121

Powered By Blogger

Thursday, 5 March 2015

വിമാനാപകടം: നടന്‍ ഹാരിസണ്‍ഫോര്‍ഡിന്‌ ഗുരുതരമായി പരിക്കേറ്റു?









Story Dated: Friday, March 6, 2015 07:32



mangalam malayalam online newspaper

ലോസ്‌ ഏഞ്ചല്‍സ്‌: ഇന്ത്യാനാ ജോണ്‍സ്‌ സിനിമകളിലൂടെ ശ്രദ്ധേയനായ ഹോളിവുഡ്‌ സൂപ്പര്‍താരങ്ങളില്‍ ഒരാളായ ഹാരിസണ്‍ ഫോര്‍ഡിന്‌ വിമാനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റതായി റിപ്പോര്‍ട്ട്‌. രണ്ടുപേര്‍ക്ക്‌ യാത്ര ചെയ്യാന്‍ കഴിയുന്ന ചെറുവിമാനം ലോസ്‌ ഏഞ്ചല്‍സ്‌ പ്രാന്തപ്രദേശങ്ങളില്‍ ഒന്നിലെ ഗോള്‍ഫ്‌ കോഴ്‌സ് മൈതാനത്ത്‌ ഇറങ്ങുന്നതിനിടയില്‍ തകരുകയായിരുന്നെന്നും ഇതില്‍ 72 കാരനായ ഹാരിസണ്‍ ഫോര്‍ഡിന്‌ ഗുരുതരമായി പരിക്കേറ്റെന്നുമാണ്‌ വാര്‍ത്തകള്‍.


കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല. വാര്‍ത്തകള്‍ക്ക്‌ സ്‌ഥിരീകരണവും ഉണ്ടായിട്ടില്ല. എന്നാല്‍ ടിഎംഇസഡ്‌ വെബ്‌സൈറ്റാണ്‌ വാര്‍ത്ത പുറത്തുവിട്ടത്‌. തകര്‍ന്ന വിമാനത്തിന്റെ ചിത്രവും നല്‍കിയിട്ടുണ്ട്‌. വിമാനത്തിന്‌ അപകടത്തില്‍ സാരമായ കേടുപാടുകള്‍ പറ്റിയതായും പരിക്കേറ്റവരുടെ പേര്‌ ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്നും ലോസ്‌ ഏഞ്ചല്‍സ്‌ ഫയര്‍ ഡിപ്പാര്‍ട്ട്‌മെന്റ്‌ ഉദ്യോഗസ്‌ഥരും പറഞ്ഞതായും വെബ്‌സൈറ്റ്‌ പറഞ്ഞു. ലോസ്‌ ഏഞ്ചല്‍സിന്‌ തെക്കുപടിഞ്ഞാറന്‍ പ്രദേശത്തെ വെനിസിലെ പെന്‍മാര്‍ ഗോള്‍ഫ്‌കോഴ്‌സില്‍ ഇറക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ്‌ സിംഗിള്‍ എഞ്ചിന്‍ വിമാനം തകര്‍ന്നത്‌.


സാന്റാമോണിക്ക വിമാനത്താവളത്തിന്‌ സമീപമുള്ള പെന്‍മാര്‍ ഗോള്‍ഫ്‌ കോഴ്‌സില്‍ ഒരു വിമാനം തകര്‍ന്നു കിടക്കുന്നത്‌ കണ്ടെന്നും അതില്‍ പരിക്കേറ്റ ഏകയാളെ ഗുരുതരമായ നിലയില്‍ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നും രക്ഷാ പ്രവര്‍ത്തകര്‍ പറഞ്ഞു. അതേസമയം പരിക്കേറ്റ മറ്റാരെയും കണ്ടെത്തിയിട്ടില്ലെന്നും നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ട്‌ സേഫ്‌റ്റി ബോര്‍ഡ്‌ അന്വേഷണം തുടങ്ങിയതായും വ്യക്‌തമാക്കി.


അതേസമയം ഫോര്‍ഡിനെ വിമാനത്തില്‍ നിന്നും പുറത്തിറങ്ങാന്‍ സഹായിച്ചതായി ഒരു ദൃക്‌സാക്ഷിയെ ഉദ്ധരിച്ച്‌ കെടിഎല്‍എ ടെലിവിഷന്‍ പറഞ്ഞു. അമേരിക്കന്‍ പ്രസിഡന്റിനെ ബന്ദികള്‍ കുടുക്കുന്നതിന്റെ കഥ പറഞ്ഞ എയര്‍ഫോഴ്‌സ് വണ്‍ സിനിമയിലെ നായകന്‍ കൂടിയായ ഹാരിസണ്‍ ഫോര്‍ഡ്‌ സ്‌റ്റാര്‍ വാഴ്‌സ് പരമ്പരയിലെ ചിത്രത്തിലാണ്‌ ഏറ്റവും പുതിയതായി അഭിനയിച്ചത്‌.










from kerala news edited

via IFTTT