121

Powered By Blogger

Thursday, 5 March 2015

ഹാരിസണ്‍ ഫോര്‍ഡിന് വിമാനാപകടത്തില്‍ പരിക്ക്‌











വിഖ്യാത ഹോളിവുഡ് നടന്‍ ഹാരിസണ്‍ ഫോര്‍ഡിന് വിമാനാപകടത്തില്‍ പരിക്കേറ്റു. അദ്ദേഹത്തിന്റെ ചെറുവിമാനം ലോസാഞ്ചലസിന് സമീപം ഗോള്‍ഫ് കോര്‍ട്ടില്‍ തകര്‍ന്നുവീഴുകയായിരുന്നു. ഹാരിസണ്‍ ഫോര്‍ഡ് തന്നെയാണ് വിമാനം പറത്തിയിരുന്നത്.

തലയ്ക്കാണ് അദ്ദേഹത്തിന് പരിക്ക്. രണ്ടാം ലോകമഹായുദ്ധകാലത്തെ വിമാനമാണിത്. സാന്റാ മോണിക്ക വിമാനത്താവളത്തില്‍ നിന്ന് പറയുന്നയര്‍ന്ന് അധികം വൈകാതെയാണ് വിമാനം തകര്‍ന്നുവീണത്. ടേക്ക് ഓഫിന് പിന്നാലെ എഞ്ചിന് തകരാറിനെ തുടര്‍ന്ന് അദ്ദേഹം വിമാനം ഇടിച്ചിറക്കുകയായിരുന്നു.


ഇന്ത്യാന ജോണ്‍സ് സിനിമ പരമ്പരകള്‍, എയര്‍ ഫോഴ്‌സ് വണ്‍, അമേരിക്കന്‍ ഗ്രാഫിറ്റി, സ്റ്റാര്‍ വാര്‍സ്, ബ്ലെയ്ഡ് റണ്ണര്‍ തുടങ്ങിയ സിനിമകളിലൂടെ ലോകമെങ്ങും ആരാധകരുണ്ട് ഹാരിസണ്‍ ഫോര്‍ഡിന്.











from kerala news edited

via IFTTT