Story Dated: Friday, March 6, 2015 02:55
താമരശേരി: കത്തറമ്മല്‍ വലിയപറമ്പ പാറക്കണ്ടിയില്‍ അദ്‌റുവിന്റെ വീട്ടുവളപ്പിലെത്തിയ വെള്ളിമൂങ്ങ നാട്ടുകാര്‍ക്ക് കൗതുകമായി. ഇന്നലെ ഉച്ചയ്‌ക്ക് ഒരുമണിയോടെയാണ് മറ്റു പക്ഷികള്‍ ഓടിച്ചു തളര്‍ന്ന വെള്ളിമൂങ്ങ അദ്‌റുവിന്റെ വീട്ടുവളപ്പിലെത്തിയത്. വീട്ടുകാര്‍ വെള്ളിമൂങ്ങയ്‌ക്കു വെള്ളവും പഴങ്ങളും നല്‍കി.
നിരവധി പേരാണ് ഇതിനെ കാണാനെത്തിയത്. ഇതിനിടെ വലിയ വില പറഞ്ഞ് പുറത്ത് നിന്നുള്ളവരും അദ്‌റുവിനെ സമീപിച്ചെങ്കിലും അദ്‌റു താമരശേരി വനംവകുപ്പ് ഓഫീസില്‍ വിളിച്ച് മൂങ്ങയെ സുരക്ഷിതമായി കൊണ്ട് പോകാന്‍ ആവശ്യപ്പെടുകയായിരുന്നു.
from kerala news edited
via IFTTT