121

Powered By Blogger

Thursday, 5 March 2015

നെടുമ്പാശ്ശേരിയില്‍ ഇന്റര്‍നാഷനല്‍ ഹബ്ബ്: പ്രവാസികള്‍ ഒന്നിക്കുന്നു യോഗം ഇന്ന്‌








നെടുമ്പാശ്ശേരിയില്‍ ഇന്റര്‍നാഷനല്‍ ഹബ്ബ്: പ്രവാസികള്‍ ഒന്നിക്കുന്നു യോഗം ഇന്ന്‌


Posted on: 06 Mar 2015



ദുബായ്: നെടുമ്പാശ്ശേരി വിമാനത്താവളത്തിന് ഇന്റര്‍നാഷനല്‍ ഹബ്ബ് എന്ന പദവി നേടിയെടുക്കുന്നതിനുള്ള ശ്രമത്തിനായി പ്രവാസി സംഘടനകള്‍ ഒരുമിക്കുന്നു. ജി.സി.സി. രാജ്യങ്ങളിലെ പ്രവാസി സംഘടനകള്‍ ഒറ്റക്കെട്ടായി നിന്ന് ഇതിനായി സമ്മര്‍ദവും പ്രക്ഷോഭവും ഉയര്‍ത്താനാണ് ലക്ഷ്യമിടുന്നത്.

വെള്ളിയാഴ്ച ബഹറിനിലെ മനാമയില്‍ ഹോട്ടല്‍ കോണ്‍കോര്‍ഡിലാണ് യോഗം. എല്ലാ ഗള്‍ഫ് നാടുകളില്‍ നിന്നുമുള്ള പ്രതിനിധികള്‍ പങ്കെടുക്കും. ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കാനും പ്രവര്‍ത്തനം ഏകോപിപ്പിക്കാനും ലക്ഷ്യമിട്ടുള്ളതാണ് യോഗം. യു.എ.ഇ.യിലെ പ്രവാസി സംഘടനകളെ പ്രതിനിധീകരിച്ച് അഡ്വ. ടി.കെ. ആഷിക് യോഗത്തിന് പോകുന്നുണ്ട്. യാത്ര അവകാശ സംരക്ഷണസമിതിയാണ് യോഗത്തിന് നേതൃത്വം നല്‍കുന്നത്.




കൊച്ചിയിലേക്കുള്ള ഒമാന്‍ എയര്‍ വിമാനം ഏഴ് മണിക്കൂറോളം വൈകി




മസ്‌കറ്റ് :
മസ്‌കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് കൊച്ചിയിലേക്കുള്ള ഒമാന്‍ എയര്‍ വിമാനം ഏഴ് മണിക്കൂര്‍ വൈകി. നേരത്തെ മുന്നറിയിപ്പ് ഒന്നും ഇല്ലാത്തതിനാല്‍ സമയത്തിനെത്തിയ യാത്രക്കാര്‍ വിമാനത്താവളത്തില്‍ കുടുങ്ങി.

വ്യാഴാഴ്ച അതിരാവിലെ 1.25ന് പുറപ്പെടേണ്ട വിമാനമാണ് വൈകിയത്. കമ്പ്യൂട്ടര്‍ സാങ്കേതിക തകരാറാണ് കാരണം. .ചെക്ക് ഇന്‍ പിന്നീട് ജീവനക്കാര്‍ കമ്പ്യൂട്ടര്‍ സഹായം ഇല്ലാതെ ചെയ്ത് നല്‍കി . ഏഴ് മണിക്കൂറിന് ശേഷം വ്യാഴാഴ്ച രാവിലെ 8.45നാണ് വിമാനം പുറപ്പെട്ടത്. ഇതിനെ തുടര്‍ന്ന ഹൈദരാാദ്, മുംബൈ ,കൊളംബോ, കാഡ്മണ്ഡു, ചിറ്റാഗോംഗ്, ലന്‍ എന്നിവിടങ്ങളിലേക്കുള്ള ഒമാന്‍ എയര്‍ വിമാനങ്ങളും വൈകിയാണ് സര്‍വീസ് നടത്തിയത്.












from kerala news edited

via IFTTT