Story Dated: Thursday, March 5, 2015 02:19
കൊച്ചി : കൊച്ചി ബ്ലാക്ക് മെയിലിംഗ് കേസില്‍ അറസ്‌റ്റിലായ ബിന്ധ്യാസ് തോമസില്‍ നിന്നും അന്വേഷണ സംഘം പിടിച്ചെടുത്ത് കോടതിയില്‍ സമര്‍പ്പിച്ച സ്വര്‍ണ്ണാഭരണങ്ങള്‍ കാണാതായതായി റിപ്പോര്‍ട്ട്. കോടതി തിരികെ നല്‍കിയ ആഭരണങ്ങളില്‍ ചിലത് തന്റേതല്ലെന്ന് വ്യക്‌തമാക്കി ബിന്ധ്യാസ് തിരികെ നല്‍കിയതോടെയാണ് ആഭരണങ്ങളില്‍ തിരിമറി നടന്നിട്ടുള്ളതായ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുന്നത്. കോടതി സൂക്ഷിച്ചിരുന്ന സ്വര്‍ണ്ണാഭരണങ്ങളില്‍ തിരിമറി നടന്നതായാണ് സൂചന. യഥാര്‍ത്ഥ സ്വര്‍ണ്ണാഭരണങ്ങള്‍ തിരികെ നല്‍കണമെന്ന ആവശ്യവുമായി ബിന്ധ്യാസ് ഉടന്‍ കോടതിയെ സമീപിക്കുമെന്നാണ് സൂചന.
അറസ്‌റ്റിലാകുമ്പോള്‍ ബിന്ധ്യാസ് ധരിച്ചിരുന്ന ആഭരണങ്ങളാണ് അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ചിരുന്നത്. ഒരു സെറ്റ് കമ്മല്‍, കല്ലുവെച്ച മാല, ആറ് മോതിരം എന്നിവയാണ് പിടിച്ചെടുത്തിരുന്ന ആഭരണങ്ങള്‍. ഇതിനു പുറമേ ഓള്‍ട്ടോ കാര്‍, ലാപ്‌ടോപ്പ്, രണ്ട് മൊബൈല്‍ ഫോണുകള്‍ എന്നിവയും കസ്‌റ്റഡിയില്‍ വാങ്ങിയിരുന്നു. ഇതിനിടെ, പിടിച്ചെടുത്ത ആഭരണങ്ങള്‍ ഉള്‍പ്പെടെ തിരിച്ചു നല്‍കണമെന്ന് ആവശ്യപ്പെട്ട് ബിന്ധ്യാസ് സമര്‍പ്പിച്ച അപേക്ഷ കോടതി അംഗീകരിക്കുകയും ആഭരണങ്ങള്‍ തിരികെ നല്‍കുകയും ചെയ്‌തിരുന്നു.
എന്നാല്‍, തിരികെ കിട്ടിയ ആറ് മോതിരങ്ങളില്‍ രണ്ടെണ്ണം തന്റേതല്ലെന്നും മൂന്നു ഗ്രാം വീതം തൂക്കം ഉണ്ടായിരുന്ന രണ്ട് മോതിരങ്ങള്‍ തിരികെ കിട്ടിയപ്പോള്‍ തൂക്ക വ്യത്യാസമുണ്ടെന്നും ചൂണ്ടിക്കാട്ടിയാകും ബിന്ധ്യാസ് കോടതിയെ സമീപിച്ചേക്കുക.
from kerala news edited
via IFTTT