121

Powered By Blogger

Thursday, 5 March 2015

യാദവിനും ഭൂഷണുമെതിരായ നടപടി ഏകകണ്ഠമല്ലെന്ന് മായങ്ക ഗാന്ധി









Story Dated: Thursday, March 5, 2015 02:05



mangalam malayalam online newspaper

ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടി രാഷ്ട്രീയകാര്യ നിര്‍വാഹക സമിതിയില്‍ നിന്ന് യോഗേന്ദ്ര യാദവിനെയും പ്രശാന്ത് ഭൂഷണെയും നീക്കിയെങ്കിലും പ്രതിസന്ധി അയയുന്നില്ലെന്ന് സൂചന. ഇരുവരെയും നീക്കാനുള്ള തീരുമാനം ഏകകണ്ഠമായല്ല ദേശീയ നിര്‍വാഹക സമിതി സ്വീകരിച്ചതെന്ന് സമിതി അംഗം മായങ്ക ഗാന്ധി പറഞ്ഞു. മുഴുവന്‍ പ്രവര്‍ത്തകരുടെയും വികാരം കണക്കിലെടുക്കാതെയാണ് നടപടി. രാഷ്ട്രീയകാര്യ നിര്‍വാഹക സമിതിയില്‍ സുഗമമായ പ്രവര്‍ത്തനമാണ് കെജ്‌രിവാള്‍ ആഗ്രഹിച്ചത്. അതുകൊണ്ടാണ് താന്‍ പ്രമേയത്തെ അനുകൂലിച്ചത്. യാഗേന്ദ്ര യാദവിനും പ്രശാന്ത് ഭൂഷണും അനുയോജ്യമായ ചുമതലകള്‍ പകരം നല്‍കുമെന്ന് സൂചനയുണ്ടായിരുന്നു. അവര്‍ രാജിവയ്ക്കാന്‍ തയ്യാറായിട്ടും നീക്കാനുള്ള പ്രമേയം കൊണ്ടുവന്നതില്‍ താന്‍ ആശ്ചര്യപ്പെട്ടു. ലോകമെമ്പാടുമുള്ള എ.എ.പി പ്രവര്‍ത്തകരുടെ വികാരം മാനിക്കാതെയാണ് സമിതി അവരെ പുറത്താക്കിയതെന്നും ഗാന്ധി തന്റെ ബ്ലോഗില്‍ പറയുന്നു.


യോഗത്തിന്റെ നടപടിക്രമം മാധ്യമങ്ങളില്‍ ചര്‍ച്ച ചെയ്യേണ്ടെന്ന് പാര്‍ട്ടി തീരുമാനിച്ചിരുന്നു. സമിതിയില്‍ 21 അംഗങ്ങളാണുള്ളത്. കെജ്‌രിവാളും മറ്റൊരംഗവും വിട്ടുനിന്നു. എട്ടിനെതിരെ 11 വോട്ടുകള്‍ക്കാണ് ഇവരെ പുറത്താക്കുന്ന പ്രമേയം പാസായത്.


അതേസമയം, മുന്‍കൂട്ടി നിശ്ചയിച്ച പരിപാടി അനുസരിച്ചാണ് ദേശീയ കാര്യനിര്‍വാഹക സമിതിയില്‍ കാര്യങ്ങള്‍ നടന്നതെന്ന് എ.എ.പിയില്‍ നിന്ന് പുറത്തുപോയ ഷാസിയ ഇല്‍മി പറഞ്ഞു.










from kerala news edited

via IFTTT