121

Powered By Blogger

Wednesday, 4 March 2015

ദമ്പതികളുടെ മരണം; നടപടിയെടുക്കാതെ പോലീസ്‌











Story Dated: Thursday, March 5, 2015 01:51


പത്തിയൂര്‍: ദമ്പതികളുടെ മരണത്തിനു കാരണക്കാരായവരെ അറസ്‌റ്റ്‌ ചെയ്യാന്‍ പോലീസ്‌ തയാറാകുന്നില്ലെന്നു പരാതി. എരുവ മാവണ്ണൂര്‍ കിഴക്കതില്‍ അനില(22), ഭര്‍ത്താവ്‌ പൂവണ്ണാല്‍ കിഴക്കതില്‍ ബിജു(27) എന്നിവരുടെ ആത്മഹത്യക്ക്‌ കാരണക്കാരായവരാണ്‌ നിയമ വ്യവസ്‌ഥയെ വെല്ലുവിളിച്ച്‌ നാട്ടില്‍ വിലസുന്നത്‌. പ്രതികളെ അറസ്‌റ്റ്‌ ചെയ്യണമെന്ന്‌ ആവശ്യപ്പെട്ട്‌ അനിലയുടെ മാതാപിതാക്കള്‍ മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും പരാതി നല്‍കി. കഴിഞ്ഞ ഏഴിനാണ്‌ ദമ്പതികള്‍ കായംകുളം പുതിയിടത്തെ ലോഡ്‌ജില്‍ ആത്മഹത്യ ചെയ്‌തത്‌. ആത്മഹത്യാക്കുറിപ്പില്‍ മരണകാരണം വ്യക്‌തമാക്കിയിരുന്നു.


കുടുംബ വഴക്കിനെത്തുടര്‍ന്ന്‌ ബിജുവിന്റെ പിതാവും സഹോദരനും ഇയാളുടെ സുഹൃത്തുകളായ രണ്ടു പേരും ചേര്‍ന്ന്‌ അനിലയെയും ബിജുവിനെയും ക്രൂരമായി മര്‍ദിച്ചു. അനിലയെ റോഡിലൂടെ വലിച്ചിഴക്കുന്ന സ്‌ഥിതിയുണ്ടായി. മര്‍ദനത്തെത്തുടര്‍ന്ന്‌ ഇവര്‍ മാനസികമായി തകര്‍ന്നു. അക്രമത്തില്‍ അനിലയുടെ വസ്‌ത്രങ്ങള്‍ ഉള്‍പ്പെടെ നഷ്‌ടമായി. സമീപ വീട്ടില്‍ ചെന്ന്‌ അവരുടെ വസ്‌ത്രം വാങ്ങി ധരിച്ച ശേഷം ബിജുവുമൊത്ത്‌ അനിലയുടെ വീട്ടിലെത്തി.


രണ്ടു വയസുള്ള മകന്‍ അനന്തപത്മനാഭനെ മാതാപിതാക്കളെ ഏല്‍പ്പിച്ച ശേഷം ഇരുവരും കായംകുളത്തെത്തി ലോഡ്‌ജില്‍ മുറിയെടുത്ത്‌ ആത്മഹത്യ ചെയ്യുകയായിരുന്നു. പ്രതികള്‍ ആരാണെന്ന്‌ ആത്മഹത്യാ കുറുപ്പിലും മാതാപിതാക്കള്‍ നല്‍കിയ പരാതിയിലും പറയുന്നുണ്ട്‌. എന്നാല്‍ ഇവര്‍ക്കെതിരേ കേസെടുക്കാന്‍ പോലീസ്‌ തയാറാകുന്നില്ല. പ്രതികളെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ലെന്നാണ്‌ പോലീസിന്റെ ഭാഷ്യം.


കായംകുളം സി.ഐ: അനിലയുടെ മാതാപിതാക്കളെ കഴിഞ്ഞ ദിവസവും പോലീസ്‌ സ്‌റ്റേഷനില്‍ വിളിച്ചു വരുത്തിയിരുന്നു. പ്രതികളെ തിരിച്ചറിഞ്ഞിട്ടില്ല എന്ന പതിവു പല്ലവി ആവര്‍ത്തിക്കുകയാണ്‌ സി.ഐ ചെയ്‌തത്‌. പ്രതികള്‍ ആരാണെന്ന്‌ വ്യക്‌തമായിട്ടും നടപടി സ്വീകരിക്കാത്ത പോലീസിന്റെ നിലപാടിനെതിരെ ആക്‌ഷന്‍ കൗണ്‍സില്‍ രൂപികരിച്ച്‌ സമരത്തിന്‌ ഒരുങ്ങുകയാണ്‌ നാട്ടുകാര്‍.










from kerala news edited

via IFTTT