റിമി ടോമി, സ്റ്റീഫന്‍ ദേവസി സംഗീത സായാഹ്നം ടിക്കറ്റ് കിക്കോഫ് നടത്തി
Posted on: 05 Mar 2015
ഷിക്കാഗോ: ഓക്പാര്‍ക്ക് സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയുടെ ആഭിമുഖ്യത്തില്‍ സുപ്രസിദ്ധ പിന്നണി ഗായികയും അവതാരകയുമായ റിമി ടോമിയും, പ്രശസ്ത സംഗീതജ്ഞനും കീബോര്‍ഡ് വിദഗ്ധനുമായ സ്റ്റീഫന്‍ ദേവസിയും, മറ്റ് കലാകാരന്മാരും അണിനിരക്കുന്ന അപൂര്‍വ്വ സംഗീതവിരുന്ന് 'സോളിഡ് ഫ്യൂഷന്‍ ടെംപ്‌റ്റേഷന്‍ 2015' ഏപ്രില്‍ 26-ന് വൈകിട്ട് 6.30-ന് ഷിക്കാഗോ ഗേറ്റ് വേ തീയേറ്ററില്‍ അരങ്ങേറുന്നതാണ്.
കാര്‍വിംഗ് മൈന്‍ഡ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ യുവ സംഗീതവിസ്മയങ്ങളായ റിമിയും സ്റ്റീഫനും ഒന്നിച്ച് പ്രശസ്ത പിന്നണിഗായകരായ ശ്യാമ പ്രസാദ്, പ്രദീപ് ബാബു എന്നിവര്‍ ഗാനങ്ങള്‍ ആലപിക്കുന്നതാണ്. ഷിക്കാഗോയിലെ പ്രശസ്ത കലാകാരികള്‍ നൃത്തച്ചുവട് വെയ്ക്കുന്ന ഈ സംഗീത സായൂജ്യം പ്രശസ്ത സംഗീതജ്ഞന്‍ സാം ഡി സംവിധാനം ചെയ്യുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
ഫാ.വര്‍ഗീസ് തെക്കേക്കര - 773 546 8700
ഷെവലിയാര്‍ ജയ്‌മോന്‍ കെ. സ്‌കറിയ - 847 370 4330
രാജന്‍ തോമസ് - 630 808 6165
മാമ്മന്‍ കുരുവിള - 630 718 1077
റെജിമോന്‍ ജേക്കബ് - 847 877 6898
ജോയിച്ചന്‍ പുതുക്കുളം
from kerala news edited
via IFTTT