Story Dated: Friday, March 6, 2015 10:23
സിതാപൂര്‍: ഹിന്ദു സമുദായത്തില്‍ നിന്ന് വിവാഹം ചെയ്‌തതിലൂടെ ബിജെപിയുടെ മുതിര്‍ന്ന നേതാക്കളായ ഷാനവാസ് ഹുസൈനും മുക്‌താര്‍ അബ്ബാസ് നഖ്‌വിയും ലൗ ജിഹാദ് നടത്തിയെന്ന് യു പി മന്ത്രി അസം ഖാന്‍. കഴിഞ്ഞ ദിവസമാണ് മുസ്ലീം ബിജെപി നേതാക്കളെ ലക്ഷ്യമിട്ട് അസം ഖാന്‍ വിവാദ പ്രസ്‌താവന നടത്തിയത്.
ഇവര്‍ ഇനി മുസ്ലീം സ്‌ത്രീകളെയും വിവാഹം ചെയ്യണം. ഇസ്ലാം മതത്തില്‍ നാല് വിവാഹത്തിനു വരെ അനുമതിയുണ്ട്. ഒരു സ്‌ത്രീക്ക് 40 കുട്ടികള്‍ക്ക് ജന്മം നല്‍കാന്‍ കഴിയില്ല. സാധ്വി പ്രാചി ഇതേ കുറിച്ചും പ്രതികരിക്കണമെന്നും അസംഖാന്‍ പറഞ്ഞു.
ഷാനവാസ് ഹുസൈനും മുക്‌താര്‍ അബ്ബാസ് നഖ്‌വിയും ഹിന്ദു സ്‌ത്രീകളെ വിവാഹം ചെയ്‌തതിനെ കുറിച്ച് ഒരു മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു അസം ഖാന്‍.
from kerala news edited
via IFTTT