മോഹന്‍ലാല്‍-സത്യന്‍ അന്തിക്കാട് കൂട്ടുകെട്ടിന്റെ പുതിയ ചിത്രമായ എന്നും എപ്പോഴും സിനിമയുടെ രണ്ടാമത്തെ ടീസറെത്തി. ആദ്യ ടീസറില്‍ മോഹന്‍ലാലായിരുന്നെങ്കില്‍ പുതിയ ടീസറില്‍ നിറഞ്ഞുനില്‍ക്കുന്നത് മഞ്ജുവാര്യരാണ്. മഞ്ജു ചിത്രത്തില്‍ അവതരിപ്പിക്കുന്ന അഭിഭാഷകയുടെ റോളിലുള്ള രംഗങ്ങളാണ് ടീസറില്‍.
മോഹന്‍ലാല്‍ വനിതാ മാസികയുടെ ലേഖകനായിട്ടാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. സത്യന്‍ ചിത്രങ്ങളിലെ സ്ഥിരം സാന്നിധ്യമായ ഇന്നസെന്റും ചിത്രത്തിലുണ്ട്. റീനു മാത്യൂസ്, ഗ്രിഗറി എന്നിവരാണ് മറ്റ് പ്രധാനവേഷങ്ങളില്‍.
രഞ്ജന്‍ പ്രമോദിന്റ തിരക്കഥയും വിദ്യാസാഗറിന്റെ ഈണങ്ങളും ചിത്രത്തിന്റെ പ്രത്യേകതയാണ്. ആശിര്‍വാദ് സിനിമാസാണ് നിര്‍മ്മാണം. മാര്‍ച്ച് 27 ചിത്രം തിയേറ്ററുകളിലെത്തും
from kerala news edited
via IFTTT