121

Powered By Blogger

Thursday, 5 March 2015

ട്വിറ്ററില്‍ താരമായി 'കുട്ടിതല'









ട്വിറ്ററില്‍ ട്രെന്‍ഡിങ് ഇപ്പോള്‍ ആ കുഞ്ഞാണ്. അജിത്ത്-ശാലിനി ദമ്പതികള്‍ക്ക് ജനിച്ച ആണ്‍കുഞ്ഞിനെക്കുറിച്ചുള്ള ട്വീറ്റുകള്‍ നിറയുകയാണ്. ജനിച്ചപ്പോള്‍ തന്നെ താരമായി കഴിഞ്ഞിരിക്കുന്നു ഈ കുട്ടി. പേരിട്ടിട്ടില്ലെങ്കിലും സിനിമാ ലോകവും ആരാധകരും 'കുട്ടിതല'യ്ക്ക് ആശംസ നേരുന്ന തിരക്കിലാണ്. ആരാധകരും സിനിമലോകവും അജിത്തിനെ തല എന്നാണ് വിളിക്കുന്നത്. അങ്ങനെയാണ് കുട്ടിതലയെന്ന വിശേഷണം വന്നത്. മാര്‍ച്ച് രണ്ടിലെ ട്വിറ്റര്‍ ട്രെന്‍ഡിങ്ങില്‍ നമ്പര്‍ വണ്‍ 'കുട്ടിതല'യായിരുന്നു. ഇന്ത്യക്ക് പുറത്തും പ്രധാന ട്രെന്‍ഡിങ്ങില്‍ ഒന്നും കുട്ടിതലയായിരുന്നു.

തിങ്കളാഴ്ച പുലര്‍ച്ചെ 4.30 ഓടെയാണ് ശാലിനി ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. അജിത്തിന്റെയും ശാലിനിയുടെയും രണ്ടാമത്തെ കുട്ടിയാണ് ഇത്. മൂത്തമകള്‍ അനൗഷ്‌കയ്ക്ക് ഏഴ് വയസ്സുണ്ട്. നേരുന്ന തിരക്കിലാണ് സിനിമാലോകം. ഫേസ്ബുക്കിലും ട്വിറ്ററിലും ആശംസകള്‍ നിറയുന്നു.





'കുട്ടിതല' എത്തിയെന്നാണ് പലരുടെയും വിശേഷണം. ഗൗതം മേനോന്‍ ചിത്രമായ യെന്നൈ അറിന്താല്‍ വിജയകരമായി 25 ദിവസം പിന്നിടുന്ന സന്തോഷത്തിനിടെയിലാണ് അജിത്തിന് ഒരു മകന്‍ പിറന്ന സന്തോഷവും എത്തുന്നത്.









from kerala news edited

via IFTTT

Related Posts:

  • ഇയ്യച്ചേരി കുഞ്ഞികൃഷ്ണന്‍ മാസ്റ്ററെ ആദരിച്ചു ഇയ്യച്ചേരി കുഞ്ഞികൃഷ്ണന്‍ മാസ്റ്ററെ ആദരിച്ചുPosted on: 16 Mar 2015 കുവൈത്ത്: പ്രമുഖ ഗാന്ധിയനും, സാമൂഹ്യ പ്രവര്‍ത്തകനും, കേരള മദ്യ നിരോധന സമിതിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ ഇയ്യച്ചേരി കുഞ്ഞികൃഷ്ണന്‍ മാസ്റ്ററെ കോഴ… Read More
  • കടുവയുടെ ആക്രമണത്തില്‍ കറവപശു ചത്തു Story Dated: Monday, March 16, 2015 01:05അഗളി: കുറവന്‍പാടിയില്‍ കടുവയുടെ ആക്രമണത്തില്‍ കറവപശു ചത്തു. കുളമരവീട്ടില്‍ വര്‍ക്കിയുടെ മുന്തിയ ഇനമായ ഹോള്‍സ്‌റ്റീന്‍ ഫ്രിഷ്യസില്‍ പെട്ട കറവ പശുവാണ്‌ ചത്തത്‌. വീടിനോട്‌ ചേര്‍ന്… Read More
  • സ്റ്റാറ്റന്‍ ഐലന്റില്‍ നോമ്പുകാലധ്യാനം സ്റ്റാറ്റന്‍ ഐലന്റില്‍ നോമ്പുകാലധ്യാനംPosted on: 16 Mar 2015 ന്യൂയോര്‍ക്ക്: സ്റ്റാറ്റന്‍ ഐലന്‍ഡിലെ ബ്ലസ്ഡ് കുഞ്ഞച്ചന്‍ ഇടവകയില്‍ ഈ വര്‍ഷത്തെ നോമ്പുകാലധ്യാനം ബേ സ്ട്രീറ്റിലുള്ള സെന്റ് മേരീസ് പള്ളിയില്‍ വെച്ച് മാര്‍ച്ച് … Read More
  • ഇ.എം.എസ്, ഏ.കെ.ജി അനുസ്മരണം ഇ.എം.എസ്, ഏ.കെ.ജി അനുസ്മരണംPosted on: 16 Mar 2015 കുവൈത്ത് സിറ്റി: കേരള ആര്‍ട്ട് ലവേര്‍സ് അസോസിയേഷന്‍, കല കുവൈത്ത് എല്ലാവര്‍ഷവും നടത്തിവരുന്ന ജനകീയ നേതാക്കളായ ഇ.എം.എസ്, ഏ.കെ.ജി, വിമോചന ദൈവ ശാസ്ത്രത്തിന്റെ വക്താവ് ബിഷപ്പ… Read More
  • മുസ്‌ലിം ലീഗ് സ്ഥാപക ദിനം ആചരിച്ചു മുസ്‌ലിം ലീഗ് സ്ഥാപക ദിനം ആചരിച്ചുPosted on: 16 Mar 2015 കുവൈത്ത് സിറ്റി: കുവൈത്ത് കെ.എം.സി.സി സിറ്റി ഏരിയയുടെ നേതൃത്വത്തില്‍ മുസ്‌ലിം ലീഗ് സ്ഥാപക ദിനം ആചരിച്ചു. ഏരിയ പ്രസിഡന്റ് ഹംസ ഹാജി കരിങ്കപ്പാറയുടെ അധ്യക്ഷതയില്‍ കേ… Read More