Story Dated: Thursday, March 5, 2015 04:40
ന്യൂയോര്‍ക്ക്: മരണത്തിനു ശേഷവും വാര്‍ത്തകളില്‍ നിറയുകയാണ് അല്‍ ക്വയ്‌ദ സ്‌ഥാപകന്‍ ഒസാമ ബിന്‍ ലാദന്‍. അമേരിക്കന്‍ മുന്‍ വിദേശകാര്യ സെക്രട്ടറി കോണ്ടലീസ് റൈസ ലാദനൊപ്പം ചിരിച്ചുകൊണ്ടു നില്‍ക്കുന്ന ചിത്രമാണ് സോഷ്യല്‍ മീഡിയകളിലുള്‍പ്പെടെ ഓണ്‍ലൈനില്‍ ചര്‍ച്ചയാകുന്നത്. അഫ്‌ഗാനിസ്‌ഥാനിലെ കാണ്ഡഹാറില്‍ അമേരിക്കന്‍ ഉടമസ്‌ഥതയിലുള്ള ബാറില്‍ ഇരുവരും വൈന്‍ കഴിക്കാനെത്തിയപ്പോള്‍ എടുത്തതെന്ന പേരിലാണ് ചിത്രം പ്രചരിക്കുന്നത്.
അമേരിക്കയുടെ ഏറ്റവും വലിയ ശത്രുവായ അല്‍ ക്വയിദയുടെ സ്‌ഥാപകന്‍ അമേരിക്കന്‍ ബാറിലെത്തി വൈന്‍കുടിച്ചു മടങ്ങിയത് ഏവരിലും അത്ഭുതം സൃഷ്‌ടിക്കുന്നു. ലാദനെ അടുത്തുകണ്ട സന്തോഷത്തില്‍ ഒപ്പംനിന്നു ചിത്രമെടുത്ത മുന്‍ വിദേശകാര്യ സെക്രട്ടറിയുടെ ചിത്രം അത്ഭുതത്തിനൊപ്പം കാഴ്‌ച്ചക്കാരില്‍ ഞെട്ടലാണ് തീര്‍ക്കുന്നത്. എന്നാല്‍ ചിത്രത്തിന്റെ ആധികാരികത ഇതുവരെ ഉറപ്പുവരുത്തിയിട്ടില്ല.
ചിത്രം കൂടാതെ ഇതിനൊപ്പമുള്ള കുറിപ്പം ഓണ്‍ലൈന്‍ ചര്‍ച്ചകളില്‍ ഇടംപിടിച്ചുകഴിഞ്ഞു. അമേരിക്കയെയും ഒപ്പം ലോകത്തെയും ഒന്നടങ്കം പിടിച്ചുലച്ച വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിനു രണ്ടാഴ്‌ച മുമ്പാണ് ഇരുവരുടെയും കൂടിക്കാഴ്‌ച നടന്നതെന്നാണ് കുറിപ്പില്‍ പറയുന്നത്. അങ്ങനെയെങ്കില്‍ ആഴ്‌ചകള്‍ക്ക് ശേഷം നടന്ന ആക്രമണത്തെ കുറിച്ച് കോണ്ടലീസയ്‌ക്കും അറിവുണ്ടായിരുന്നോ എന്നും വിവിധ ഭാഗങ്ങളില്‍ നിന്നും സംശയങ്ങള്‍ ഉയരുന്നുണ്ട്. എന്നാല്‍ ഒസാമയെ ചതിയില്‍ പെടുത്തുകയായിരുന്നു കോണ്ടലീസയുടെ ലക്ഷ്യമെന്ന് ചിത്രത്തിനൊപ്പമുള്ള കുറിപ്പില്‍ പറയുന്നു. ഒസാമയുടെ വിലപ്പെട്ട രഹസ്യങ്ങള്‍ ചോര്‍ത്തുകയായിരുന്നത്രെ അവരുടെ ലക്ഷ്യം. ഒരു സി.ഐ.എ. ഉദ്യോഗസ്‌ഥനെ ഉദ്ധരിച്ചാണ് ചിത്രങ്ങളും ഒപ്പമുള്ള വിശദീകരണങ്ങളും പുറത്തുവന്നിട്ടുള്ളത്. എന്നാല്‍ ഇദ്ദേഹത്തിന്റെ മറ്റു വിവരങ്ങള്‍ സുരക്ഷാ കാരണങ്ങളാല്‍ വെളിപ്പെടുത്തിയിട്ടില്ല.
from kerala news edited
via IFTTT