121

Powered By Blogger

Thursday, 5 March 2015

പരിസ്ഥിതി ബോധവത്കരണ മത്സര ക്യാമ്പയിന്‍








പരിസ്ഥിതി ബോധവത്കരണ മത്സര ക്യാമ്പയിന്‍


Posted on: 05 Mar 2015







ദോഹ: ഖത്തര്‍ ദേശീയ പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി പരിസ്ഥിതി മന്ത്രാലയത്തിന്റെ സഹകരണത്തോടെ ഇന്ത്യന്‍ എംബസ്സി ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ സംഘടിപ്പിച്ച പരിസ്ഥിതി ബോധവത്കരണ മത്സര ക്യാമ്പയിനില്‍ സംസ്‌കൃതിക്ക് രണ്ടാം സ്ഥാനം ലഭിച്ചു. ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്ററില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള സംഘടനകളെ ഉള്‍ക്കൊള്ളിച്ചുകൊണ്ടാണ് ഒന്നരമാസം നീണ്ടു നിന്ന ക്യാമ്പയിനിനു ഐ.സി.സി. തുടക്കം കുറിച്ചത്. പരിസ്ഥിതി മന്ത്രാലയവും ഐ.സി.സി. യും സംയുക്തമായി പുറപ്പെടുവിച്ച നിയമാവലിക്കനുസരിച്ച് നടന്ന ക്യാമ്പയിനില്‍ ലഭിച്ച മാര്‍ക്കുകളുടെ അടിസ്ഥാനത്തിലാണ് വിജയികളെ നിര്‍ണ്ണയിച്ചത്. കുടുംബങ്ങളെ കേന്ദ്രീകരിച്ചുള്ള ബോധവത്കരണ ക്യാമ്പുകള്‍, തൊഴില്‍ കേന്ദ്രങ്ങളില്‍ സെമിനാറുകള്‍, തൊഴിലാളി ക്യാമ്പുകളുടെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍, കടല്‍ത്തീരം വ്യത്തിയാക്കല്‍, ബോധവത്കരണ ക്യാമ്പയിനിന്റെ ഭാഗമായുള്ള മിനി മാരത്തണ്‍, വിദ്യാലയങ്ങളെ കേന്ദ്രീകരിച്ച് വ്യക്ഷത്തൈകള്‍ നടല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്കാണ് സംസ്‌കൃതി നേതൃത്വം നല്‍കിയത്. സീഷോര്‍ കമ്പനി, ഭവന്‍സ് പബ്ലിക് സ്‌കൂള്‍, ഷമാല്‍ ബീച്ച്, തുടങ്ങിയ കേന്ദ്രങ്ങളില്‍ പരിസ്ഥിതിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്‌ക്യതി നേത്യത്വം നല്‍കി. ഇരുപതോളം സംഘടനകള്‍ പങ്കെടുത്ത മത്സരങ്ങളില്‍ 100 ല്‍ 87 മാര്ക്ക് നേടികൊണ്ടാണ് സംസ്‌ക്യതി രണ്ടാം സ്ഥാനത്തിനു അര്‍ഹത നേടിയത്. പരിസ്ഥിതി മന്ത്രാലയത്തില്‍ നിന്നുള്ള നാലംഗ ജഡ്ജിംഗ് കമ്മിറ്റിയാണ് രേഖകള്‍ പരിശോധിച്ചത്. ഖത്തര്‍ ദേശീയ പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി ഡിപ്ലോമാറ്റിക്ക് ക്ലബ്ബില്‍വെച്ചു നടന്ന ആഘോഷപരിപാടികളില്‍ വിജയികള്‍ക്കുള്ള അവാര്‍ഡുകള്‍ വിതരണം ചെയ്തു. ഖത്തര്‍ പരിസ്ഥിതി മന്ത്രാലയം പബ്ലിക് റിലേഷന്‍സ് ആന്റ് കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടേഴ്‌സ് മുഹസിന്‍ അല്‍ ഖയരീനില്‍ നിന്ന് സംസ്‌ക്യതി പ്രസിഡന്റ് എ.കെ. ജലീല്‍ ആക്ടിംഗ് ജനറല്‍ സെക്രട്ടറി ഗോപലക്യഷ്ണന്‍ എന്നിവര്‍ ചേര്‍ന്ന് അവാര്‍ഡ് ഏറ്റുവാങ്ങി.




അഹമ്മദ് പാതിരിപ്പറ്റ












from kerala news edited

via IFTTT