121

Powered By Blogger

Wednesday, 4 March 2015

മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ പോലീസ്‌ പരിശോധന; പതിനെട്ടുപേര്‍ പിടിയില്‍











Story Dated: Wednesday, March 4, 2015 01:29


കോട്ടയം: മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ പോലീസിന്റെ മിന്നല്‍ പരിശോധനയില്‍ പതിനെട്ടുപേരെ പിടികൂടി. മെഡിക്കല്‍ കോളജിലും പരിസരത്തും സാമൂഹികവിരുദ്ധശല്യം ഉണ്ടെന്ന പത്രവാര്‍ത്തയെ തുടര്‍ന്നായിരുന്നു പരിശോധന. ഇന്നലെ രാത്രി എട്ടിന്‌ ഗാന്ധിനഗര്‍ പോലീസിന്റെ നേതൃത്വത്തിലുള്ള സംഘമാണ്‌ പരിശോധനക്കു നേതൃത്വം നല്‍കിയത്‌.


അത്യാഹിതവിഭാഗം, ഒ.പി ടിക്കറ്റ്‌ കൗണ്ടര്‍, വാര്‍ഡുകള്‍ എന്നിവിടങ്ങളില്‍നിന്നു മദ്യപാനികളായ ഏഴു പേരെയും, രോഗികള്‍ക്ക്‌ കൂട്ടിരിക്കാന്‍ മദ്യപിച്ചെത്തിയ എട്ടു പേരെയും ആശുപത്രിക്കകത്തുനിന്നും പോലീസ്‌ പടികൂടി. രോഗിയുമായി മദ്യപിച്ച്‌ വാഹനമോടിച്ചെത്തിയ ഓട്ടോ ഡ്രൈവറെയും പോലീസ്‌ കസ്‌റ്റഡിയില്‍ എടുത്തു.


മണര്‍ക്കാട്‌ പോലീസ്‌ രജിസ്‌റ്റര്‍ ചെയ്‌ത കൊലപാതകശ്രമകേസിലെ പ്രതിയായ കൊല്ലം സ്വദേശി രാജേഷിനെയും മെഡിക്കല്‍ കോളജ്‌ പരിസരത്തുനിന്നു പോലീസ്‌ കസ്‌റ്റഡിയില്‍ എടുത്തു. ഇയാളെ വിശദമായി പോലീസ്‌ ചോദ്യം ചെയ്യുകയാണ്‌. ഗാന്ധിനഗര്‍ എസ്‌.ഐ എം.ജെ അരുണിന്റെ നേതൃത്വത്തിലായിരുന്നു നടപടി.










from kerala news edited

via IFTTT