറിയര്‍ പാഴ്‌സല്‍ സര്‍വീസ് തുടങ്ങും. ഹൈക്കോടതിയിലെയും സുപ്രീം കോടതിയിലെയും സുപ്രധാന വിധികള്‍ മലയാളത്തില്‍ പ്രസിദ്ധീകരിക്കും.


ജി.എസ്.ടി നടപ്പാക്കും. ജവഹര്‍ ഹൗസിംഗ് സ്‌കീം പ്രകാരം വീടില്ലാത്ത എല്ലാവര്‍ക്കും വീട്. ഗ്രാണീമ മേഖലയില്‍ മഴവെള്ള സംഭരണികള്‍ വ്യാപകമാക്കും. മീനച്ചില്‍, വാമനപുരം, അച്ചിന്‍ കായല്‍, ചാലിയര്‍ എന്നിവിടങ്ങളില്‍ പുതിയ മിനി റിസര്‍വോയറുകള്‍ ,തൊടുപുഴയില്‍ ഇറിഗേഷന്‍ മ്യൂസിയം സ്ഥാപിക്കുമെന്നും നയപ്രഖ്യാപനത്തില്‍ പറയുന്നു.










from kerala news edited

via IFTTT

ഷാനവാസ്‌ ഹുസൈനും മുക്‌താര്‍ അബ്ബാസ്‌ നഖ്‌വിയും ലൗ ജിഹാദ്‌ നടത്തിയെന്ന്‌ അസം ഖാന്‍









Story Dated: Friday, March 6, 2015 10:23



mangalam malayalam online newspaper

സിതാപൂര്‍: ഹിന്ദു സമുദായത്തില്‍ നിന്ന്‌ വിവാഹം ചെയ്‌തതിലൂടെ ബിജെപിയുടെ മുതിര്‍ന്ന നേതാക്കളായ ഷാനവാസ്‌ ഹുസൈനും മുക്‌താര്‍ അബ്ബാസ്‌ നഖ്‌വിയും ലൗ ജിഹാദ്‌ നടത്തിയെന്ന്‌ യു പി മന്ത്രി അസം ഖാന്‍. കഴിഞ്ഞ ദിവസമാണ്‌ മുസ്ലീം ബിജെപി നേതാക്കളെ ലക്ഷ്യമിട്ട്‌ അസം ഖാന്‍ വിവാദ പ്രസ്‌താവന നടത്തിയത്‌.


ഇവര്‍ ഇനി മുസ്ലീം സ്‌ത്രീകളെയും വിവാഹം ചെയ്യണം. ഇസ്ലാം മതത്തില്‍ നാല്‌ വിവാഹത്തിനു വരെ അനുമതിയുണ്ട്‌. ഒരു സ്‌ത്രീക്ക്‌ 40 കുട്ടികള്‍ക്ക്‌ ജന്മം നല്‍കാന്‍ കഴിയില്ല. സാധ്വി പ്രാചി ഇതേ കുറിച്ചും പ്രതികരിക്കണമെന്നും അസംഖാന്‍ പറഞ്ഞു.


ഷാനവാസ്‌ ഹുസൈനും മുക്‌താര്‍ അബ്ബാസ്‌ നഖ്‌വിയും ഹിന്ദു സ്‌ത്രീകളെ വിവാഹം ചെയ്‌തതിനെ കുറിച്ച്‌ ഒരു മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു അസം ഖാന്‍.










