Story Dated: Thursday, March 5, 2015 02:51
പെരുങ്ങോട്ടുകുറിശി: അതിര്‍ത്തിഗ്രാമത്തെ ആവേശത്തിലാക്കി വെട്ടീല്‍ കളത്തില്‍ നിന്നും ഇത്തവണയും ചിനക്കത്തൂര്‍ കാവിലേക്കു കാളകോലം ആനയിച്ചു. ചിനക്കത്തൂര്‍ പൂരത്തോടനുബന്ധിച്ചാണ് തോട്ടുമുക്ക് വെട്ടീല്‍ കളത്തില്‍ നിന്നും കാളക്കോലം ആനയിച്ചത്. പൂര്‍വീകമായി നടത്തി വരുന്നതാണ് ചിനക്കത്തൂര്‍ കാവിലേക്കു ഇവിടെ നിന്നുള്ള കാളകോലം എഴുന്നള്ളിപ്പ്. വെട്ടില്‍ കോളനി കാവില്‍ നിന്നും ഇന്നലെ വൈകീട്ട് നാലുമണിയോടെയാണ് ആചാരാനുഷ്‌ഠാനങ്ങളോടെ കാള എഴുന്നള്ളിക്കല്‍ നടന്നത്. കോളനി കാവില്‍ വിവിധ ചടങ്ങുകള്‍ക്ക് ശേഷം വാദ്യമേളങ്ങളുടെയും, കുരുത്തോലകളാല്‍ അലങ്കരിച്ച പുത്തന്‍ ഓലകുടകളുടെയും അകമ്പടിയോടെയാണ് കാളകോലം എഴുന്നള്ളിച്ചത്. സ്‌ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ ആര്‍പ്പുവിളികളോടെ കാളകോലത്തിന്‍റെ എഴുന്നള്ളിപ്പില്‍ പങ്കെടുത്തു. പൊള്ളുന്ന ചൂടിലും കാല്‍ നടയായാണ് ഇവിടെ നിന്നും ചിനക്കത്തൂര്‍ പൂരത്തിന്റെ ഭാഗമായി കാള എഴുന്നള്ളിപ്പ് നടന്നത്.
from kerala news edited
via IFTTT