Story Dated: Friday, March 6, 2015 03:03
കല്‍പ്പറ്റ: ആശാവര്‍ക്കറുടെ മരണം കുരങ്ങു ബാധിച്ചാണെന്ന് ആരോഗ്യവകുപ്പ് സ്‌ഥിരീകരിച്ചു. ബത്തേരി ചെതലയം പി.എച്ച്.എസിക്കു കീഴില്‍ ആശാവര്‍ക്കറായിരുന്ന കുപ്പാടി കയ്യാലക്കല്‍ സുലൈഖ (42)യുടെ മരണകാരണം കുരങ്ങുപനിയാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന് ഇവര്‍ കഴിഞ്ഞമാസം 27നാണ് മരിച്ചത്. കഴിഞ്ഞദിവസം ഇവരുടെ രക്‌ത പരിശോധനാഫലം ലഭിച്ചപ്പോഴാണ് കുരങ്ങുപനിയാണെന്ന് വ്യക്‌തമായത്. മണിപ്പാല്‍ വൈറോളജിക്കല്‍ ലാബിലാണ് രക്‌ത പരിശോധന നടത്തിയത്. പുല്‍പ്പള്ളിക്കു സമീപമുള്ള കുരങ്ങുപനി ബാധിത പ്രദേശങ്ങളില്‍ സുലൈഖ സന്നദ്ധപ്രവര്‍ത്തനം നടത്തിയിരുന്നു. ഇതിനകം വയനാട് ജില്ലയില്‍ അഞ്ചു പേരാണ് കുരങ്ങുപനി ബാധിച്ചു മരിച്ചത്. ഇതില്‍ സൂലൈഖ ഒഴികെയുള്ളവര്‍ പുല്‍പള്ളി ചീയമ്പം എഴുപത്തിമൂന്നിലും ദേവര്‍ഗദ്ദയിലുമായി വനാതിര്‍ത്തികളില്‍ താമസിച്ചിരുന്ന ആദിവാസികളാണ്. സുലൈഖയും മറ്റ് ജീവനക്കാരും ചെതലയത്ത് കുരങ്ങുപനി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി എത്തിയിരുന്നു. എന്നാല്‍ മറ്റ് ആരോഗ്യപ്രവര്‍ത്തകര്‍ക്കാര്‍ക്കും രോഗം റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ല. സുലൈഖയുടെ മരണത്തോടെ ജീവനക്കാര്‍ക്ക് കുത്തിവെപ്പ് നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. രോഗബാധിത പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കാണ് കുത്തിവെപ്പ് നല്‍കുക. ആദിവാസികളുള്‍പ്പെടെയുള്ളവര്‍ക്ക് കുത്തിവെപ്പ് നല്‍കാനുള്ള നടപടികളും തുടങ്ങി. ഇതിനിടെ കുരങ്ങുപനി സംശയത്തില്‍ വയനാട്ടിലെ 92പേര്‍ ഇതിനകം ആശുപത്രികളില്‍ ചികിത്സ തേടി. ഇന്നലെയും രണ്ടുപേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഒരാള്‍ പൂതാടിയില്‍നിന്നും രണ്ടാമത്തെയാള്‍ നൂല്‍പ്പുഴയില്‍നിന്നുമാണ്. ബത്തേരി താലൂക്കിലെ നൂല്‍പ്പുഴയടക്കമുള്ള പ്രദേശങ്ങളിലേക്കും രോഗം പടരുകയാണ്. ആളുകള്‍ വനവുമായുള്ള സമ്പര്‍ക്കം പരമാവധി കുറയ്‌ക്കണമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ നിറദേശിച്ചിട്ടുണ്ട്.
from kerala news edited
via IFTTT