121

Powered By Blogger

Thursday, 5 March 2015

ആറ്റുകാല്‍ ഭക്‌തര്‍ക്ക്‌ കുടിവെള്ളമെത്തിച്ച്‌ ഫയര്‍ ഫോഴ്‌സും വാട്ടര്‍ അഥോറിട്ടിയും











Story Dated: Friday, March 6, 2015 03:03


തിരുവനന്തപുരം: പൊങ്കാലര്‍പ്പിക്കാനെത്തിയ ഭക്‌തര്‍ക്ക്‌ കുടിവെള്ളത്തിനു മുട്ടുണ്ടായില്ല. നഗരത്തില്‍ 1300 പുതിയ ടാപ്പുകളാണ്‌ വാട്ടര്‍ അഥോറിട്ടി പൊങ്കാലയ്‌ക്കെത്തിയ ഭക്‌തര്‍ക്കായി സ്‌ഥാപിച്ചിരുന്നത്‌. ഇവയിലെല്ലാം മുടക്കംകൂടാതെ കുടിവെള്ളമെത്തിക്കാനും വാട്ടര്‍ അഥോറിട്ടിക്കായി. കൂടാതെ കലക്‌ടറുടെ നിര്‍ദേശപ്രകാരം ആവശ്യമുള്ള സ്‌ഥലങ്ങളില്‍ ടാങ്കര്‍ ലോറികളിലും വെള്ളമെത്തിച്ചു.


ക്ലബുകളും റസിഡന്റ്‌സ് അസോസിയേഷനും ഏര്‍പ്പെടുത്തിയിരുന്ന സൗജന്യഭക്ഷണ വിതരണകേന്ദ്രങ്ങളിലും വാട്ടര്‍ അഥോറിട്ടിയാണ്‌ സൗജന്യമായി കുടിവെള്ളമെത്തിച്ചത്‌. ഇതിനുപുറമേ 26 വാട്ടര്‍ ടാങ്കുകളിലായി പൊങ്കാലയ്‌ക്കാവശ്യമായ കുടിവെള്ളം ഫയര്‍ ഫോഴ്‌സും എത്തിച്ചുനല്‍കി.

250 ഓഫീസര്‍മാരുടെ ശ്രമഫലമായി അഞ്ച്‌ ലക്ഷത്തോളം ലിറ്റര്‍ കുടിവെള്ളമാണു വിതരണം ചെയ്യാന്‍ കഴിഞ്ഞത്‌. ഫയര്‍ ഫോഴ്‌സിന്റെ ആംബുലന്‍സ്‌ സര്‍വീസിന്റെ സേവനവും നല്ല രീതിയില്‍ പ്രയോജനപ്പെടുത്താന്‍ കഴിഞ്ഞതായും ഉദ്യോഗസ്‌ഥര്‍ പറഞ്ഞു.


ഒന്‍പതോളം ആംബുലന്‍സുകളുടെ സേവനമാണ്‌ ഫയര്‍ ഫോഴ്‌സ് ലഭ്യമാക്കിയത്‌. തീപിടുത്തമുണ്ടായാല്‍ അടിയന്തര നടപടിക്കായി 500 മീറ്റര്‍ ദൂരപരിധി ഇടവിട്ട്‌ ഫയര്‍ എക്‌സ്റ്റിംക്യുഷര്‍ സംഘം തമ്പടിച്ചിരുന്നു. കൂടാതെ ബുള്ളറ്റ്‌ മോട്ടാര്‍ ബൈക്ക്‌ മിസ്‌റ്റ് വാട്ടര്‍ സ്‌ക്വാഡിന്റെ 10 യൂണിറ്റുകള്‍ നഗരത്തില്‍ പ്രദക്ഷിണം വച്ചുകൊണ്ടിരുന്നു. ഇതിനു പുറമെ പൊങ്കാല സമയത്ത്‌ അപകടങ്ങള്‍ ഒഴിവാക്കാനുള്ള ബോധവത്‌കരണത്തിനായി നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഫയര്‍ ഫോഴ്‌സിന്റെ നേതൃത്വത്തില്‍ ഫ്‌ളക്‌സ് ബോര്‍ഡുകളും സ്‌ഥാപിച്ചിരുന്നു.










from kerala news edited

via IFTTT