121

Powered By Blogger

Thursday, 5 March 2015

കാലിക്കറ്റ് എയര്‍ പോര്‍ട്ട് റണ്‍വേ അടച്ചിടല്‍: ആശങ്കകള്‍ പരിഹരിക്കണം








കാലിക്കറ്റ് എയര്‍ പോര്‍ട്ട് റണ്‍വേ അടച്ചിടല്‍: ആശങ്കകള്‍ പരിഹരിക്കണം


Posted on: 05 Mar 2015



ജിദ്ദ: കാലിക്കറ്റ് എയര്‍ പോര്‍ട്ട് റണ്‍വേ അറ്റകുറ്റ പണികള്‍ക്കായി അടച്ചിടുന്നതുസംബന്ധിച്ചു പ്രവാസി മലയാളികളില്‍ നിലനില്‍ക്കുന്ന അവ്യക്തതകള്‍ക്കും ആശങ്കകള്‍ക്കും പരിഹാരം കാണണമെന്ന് ഫോക്കസ് ജിദ്ദ സെക്രട്ടറിയേറ്റ് യോഗം ആവശ്യപ്പെട്ടു. ഗള്‍ഫ് സെക്ടറിലെ ഏറ്റവും തിരക്കേറിയ സമയത്തു തന്നെ ആറുമാസക്കാലത്തേക്ക് റണ്‍വേ അടച്ചിടാനുള്ള തീരുമാനം പുന:പരിശോധിക്കുകയും അനിവാര്യമെങ്കില്‍ ആവശ്യമായ ബദല്‍ മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുകയും വേണം. ഏറെ തിരക്കനുഭവപ്പെടുന്ന ജൂണ്‍ ജൂലായ് മാസങ്ങളില്‍ ടിക്കറ്റ് നിരക്ക് കുത്തനെ ഉയര്‍ത്തി പ്രവാസി യാത്രക്കാരെ കഷ്ടപ്പെടുത്തുന്നതിനു പുറമെയാണ് ഈ സീസണില്‍ റണ്‍വേ അടച്ചിടാനുള്ള തീരുമാനവുമായി അധികാരികള്‍ മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നത്. കാലങ്ങളായി നിലനില്‍ക്കുന്ന പ്രവാസി മലയാളികളുടെ യാത്രാപ്രശ്‌നം പരിഹരിക്കുന്നതിനായി ഈ സെക്ടറില്‍ കൂടുതല്‍ സര്‍വീസുകള്‍ ലഭ്യമാക്കാന്‍ പുതിയ കമ്പനികള്‍ക്കു കൂടി അനുവാദം നല്‍കുകയും നിലവിലെ വിമാന കമ്പനികളുടെ സേവനം കൂടുതല്‍ മെച്ചപ്പെടുത്തുകയും വേണം. ഇതിനായി കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ധം ചെലുത്താന്‍ കേരള സര്‍ക്കാറും മുഴുവന്‍ ജനപ്രതിനിധികളും തയ്യാറാകണം. അധികാരികളുടെ കണ്ണു തുറപ്പിക്കുന്ന രീതിയില്‍ ഒറ്റക്കെട്ടായി പ്രതിഷേധിക്കുവാനും പ്രതികരിക്കുവാനും രാഷ്ട്രീയ സാംസ്‌കാരിക രംഗത്തു പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന മുഴുവന്‍ പ്രവാസി സംഘടനകളും മുന്നോട്ടു വരണമെന്നും ഭാരവാഹികള്‍ അഭ്യര്‍ഥിച്ചു.




അക്ബര്‍ പൊന്നാനി












from kerala news edited

via IFTTT