121

Powered By Blogger

Thursday, 5 March 2015

ജീവിതത്തിന്‌ പുതുവെളിച്ചമേകാന്‍ ഇനി ഞാനുണരട്ടെ.....











Story Dated: Friday, March 6, 2015 02:55


കോഴിക്കോട്‌: ലഹരിയില്‍ വീണ്‌ ജീവിതം നഷ്‌ടപ്പെട്ട വിദ്യാര്‍ഥികള്‍ക്ക്‌ പുതിയ പ്രതീക്ഷയുമായി എക്‌സൈസ്‌ വുകുപ്പിന്റെ 'ഇനി ഞാന്‍ ഉണരട്ടെ' ലഹരിമുക്‌ത കേന്ദ്രത്തിന്‌ ഒമ്പതിന്‌

തുടക്കം കുറിക്കും. എക്‌സൈസ്‌ വകുപ്പിന്റെ പുതിയറ റെയിഞ്ച്‌ ഓഫീസിന്‌ കീഴിലാണ്‌ കേന്ദ്രം തുടങ്ങാന്‍ ഉദ്ദേശിക്കുന്നതെന്ന്‌ ഉദ്യോഗസ്‌ഥര്‍ പറഞ്ഞു.ഒരു കൂട്ടം എക്‌സൈസ്‌ ഉദ്യോഗസ്‌ഥരുടെ കീഴിലാണ്‌ ഇതിന്റെ പ്രവര്‍ത്തനം നടത്തുക.കൗണ്‍സലിംഗ്‌ ആവശ്യമുള്ള വിദ്യാര്‍ഥികള്‍ക്ക്‌ ഹെല്‍പ്‌ലൈന്‍ നമ്പറും ആരംഭിച്ചിട്ടുണ്ട്‌.

എക്‌സൈസ്‌ ഉദ്യോഗസ്‌ഥരുമായുള്ള കൂടികാഴ്‌ച ബുക്ക്‌ ചെയ്ാനാണയ്‌ 9400069682 എന്ന നമ്പറില്‍ ഹെല്‍പ്‌ ലൈന്‍ തുടങ്ങുന്നത്‌. ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ എല്ലാ കൗണ്‍സിലിങ്ങ്‌ സെന്ററും കൂടുതല്‍ സൗകര്യപ്രദമായ മറ്റൊരു സ്‌ഥലത്തേക്ക്‌ മാറ്റാനും ഉദ്ദേശിക്കുന്നുണ്ട്‌.

കലക്‌ടറുമായി ഇക്കാര്യം ഉടന്‍ ചര്‍ച്ചചെയ്യുമെന്നാണറിയുന്നത്‌. തീരദേശത്തെ വിദ്യാര്‍ഥികള്‍ പ്രധാനമായും കൗമാരപ്രായത്തിലുള്ളവര്‍ ലഹരിക്കടിമപ്പെടുന്നുവെന്ന്‌ കണ്ടെത്തിയിതിനെ തുടര്‍ന്നാണ്‌ വിദ്യാര്‍ഥികള്‍ക്കു വേണ്ടി കൗണ്‍സലിംഗ്‌ സെന്റര്‍ തുടങ്ങാന്‍ എക്‌സൈസ്‌ ഉദ്യോഗസ്‌ഥരെ പ്രേരിപ്പിച്ചത്‌. വിദ്യാര്‍ഥികള്‍ക്ക്‌ പുതിയ ബോധവത്‌കരണ സെന്റര്‍ നല്ലരീതിയില്‍ ഉപകാരപ്പെടുമെന്നാണ്‌ ഇതുമായി ബന്ധപ്പെട്ട്‌ പ്രവര്‍ത്തിക്കുന്നവര്‍ പ്രതീക്ഷിക്കുന്നത്‌. തീരദേശ വിദ്യാര്‍ഥികളില്‍ ഭൂരിഭാഗം പേരും ഇപ്പോള്‍ തന്നെ വിവിധ തരത്തിലുള്ള ലഹരികള്‍ക്ക്‌ അടിമപ്പെട്ട്‌ അപകടാവസ്‌ഥയിലാണെന്ന്‌ ഉദ്യോഗസ്‌ഥര്‍ പറയുന്നു.വിവിധ സമൂഹിക സംഘടനകളുടെ സഹായത്തോടെ തീരദേശങ്ങളില്‍ നടത്തിയ പ്രത്യേക പഠനത്തിലാണ്‌ ഇത്തരം വിദ്യാര്‍ഥികളെ ഉദ്യോഗസ്‌ഥര്‍ കണ്ടെത്തിയത്‌.പുതിയ ലഹരി മുക്‌ത കേന്ദ്രം ആരംഭിക്കുന്നതോടെ ലഹരിയിലേക്ക്‌ വഴുതി വീഴുന്ന കൗമാരക്കാരെ പിടിച്ചുയര്‍ത്തുക എന്നതാണ്‌ ഉദ്യോഗസ്‌ഥര്‍ ലക്ഷ്യമിടുന്നത്‌. ലഹരിമുക്‌ത കേന്ദ്രത്തിലെത്തുന്ന വിദ്യാര്‍ഥികളുടെ പേര്‌ വിവരങ്ങള്‍ സ്വാകാര്യമായി സൂക്ഷിക്കുമെന്നും ഉദ്യോഗസ്‌ഥര്‍ അറിയിച്ചു.










from kerala news edited

via IFTTT