from kerala news edited

via IFTTT

സഭാ നടപടികള്‍ക്ക്‌ പ്രക്ഷുബ്‌ദ തുടക്കം; പ്രതിപക്ഷം ബഹിഷ്‌ക്കരിച്ചു









Story Dated: Friday, March 6, 2015 09:20



mangalam malayalam online newspaper

തിരുവനന്തപുരം: നിയമസഭയുടെ ബജറ്റ്‌ സമ്മേളനത്തിന്‌ ബഹളത്തോടെ തുടക്കം. ഗവര്‍ണറുടെ നയപ്രഖ്യാപനം ബഹിഷ്‌ക്കരിച്ച്‌ പ്രതിപക്ഷം നിയമസഭയില്‍ നിന്നും ഇറങ്ങിപ്പോയി. പ്രതിപക്ഷ നേതാവ്‌ വി എസ്‌ അച്യുതാനന്ദന്റെ നേതൃത്വത്തില്‍ കെ എം മാണി രാജിവെയ്‌ക്കണം, മാണി ബജറ്റ്‌ അവതരിപ്പിക്കരുത്‌ തുടങ്ങിയ ആവശ്യം ഉന്നയിച്ചാണ്‌ പ്രതിപക്ഷം ഇറങ്ങിപ്പോക്ക്‌ നടത്തിയത്‌.


പ്രതിഷേധ പ്‌ളക്കാര്‍ഡുകളുമായാണ്‌ പ്രതിപക്ഷം സഭയില്‍ എത്തിയത്‌ തന്നെ. ഗവര്‍ണര്‍ എത്തിയപ്പോള്‍ പ്രതിപക്ഷാംഗങ്ങള്‍ മുദ്രാവാക്യം മുഴക്കുകയും ബഹളംവെയ്‌ക്കുകയും ചെയ്‌തു. ഇതിനിടെ പ്രതിപക്ഷത്തിന്റെ ആവശ്യം പരിഗണിക്കാമെന്ന്‌ ഗവര്‍ണര്‍ പറഞ്ഞത്‌ പുതിയ കീഴ്‌വഴക്കമായി പ്രതിപക്ഷം എടുത്തുകാട്ടി. കേരള നിയമസഭയുടെ ചരിത്രത്തില്‍ ആദ്യമായാണ്‌ അഴിമതിയാരോപിതനായൊരു മന്ത്രിയെ പുറത്താക്കുന്ന കാര്യം പരിഗണിക്കാമെന്ന്‌ ഒരു ഗവര്‍ണര്‍ ഉറപ്പു നല്‍കുന്നത്‌ എന്നായിരുന്നു പ്രതിപക്ഷത്തിന്റെ വ്യാഖ്യാനം. ഇതിനിടയില്‍ നയപ്രഖ്യാപന പ്രസംഗം ഗവര്‍ണര്‍ തുടരുന്നതിനിടയില്‍ പ്രതിപക്ഷം സഭ ബഹിഷ്‌ക്കരിച്ച്‌ ഇറങ്ങിപ്പോക്ക്‌ നടന്നിരുന്നു. പിന്നീട്‌ സഭയ്‌ക്ക് പുറത്തെത്തി പ്രതിഷേധിച്ചു.


കോഴക്കേസില്‍ ഉള്‍പ്പെട്ട മന്ത്രികൂടി ചേര്‍ന്ന്‌ സമര്‍പ്പിച്ച നയപ്രഖ്യാപനം സഭയില്‍ വായിക്കാന്‍ പാടില്ലെന്ന്‌ പ്രതിപക്ഷം പറഞ്ഞു. മാണിക്കൊപ്പം അഴിമതിക്കാരായ മന്ത്രിമാരെയെല്ലാം പുറത്താക്കണമെന്നും പ്രതിപക്ഷനേതാവ്‌ വിഎസ്‌ അച്യൂതാനന്ദന്‍ വ്യക്‌തമാക്കി. ബജറ്റ്‌ അവതരണത്തില്‍ നിന്നും മാണിയെ മാറ്റി നിര്‍ത്തിയില്ലെങ്കില്‍ വലിയ പ്രക്ഷോഭം ആരംഭിക്കുമെന്നും പ്രതിപക്ഷം വ്യക്‌തമാക്കി. ബജറ്റ്‌ അവതരിപ്പിക്കുന്ന 13 ാം തീയതി വലിയ പ്രക്ഷോഭം അരങ്ങേറുമെന്നൂള്ള സൂചനയും പ്രതിപക്ഷം നല്‍കി.










from kerala news edited

via IFTTT