121

Powered By Blogger

Thursday, 5 March 2015

മണ്ണാര്‍ക്കാട്‌ പൂരം: വലിയാറാട്ട്‌ ആഘോഷിച്ചു











Story Dated: Thursday, March 5, 2015 02:51


മണ്ണാര്‍ക്കാട്‌: മണ്ണാര്‍ക്കാട്‌ പൂരത്തിന്‌ ഇന്ന്‌ തിരശ്ശീല വീഴും. അരക്കുര്‍ശ്ശി ഉദയാര്‍കുന്ന്‌ ഭഗവതി ക്ഷേത്രത്തിലെ എട്ടുനാള്‍ നീണ്ടു നില്‍ക്കുന്ന പൂരാഘോഷത്തിനാണ്‌ ചെട്ടിവേലയെന്ന സാംസ്‌കാരിക ഘോഷയാത്രയോടെ ഇന്ന്‌ സമാപനമാവുന്നത്‌. പൂരത്തിന്റെ പ്രധാന ചടങ്ങായ വലിയ ആറാട്ട്‌ ഇന്നലെ നടന്നു. വലിയ ആറാട്ടിന്റെ ഭാഗമായി കുന്തിപ്പുഴ ആറാട്ടുകടവില്‍ പൂരത്തിന്റെ സാമൂഹിക പ്രശസ്‌തി വിളിച്ചോതി ആദിവാസി പങ്കാളിത്തതോടെയുളള കഞ്ഞിപ്പാര്‍ച്ച നടന്നു. ആയിരകണക്കിന്‌ ഭക്‌തര്‍ പങ്കെടുത്തു. ആറാട്ടുകടവില്‍ ഇതിന്‌ പ്രത്യേക സജ്‌ജീകരണവും ഏര്‍പ്പെടുത്തിയിരുന്നു. രാവിലെയും വൈകീട്ടും ആറാട്ട്‌ എഴുന്നള്ളിപ്പ്‌ നടന്നു. പഞ്ചവാദ്യം, ഡബിള്‍ നാദസ്വരം, ഡബിള്‍ തായമ്പക, ചാക്യാര്‍കൂത്ത്‌, നാടന്‍പാട്ട്‌ എന്നിവയുണ്ടായിരുന്നു.

പൂരാഘോഷത്തിന്റെ സാംസ്‌കാരിക പൈതൃകം വിളിച്ചോതി ചെട്ടിവേല എന്ന സ്‌ഥാനീയ ചെട്ടിയാന്‍മാരെ ആദരിച്ച്‌ ആനയിക്കുന്ന വിവിധ ദേശവേലകളുടെ അകമ്പടിയോടെ സാംസ്‌കാരിക ഘോഷയാത്രയ്‌ക്ക് ഇന്ന്‌ മണ്ണാര്‍ക്കാട്‌ നഗരം സാക്ഷ്യം വഹിക്കും.










from kerala news edited

via IFTTT