Story Dated: Thursday, March 5, 2015 02:49
മലപ്പുറം: ജില്ലയിലെ മുഴുവന്‍ ക്ഷീര വികസന സംഘം ജീവനക്കാര്‍ക്കും കമ്പ്യൂട്ടര്‍ പരിശീലനം നല്‍കുന്നതിന്റെ ജില്ലാതല ഉദ്‌ഘാടനം കോഡൂര്‍ ഗ്രാമ പഞ്ചായത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുഹറ മമ്പാട് നിര്‍വ്വഹിച്ചു. ക്ഷീര കര്‍ഷകര്‍ക്കും ക്ഷീര വ്യവസായം നടത്തുന്നവര്‍ക്കും ആധുനിക സൗകര്യങ്ങളുപയോഗിച്ച് വിവരം കൈമാറുന്നതിന് ഐ.ടി മിഷന്റെ സഹകരണത്തോടെയാണ് പരിശീലനം നല്‍കുന്നത്. പൊന്നാനി, പെരുമ്പടപ്പ്, കുറ്റിപ്പുറം, തിരൂര്‍, താനൂര്‍, തിരൂരങ്ങാടി, കൊണ്ടോട്ടി, കിഴിശ്ശേരി, അരീക്കോട്, എടവണ്ണ, നിലമ്പൂര്‍, വണ്ടൂര്‍, പെരിന്തല്‍മണ്ണ, മങ്കട എന്നിവിടങ്ങളിലെ തിരഞ്ഞെടുത്ത അക്ഷയ കേന്ദ്രങ്ങളാണ് പരിശീലനത്തിന് ഉപയോഗപ്പെടുത്തുന്നത്. ജില്ലാ അക്ഷയ പ്ര?ജക്‌ട് ഓഫീസ് മേല്‍നോട്ടം വഹിക്കും.
പരിപാടിയില്‍ കോഡൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റജുല പെലത്തൊടി അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് സ്‌റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സക്കീന പുല്‍പ്പാടന്‍, ഡയറി ഡിപ്പാര്‍ട്ട്‌മെന്റ് ഡെപ്യൂട്ടി ഡയറക്‌ടര്‍ ശ്രീകുമാര്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഉമ്മര്‍ അറക്കല്‍, അക്ഷയ ജില്ലാ സെക്രട്ടറി കെ.പി മുഹമ്മദ് ബഷീര്‍, ബ്ലോക്ക് പഞ്ചായത്ത് സ്‌റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ മുഹമ്മദ് എ.പി, ഡയറി ഡെപ്പാര്‍ട്ട്‌മെന്റ് അസി. ഡയറക്‌ടര്‍ ഷീബ, ഡയറി ഡിപ്പാര്‍ട്ട്‌മെന്റ് ഇന്‍സ്‌ട്രക്‌ടര്‍ ശജിത്, അക്ഷയ ബ്ലോക്ക് കോഡിനേറ്റര്‍ നിയാസ് പുല്‍പ്പാടന്‍ സംസാരിച്ചു.
from kerala news edited
via IFTTT