Story Dated: Friday, March 6, 2015 02:55
കോഴിക്കോട്: റബര്‍കര്‍ഷകരെയും റബര്‍കൃഷിയെയും സംരക്ഷിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഇടതുപക്ഷ സംയുക്ത കര്‍ഷകസമിതിയുടെ നേതൃത്വത്തില്‍ നടക്കുന്ന വടക്കന്‍മേഖല റബര്കര്ഷകജാഥ എട്ടിനു ജില്ലയിലെ റബര്‍മേഖലയില്‍ പര്യടനം നടത്തും.
കര്‍ഷകസംഘം സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം എം.എം.മണി നയിക്കുന്ന ജാഥയാണ് ജില്ലയില്‍ പര്യടനം നടത്തുന്നത്. ജില്ലാ അതിര്‍ത്തിയായ ഇരിങ്ങണ്ണൂരില്‍ ജാഥയെ സ്വീകരിക്കും.
from kerala news edited
via IFTTT