Story Dated: Friday, March 6, 2015 10:46
ഇസ്‌ളാമാബാദ്: പാകിസ്‌ഥാന്‍ ഹിന്ദുക്കള്‍ക്ക് സുരക്ഷിതമായി ഹോളി ആഘോഷിക്കാന്‍ മനുഷ്യകവചം തീര്‍ത്തുകൊണ്ട് പാകിസ്‌ഥാനില്‍ വിദ്യാര്‍ത്ഥി കൂട്ടായ്‌മ. കറാച്ചിയിലെ സ്വാമി നാരായണന്‍ ക്ഷേത്രത്തിലാണ് ഹോളി ആഘോഷിക്കുന്ന ഹിന്ദുക്കളെ സംരക്ഷിക്കാന്‍ മനുഷ്യകവചം തീര്‍ക്കാന്‍ മുന്നോട്ടിറങ്ങിയിരിക്കുന്നത് നാഷണല്‍ സ്‌റ്റുഡന്റ്‌സ് ഫെഡറേഷനാണ്. പാകിസ്‌ഥാന്‍ ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ സാമുദായിക സഹവര്‍ത്തിത്തവും മതസൗഹാര്‍ദ്ദവും വളര്‍ത്താനാണ് നടപടി.
പാകിസ്‌ഥാന്‍ജനതയ്‌ക്കിടയിലെ സാമുദായിക സഹവര്‍ത്തിത്തവും മതസൗഹാര്‍ദ്ദവും വളര്‍ത്താന്‍ വെള്ളിയാഴ്‌ച ഒരു ജാഥയും സംഘടന പദ്ധതിയിട്ടിട്ടുണ്ട്. പരിപാടിക്കായി സോഷ്യല്‍മീഡിയ വഴി വന്‍ പ്രചാരണം നടത്തിയിട്ടുണ്ട്. ഇതര മതങ്ങളെ ബഹുമാനിക്കുന്നവരോട് പരിപാടിയില്‍ പങ്കെടുക്കാന്‍ ഇതിലൂടെ ആഹ്വാനം ചെയ്‌തിട്ടുണ്ട്. ഹിന്ദുക്കളെ സംരക്ഷിക്കാനും അവരുടെ വിശ്വാസങ്ങളോട് ഐക്യദാര്‍ഡ്യം പ്രകടിപ്പിക്കാനുമാണ് നടപടി.
ഹിന്ദുക്ഷേത്രങ്ങള്‍ അശുദ്ധമാക്കുക, പെണ്‍കുട്ടികളെ അവരുടെ ഇഷ്‌ടം നോക്കാതെ നിര്‍ബ്ബന്ധിത മതപരിവര്‍ത്തനം ചെയ്യിക്കുക, മതപരമായ ചടങ്ങുകള്‍ ഒളിച്ചു ചെയ്യല്‍ നിര്‍ബ്ബന്ധിതമായ സാഹചര്യങ്ങള്‍ സൃഷ്‌ടിക്കുക തുടങ്ങി പാക് ഹിന്ദു സമൂഹത്തിന്റെ പ്രശ്‌നങ്ങളോട് ഐക്യദാര്‍ഡ്യം പ്രകടിപ്പിക്കാനുമാണ് പരിപാടി. പാകിസ്‌ഥാനിലെ വര്‍ഗ്ഗീയ ലഹളകള്‍ക്കെതിരേയുളള പ്രതികരിക്കാന്‍ ഇവര്‍ നേരത്തേ മനുഷ്യച്ചങ്ങല സൃഷ്‌ടിച്ചിരുന്നു.
from kerala news edited
via IFTTT