121

Powered By Blogger

Wednesday, 4 March 2015

റാസല്‍ഖൈമയിലെ തീപ്പിടിത്തം: കത്തിക്കരിഞ്ഞ മൂന്നു മൃതദേഹങ്ങള്‍ കണ്ടെടുത്തു








റാസല്‍ഖൈമയിലെ തീപ്പിടിത്തം: കത്തിക്കരിഞ്ഞ മൂന്നു മൃതദേഹങ്ങള്‍ കണ്ടെടുത്തു


Posted on: 05 Mar 2015


അബുദാബി: നാലുദിവസംമുമ്പ് അഗ്നിക്കിരയായ റാസല്‍ഖൈമയിലെ സ്‌പോഞ്ച് ടിഷ്യു ഗോഡൗണില്‍നിന്ന് കത്തിക്കരിഞ്ഞ മൂന്നു മൃതദേഹങ്ങള്‍ കണ്ടെടുത്തു. മരിച്ചവര്‍ ഏഷ്യക്കാരാണെന്നാണു നിഗമനം. ഫൊറന്‍സിക് വിദഗ്ധര്‍ നടത്തിയ വിശദപരിശോധനയിലാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്.

അഗ്നിബാധയുടെ കൂടുതല്‍ വിവരങ്ങളറിയാന്‍ പോലീസ് അപകടസ്ഥലം ഫൊറന്‍സിക് വിഭാഗത്തിനു കൈമാറിയതായിരുന്നു. റാസല്‍ഖൈമയിലെ പഴയ ഷീപ്പ് മാര്‍ക്കറ്റിനു സമീപമുള്ള േഗാഡൗണാണ് കത്തിയത്. അനിഷ്ടസംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സിവില്‍ ഡിഫന്‍സ് വകുപ്പ് ശക്തമായ സുരക്ഷാസംവിധാനങ്ങളൊരുക്കിയിട്ടുണ്ട്.












from kerala news edited

via IFTTT